കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാലുവർഷമായിട്ട് സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനു റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ടിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന്റെ സിറ്റിംഗ് ഹൈക്കോടതിയില്‍ ആരംഭിച്ചപ്പോഴാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുടെ പ്രത്യേക ഡിവിഷന് ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ 2021 ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ചോദിച്ച കോടതി, നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും പറഞ്ഞു. സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്കിയപ്പോൾ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യങ്ങള്‍ക്കുള്ള പരിഹാരമാണോ സിനിമാനയമെന്നും കോടതി…
Read MoreDay: September 10, 2024
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: അമ്പത്തിയഞ്ചുകാരനായ പ്രതിക്ക് 20 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവും അനുഭവിക്കേണ്ടി വരും. കുത്തിയതോട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ തിരുമലഭാഗം നികര്‍ത്തില്‍ വീട്ടില്‍ സാബു (55) വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ശിക്ഷിച്ചത്. 2022 ഒക്ടോബറില്‍ കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
Read More104 പ്രവർത്തി ദിവസത്തിൽ ഒരു ദിവസം പോലും മാനേജർ അവധി കൊടുത്തില്ല: വിശ്രമമില്ലാതെ ജോലി ചെയ്ത 30 -കാരന് ദാരുണാന്ത്യം
ജോലിക്കാർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കമ്പനിക്കാർ അവധി നൽകാറുണ്ട്. അതിനു പുറമെ എന്തെങ്കിലും ആവശ്യത്തിനു ജീവനക്കാർ ലീവും എടുക്കാറുണ്ട്. എന്നാൽ ചൈനയിലെ ഒരു കന്പനിയിലെ ജീവനക്കാരന് 104 പ്രവർത്തി ദിവസങ്ങളിൽ ഒരു അവധിപോലും ഓഫീസർ കൊടുത്തില്ല. അതോടെ 30 കാരനായ ഇയാളുടെ അവയവങ്ങൾ തകരാറിലാവുകയും പിന്നാലെ മരണപ്പെടുകയും ചെയ്തു. ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ആബാവോ എന്ന യുവാവാണ് മരണപ്പെട്ടത്. ന്യൂമോകോക്കൽ അണുബാധ മൂലമുള്ള ഒന്നിലധികം അവയവങ്ങളുടെ തകരാറ് മൂലമാണ് അബാവോ മരിച്ചതെന്ന് കോടതി കണ്ടെത്തി. പ്രസ്തുത കമ്പനിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് പെയിന്ററായി അബാവോ ജോലിയിൽ കയറിയത്. കന്പനിയുമായി കരാറിൽ ഒപ്പു വയ്ക്കുകയും ചെയ്തു. ഈ വർഷം ജനുവരി വരെ നീളുന്നതായിരുന്നു കരാർ. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മെയ് വരെ 104 ദിവസമാണ് അബാവോ ജോലി ചെയ്തത്. അതിനിടയിൽഏപ്രിൽ 6 ന് ഒരു വിശ്രമദിനം…
Read More‘ജനിച്ചതും മരിച്ചതും എന്തിനെന്നറിയാതെ മണ്ണിലലിഞ്ഞവനേ’; പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ വേദന വിവരിച്ച് പോലീസ് ഓഫീസറുടെ ഫേസ് ബുക്ക് കുറിപ്പ്
