കൂത്തുപറമ്പ്: മരുമകളുടെ വിവാഹ ആവശ്യത്തിനായി വിദേശത്തുനിന്നു കൊടുത്തയച്ച പത്തുലക്ഷം രൂപയുടെ 150 ഗ്രാം സ്വർണം വീട്ടിൽ നൽകിയില്ലെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു. മലപ്പുറം തിരൂരങ്ങാടിയിലെ അബ്ദുൾ റഫീഖിന്റെ പരാതിയിൽ സുബീഷ്, അമൽ രാജ് എന്നിവർക്കെതിരേയാണ് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അബ്ദുൾ റഫീഖിന്റെ അമ്മാവൻ മുസ്തഫയാണ് ഗൾഫിൽ നിന്നു സുബീഷിന്റെ കൈയിൽ സ്വർണം കൊടുത്തയച്ചത്. എന്നാൽ സ്വർണം വീട്ടിൽ നൽകിയില്ലെന്നാണ് പരാതി. എന്നാൽ സ്വർണം മുസ്തഫയുടെ വീട്ടിൽ നൽകാനായി സുബീഷ് അമൽ രാജിന് കൈമാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു.
Read MoreDay: September 10, 2024
സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്, ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം; സണ്ണി ലിയോൺ
എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ലന്ന് സണ്ണി ലിയോൺ. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം. ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം. പല വാതിലുകളും എന്റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും എന്ന് സണ്ണി ലിയോൺ പറഞ്ഞു.
Read Moreപണം നൽകിയില്ല; യുവതിക്കു സഹോദരന്മാരുടെ ക്രുരമർദനം; തടൂർ സ്വദേശികളായ സഹോദരങ്ങൾക്കെതിരേ പോലീസ് കേസ്
മയ്യിൽ: പണം ചോദിച്ചിട്ടു കൊടുക്കാത്ത വിരോധത്തിൽ 22കാരിയെ വടികൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. യുവതിയുടെ രണ്ടു സഹോദരന്മാരാണു പ്രതികൾ. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കടൂർ സ്വദേശികളായ സഹോദരങ്ങൾക്കെതിരേ പോലീസ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു പരാതിക്കാസ്പദമായ സംഭവം. പണം ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ പ്രതികൾ സഹോദരിയെ മർദിക്കുകയായിരുന്നു.
Read Moreസ്റ്റൈലിഷ് ലുക്കിൽ മീരാ ജാസ്മിൻ; വൈറലായി ചിത്രങ്ങൾ
സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. ഒരു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിന്ന മീര അടുത്തിടെ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും താരം സാന്നിധ്യം അറിയിച്ചു. സോഷ്യൽ മീഡിയ വളരെ ആക്ടീവാണ് നടി. സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ. ഇത്തവണ ജീൻസും ടോപ്പും ഓവർകോട്ടും ചേരുന്ന ഔട്ട്ഫിറ്റിലാണ് നടിയുള്ളത്. എല്ലാ നിറങ്ങളും സ്വപ്നം കാണൂ, വരകള്‍ക്ക് പുറത്ത് ചായം തേക്കൂ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ ഷെയർ ചെയ്തിരിക്കുന്നത്. രണ്ടാം വരവിനു ശേഷം കുറച്ചു ഗ്ലാമറസ് ഫോട്ടോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പാലും പഴവും എന്ന ചിത്രമാണ്…
Read Moreമോദിയെ വെറുക്കുന്നില്ല, സഹതാപം മാത്രം: മോദി ശത്രുവാണെന്നു കരുതുന്നില്ലെന്ന് രാഹുൽ ഗാന്ധി
വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാസ്തവത്തിൽ മോദിയോടു സഹതാപമാണുള്ളതെന്നും രാഹുൽ. യുഎസിലെ വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. നിങ്ങൾ ആശ്ചര്യപ്പെടും, പക്ഷേ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്, ആ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല. പക്ഷെ മോദിയെ വെറുക്കുന്നില്ല. വാസ്തവത്തിൽ, പല നിമിഷങ്ങളിലും മോദിയോടു സഹതപിക്കുന്നു. മോദി ശത്രുവാണെന്നു കരുതുന്നില്ല – രാഹുൽ പറഞ്ഞു. മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയതാണു രാഹുൽ.
Read Moreവിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി: ഫോൺ രക്ഷകനായെന്ന് പോലീസ്
മലപ്പുറം: ആറ് ദിവസം മുൻപ് മലപ്പുറത്തു നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി. ഞായർ രാത്രി കുനൂരിൽ വച്ച് ഇയാളുടെ ഫോൺ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പോലീസ് ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പോലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പോലീസും നല്ലരീതിയിൽ സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് ഇയാൾ പോയത്. മഞ്ചേരി സ്വദേശിയുമായി വിഷ്ണുവിന്റെ വിവാഹം ഞായറാഴ്ച നടത്താൻ ഇരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിന്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവിനെ പിന്നീട് കാണാതാകുകയായിരുന്നു.
