മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. ആർഎസ്എസുമായി വി.ഡി. സതീശൻ ധാരണയുണ്ടാക്കിയെന്ന് അൻവർ വ്യക്തമാക്കി. തൃശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിക്കാമെന്നായിരുന്നു ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനർജനി കേസിൽ നിന്ന് സതീശന് രക്ഷപ്പെടുന്നതിനു വേണ്ടി ബിജെപിയുടെ സഹായം ആവശ്യമായിരുന്നു. കേസിൽ ഇഡി അന്വേഷണം ഒഴിവാക്കാനാണ് സതീശൻ ആർഎസ്എസുമായി ധാരണയുണ്ടാക്കിയതെന്ന് പി.വി. അൻവർ ആരോപിച്ചു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read MoreDay: September 7, 2024
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഷരഹിത ഭക്ഷണം; ഇൻഡോ-അമേരിക്കൻ ആശുപത്രി ജൈവ പച്ചക്കറി കൃഷി വിപുലീകരിക്കുന്നു
വൈക്കം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഷരഹിത ഭക്ഷണമൊരുക്കാൻ ജൈവകൃഷി രീതിയിൽ പച്ചക്കറി വിളയിക്കുന്ന ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്റർ മാനേജ്മെന്റ് പൊതുജനങ്ങൾക്കുകൂടി ഉപകരിക്കുന്നതിനായി കൃഷി വിപുലീകരിക്കുന്നു. ഇപ്പോൾ ആശുപത്രി വളപ്പിലും ബിസിഎഫ് നഴ്സിംഗ് കോളജിനു സമീപത്തുമായി മൂന്നേക്കറിലാണ് ജൈവ പച്ചക്കറി കൃഷി. പാവൽ, പടവലം, വെണ്ട, തക്കാളി, വെള്ളരി, കുമ്പളങ്ങ, വഴുതന, മത്തൻ, ചുരക്ക, ആസാം ചുരക്ക, പച്ചമുളക് തുടങ്ങിയവയ്ക്കൊപ്പം വർണകാഴ്ചയായി ബന്ദിപൂ കൃഷിയുമുണ്ട്. ജൈവകൃഷിയിലൂടെ വിഷരഹിതമായ പഴവും പച്ചക്കറികളും മത്സ്യവും ഉത്പാദിപ്പിക്കണമെന്ന കേരളത്തിലെ ആദ്യ ന്യൂറോളജിസ്റ്റും ആശുപത്രി സ്ഥാപകനുമായ ഡോ. കുമാർ ബാഹുലേയന്റെ നിർദേശപ്രകാരമാണ് ജൈവ കൃഷി ആരംഭിച്ചത്. രോഗികൾക്കാവശ്യമായ ഭക്ഷണമൊരുക്കുന്നതിനൊപ്പം ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടത്താനും കൃഷിയിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.ശുദ്ധമായ പാൽ ലഭിക്കുന്നതിനായി ആശുപത്രിയിലെ ഫാമിൽ നാടൻ പശുക്കളെയും വളർത്തുന്നുണ്ട്. പശു ഫാമിലെ ചാണകമാണ് കൃഷിക്കുള്ള പ്രധാന അടിവളം. കൃഷിയുടെ പരിപോഷണത്തിന്…
Read More‘ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല’: ഹണി റോസ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഹണി റോസ്. ‘മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണല്ലോ. ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല’, ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഹണി റോസ് പ്രതികരിച്ചത്.
Read Moreകാന്തല്ലൂരിനെ വിറപ്പിച്ച് പകലും കാട്ടാനകളുടെ വിളയാട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
മറയൂർ: കാട്ടാനകളെ ഭയന്ന് പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ പറ്റാത്ത നാടായി കാന്തല്ലൂർ. ഇന്നലെ ഒറ്റ ദിവസം കൊണ്ട് നിരവധി കർഷകരുടെ കൃഷിയാണ് കാട്ടാന നാശം വരുത്തിയത്. പകൽ സമയത്ത് കാന്തല്ലൂരിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി. നിരവധി പേർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാന്തല്ലൂരിലെ കർഷകനും റിസോർട്ട് ഉടമയുമായ പനച്ചിപറമ്പിൽ പ്രതീഷിന്റെ കാബേജ്, കാരറ്റ്, വാഴ എന്നീ കൃഷികൾ നശിപ്പിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടവും വരുത്തിവച്ചു. നൂറിലധികം പേർ തിങ്ങിപ്പാർക്കുന്ന കാന്തല്ലൂർ ഗ്രാമത്തിലെ കണ്ണയ്യന്റെ വീടിനും മതിയഴകന്റെ ഓട്ടോറിക്ഷയ്ക്കും കേട് വരുത്തി. രാജേന്ദ്രന്റെ വീടിന്റെ മുറ്റത്തുകൂടി നടന്ന കാട്ടാന കാന്തല്ലൂർ പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവ പ്രവത്തിക്കുന്നതും വിനോദ സഞ്ചാരികൾ ധാരാളം എത്തുന്ന സിപ്പ് ലൈൻ ഭാഗത്തും എത്തിയ ശേഷം നാട്ടുകാർക്കും പ്രദേശവാസികൾക്കും നേരേ പാഞ്ഞടുത്തു.
