കോട്ടയം: സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിനു കീഴില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറലായി സുനിത ഭാസ്കര്‍ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന പ്രഥമ മലയാളി വനിതയായ സുനിത പാലാ സ്വദേശിനിയാണ്. ദേശീയതലത്തില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വിവരശേഖരണവുമാണു ചുമതല. 1996ല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് സര്‍വീസിൽ പ്രവേശിച്ച സുനിത, നാഷണല്‍ സാമ്പിൾ സര്‍വേ ഓഫീസില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന് ഡെപ്യൂട്ടി ജനറലായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല വഹിക്കുമ്പോഴാണു പുതിയ നിയമനം. പാലാ മുത്തോലി നെടുംമ്പുറത്ത് കെ.പി. ചാക്കോച്ചന്റെയും അല്‍ഫോന്‍സാ കോളജ് റിട്ട. പ്രഫസര്‍ പി.സി. മേരിയുടെയും മകളാണ്. ബിഹാര്‍ സ്വദേശിയായ ഐഎസ്എസ് ഉദ്യോഗസ്ഥന് ഭാസ്കര്‍ മിശ്രയാണ് ഭര്‍ത്താവ്. മക്കള്‍: അഡ്വ. അഞ്ജലി ഭാസ്കര്‍ (ബംഗളൂരു), അനന്യ ഭാസ്കര്‍ (പിജി സോഷ്യല്‍ വര്‍ക്ക് ലിവര്‍ പൂള് ഹോപ്പ് യൂണിവേഴ്സിറ്റി).
Read MoreDay: September 10, 2024
നമ്പർവൺ പോലീസ് സേന… സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരള പോലീസിന് കേന്ദ്ര പുരസ്കാരം
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി. ഹരിശങ്കർ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. കേരളാ പോലീസിന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ…
Read Moreചെറായി ബീച്ചിലെ വിവിധ റിസോർട്ടുകളിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു; ബസ് ഡ്രൈവർക്കെതിരെ പരാതിയുമായി ആശുപത്രി ജീവനക്കാരി; മുപ്പത്തിനാലുകാരൻ അറസ്റ്റിൽ
വൈപ്പിൻ: ആശുപത്രി ജീവനക്കാരിയായ യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോർട്ടുകളിൽ കൊണ്ടുവന്ന് പലകുറി പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. തൃപ്പൂണിത്തുറ-ഹൈക്കോർട്ട് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കാവിലമ്മ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ കാക്കനാട് ഇടച്ചിറ ചക്കാലക്കൽ ജലാലിന്റെ മകൻ അബ്ദുൾ മുത്തലിഫ് – 34 ആണ് അറസ്റ്റിലായത്. നേരത്തെ ഫോർട്ടുകൊച്ചി- പുക്കാട്ടുപടി റൂട്ടിൽ സൈ മാസ് എന്ന ബസിൽ ജോലിനോക്കവെയാണ് പീഡനം നടന്നത്. ഇരയുടെ പരാതിയെ തുടർന്ന് എടത്തല പോലീസ് എടുത്ത കേസിൽ മുനമ്പം പോലീസ് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുനമ്പം സി ഐ കെ.എസ്.സന്ദീപ്, എസ്.ഐ. എം.ബി. സുനിൽകുമാർ തുടങ്ങിയവരാന്ന് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്
Read Moreപപ്പു എന്നു പറയാൻ ബിജെപിക്ക് ഇപ്പോൾ മടി: ഭാരത് ജോഡോയിലൂടെ രാഹുൽ ഗാന്ധി നടന്നുകയറിയത് ജനഹൃദയത്തിലേക്കാണ്; സാം പിട്രോഡ
ഡാളസ്: രാഹുൽ ഗാന്ധിക്ക് പപ്പു എന്ന പട്ടം നൽകിയ ബിജെപി, ഇപ്പോൾ രാഹുലിനെ പപ്പു എന്ന് അഭിസംബോധന ചെയ്യാൻ മടിക്കുകയാണെന്നു കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിട്രോഡ. തന്റെ പ്രവർത്തനത്തിലൂടെ രാഹുൽ ഗാന്ധിതന്നെയാണ് ബിജെപി ചാർത്തിയ പപ്പുവെന്ന പേര് മാറ്റിയെടുത്തത്. ഭാരത് ജോഡോയുടെ 4000 കിലോമീറ്റർ യാത്രയിലൂടെ രാഹുൽ ഗാന്ധി നടന്നുകയറിയത് ജനഹൃദയത്തിലേക്കാണെന്നും പിട്രോഡ പറഞ്ഞു. പ്രതിപക്ഷ നേതാവായശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിൽ ടെക്സസിലെ സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ രാഹുൽ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു പിട്രോഡയുടെ പരാമർശം. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ്. ജനാധിപത്യം നിസാര കാര്യമല്ല. ജനാധിപത്യത്തിന് ഒരു കൂട്ടമാളുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും സാം പിട്രോഡ പറഞ്ഞു.
