തലശേരി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കേസിലെ മൂന്നാംപ്രതിയും തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയുമായ ഗീതാ റാണി, രണ്ടാം പ്രതിയായ ശരത്ത് എന്ന അജിത്ത് എന്നിവരെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗീതാ റാണി കേരളത്തിലെ ഒരു കോൺഗ്രസ് എംപിയുടെ പിഎ ആണെന്നും പറയപ്പെടുന്നു. ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. അറസ്റ്റിലായ ഗീതാ റാണി സമാനമായ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.കൊയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാ റാണി ഉൾപ്പെടെ മൂന്ന് പേരെ പ്രതി ചേർത്ത് തലശേരി ടൗൺ പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയും…
Read MoreDay: September 12, 2024
റിക്കാർഡിട്ട് ബെവ്കോ; കോർപ്പറേഷനിലെ ജീവനക്കാർക്ക് 95,000 രൂപ ബോണസ് നൽകാൻ ധാരണ; സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5,000 രൂപ
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഓണത്തിന് ബെവ്കോ ബോണസ് നൽകിയത് 90,000 രൂപയാണെങ്കിൽ ഇത്തവണ അത് 95,000 രൂപ വരെ ആണ്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസ് എന്ന റെക്കോർഡാണ് ഇത്. ഇത്തവണ ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസായി നൽകണം എന്നായിരുന്നു ബിവറേജസ് കോര്പ്പറേഷന് സര്‍ക്കാരിനോട് നേരത്തെ ശിപാർശ ചെയ്തത്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് സംബന്ധിച്ച് ധാരണയായത്. സര്‍ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്ലെറ്റിലും ഓഫിസിലുമായി 5,000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5,000 രൂപയാണു ബോണസ്.
Read Moreഎഡിജിപിക്കെതിരേ വിജിലൻസ് അന്വേഷണത്തിനു ശിപാർശ; “സാന്പത്തിക ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കണം’
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ശിപാർശ. പി.വി. അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി പി.വി.അൻവർ എംഎൽഎ അജിത്കുമാറിനെതിരേ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് ഡിജിപി അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുന്നത്. നിലവിൽ പി.വി. അൻവറിന്റെ പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ഡിജിപി തല അന്വേഷണം തുടരുകയാണ്. അതിനു പുറമെ സാന്പത്തിക ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകിയത്. ഡിജിപി നൽകിയ ശിപാർശ വിജിലൻസിന് കൈമാറും. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ട് കേസ് അന്വേഷിക്കാനാണ് സാധ്യത. എഡിജിപി അജിത് കുമാറും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണസംഘത്തിന് കൈമാറി
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാനാണ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയില്‍ സിനിമാനയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യതയുടെ ലംഘനം ഉണ്ടാവരുതെന്നും ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളും ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം റിപ്പോർട്ടിന്മേൽ കർശനമായ വ്യവസ്ഥകൾ…
Read Moreവീസ കാലാവധി തീര്‍ന്ന വിദേശികളെ നുഴഞ്ഞുകയറ്റക്കാരായി കാണരുത്: ഫോറിനേഴ്സ് ആക്ട് പ്രകാരം ഇതു രണ്ടുതരം കുറ്റകൃത്യമാണെന്ന് ഹൈക്കോടതി
കൊച്ചി: യാത്രാരേഖകളുമായി ഇന്ത്യയിലെത്തിയതിനുശേഷം വീസ കാലാവധി തീര്‍ന്നിട്ടും ഇവിടെ തങ്ങേണ്ടിവരുന്ന വിദേശികളെ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഉഗാണ്ട, കെനിയ സ്വദേശികള്‍ക്കെതിരേ ഫോറിന് രജിസ്ട്രേഷന് ഓഫീസിന്റെ അന്തിമ റിപ്പോര്‍ട്ടും ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷന് നടപടികളും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് റദ്ദാക്കി. യാത്രാരേഖകളില്ലാതെ അനധികൃതമായി എത്തുന്നവരെയും മതിയായ രേഖകളോടെ വന്നിട്ടു മടങ്ങാനാകാത്തവരെയും ഒരേനിലയില്‍ കണക്കാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഫോറിനേഴ്സ് ആക്ട് പ്രകാരം ഇതു രണ്ടുതരം കുറ്റകൃത്യമാണ്. ഹര്‍ജിക്കാരായ വിദേശികളെ നുഴഞ്ഞുകയറ്റക്കാര്‍ക്കു സമാനമായി കണ്ട് കുറ്റം ചുമത്തിയത് വിചാരണക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ പാസ്പോര്‍ട്ട് നിയമം ലംഘിച്ചെന്നും മറ്റൊരാളുടെ പാസ്പോര്‍ട്ട് കാണിക്കുന്ന സ്ഥിതിയുണ്ടായെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ പാസ്പോര്ട്ടില് കൃത്രിമം കാട്ടിയ സംഭവമില്ലാത്തതിനാല് കുറ്റം നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.