Read Moreആറാം ചിത്രവുമായി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഒരുങ്ങുന്നു; പോസ്റ്റർ പുറത്ത്
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിനായി നിറഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗൗതം വാസുദേവ് മേനോൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Read Moreവീട്ടുകാർ ആശുപത്രിയിൽ ചികിത്സയിൽ; പൂട്ട് തകർത്ത് പുതിയ പൂട്ടിട്ട് വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; ഇനി എവിടെ അന്തിയുറങ്ങുമെന്നറിയാതെ രാജേന്ദ്രനും കുടുംബവും
മുഹമ്മ: വീട്ടുകാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വീട് ജപ്തി ചെയ്തതായി പരാതി. മുഹമ്മ പഞ്ചായത്ത് 18-ാം വാര്‍ഡ് പുളിക്കല്‍ രാജേന്ദ്രപ്രസാദിന്റെ വീടും പറമ്പുമാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. രാജേന്ദ്രപ്രസാദിന്റെ മകന് ഡെങ്കിപ്പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ചികിത്സതേടിയത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് രാജേന്ദ്രപ്രസാദും കുടുംബാംഗങ്ങളും മെഡിക്കല്‍ കോളജില്‍ കഴിയുമ്പോഴാണ് കേരള ബാങ്ക് വീട് ജപ്തി ചെയ്തത്. പൂട്ട് പൊളിച്ച് അകത്തുകയറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു. ഇതിനാല്‍ ഉടുവസ്ത്രം പോലും വീട്ടില്‍നിന്ന് എടുക്കാനാവത്ത സ്ഥിതിയുണ്ടായെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു. ഉപജീവന മാര്‍ഗമായുള്ള സോഡാ നിര്‍മാണ യൂണിറ്റും വീടിനോടു ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതും തുറക്കാനാവാത്ത സ്ഥിതി വന്നത് തൊഴിലിനും തടസമായി. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ എവിടെ അന്തിയുറങ്ങും എന്ന ചോദ്യമാണ് കുടുംബത്തെ വലയ്ക്കുന്നത്. 2012…
Read Moreബുക്ക് ചെയ്ത ശേഷം യാത്ര റദ്ദാക്കി: യുവതിയെ മർദിച്ച ഒല ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ
ഓൺലൈനിൽ ബുക്ക് ചെയ്ത യാത്ര റദ്ദാക്കി മറ്റൊരു ഓട്ടോ തെരഞ്ഞെടുത്തതിന് യുവതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത ഒല ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കളായ രണ്ട് യുവതികൾക്കായി രണ്ട് ഓട്ടോകൾ ബുക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ബുക്ക് ചെയ്ത ഓട്ടോകളിലൊന്ന് ആദ്യം എത്തിയപ്പോൾ രണ്ട് യുവതികളും ആ ഓട്ടോയിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രണ്ടാമത് ബുക്ക് ചെയ്ത ഓട്ടോ റദ്ദാക്കി. ബംഗളൂരുവിൽ പലപ്പോഴും ബുക്ക് ചെയ്ത ഓട്ടോറിക്ഷകൾ പോലും വരാൻ വളരെ വൈകുന്നതും അധിക പണം ഈടാക്കുന്നതും പതിവാണ്. അതുകൊണ്ട് തങ്ങൾക്ക് സമയ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ആദ്യമെത്തിയ ഓട്ടോയിൽ പോകാൻ തീരുമാനിച്ചതെന്നാണ് യുവതികൾ പറയുന്നത്. രണ്ടാമത്തെ ഓട്ടോ റദ്ദാക്കിയത് എത്തുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് ഓട്ടോ എത്തിച്ചേരാൻ…
Read Moreപച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ… ഇൻഡോ-അമേരിക്കൻ ആശുപത്രി ജൈവ പച്ചക്കറി കൃഷി വിപുലീകരിക്കുന്നു