Read Moreമാളുകള്‍ ഏറെയുണ്ട്… മിഠായിതെരുവ് ഒന്നുമാത്രം; ഓണക്കാലത്ത് വ്യാപാരം കൊഴുക്കും; എല്ലാവരുടെയും ബജറ്റിനനുസരിച്ചുള്ള സാധനങ്ങള്‍ ഇവിടെയുണ്ട്
കോഴിക്കോട്: മാളുകളൊക്കെ എത്ര വന്നെങ്കിലെന്താ മിഠായിതെരുവിലെ വൈബ് വേറെ എവിടെയെങ്കിലും ഉണ്ടോ… ഇല്ലെന്നതാണ് സത്യം. കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രമായ മിഠായിത്തെരുവില്‍ ഉത്സവങ്ങള്‍ എന്തുമായിക്കോട്ടെ തിരക്കിന് ഒരു കാലത്തും കുറവുണ്ടാകാറില്ല. തെരുവിലൂടെ നടന്ന വിപണിയില്‍ നിന്നും വിലപേശി സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള സുഖം മറ്റെവിടെയും കിട്ടില്ലെന്ന് സാധാരണക്കാര്‍ പറയുന്നു. എല്ലാവരുടെയും ബജറ്റിനനുസരിച്ചുള്ള സാധനങ്ങള്‍ ഇവിടെയുണ്ട്… ഒരു കടയില്‍ നിന്നും മറ്റൊന്നിലേക്ക്…അങ്ങിനെ അങ്ങിനെ, പര്‍ച്ചേഴ്സ് നീണ്ടുപോകും. ഇത്തവണയും തിരക്ക് കുറവുണ്ടാകില്ല. ഇന്നലെ മുതല്‍ തന്നെ ഓണാഘോഷം മിഠായിത്തെരുവില്‍ തുടങ്ങി കഴിഞ്ഞു. തെരുവിലൂടെ വെറുതെ നടക്കുന്നവരെപ്പോലും കടകളിലേക്ക് ആകര്ഷിക്കുന്നവിധമാണ് വിളിച്ചുപറയല്‍ ടീമിന്റെ പ്രകടനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ബുക് സ്റ്റാളുകള്‍, ഹല്‍വ കടകള്‍, കൂള്‍ ബാറുകള്‍ തുടങ്ങി തെരുവില്‍ എത്തിയാല്‍ പിന്നെ കിട്ടാത്തതായി ഒന്നിമില്ല. രാത്രിവരെ കച്ചവടം നീണ്ടുനില്‍ക്കും. വാഹനങ്ങള്‍ തെരുവിലേക്ക് കടത്തിവിടാതായതോടെ പിറകില്‍ നിന്നുള്ള ഹോണടി ഭയക്കാതെ സുഖമായി കാഴ്ചകള്‍…
Read Moreഅരുണാചലിൽ ചൈനയുടെ കൈയേറ്റമില്ല: കിരൺ റിജിജു
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനയുടെ കൈയേറ്റമില്ലെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു. അതിർത്തി നിർണയിക്കാത്ത ചൈന-ഇന്ത്യ പ്രദേശങ്ങളിൽ ഇന്ത്യൻ, ചൈന സേനകളുടെ പട്രോളിംഗ് ഓവർലാപ്പിംഗ് നടക്കുന്നുണ്ടെന്നും എന്നാലിത് ഇന്ത്യൻ പ്രദേശം കടന്നുകയറുന്നതിലേക്ക് നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “ചൈനയ്ക്ക് നമ്മുടെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല. സ്ഥിരമായി ഒന്നും നിർമിക്കാൻ അവർക്ക് അനുവാദമില്ല. നമ്മുടെ ഭാഗത്തുനിന്ന് കർശനമായ ജാഗ്രതയുണ്ടെന്നും റിജിജു പറഞ്ഞു. അരുണാചൽ പ്രദേശിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
Read Moreയുഎസ് ഓപ്പണ്‍ യാനിക് സിന്നർ സ്വന്തമാക്കി
