ദീപിക പദുക്കോണ്‍–രണ്‍വീര്‍ സിങ് താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച.എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു പ്രസവം. പ്രസവത്തിനു മുമ്പായി കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും കുടുംബത്തോടൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കുഞ്ഞിനായി കാത്തിരിക്കുന്ന കാര്യം കഴിഞ്ഞ ഫെബ്രുവരിയിലാണ് ദമ്പതികള്‍ ഔദ്യോഗികമായി അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നിറവയറുമായി നില്ക്കുന്ന ദീപികയുടെ പ്രഗ്നന്‍സി ഫോട്ടോഷൂട്ട് ഇരുവരും തങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read MoreDay: September 8, 2024
പത്തു വർഷമായുള്ള ഇഷ്ടം; തുറന്നു പറഞ്ഞ് സായ് പല്ലവി!
മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താര സുന്ദരിയാണ് സായ് പല്ലവി. എല്ലാ നായികാ സങ്കൽപങ്ങളേയും തകർത്തു കൊണ്ടായിരുന്നു സായ് പല്ലവിയുടെ വരവ്. നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്തു. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. സിനിമ യ്ക്കൊപ്പം സിനിമയിലെ നായികയും ഹിറ്റായി. സായിയുടെ മുഖക്കുരു ഉൾപ്പെടെ എല്ലാം ട്രെൻഡായി. മലർ എന്ന കഥാപാത്രം പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. അതിനു ശേഷം ദുൽഖറിനൊപ്പം കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുങ്ക് ചിത്രമായ ഫിദയിൽ അഭിനയിച്ചു. ഫിദയിലൂടെ സായ് പല്ലവിയുടെ റേഞ്ച് മാറി. പിന്നീട് തെലുങ്കിലും തമിഴിലുമായി മികച്ച സിനിമകളിലൂടെ താരം തിളങ്ങി. ഇപ്പോൾ ബോളിവുഡിലും പല്ലവി സാന്നിധ്യമറിയിച്ചു. കഴിഞ്ഞ…
Read Moreപ്രായമൊക്കെ വെറും നമ്പരല്ലേ! 74-ാം വയസിൽ കോളജ് കുമാരിയായി തങ്കമ്മേടത്തി
ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പ്രായമൊരു പ്രശ്നമേ അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. എറണാകുളം ഇലഞ്ഞിരിക്കൽ സ്വദേശിയായ തങ്കമ്മേടത്തിയുടെ ആഗ്രഹമായിരുന്നു ബിരുദം നേടുക എന്നത്. തങ്കമ്മേടത്തിയുടെ ഈ ആഗ്രഹം വീട്ടുകാർ സാധിച്ചുകൊടുക്കുകയും ചെയ്തു. പഠിക്കണം എന്ന ആഗ്രഹം ഉണ്ടായതിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പ് പാതി വഴിയിൽ ഉപേക്ഷിച്ച പഠനം വീണ്ടും അവർ ആരംഭിച്ചു. പത്താംക്ലാസും പ്ലസ്ടുവും പാസായതോടെ ബിരുദം നേടണമെന്നായിരുന്നു അടുത്ത ആഗ്രഹം. 74 ശതമാനം മാർക്കോടെ പത്താംക്ലാസിലും 78 ശതമാനം മാർക്ക് വാങ്ങി പ്ലസ്ടുവിലും തങ്കമ്മേടത്തി വിജയം കൈവരിച്ചു. തുടർന്ന് തങ്കമ്മേടത്തി എറണാകുളം കോതമംഗലത്തുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ചേർന്നു.