പൂച്ചാക്കൽ: “ലോകത്തേക്ക് തുറക്കും മുൻപേ മിഴിയടഞ്ഞുപോയ പൈതലിന്റെ ശരീരം ആദ്യം കണ്ടപ്പോഴേ ചങ്കിനകത്തൊരു കൊള്ളിയാൻ മിന്നിയിരുന്നു…’ പള്ളിപ്പുറത്ത് കഴിഞ്ഞയാഴ്ച ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ രണ്ടാം പ്രതി രതീഷിന്റെ വീട്ടിൽനിന്നു കുഞ്ഞിന്റെ മൃതദേഹം ആംബുലൻസിലേക്ക് എത്തിച്ച പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് മനോവേദനയുടെ നേർസാക്ഷ്യമായി. ചേർത്തല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് കടക്കരപ്പള്ളിയാണ് ഫേസ് ബുക്കിൽ അന്നത്തെ അനുഭവം കുറിച്ചത്. ‘കുഞ്ഞിനെ കാണാനില്ലെന്ന വിവരം ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ കണ്ടെത്തി അവരെ ചോദ്യം ചെയ്തപ്പോൾ കേട്ടത് സമാനതകളില്ലാത്ത ക്രൂരത. എങ്കിലും ഒട്ടും പതറാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഓഫീസർമാർക്കൊപ്പം, മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി പ്രതി പറഞ്ഞ ശുചിമുറിക്കു സമീപമെത്തി. വാതിലിനപ്പുറം ഇളംപൈതലിന്റെ നിശ്ചലദേഹം കണ്ടപ്പോൾ കരളൊന്നുപിടഞ്ഞെങ്കിലും ആദ്യാവസാനം ഇൻക്വസ്റ്റ് നടപടികൾക്കൊപ്പംനിന്നു. എല്ലാം കഴിഞ്ഞ് കുഞ്ഞിന്റെ മൃതശരീരം ആരെടുക്കുമെന്ന ചോദ്യമുയർന്നപ്പോൾ ഒട്ടും മടി തോന്നിയില്ല. അവിടെനിന്നു കിട്ടിയ…
Read Moreഓണമധുരവുമായി ശര്ക്കരവിപണി
കോട്ടയം: ഓണത്തിന് മധുരം പകരാന്‍ പായസം വേണം. അത് അരിപ്പായസം തന്നെ വേണമെന്ന് പലര്‍ക്കും താത്പര്യം. അരിപ്പായസം തൂശനിലയില്‍ ഒഴിച്ചുകഴിക്കുന്നതിന് രസമൊന്നുവേറെ. ഒരു പഴവും കൊറിക്കാന്‍ അല്പം ശര്ക്കരവരട്ടിയുമുണ്ടെങ്കില് എത്ര രസം. ഓണം അടുത്തതോടെ ശര്‍ക്കര വില്‍പ്പന പൊടിപൊടിക്കുകയാണ്. ശര്‍ക്കരവരട്ടി, ഇലയട, പായസം എന്നിവയ്ക്കെല്ലാം ശര്‍ക്കര വേണം. മറയൂരിന്റെ മധുരവും തനിമയുള്ള ശര്‍ക്കര വിപണിയലുണ്ട്. പന്തളം, പാലക്കാട് എന്നിവടങ്ങളില്‍നിന്നു ശര്‍ക്കര ധാരാളം വരുന്നുണ്ട്. മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ തമിഴ്നാട്ടില്‍നിന്നു വ്യാജനും വേണ്ടുവോളമുണ്ട്. 80 രൂപ നിരക്കിലാണ് ശര്‍ക്കര വില്‍പ്പന. തേനിയിൽനിന്നുമെത്തുന്നതിന് വില 60 രൂപയാണ്. ചെറുവാണ്ടൂരിലെ നാടന്‍ ശര്‍ക്കര നിര്മാണകേന്ദ്രത്തില്നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു
Read Moreമറഞ്ഞിരുന്ന് നിയന്ത്രിക്കുന്നതാര്? ജെസ്ന തിരോധാനത്തിൽ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ കഴമ്പില്ല; അന്വേഷണം വഴിതിരിച്ചുവിടുള്ള നീക്കമാണോയെന്ന് സംശയം
കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസ് തിരോധാന കേസുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി അടുത്തയിടെ നടത്തിയ വെളിപ്പെടുത്തലിന് അടിസ്ഥാനമില്ലെന്ന നിഗമനത്തില്‍ സിബിഐ സംഘം. യഥാര്‍ഥ പ്രതിയില്‍നിന്ന് കേസ് അന്വേഷണം വഴിതിരിച്ചുവിടുള്ള നീക്കമാണോ ലോഡ്ജ് ജീവനക്കാരി നടത്തിയെന്നാണ് സംശയം.കാണാതാകുന്നതിന് തൊട്ടു മുന്‍പത്തെ ദിവസം ജെസ്ന ഇതേ ലോഡ്ജില്‍ എത്തിയെന്നും ഒരു യുവാവ് അവിടെ അന്വേഷിച്ചെത്തിയെന്നും വൈകുന്നേരത്തോടെ ഒരുമിച്ചു മടങ്ങിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. സിബിഐ ഇവരില്‍നിന്ന് വിശദീകരണം തേടിയെങ്കിലും നിലവില്‍ സിബിഐ നടത്തുന്ന അന്വേഷണസാഹചര്യങ്ങളുമായി ഇതിനു ബന്ധമില്ല. മുണ്ടക്കയം, വെള്ളനാടി, കണ്ണിമല, എരുമേലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നാലംഗ ടീം രണ്ടു മാസമായി അന്വേഷണം നടത്തിവരുന്നത്. അധ്യാപകര്‍, സഹപാഠികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തില്‍ പരിധിയില്‍ വരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ്…
Read Moreമുടിയുടെ നീളം സ്കൂൾ ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്നതിലും കൂടുതൽ: വിദ്യാർഥികളുടെ തല വടിച്ച് അധ്യാപകൻ
പെണ്ണായാൽ മുട്ടോളം മുടി വേണമെന്ന് പഴമക്കാർ പറയാറുണ്ട്. അതുപോലെതന്നെ ആൺകുട്ടികൾ മുടി വളർത്തുന്നത് എന്തൊ കൊടിയ പാപമാണെന്നും ചിലർ പറയാറുണ്ട്. ആൺകുട്ടികൾ മുടി വളർത്തി നടന്നാൽ അവൻ കഞ്ചാവാണെന്നാണ് പൊതുവെയുള്ള സംസാരം. എന്തിനേറെ സ്കൂളിൽ പോലും ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരേ നിയമങ്ങൾ വരെയുണ്ട്. ഇപ്പോഴിതാ തായ്ലാൻഡിലെ സ്കൂളിൽ നിന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. വെസ്റ്റേൺ തായ്ലൻഡിലെ മെയ്സോഡ് ടെക്നിക്കൽ കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു അധ്യാപകൻ 66 ഓളം വിദ്യാർഥികളുടെ തല മൊട്ടയടിച്ചു. വിദ്യാർഥികളുടെ മുടിയുടെ നീളം സ്കൂൾ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതലാണെന്ന് ആരോപിച്ചാണ് ഇയാൾ മുടി മൊട്ട അടിച്ചത്. കുട്ടികളുടെ തലയുടെ മധ്യഭാഗത്തുള്ള മുടി മാത്രമാണ് അധ്യാപകൻ വട്ടത്തിൽ നീക്കം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. അതോടെ അധ്യാപകനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. ഈ സംഭവത്തോടെ വിദ്യാർഥികളോട് മോശമായി പെരുമാറുന്ന…
Read Moreമൂന്ന് വയസുകാരനെ കാണാനില്ല; തിരച്ചിലിൽ കണ്ടെത്തിയത് അയൽക്കാരിയുടെ വാഷിംഗ് മെഷീനിൽ; കൊലപാതകത്തിലേക്കുള്ള കാരണമായി തങ്കമ്മാൾ പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്
തിരുനെൽവേലി : മൂന്ന് വയസുകാരന്റെ മൃതദേഹം അയല്‍ക്കാരിയുടെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള അതുകുറിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ കുട്ടിയെ അങ്കണവാടിയിൽ വിടാൻ അമ്മ രമ്യ തയാറെടുക്കുന്നതിനിടെ മൂന്ന് വയസുകാരനെ കാണാതാവുകയായിരുന്നു. തുടർന്ന് അച്ഛൻ വിഘ്നേഷിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് രാധാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അയൽവാസി