തിരുവനന്തപുരം: നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും അൻവർ പാർട്ടിക്കു നൽകിയ പരാതി ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തെങ്കിലും തീരുമാനമൊന്നും കൈക്കൊണ്ടില്ല. വിവാദങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു. വഴിവിട്ട ഒരു സഹായവും പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ശശിക്കെതിരേയുള്ള അൻവറിന്റെ പരാതിയിൽ തത്കാലം നടപടിയൊന്നും വേണ്ടെന്ന നിലപാടിലാണ് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം എത്തിയത്. പരസ്യവിമർശനത്തിലൂടെ സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണു ഭരണകക്ഷി എംഎൽഎയായ അൻവർ നടത്തിയതെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അറിയിക്കാമായിരുന്നു. അതിനുപകരം പ്രതിപക്ഷത്തിന്…
Read MoreDay: September 7, 2024
മകന് ജോലിക്ക് പോകാതെ വഴക്കുണ്ടാക്കുന്നു, പുലർച്ചെ 1:30 വരെ ഓട്ടോ ഓടിച്ച് 55കാരി; വീഡിയോ വൈറൽ
രാത്രി നഗരത്തിലൂടെ ഓട്ടോ ഓടിക്കുന്ന 55 വയസുകാരിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവരുടെ ഓട്ടോയിൽ കയറിയ ഒരു യാത്രക്കാരൻ ഇത്ര വൈകിയിട്ടും ഓട്ടോ ഓടിക്കുന്നതിനുള്ള സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ തന്റെ ജീവിത കഥ യാത്രക്കാരനോട് പങ്കുവച്ചു. തനിക്ക് മകൻ സാമ്പത്തിക സഹായം ചെയ്യുന്നില്ലന്നും അതിനാൽ രാത്രി വൈകിയും ഓട്ടോ ഓടിക്കേണ്ടി വരുന്നെന്നു അവർ പറഞ്ഞു. മകന് രണ്ട് വയസുള്ളപ്പോഴാണ് ഭർത്താവ് നഷ്ടപ്പെട്ടത്. മുതിർന്ന് കഴിഞ്ഞിട്ടും മകൻ പണത്തിനായി ബഹളം വയ്ക്കുന്നു എന്നും അവർ പറഞ്ഞു. ഈ അമ്മയുടെ വാക്കുകൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. എന്തിനാണ് ഈ അർധരാത്രിയിലും ജോലി ചെയ്യുന്നതെന്ന് ഒരാള്‍ ആ അമ്മയോട് ചോദിക്കുന്നു. ഇതിന് മറുപടിയായി, ‘എല്ലാവർക്കും അവരവരുടെതായ പ്രശ്നങ്ങളുണ്ട്. വീട്ടിൽ പ്രശ്നങ്ങൾ നേരിട്ടാൽ രാത്രി പുറത്തിറങ്ങണം. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഞാൻ 1 നും…
Read Moreആർഎസ്എസ് നേതാവിനെ കണ്ടു; കൂടെപോയത് സഹപാഠിയുടെ ക്ഷണപ്രകാരം; സ്വകാര്യ സന്ദർശനം മാത്രം; കൂടിക്കാഴ്ച സമ്മതിച്ച് എഡിജിപി എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയെ കണ്ടെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത്കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെയായിരുന്നു കൂടിക്കാഴ്ച. 2023 മേയിലാണ് ദത്താത്രേയ എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലേയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു സതീശന്റെ ആരോപണം. ഹൊസബലേയുമായി എഡിജിപി പാറമേക്കാവില്‍വച്ച് കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ആര്‍എസ്എസ് ക്യാമ്പിനിടെ ഇവര്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. ഇതാണ് പൂരം കലക്കുന്നതിലേക്ക് നയിച്ചതെന്നും സതീശൻ പറഞ്ഞിരുന്നു. പൂരത്തിന് കമ്മീഷണര്‍ അഴിഞ്ഞാടിയപ്പോള്‍…
Read More‘ബിജെപിയുടെ ഏത് സ്ഥാനാര്‍ഥി വിചാരിച്ചാലും വിനേഷിനെ നിഷ്പ്രയാസം തോല്‍പ്പിക്കാം, പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ പ്രചാരണത്തിനിറങ്ങും’; ബ്രിജ് ഭൂഷണ്
ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിക്കുന്നതില്‍ പ്രതികരണവുമായി ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. ഏത് ബിജെപി സ്ഥാനാര്‍ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകും. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരേ പ്രചാരണം നടത്താന്‍ താന്‍ തയാറാണെന്ന് ബ്രിജ് ഭൂഷണ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ്. വിഷ്ണോഹര്‍പുരിലെ വസിതിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും ഗുസ്തിയിലെ പ്രകടനംകൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയും രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലർത്തിയ ജ്യൂസ് നൽകി കൊലപ്പെടുത്തും, പിന്നാലെ മോഷണം; വനിതാ സീരിയൽ കില്ലർമാർ പിടിയിൽ