Read Moreഎന്റെ സത്യാന്വേഷണ കണ്ടെത്തൽ; ആർഎസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച റിപ്പോർട്ട് മുക്കിയത് പി.ശശി; വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചെന്ന് അൻവർ
മലപ്പുറം: വീണ്ടും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പി.വി. അന്‍വര്‍ എംഎല്‍എ രംഗത്ത്. എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു മുമ്പാകെ എത്താതെ പൂഴ്ത്തിവച്ചെന്നും അജിത്കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണ് ഇതിനു പിന്നിലെന്നും അന്‍വര്‍ തുറന്നടിച്ചു. “തക്ക സമയത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്നതു മൂന്നു നാലു ദിവസമായി സംസ്ഥാനത്തു ചര്‍ച്ചയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് എന്റെ അന്വേഷണത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു മനസിലാക്കാന്‍ കഴിഞ്ഞത്. സ്പെഷല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി വിവരം അറിയുന്നത്. വിശ്വസിച്ചവര്‍ ചതിച്ചാല്പിന്നെ എന്താണു ചെയ്യാന്‍ കഴിയുക? അജിത്കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിനു കൃത്യമായി അതു ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്കു കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണബോധ്യം വരുന്നതോടെ അതിന്മേല് ഒരു തീരുമാനമുണ്ടാകുമെന്നുതന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്’’-…
Read Moreപോളിസിയിൽ ചേർന്ന ശേഷംരോഗമുണ്ടെന്ന കാരണത്താൽ ക്ലെയിം നിഷേധിക്കാനാവില്ല; കാന്‍സര്‍ രോഗിക്ക് മെഡിക്ലെയിം നിഷേധിച്ച ഇൻഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണം
കൊച്ചി: ക്ലെയിം തുക ചോദിക്കുമ്പോള്‍ നേരത്തേ രോഗിയായിരുന്നുവെന്ന് തര്‍ക്കം ഉന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉപഭോക്തൃ കോടതി. കാന്‍സര്‍ രോഗിക്കു മെഡിക്ലെയിം നിഷേധിച്ച സംഭവത്തില്‍ ഇൻഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാൻ വിധിച്ച് കോടതി. നേരത്തേ രോഗമുണ്ടെന്ന കാരണം കാണിച്ച് ഇൻഷ്വറന്‍സ് കമ്പനി രോഗിക്ക് ക്ലെയിം നിഷേധിക്കുകയായിരുന്നു. പോളിസിയെടുക്കുംമുമ്പ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു. ഇൻഷ്വറന്‍സ് ഓംബുഡ്സ്മാന്റെ നിലപാടും തള്ളിയാണ് കോടതി ഉത്തരവ്. രണ്ടു ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും ഉള്‍പ്പെടെ 2,60,000 രൂപ 45 ദിവസത്തിനകം പരാതിക്കാരനു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പോളിസിയില്‍ ചേര്‍ന്നശേഷം ക്ലെയിം തുക ചോദിക്കുമ്പോള്‍ നേരത്തേ രോഗിയായിരുന്നുവെന്ന് തര്‍ക്കം ഉന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍…
Read Moreഏകാന്തതയിൽ ആശ്വാസമായവനും ഒടുവിൽ യാത്രയായി; വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസണും വിടവാങ്ങി; വീണ്ടും തനിച്ചായി ശ്രുതി
കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസൻ മരണത്തിന് കീഴടങ്ങി. അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശേഷം വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം ചൊവ്വാഴ്ച വൈകുന്നേരം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജെൻസണും പ്രതിശ്രുത വധു ശ്രുതിക്കും പരിക്കേറ്റിരുന്നു. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ കണ്ണീരുണങ്ങുംമുമ്പേയാണ് ശ്രുതിയെ തേടി റോഡപകടത്തിന്റെ രൂപത്തിൽ വീണ്ടും ദുരന്തമെത്തിയത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാൻ വെട്ടിപൊളിച്ചാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജെൻസണെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിനു പരിക്കേറ്റ ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു. ദുരന്തത്തിന്…
Read More