Read Moreവിദേശത്ത് നഴ്സായ ഭാര്യയോട് പണം ആവശ്യപ്പെട്ടു: കിട്ടാതെ വന്നപ്പോൾ ഭീഷണിപ്പെടുത്താൻ മകളോട് അക്രമം; ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ
തിരുവല്ല: വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താൻ, മകളുടെ കഴുത്തിൽ വടിവാൾ വച്ച് വീഡിയോ കോൾ ചെയ്ത യുവാവ് അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശി ജിൻസൺ ബിജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച ജിൻസൺ ബിജു ഭാര്യയെ വിളിച്ചു 40000രൂപ ആവശ്യപ്പെട്ടിരുന്നു. കൊടുക്കാതിരുന്നപ്പോൾ അസഭ്യ ശബ്ദ സന്ദേശം അയക്കുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ വീഡിയോ കോൾ ചെയ്തശേഷം നാലരവയസുകാരിയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇമെയിൽ വഴിയാണ് തിരുവല്ല പോലീസിന് വിദേശത്ത് ജോലി നഴ്സായി ജോലി ചെയ്യുന്ന ഭാര്യയിൽ നിന്നും പരാതി ലഭിക്കുന്നത്. ആവശ്യപ്പെട്ട പണം അയച്ചു കൊടുക്കാത്തതിന് നാലു വയസുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വടിവാൾകൊണ്ട് കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് പോറലേൽക്കുകയും ചെയ്തു. ഭയന്ന് നിലവിളക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ യുവതി വിദേശത്ത് നിന്ന് മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. പിന്നാലെയാണ്…
Read Moreതലസ്ഥാനത്ത് വെള്ളമില്ലാതെ വലഞ്ഞ് ജനം: ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ തുടരുന്ന കുടിവെള്ള പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയുമെന്നും ഇനി ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നീക്കങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി പമ്പിംഗ് നേരിയ രീതിയിൽ പുനരാരംഭിച്ചിരുന്നു. പമ്പിംഗ് കൂടുതൽ പ്രഷറിലേക്ക് വന്നപ്പോൾ വീണ്ടും പൈപ്പ് പൊട്ടി. തുടർന്ന് പമ്പിംഗ് കുറച്ച് നേരം മാറ്റിവയ്ക്കേണ്ടി വന്നു. സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി.ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്, സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിലായി വെള്ളം എത്തിക്കുന്നുണ്ടെന്നും റിസ്കി ഓപ്പറേഷനായി 40 മണിക്കൂറോളം അധികമായി ചെലവഴിക്കേണ്ടി വന്നുവെന്നും ഇത്തരം കാര്യങ്ങളിൽ കരുതലോടെ പോകാൻ ശ്രമിക്കും മന്ത്രി കൂട്ടിച്ചേർത്തു. നഗരത്തിൽ പമ്പിംഗ് ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാൻ കഴിഞ്ഞില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂർണ…
Read Moreഉറങ്ങിക്കിടന്ന ആളിന്റെ ശ്വാസനാളത്തിൽ കയറി പാറ്റ; തുടർന്ന് സംഭവിച്ചതിങ്ങനെ…
ചെറുതാണെങ്കിലും പാറ്റ എന്ന ജീവിയെക്കൊണ്ടുള്ള ശല്യം വലുത് തന്നെയാണ്. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ചൈനയിൽ റിപ്പോർട്ട് ചെയ്തതും. പാറ്റ കാരണം ജീവൻ നഷ്ടപ്പെടേണ്ട അവസ്ഥ വരെ സംഭവങ്ങൾ എത്തി. രാത്രി ഉറങ്ങിക്കിടന്ന ആളിന്റെ ശ്വാസനാളത്തിൽ കയറി കുടുങ്ങുകയായിരുന്നു പാറ്റ. ഹെനാൻ പ്രവിശ്യയിലെ താമസക്കാരനായ ഹൈക്കൗ എന്ന 58 കാരന്റെ മൂക്കിലാണ് ഉറങ്ങിക്കിടന്നപ്പോൾ പാറ്റ കയറിയത്. മൂക്കിൽ കുടുങ്ങിയ പാറ്റ ഇയാൾ ശ്വാസം എടുത്തപ്പോൾ അകത്തേക്ക് കയറിയതായിരിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉറക്കത്തിൽ നിന്ന് അസ്വസ്ഥത കാരണം ഹൈക്കൗ ഉണർന്നപ്പോൾ തൊണ്ടയ്ക്കുള്ളിലേക്ക് എന്തോ അരിച്ചിറങ്ങുന്നതുപോലെ ഇയാൾക്ക് തോന്നുകയായിരുന്നു. എന്നാൽ പിന്നീട് അസ്വസ്ഥതകളൊന്നും തോന്നാത്തതിനാൽ അത് കാര്യമാക്കാതെ വീണ്ടും ഉറങ്ങി.അടുത്ത ദിവസം ഉറക്കം ഉണർന്നപ്പോൾ ഇയാളുടെ വായിൽ നിന്ന് അതിരൂക്ഷമായ ഗന്ധം അനുഭവപ്പെടുകയും ചെയ്തു. ദിവസങ്ങൾ പിന്നിടുമ്പോൾ ആരോഗ്യനില വഷളായി വന്നു. ഒടുവിൽ അതികഠിനമായ ചുമ അനുഭവപ്പെട്ടതോടെ ഡോക്ടറെ മൂന്ന്…
Read Moreതൃശൂർ റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്ത് നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ
തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെതാണെന്നാണ് സംശയം. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അടിച്ചുവാരാൻ എത്തിയ ശോഭന എന്ന ജീവനക്കാരിയാണ് ബാഗ് തുറന്ന് നോക്കിയത്. തുടർന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreസൈക്കിളിൽ മനുഷ്യന്റെ അസാധാരണ ബാലൻസിംഗ്; വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് വീഡിയോ വൈറലാകുന്നു
സർക്കസ് ഷോയ്ക്കിടെ ഒരു മനുഷ്യൻ നടത്തിയ ശ്രദ്ധേയമായ സ്റ്റണ്ടാണ് സോഷ്യൽ മീഡയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അസാധാരണമായ കഴിവിനെ കാണിക്കുന്ന വീഡിയോ പൊതുജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. @official_Satyam_bharti എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട വീഡിയോയിൽ, ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തോടുകൂടിയ സജീവമായ സർക്കസിലാണ് രംഗം ഒരുക്കിയിരിക്കുന്നത്. അവൻ കുനിഞ്ഞ് ഒരു കണ്ണ് മാത്രം ഉപയോഗിച്ച് നിലത്തു നിന്ന് ഒരു കുറിപ്പ് എടുക്കുന്നു. നോട്ട് വീണ്ടെടുത്ത ശേഷം അയാൾ അത് ടീ ഷർട്ടിനടിയിൽ തിരുകി സൈക്കിളിൽ കയറുന്നു. ശ്രദ്ധേയമായി അദ്ദേഹം കൈകൾ ഉപയോഗിക്കാതെ സൈക്കിൾ ഓടിക്കുന്നു. അതേസമയം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്ന ഒരു പാട്ടിന് നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1,20,000 ഫോളോവേഴ്സുള്ള സത്യം ഭാരതി പോസ്റ്റ് ചെയ്ത വീഡിയോ 3.3 ദശലക്ഷം വ്യൂകളും ഏകദേശം 60,000 ലൈക്കുകളും നേടി. വിവിധ അദ്വിതീയ സ്റ്റണ്ടുകൾ പ്രദർശിപ്പിക്കുന്നതിന് ഭാരതിയുടെ അക്കൗണ്ട് അറിയപ്പെടുന്നു.
Read Moreസ്വർണനൂലിഴ കോർത്തു തയാറാക്കിയത് ഒരു മാസംകൊണ്ട്; വിവാഹദിനത്തിന് ദിയയെ സുന്ദരിയാക്കിയ സാരിയുടെ വില കേട്ടോ!
സോഷ്യൽ മീഡിയ ഉപയോക്താക്കൾ കാത്തിരുന്ന കല്യാണമായിരുന്നു ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടേത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം തിരുവനന്തപുരത്ത് വച്ചായിരുന്നു നടന്നത്. ഇപ്പോഴിതാ വിവാഹത്തിന് ദിയ ധരിച്ച സാരിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വളരെ വ്യത്യസ്തമായ ബ്രൈഡൽ ലുക്കാണ് ദിയ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും ചേർന്ന ഒരു ലുക്ക് ആയിരുന്നു കല്യാണ ദിവസത്തിൽ ദിയയുടേത്. സ്വർണ്ണ നൂലിഴ ചേർത്ത് തയ്യാറാക്കിയ കാഞ്ചീപുരം സാരിയാണ് ദിയ അണിഞ്ഞത്. നാലു ഗ്രാം ഗോൾഡ് സെറി ( പട്ടുനൂൽ ) ഉപയോഗിച്ചാണ് സാരി നെയ്തിട്ടുള്ളത്. പൂർണ്ണമായും കൈകൊണ്ട് നെയ്തെടുത്ത സാരിക്ക് 2 ലക്ഷത്തോളം വില വരും എന്നാണ് സാരിയുടെ നിർമ്മാതാവ് പറഞ്ഞത്.
Read Moreമോമോസ് പ്രേമികൾ ഇതൊക്കെ കാണുന്നുണ്ടോ? കാലുകൊണ്ട് മോമോസ് മാവ് കുഴച്ച് കച്ചവടക്കാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കച്ചവടക്കാരൻ കാലുകൊണ്ട് മോമോസ് മാവ് കുഴയ്ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവം ജബൽപൂരിലാണ്. 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു യുവാവ് തന്റെ കാലുകൾ ഉപയോഗിച്ച് മോമോസിനുള്ള മാവ് തയ്യാറാക്കുന്നത് കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയതോടെ ജബൽപൂർ നിവാസികൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. ജബൽപൂരിലെ ബർഗി പോലീസ് സ്റ്റേഷന് സമീപമാണ് ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിൽ നിന്നുള്ള കച്ചവടക്കാരാണ് ഇവിടെ കച്ചവടം നടത്തുന്നതും. സംഭവത്തിൽ രാജ്കുമാർ ഗോസ്വാമി, സച്ചിൻ ഗോസ്വാമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശികളാണ് ഇരുവരും. അതേസമയം, വൈറൽ വീഡിയോ ഉപഭോക്താക്കൾക്ക് ലഭ്യമായ തെരുവ് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്. #WATCH | Vendor Spotted Kneading Momo Dough With His Feet In Jabalpur, Angry Residents File Complaint With…
Read More