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മോഷണവും കൊലപാതകവും നടത്തുന്ന സീരിയൽ കില്ലേഴ്സായ നാല് സ്ത്രീകൾ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അപരിചിതരുമായി സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തുന്നതാണ് ഇവരുടെ രീതി. ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് മരിച്ച് കഴിഞ്ഞാൽ ഇവർ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കും. മൂന്ന് സ്ത്രീകൾ മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവർ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. സയനൈഡും മറ്റ് തെളിവുകളും ഇവരുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സയനൈഡ് ഇവർക്ക് നൽകിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Read Moreമൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ പകർത്താൻ ശ്രമം: നാവിൽ കടിയേറ്റ യുവാവിന് ദാരുണാന്ത്യം
മൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ ചിത്രീകരിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് ദാരുണാന്ത്യം. മോച്ചി ശിവരാജാണ്(20) മരിച്ചത്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് സംഭവം. പാമ്പ് ശല്യത്തെ കുറിച്ച് ദേശായ്പേട്ടിലെ കോളനി നിവാസികൾ സ്നേക് റെസ്ക്യൂവറായ ഗംഗാറാമിനെയും മകൻ ശിവരാജിനെയും വിവരം അറിയിച്ചിരുന്നു. തുടർന്ന് പിതാവിന്റെ നിർദേശം അനുസകരിച്ച് ശിവരാജ് പാമ്പ് പിടിക്കാനെത്തി. രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ശിവരാജ് പിടികൂടിയത്. തുടർന്ന് പാമ്പിനെയും ചേർത്ത് സെൽഫിയും വീഡിയോയും പകർത്താൻ തുടങ്ങി. ഇതിനിടയിൽ പാമ്പിന്റെ തല തന്റെ വായിലാക്കി വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ ശിവരാജിന്റെ നാവിൽ മൂർഖൻ കൊത്തി വായിലേക്ക് വിഷം ചീറ്റി. ബോധരഹിതനായ ശിവരാജിനെ ഉടൻതന്നെ ബൻസ്വാധയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Moreലൈംഗിക പീഡനക്കേസ്: നിയമോപദേശം തേടാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം
കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയില്‍ നടന്മാരായ എം. മുകേഷ് എംഎല്‍എ, ഇടവേള ബാബു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്കു കടക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നിയമോപദേശം തേടും. നിലവില്‍ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച റിപ്പോര്‍ട്ട് എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്. ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സംബന്ധിച്ച കോടതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഇതുകൂടി ലഭിച്ചശേഷമാകും നിയമോപദേശം തേടുക. ഇതിനുശേഷം പ്രതികളുടെ അറസ്റ്റ്, വൈദ്യപരിശോധന, ലൈംഗികശേഷി പരിശോധന എന്നിവ നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവര്‍ക്കും ജാമ്യം ലഭിക്കും. പിന്നീട് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചോദ്യംചെയ്യൽ ഉള്‍പ്പെടെയുള്ള നടപടികളുമായി സഹകരിച്ചാല്‍ മതിയാകും. ബലാത്സംഗക്കുറ്റം ചുമത്തുമ്പോള്‍ സാധാരണ സ്വീകരിച്ചുവരുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം, കേസില്‍ അപ്പീലിനു പോകാനും അന്വേഷണസംഘം നീക്കം തുടങ്ങിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണു മുകേഷിനും ഇടവേള ബാബുവിനും ഉപാധികളോടെ…
Read More