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ട്രോഫി ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാനിക് സിന്നറിന്. ഫൈനലിൽ അമേരിക്കയുടെ ടെയ് ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സിന്നർ യുഎസ് ഓപ്പണിൽ കന്നിമുത്തം വച്ചത്. 6-3, 6-4, 7-5നായിരുന്നു സിന്നറിന്റെ ജയം. 12-ാം സീഡുകാരനായ ഫ്രിറ്റ്സിനു കാര്യമായ പോരാട്ടം നടത്താൻ സാധിച്ചില്ല. സിൻസിനാറ്റി ഓപ്പണും യുഎസ് ഓപ്പണും ഒരേ സീസണിൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് താരമാണ് ഇരുപത്തിമൂന്നുകാരനായ യാനിക് സിന്നർ. ആദ്യ ഇറ്റലിക്കാരൻ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ട്രോഫി സ്വന്തമാക്കുന്ന ആദ്യ ഇറ്റലിക്കാരനാണ് യാനിക് സിന്നർ. 2024 ഓസ്ട്രേലിയൻ ഓപ്പണും സിന്നർ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനാകുന്ന ആദ്യ ഇറ്റലിക്കാരനും സിന്നറാണ്. താരത്തിന്റെ അക്കൗണ്ടിൽ ഇതോടെ രണ്ട് ഗ്രാൻസ് ലാം ട്രോഫികളായി. ഓപ്പണ്‍ കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും…
Read Moreരണ്ടാം മത്സരത്തിലും ഗോൾ നേടി പകരക്കാരൻ റൊണാൾഡോ
ബെൻഫിക: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ സ്വന്തമാക്കി പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയാണ് ക്രിസ്റ്റ്യാനോ സ്കോട്ലൻഡിനെതിരേ ഗോൾ നേടി പോർച്ചുഗലിനെ ജയത്തിലെത്തിച്ചത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു പോർച്ചുഗൽ 2-1ന്റെ ജയം നേടിയത്. ഗ്രൂപ്പ് ഒന്നിലെ കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യക്കെതിരേയും സിആർ7 വലകുലുക്കിയിരുന്നു. ക്രൊയേഷ്യക്കെതിരായത് ക്രിസ്റ്റ്യാനോയുടെ കരിയറിലെ 900-ാം ഗോളായിരുന്നു. ഗ്രൂപ്പ് ഒന്നിൽ പോർച്ചുഗലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. ആറു പോയിന്റുമായി പോർച്ചുഗൽ ഒന്നാമതുണ്ട്. പകരക്കാരൻ റൊണാൾഡോ 2022 ഫിഫ ലോകകപ്പിന്റെ നോക്കൗട്ടിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അന്നത്തെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയത് വൻ ചർച്ചയായിരുന്നു. സാന്റോസിന്റെ സീറ്റ് തെറിക്കുന്നതിൽവരെ കാര്യങ്ങളെത്തി. സാന്റോസിന്റെ പിൻഗാമിയായി പോർച്ചുഗൽ പരിശീലക സ്ഥാനത്തെത്തിയ റോബർട്ടോ മാർട്ടിനെസിന്റെ ശിക്ഷണത്തിൽ റൊണാൾഡോ ആദ്യമായി പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മത്സരമായിരുന്നു സ്കോട്ലൻഡിനെതിരായത്. രണ്ടാം പകുതി സബ്സ്റ്റിറ്റ്യൂഷനായാണ് റൊണാൾഡോ…