Read Moreമാരകലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ; സ്റ്റേഷനിൽ അക്രമാസക്തനായി ഇജാസ്; അഖില കാരിയർ ആണെന്ന് പോലീസ്
നാദാപുരം: വില്പനക്കായി കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് ( 26) , കമ്പളക്കാട് സ്വദേശിനി അഖില ( 24 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കൈവിലങ്ങുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ അക്രമാസക്തനായി പോലീസുകാർക്കുനേരേ അസഭ്യവർഷവും സ്റ്റേഷനിലെ ഫർണീച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്തു. ഇന്നല രാത്രി പേരോട് -പാറക്കടവ് റോഡിൽ വാഹന പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ യുവതി ഇജാസിന്റെ സുഹൃത്താണെന്നും കാരിയർ ആണെന്നും പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ. 12 പി 7150 നമ്പർ സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാർ പരിശോധനക്കിടെ ഇജാസും അഖിലയും ബഹളംവയ്ക്കുകയും പോലീസിനോട് തട്ടിക്കയറുകയും ചെയ്തു. കാറിൽനിന്ന് റോഡിലിറങ്ങി അക്രമസക്തനാവുകയും വാഹനങ്ങൾക്ക് മാർഗ തടസം ഉണ്ടാക്കുകയും ചെയ്തു.…
Read Moreകൂടുതൽ തെളിവുകളുമായി വീണ്ടും വരുന്നു; മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും പി.വി. അൻവർ നാളെ വീണ്ടും കാണും
തിരുവനന്തപുരം: എഡിജിപി എം.ആർ.അജീത്കുമാറിനെതിരെ ആരോപണങ്ങളുയർത്തി ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയ ഭരണകക്ഷി എംഎൽഎ പി.വി. അൻവർ നാളെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെയും കാണും. എഡിജിപി എം.ആർ. അജിത് കുമാറിനും മുൻ എസ്പി സുജിത് ദാസിനും എതിരെയുള്ള തെളിവുകൾ കൂടിക്കാഴ്ചയിൽ ഇരുവർക്കും കൈമാറിയേക്കുമെന്നാണ് വിവരം. എഡിജിപിയെ മാറ്റി നിർത്തണമെന്ന് പി.വി.അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. നേരത്തെ എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പി.വി.അൻവർ പരാതി നൽകിയിരുന്നു. ഇതേവിഷയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് അൻവർ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നത്.
Read Moreഎച്ച്ആർവി: നിർമാതാവിന്റെ മേലങ്കി അണിയാൻ ഹണിറോസ്
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാള സിനിമയിലെ മിന്നുംതാരമായി മാറിയ നടിയാണ് ഹണി റോസ്. ഇതിനോടകം മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഹണി ഇതാ പുതിയ റോളിൽ എത്താൻ പോകുന്നു. നിർമാതാവിന്റെ മേലങ്കി അണിയാനാണ് താരം ഒരുങ്ങുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഹണി റോസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തി. എച്ച്ആർവി (ഹണി റോസ് വർഗീസ്) എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ലോഗോയും ഹണി പുറത്തുവിട്ടിട്ടുണ്ട്.പുതിയ സംരംഭത്തെക്കുറിച്ച് ഹണി റോസിന്റെ വാക്കുകൾ. സിനിമ എന്നത് പലരുടെയും സ്വപ്നവും ഫാന്റസിയും അഭിലാഷവുമാണ്. ഏകദേശം 20 വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു. എന്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും) ഹൃദയം നിറഞ്ഞ നന്ദിയോടെ എന്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിന്റെ ലോഗോ അനാച്ഛാദനം ചെയ്യാൻ…
Read Moreപഞ്ചാബിൽ എഎപി നേതാവിനെ വെടിവച്ചു കൊന്നു; വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സിംഗിന്റെ മകൻ
ന്യൂഡൽഹി: പഞ്ചാബിൽ എഎപി കിസാൻ വിഭാഗം നേതാവ് തർലോചൻ സിംഗിനെ വെടിവച്ചു കൊന്നു. ഇന്നലെ വൈകുന്നേരം ഖന്നയിലായിരുന്നു സംഭവം. ഇക്കോലാഹ ഗ്രാമത്തിൽനിന്നുള്ള 56കാരനായ തർലോചൻ തന്റെ കൃഷിയിടത്തിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു റോഡരികിൽകിടന്ന തർലോചനെ മകനും നാട്ടുകാരും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് സിംഗിന്റെ മകൻ ആരോപിച്ചു.
Read More