തങ്കമ്മാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വാഷിംഗ് മെഷീനിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നു വയസുകാരന്റെ വീട്ടുകാരോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കന്യാകുമാരി ജില്ലയിലെ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreഎന്തൂട്ട് ചായ ആണിത്: ഒരു ഗ്ലാസ് ചായയുടെ വില കേട്ട് ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
ചായ എല്ലാവർക്കും ഒരു വികാരമാണ്. ചിലർക്ക് ഒരു നേരം ചായ കിട്ടിയില്ലങ്കിൽ തലവേദന പോലും എടുക്കാറുണ്ട്. എന്തിനേറെ പറയുന്നു ചായ ഇഷ്ടപ്പെട്ടത് മൂലം പലരും കൂട്ടുകാർ ആവുക പോലും ചെയ്തിട്ടുണ്ട്. ചായയുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ചായക്കടയുടെ വീഡിയോ ആണിപ്പോൾ ആളുകൾ ഏറ്റെടുക്കുന്നത്. അമൃത്സറിലെ ഒരു തെരുവോരത്താണ് ഈ ചായക്കട. ബദാമും റോസാപ്പൂവിന്റെ ഇതളുകളുമാണ് ഈ കടയിലെ ചായയിലെ പ്രധാന ചേരുവ. ‘അമൃത്സറിലെ ഏറ്റവും വിലയേറിയ ചായ, ഗ്ലാസ് ഒന്നിന് 100 രൂപ വില’ എന്ന ക്യാപ്ഷനോടെ ഫുഡ് വ്ലോഗറായ സുകൃത് ജെയിനാണ് ഈ ചായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പാൽ, വെള്ളം, പൊടിച്ച ബദാം, പനിനീർപ്പൂവിന്റെ ഇതളുകൾ, ഏലയ്ക്കായ, വെണ്ണ എന്നിവയുൾപ്പെടെയുള്ള ചേരുവകൾ ചേർത്താണ് ചായക്കടക്കാരൻ ഈ സ്പെഷ്യൽ ചായ ഉണ്ടാക്കിയെടുക്കുന്നത്. 100 രൂപയാണ് ചായയുടെ വില.…
Read Moreഓസ്ട്രേലിയയില്‍ മലയാളി മന്ത്രിയായി
പാലാ: ഓസ്ട്രേലിയയില്‍ മന്ത്രിയായി ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രന് ജിന്സണ് ചാള്‍സ്. ഓസ്ടേലിയയില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ജിന്സണ് ചാള്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ ടെറിട്ടറി റീജണല്‍ അസംബ്ലിയിലാണ് ഇദ്ദേഹം മന്ത്രിയായത്. മൂന്നിലവ് സ്വദേശി ജിന്സണ് ചാള്‍സ് പുന്നത്താനായില് ചാള്‍സ് ആന്റണിയുടെയും ഡെയ്സി ചാള്‍സിന്റെയും പുത്രനാണ്. സ്പോര്‍ട്സ് സാസ്കാരിക വകുപ്പിന്റെ ചുമതല ജിന്സണ് ലഭിക്കും. ഓസ്ട്രേലിയയിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍നിന്നുമാണ് ജിന്സണ് വിജയിച്ചത്. എട്ട് വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രതിനിധിയും മന്ത്രിസഭയിലെ മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ മന്ത്രിസഭാ അംഗവുമായ കെയ്റ്റ് വെര്‍ഡര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് ജിന്സണ് തിരിച്ചുപിടിച്ചത്. നഴ്സിംഗ് മേഖലയില്‍ ജോലി നേടി 2011ല്‍ ഓസ്ട്രേലിയയിലെത്തിയ ജിന്സണ് നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റൽ ഹെല്‍ത്ത് ഡയറക്ടറും ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റിയിലെ ലക്ചററുമാണ്.
Read More