Read Moreയുവേഫ നേഷൻസ് ലീഗ്; 10 പേരുമായി സ്പാനിഷ് ജയം
ജെനീവ: യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് നാലിൽ നിലവിലെ ചാന്പ്യന്മാരായ സ്പെയിനിനു ജയം. എവേ മത്സരത്തിൽ സ്പെയിൻ 4-1നു സ്വിറ്റ്സർലൻഡിനെ കീഴടക്കി. 20-ാം മിനിറ്റിൽ റോബിൻ ലെ നോർമാൻഡ് ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ സ്പെയിൻ 10 പേരായി ചുരുങ്ങി. എങ്കിലും ലാ റോഹയുടെ വിജയം തടയാൻ സ്വിസ് സംഘത്തിനു സാധിച്ചില്ല. സ്പെയിനിനു വേണ്ടി ഫാബിയൻ റൂയിസ് (13’, 77’) ഇരട്ട ഗോൾ സ്വന്തമാക്കി. ജോസെലു (4’), ഫെറാൻ ടോറസ് (80’) എന്നിവരായിരുന്നു സ്പെയിനിന്റെ മറ്റു ഗോൾ നേട്ടക്കാർ. സെക്കി അംദൂനിയുടെ (41’) വകയായിരുന്നു സ്വിറ്റ്സർലൻഡിന്റെ ഗോൾ. ലൂക്ക ഗോൾ ഗ്രൂപ്പ് ഒന്നിൽ ആദ്യമത്സരത്തിൽ പോർച്ചുഗലിനോടു പരാജയപ്പെട്ട ക്രൊയേഷ്യ, രണ്ടാം മത്സരത്തിൽ 1-0നു പോളണ്ടിനെ കീഴടക്കി. 52-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ വകയായിരുന്നു ക്രൊയേഷ്യയുടെ ജയം കുറിച്ച ഗോൾ. മറ്റു മത്സരങ്ങളിൽ സ്വീഡൻ 3-0ന് എസ്റ്റോണിയയെയും ഡെന്മാർക്ക്…
Read Moreഫിലിം ക്രിട്ടിക്സ് അവാർഡ് നിറവിൽ ‘ചെക്കൻ’
അവഗണിക്കപ്പെടുന്ന വയനാടൻ ആദിവാസി കലാകാരന്റെ കഥ പറഞ്ഞ ചിത്രം ‘ചെക്കൻ’ മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കി. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിച്ച ചെക്കൻ, വൺ ടു വൺ മീഡിയയുടെ ബാനറിൽ ഖത്തർ പ്രവാസിയായ മൺസൂർ അലിയാണ് നിർമിച്ചത്. ബജറ്റഡ് ചിത്രങ്ങൾക്കു ലഭിക്കുന്ന ഇത്തരം വലിയ അംഗീകാരങ്ങൾ ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കലാകാരന്മാർക്ക് വലിയ ഊർജമാണ് പകരുന്നതെന്ന് അവാർഡ് നേടിയതിനു ശേഷമുള്ള പ്രതികരണത്തിൽ ഷാഫി അഭിപ്രായപ്പെട്ടു. മികച്ച ഗായകനുള്ള പ്രേംനസീർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം ഇതിനോടകം ലഭിച്ചു. കാർത്തിക് വിഷ്ണു നായകനായ ചെക്കനിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിബു സുകുമാരൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയും നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും ചേർന്നാണ് പാടിയിരിക്കുന്നത്. ബിബിൻ ജോർജ്,…
Read More