മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരേ അസഭ്യവർഷവും ഭീഷണിയുമായി പി. വി. അൻവർ എംഎൽഎ. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നുമാണ് ഭീഷണി. നാട് കുട്ടിച്ചോറാക്കാനും വർഗീയത വിളന്പാനുമാണ് ജയശങ്കർ വക്കീൽ പണി ഉപേക്ഷിച്ചതെന്ന് അൻവർ ആരോപിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എംഎൽഎയുടെ അസഭ്യവർഷവും ഭീഷണിയും. സമൂഹ മാധ്യമത്തിലൂടെ വർഗീയ വാദിയെന്ന് പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരേ ഭീഷണിയുമായി പി. വി. അൻവർ എത്തിയത്.
Read MoreDay: September 13, 2024
ബഹിരാകാശനടത്തത്തിൽ ചരിത്രമായി ജാരദ് ഐസക്മാൻ
ഹൂസ്റ്റൺ: അമേരിക്കൻ ശതകോടീശ്വരൻ ജാരദ് ഐസക്മാനും സ്പേസ് എക്സ് ജീവനക്കാരി സാറാ ഗിൽസും ബഹിരാകാശനടത്തം വിജയകരമായി പൂർത്തിയാക്കി ചരിത്രംകുറിച്ചു. ഇതാദ്യമായാണ് വാണിജ്യസംരംഭത്തിന്റെ ഭാഗമായി വ്യക്തികൾ ബഹിരാകാശത്തു നടക്കുന്നത്. ജാരദ് ഐസക്മാൻ ഇന്ത്യൻ സമയം ഇന്നലെ 4.22നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽനിന്ന് ബഹിരാകാശത്തേക്ക് ഇറങ്ങിയത്. തുടർന്ന് സാറ ഗിൽസും പുറത്തിറങ്ങി. ഇരുവരും ഏതാണ്ട് 15 മിനിട്ട് ബഹിരാകാശത്തു ചെലവഴിച്ചു. ഡ്രാഗൺ പേടകം ഈ സമയം ഭൂമിയിൽനിന്ന് 736 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു. റിട്ട. യുഎസ് വ്യോമസേനാ പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, മലയാളിബന്ധമുള്ള അന്ന മേനോൻ എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഇവർ രണ്ടു പേരും ബഹിരാകാശനടത്തം ചെയ്തില്ല.ബഹിരാകാശത്തുനിന്ന് മടങ്ങുന്ന നാൽവർസംഘം രണ്ടുദിവസത്തിനികം ഭൂമിയിലിറങ്ങും. സ്പേസ് എക്സിന്റെ പോളാരിസ് ഡോൺ എന്ന ഈ ദൗത്യത്തിനുവേണ്ട മുഴുവൻ തുകയും ചെലവഴിച്ചത് ജാരദ് ഐസക്മാനാണ്. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളിലെ സർക്കാർ പദ്ധതികളുടെ ഭാഗമായി…
Read Moreനോത്ര് ദാം ബസിലിക്ക മാർപാപ്പ കൂദാശ ചെയ്യും
പാരീസ്: പുനരുദ്ധരിച്ച പാരീസിലെ നോത്ര് ദാം ബസിലിക്കയുടെ കൂദാശാകർമം ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ ഡിസംബർ എട്ടിനു നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി റെക്ടർ മോൺ. ഒലിവർ റിബാദോ ദ്യൂമാ അറിയിച്ചു. 2019 ഏപ്രിൽ 15നുണ്ടായ തീപിടിത്തത്തിൽ പള്ളിയുടെ ഗോപുരവും മേൽക്കൂരയും തകർന്നുവീഴുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഗോപുരവും മേൽക്കൂരയും പുനഃസ്ഥാപിച്ചുകഴിഞ്ഞു. പണികൾക്കുവേണ്ടി കെട്ടിയുയർത്തിയ തട്ടുകൾ അഴിച്ചുകൊണ്ടിരിക്കുകയാണ്. കേടുപാടുകൾ പറ്റിയ എട്ട് ഓട്ടുമണികൾ പുതുക്കിയ ശേഷം ഇന്നലെ പള്ളിയിലെത്തിച്ചു. പള്ളിയുടെ വടക്കേ ഗോപുരത്തിൽ സ്ഥാപിക്കാനുള്ളവയാണ് ഇവ. ഇവയിൽ ഏറ്റവും വലുതിന്റെ പേര് ഗബ്രിയേൽ എന്നാണ്- ഭാരം 4.1 ടൺ. നോത്ര് ദാമിൽ ആകെ 20 മണികളുണ്ട്. ഇവയിൽ ഏറ്റവും ഭാരമുള്ള രണ്ടെണ്ണം തെക്കേ ഗോപുരത്തിലാണ്- 13 ടണ്ണാണ് ഒന്നിന്റെ ഭാരം. ബസിലിക്ക റെക്ടർ മണികൾ വെഞ്ചരിച്ചു. വരുംദിവസങ്ങളിൽ മണികൾ മണിമാളികയിൽ സ്ഥാപിക്കും. പള്ളിയുടെ അതിജീവനത്തിന്റെ അടയാളമാണു മണികളെന്നും അവയുടെ സ്വരം…
