സോഷ്യൽ മീഡിയയിൽ ഒരു തെരുവ് നായയുടെ അപ്രതീക്ഷ ആക്രമണത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വൈറൽ വീഡിയോയിൽ നായയെ ഒരാൾ തലോടുന്നതാണ് തുടക്കത്തിൽ കാണിക്കുന്നത്. തൊട്ടടുത്ത നിമിഷത്തിൽ തന്നെ നായ അക്രമാസക്തമാവുകയും ചെയ്യുന്നുണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഏതാനും കാറുകൾക്കരികിൽ ഒരാൾ നിൽക്കുന്നു. അയാളുടെ അരികിൽ ഒരു നായ നിൽക്കുന്നതും കാണാം. അലഞ്ഞുതിരിഞ്ഞെത്തിയ മൃഗം മെല്ലെ സൗഹൃദഭാവത്തിൽ മനുഷ്യന്റെ അടുത്തേക്ക് വന്നു. അടുത്തെത്തിയ നായയെ അയാൾ തലോടി. ഏകദേശം ഒരു മിനിറ്റോളം ഇങ്ങനെ ചെയ്യുന്നു.. ഒരു മിനിറ്റ് പരിചരണവും ലാളനയും ആസ്വദിച്ച ശേഷം, നായ പെട്ടെന്ന് ആക്രമണാത്മകമായി പ്രതികരിച്ചു. നായ അയാളുടെ മേൽ ചാടി ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ നായ കൈയിൽ ക്കുകയും ചെയ്തു. താമസിയാതെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കഴുകുന്ന ഒരാൾ നായയെ ഓടിക്കാനെത്തി. Tf just Happened?💀 pic.twitter.com/vnkmiP8peY — Ghar Ke Kalesh…
Read MoreDay: September 8, 2024
നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറി; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം
ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറി ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാനായി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വന്ന കാർ ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്നവർ ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാർ അപകടത്തിൽ പൂർണമായും തകർന്നു. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Read Moreനിവിൻ പോളിക്കെതിരായ പരാതി; തീയതി തെറ്റിയത് ഉറക്കപ്പിച്ചിലെന്നു യുവതി
ആലുവ: ഉറക്കപ്പിച്ചിലാണ് തീയതി തെറ്റിയതെന്ന് നടൻ നിവിൻ പോളിക്കെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി. പീഡനം നടന്നെന്ന് യുവതി പറയുന്ന 2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിയിൽ ഉണ്ടായിരുന്നില്ലെന്ന നിവിൻ പോളിയുടെ നിലപാടിന് മറുപടിയായാണ് യുവതിയുടെ പുതിയ വിശദീകരണം. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.
Read Moreശക്തൻ തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിക്കണം; ഇല്ലെങ്കിൽ വെങ്കല പ്രതിമ താൻ പണിതു നൽകുമെന്ന് മന്ത്രി സുരേഷ് ഗോപി
തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ താൻ പണിതുനൽകുമെന്ന് സുരേഷ് ഗോപി എം പി. ജൂൺ 9 നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർന്നു വീണത്. എന്നാൽ മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിമ 14 ദിവസത്തിനകം പുനഃനിര്മ്മിച്ചില്ലെങ്കില് ശക്തന്റെ വെങ്കല പ്രതിമ തന്റെ സ്വന്തം ചെലവില്‍ പണിത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത്.
Read Moreഗുരുവായൂരിൽ കല്യാണ മേളത്തിന് തുടക്കം: ഇന്ന് നടക്കേണ്ടത് 350ലേറെ വിവാഹങ്ങള്‍; ഇത്രയും വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ഇതാദ്യമായി
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 356 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്. രാവിലെ നാല് മണിക്ക് വിവാഹങ്ങൾ തുടങ്ങി. അതേസമയം ബുക്കിംഗ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. 6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. പുലർച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 150 ഓളം പോലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Moreസംസ്ഥാനത്ത് ഒരാഴ്ച ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായിട്ടാണ് ശക്തമായ മഴ. വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങിയേക്കും ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആലപ്പുഴ,…
Read More