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഷരഹിത ഭക്ഷണമൊരുക്കാൻ ജൈവകൃഷി രീതിയിൽ പച്ചക്കറി വിളയിക്കുന്ന ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്റർ മാനേജ്മെന്റ് പൊതുജനങ്ങൾക്കുകൂടി ഉപകരിക്കുന്നതിനായി കൃഷി വിപുലീകരിക്കുന്നു. ഇപ്പോൾ ആശുപത്രി വളപ്പിലും ബിസിഎഫ് നഴ്സിംഗ് കോളജിനു സമീപത്തുമായി മൂന്നേക്കറിലാണ് ജൈവ പച്ചക്കറി കൃഷി. പാവൽ, പടവലം, വെണ്ട, തക്കാളി, വെള്ളരി, കുമ്പളങ്ങ, വഴുതന, മത്തൻ, ചുരക്ക, ആസാം ചുരക്ക, പച്ചമുളക് തുടങ്ങിയവയ്ക്കൊപ്പം വർണകാഴ്ചയായി ബന്ദിപൂ കൃഷിയുമുണ്ട്. ജൈവകൃഷിയിലൂടെ വിഷരഹിതമായ പഴവും പച്ചക്കറികളും മത്സ്യവും ഉത്പാദിപ്പിക്കണമെന്ന കേരളത്തിലെ ആദ്യ ന്യൂറോളജിസ്റ്റും ആശുപത്രി സ്ഥാപകനുമായ ഡോ. കുമാർ ബാഹുലേയന്റെ നിർദേശപ്രകാരമാണ് ജൈവ കൃഷി ആരംഭിച്ചത്. രോഗികൾക്കാവശ്യമായ ഭക്ഷണമൊരുക്കുന്നതിനൊപ്പം ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടത്താനും കൃഷിയിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ശുദ്ധമായ പാൽ ലഭിക്കുന്നതിനായി ആശുപത്രിയിലെ ഫാമിൽ നാടൻ പശുക്കളെയും വളർത്തുന്നുണ്ട്. പശു ഫാമിലെ ചാണകമാണ് കൃഷിക്കുള്ള പ്രധാന അടിവളം. കൃഷിയുടെ പരിപോഷണത്തിന്…
Read Moreമറുനാടന്‍ മലയാളികള്‍ക്ക് നാട്ടിലെത്തി ഓണമുണ്ണാൻ ‘നല്ലോണം’ കാശു മുടക്കണം; ഓണത്തോടടുത്ത ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് 2,500 മുതല്‍ 4,200 രൂപ വരെ
കോട്ടയം: മറുനാടന്‍ മലയാളികള്‍ക്കു ഓണത്തിന്റെ പതിവുകള്‍ ഇത്തവണയും തെറ്റില്ല. വിവിധ നാടുകളില്‍ നിന്നു വീട്ടിലെത്തി ഓണമുണ്ണാന്‍ നല്ലോണം കാശ് മുടക്കണം. എല്ലാ വര്‍ഷവും ഇതു പതിവാണെങ്കിലും ഇടപെടലുകളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതില്‍ മറുനാടന്‍ മലയാളികള്‍ അസ്വസ്ഥരാണ്. ബംഗളൂരു, ചെന്നൈ, മംഗലാപുരം, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരാണ് വരുമാനത്തിന്റെ നല്ലൊരു പങ്ക് ഓണയാത്രയ്ക്കു നീക്കിവയ്ക്കേണ്ടി വരുന്നത്. ഇന്നും നാളെയുമായി ബംഗളൂരുവില്‍നിന്നു കോട്ടയത്തേക്കു സ്വകാര്യ ബസുകളില്‍ 1899 രൂപ വരെയാണ് നിരക്ക്. കെഎസ്ആര്‍ടി ബസില്‍ 1,212 രൂപ വരെയുമാണ് നിരക്ക്. മൂന്നു കെഎസ്ആര്‍ടിസി ബസുകളാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ബംഗളൂരുവില്‍നിന്നു കോട്ടയം വഴി കടന്നു പോകുന്നത് ഇരുപതോളം സ്വകാര്യ കരാര്‍ ബസുകളാണ്. എല്ലാ ബസുകളിലും ആവശ്യത്തിനു സീറ്റുകള്‍ കാലിയുമുണ്ട്. നിരക്കും തിരക്കുമൊക്കെ ഓണം അടുക്കുമ്പോഴേക്കും മാറും. 13ന് ബംഗളൂരുവില്‍നിന്നു കോട്ടയത്തേക്ക് അഞ്ചിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും…
Read Moreമരിച്ചാലും മറക്കാത്ത ഓർമകളുമായി മൂലമറ്റത്തിന്റെ ‘ഫാഷൻ പിള്ള’ വിടവാങ്ങി
മൂലമറ്റം: തലമുറകളുടെ വേഷ സൗന്ദര്യത്തിന് വിവിധ ഫാഷനുകൾ പകർന്നു നൽകിയ മൂലമറ്റം രത്ന നിവാസിൽ കെ.കെ. നാരായണൻ നായർ (83) എന്ന ഫാഷൻ പിള്ള ഓർമയായി. മൂലമറ്റത്തുള്ള കുടിയേറ്റ ജനതയ്ക്കും പവർഹൗസ് നിർമാണ കാലഘട്ടത്തിലെ തിരക്കേറിയ നാളുകളിലും ഫാഷൻ ടെയ്ലറിംഗ് എന്ന സ്ഥാപനം വഴി ഏതു പ്രായക്കാർക്കും അനുയോജ്യമായ ഡിസൈനിൽ വസ്ത്രം തയ്ക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇദ്ദേഹം. വിവാഹവേഷങ്ങളിലുൾപ്പെടെ അന്നത്തെ പുതിയ ഫാഷൻ സങ്കൽപ്പങ്ങളുടെ വക്താവായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവായും നായർ സർവീസ് സൊസൈറ്റി ഭാരവാഹിയായുംഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം അറക്കുളത്തെ സാമൂഹികരംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. ഏറെക്കാലം ടെയ്ലേഴ്സ് അസോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം പിൻതലമുറക്കാരായ തയ്യൽത്തൊഴിലാളികളുടെ ക്ഷേമത്തിനായി അടിത്തറ പാകുകയും ചെയ്തു.
Read More