Read Moreട്രംപിന്റെ തൊപ്പി വച്ച് ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തൊപ്പി ധരിച്ചതു കൗതുകമായി. 9/11 ഭീകരാക്രമണത്തിന്റെ 23-ാം വാർഷികാനുസ്മരണത്തിനിടെയായിരുന്നു സംഭവം. അൽക്വയ്ദ ഭീകരർ തട്ടിയെടുത്ത നാലു വിമാനങ്ങളിലൊന്നു തകർന്ന പെൻസിൽവേനിയയിൽ അഗ്നിരക്ഷാ സേനയുമായി കുടിക്കാഴ്ചയ്ക്കെത്തിയതായിരുന്നു ബൈഡൻ. അവിടെയുണ്ടായിരുന്ന ഒരാളുടെ തലയിലുണ്ടായിരുന്ന ‘ട്രംപ് 2024’ എന്നു രേഖപ്പെടുത്തിയ തൊപ്പിയാണ് ബൈഡൻ വാങ്ങി സ്വന്തം തലയിൽ ഒരു നിമിഷത്തേക്കു വച്ചത്. ഇതിനു പകരം പ്രസിഡന്റിന്റെ സീലുള്ള തൊപ്പിയിൽ ഓട്ടോഗ്രാഫ് പതിച്ചു നല്കി. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിലാണ് ഏറ്റുമുട്ടുന്നത്. 9/11 അനുസ്മരണദിനത്തിൽ ഐക്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് തൊപ്പികൈമാറ്റത്തിലൂടെ ബൈഡൻ ശ്രമിച്ചതെന്ന് വൈറ്റ്ഹൗസ് വിശദീകരിച്ചു. ബൈഡന്റെ പിന്തുണയ്ക്കു നന്ദി എന്നാണു ട്രംപിന്റെ പ്രചാരണ ടീം പ്രതികരിച്ചത്.
Read Moreഇന്ത്യൻ കാൽപ്പന്ത് ഉത്സവപ്പോരാട്ടം ഇന്നു മുതൽ
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 11-ാം സീസണിന് ഇന്നു കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. അതോടെ ഇന്ത്യയിൽ കാൽപ്പന്ത് ഉത്സവത്തിനു കൊടിയേറും. ലെറ്റ്സ് ഫുട്ബോൾ എന്ന ആപ്തവാക്യം ഇന്ത്യയുടെ ഫുട്ബോൾ നഗരങ്ങളിൽ തിരതല്ലും. സീസണ് ഉദ്ഘാടന മത്സരത്തിൽ ഐഎസ്എൽ വന്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 2023-24 സീസണ് ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളാണ് മോഹൻ ബഗാൻ. മുംബൈ സിറ്റി നിലവിലെ ഐഎസ്എൽ ട്രോഫി ജേതാക്കളും. മോഹൻ ബഗാനെ ഫൈനലിൽ കീഴടക്കിയായിരുന്നു മുംബൈയുടെ ചാന്പ്യൻഷിപ്പ് നേട്ടം. 13 ടീം, പുതുമുഖം മുഹമ്മദൻ 2024-25 ഐഎസ്എൽ ഫുട്ബോളിൽ 13 ടീമുകളാണു പോരാട്ടരംഗത്തുള്ളത്. കഴിഞ്ഞ സീസണിൽ 12 ടീമുകളായിരുന്നു. 2023-24 സീസണ് ഐ ലീഗ് ചാന്പ്യന്മാരായ മുഹമ്മദൻ എസ്സിയാണ് ഐഎസ്എല്ലിലെ പുതുമുഖം. ഐഎസ്എല്ലിൽ പുതുമുഖമാണെങ്കിലും 133 വർഷം പഴക്കമുള്ള ക്ലബ്ബാണ്…
Read Moreദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റ് ; തകർപ്പൻ സെഞ്ചുറിയുമായി കിഷൻ
അനന്ത്പുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇഷാൻ കിഷന്റെ തകപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യ ബിക്ക് എതിരേ സി മികച്ച സ്കോറിലേക്ക്. ഒന്നാം ദിവസം കളി നിർത്തുന്പോൾ ഇന്ത്യ സി അഞ്ചു വിക്കറ്റിന് 357 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും (46), മനവ് സുഥാറും (എട്ട്) ആണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ബി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൗണ്ടർ അറ്റാക്കിംഗിലൂടെ 126 പന്തിൽ 14 ഫോറും മൂന്നു സിക്സും സഹിതം 111 റണ്‍സ് നേടിയാണ് കിഷൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയിലൂടെ ആഘോഷിച്ചത്. ദുലീപ് ട്രോഫിക്ക് സെപ്റ്റംബർ 10ന് ബിസിസിഐ പ്രഖ്യാപിച്ച ടീമിൽ ഈ വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് ഇന്ത്യ സിയുടെ ടീമിൽ ഉൾപ്പെടുത്തിയത്. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ ഡിയിലായിരുന്നു താരം. പരിക്കിനെത്തുർന്ന് ആദ്യ റൗണ്ട് മത്സരത്തിൽ കിഷന്…
Read Moreചെസ് ഒളിന്പ്യാഡ്: ഇന്ത്യക്ക് ഇരട്ട ജയം
ബുഡാപെസ്റ്റ്: ചരിത്രത്തിലെ ഏറ്റവും ശക്തമായ ടീമുകളുമായി 45-ാം ചെസ് ഒളിന്പ്യാഡിനു ഹംഗറിയിലെ ബുഡാപെസ്റ്റിൽ എത്തിയ ഇന്ത്യൻ ടീമുകൾക്ക് ആദ്യ റൗണ്ടിൽ ആധികാരികജയം. ഓപ്പണ്‍ വിഭാഗത്തിൽ രണ്ടാം സ്വീഡായ ഇന്ത്യ, മൊറോക്കോയെയും വനിതാ വിഭാഗത്തിൽ ജമൈക്കയെയുമാണ് ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ പുരുഷന്മാർ 4-0 നു വിജയിച്ചപ്പോൾ, വനിതകളുടെ വിജയം 3.5-0.5 നായിരുന്നു. പുരുഷന്മാരിൽ ഇന്ത്യയുടെ ഒന്നാം ബോർഡിൽ, പ്രഗ്നാനന്ദ ടീസിർ മുഹമ്മദിന്റെ സിസിലിയൻ ഡിഫൻസിനെ തകർത്തു ജയം നേടി. രണ്ടാം ബോർഡിൽ എറിഗാസി അർജുൻ എൽബിലിയ ജാക്വസ്റ്റ് പോരാട്ടം നിംസൊ ഇന്ത്യൻ ഡിഫൻസ് സെന്റ് പീറ്റേഴ്സ്ബർഗ് ഫിഷർ വേരിയേഷൻ ആയിരുന്നു. അതിൽ അർജുൻ വിജയം കണ്ടെത്തിയത് 40 നീക്കങ്ങളിലും. മൂന്നാം ബോർഡിൽ വിഡിറ്റ് സന്തോഷ് ഗുജറാത്തി ക്വാഖിർ മെഹ്ദിയെയും നാലാം ബോർഡിൽ ഹരികൃഷ്ണ മൊയാട് അനസ്നെയുമാണ് തോൽപ്പിച്ചത്. വനിതകളിൽ ഇന്ത്യക്കുവേണ്ടി വൈശാലി ക്ലാർക്ക് അഡാനിയെയും ദിവ്യ ദേശ്മുഖ്…
Read Moreസാഫ് ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; ഇന്ത്യൻ സ്വർണ വേട്ട
ചെന്നൈ: സാഫ് ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം ഇന്ത്യയുടെ സ്വർണ വേട്ട. രണ്ടാംദിനം നടന്ന 10 ഫൈനലുകളിൽ ഒന്‍പതിലും ഇന്ത്യൻ താരങ്ങൾ സ്വർണം സ്വന്തമാക്കി. മൂന്ന് ഇനങ്ങളിൽ പുതിയ റിക്കാർഡ് പിറന്നു. പെണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയിൽ അനിഷ 49.91 മീറ്ററുമായി റിക്കാർഡോടെ സ്വർണം നേടി. അമനത് കംബോജിനാണ് (48.38) ഈയിനത്തിൽ വെള്ളി. പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും റിക്കാർഡ് സ്വർണം വന്നു. ഉന്നതി അയ്യപ്പയാണ് (13.93) ഇന്ത്യക്കായി സ്വർണത്തിലെത്തിയത്. സബിത തോപ്പൊയ്ക്കാണ് (13.96) വെള്ളി. ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയിൽ ഇന്ത്യയുടെ ഋതിക് (55.64) റിക്കാർഡോടെ സ്വർണത്തിലെത്തി. ഇന്ത്യയുടെ രാമൻ (51.22) വെള്ളി നേടി. പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ പ്രതീക്ഷ യമുന (5.79), ആണ്‍കുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസി ഷാരൂഖ് ഖാൻ (8:26.06), പെണ്‍കുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പ്രാചി അങ്കുഷ്, ആണ്‍കുട്ടികളുടെ 400 മീറ്ററിൽ ജയ് കുമാർ (46.86), പെണ്‍കുട്ടികളുടെ 400…
Read Moreപൂവിളി പൂവിളി പൊന്നോണമായീ… ഈ ഓണം കളറാക്കാൻ മട്ടുപ്പാവിൽ വസന്തം വിരിയിച്ച് സൗമ്യ ടീച്ചർ
ചിങ്ങം തുടങ്ങിയാൽപ്പിന്നെ ഓണ നാളിലേക്കുള്ള ഓട്ടപ്പാച്ചിലിലാണ് ആളുകൾ. കാണം വിറ്റും ഓണം ഉണ്ണണമെന്നല്ലേ പഴമക്കാർ പറയാറുള്ളത്. അത്തം പുലർന്നാൽ പിന്നെ പത്തു ദിവസത്തേക്ക് പൂക്കളം ഇടണെന്ന ആവേശത്തിലും ആരവത്തിലുമാണ് നമ്മൾ. ഓരോ ദിവസവും ഏത് ഡിസൈനിൽ പൂക്കളം തീർക്കുമെന്ന ആശങ്കയും ചില്ലറയല്ല. പണ്ടത്തെപ്പോലെ തൊടിയിൽ നിന്നും പിച്ചിക്കൊണ്ടു വരുന്ന പൂക്കളാൽ നിർമിതമായ പൂക്കളത്തിന്റെ പ്രൗഡിയോ മഹത്വമോ ഇന്നത്തെ നൂറ്റാണ്ടിലെ ആളുകൾക്കില്ലന്ന് അക്ഷരാർഥത്തിൽ പറയാം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തയാവുകയാണ് പനച്ചിക്കലിലെ സൗമ്യ ടീച്ചർ. ടീച്ചറിന്റെ വീടിന്റെ മട്ടുപ്പാവിൽ വിടർന്നുനിൽക്കുന്ന ബന്ദിപ്പൂക്കൾ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ഇവിടെ പൂവിട്ടുനിൽക്കുന്ന മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കൾ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. പൂക്കളെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യ മഹേഷ് പരീക്ഷണം എന്ന നിലയിലാണ് ബന്ദിപ്പൂക്കൾ കൃഷി ചെയ്തത്. 240 ബന്ദിച്ചെടികളാണ് തൊടുപുഴ കാഡ്സിൽനിന്നു വാങ്ങി ഗ്രോബാഗിൽ നട്ടു വളർത്തിയത്. രണ്ടു മാസംകൊണ്ട്…
Read Moreകടൽ കടന്ന് രക്ഷപെടാമെന്ന മോഹത്തിന് തുരംങ്കംവച്ചു; ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിയെടുത്തത് നാലു ലക്ഷം രൂപ; തിരുവല്ലക്കാരനെ കബളിപ്പിച്ച് പണം തട്ടിയത് തമിഴ്നാട്ടുകാരൻ
പത്തനംതിട്ട: ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്തു നാലു ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ.ചെന്നൈയിലെ ഫ്ലൈ ഡ്രീംലാൻഡ് ട്രാവൽസ് എന്ന സ്ഥാപനം മുഖേന ഹോങ്കോംഗിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തമിഴ്നാട് തിരുവള്ളൂർ കക്കല്ലൂർ സ്വദേശി വി.എസ്. ആദം(39) എന്നയാളാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ചാരുംമൂട്ടിൽ വീട്ടിൽ സതീഷാണ് കബളിപ്പിക്കപ്പെട്ടത്. ഇയാൾക്കു പങ്കാളിത്തമുള്ള ചെന്നൈയിലെ ഈ സ്ഥാപനം മുഖേന ഹോങ്കോംഗിലെ പായ്ക്കിംഗ് കമ്പനിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടുതവണയായി നാലു ലക്ഷം രൂപ ചെന്നൈ സിറ്റി യൂണിയൻ ബാങ്കിലെ അക്കൗണ്ടിലേക്ക് കൈമാറിയെടുത്തത്. കഴിഞ്ഞമാസം 24-നാണ് സതീഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തിരുവല്ല പോലീസ് ഇയാൾക്ക് കോയിപ്രം, കീഴ് വായ്പൂര്, ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ കേസുകളുണ്ടെന്ന് കണ്ടെത്തി. കീഴ് വായ്പൂര് പോലീസ് രജിസ്റ്റർ…
Read More