കൊച്ചി: സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകം. ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍വശത്തുള്ള ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ സ്പൂഫ് ചെയ്ത് കസ്റ്റമര്‍ കെയറില്‍നിന്ന് എന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താവിന് ഫോണ്‍ കോള്‍ വരുന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍വശത്തു നല്‍കിയിട്ടുള്ള കസ്റ്റമര്‍ കെയര്‍ നമ്പറില്‍നിന്നു തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നില്ല. തട്ടിപ്പു സംഘം ആവശ്യപ്പെടുന്നതു പ്രകാരം കാര്‍ഡ് വിവരങ്ങളും ഒടിപിയും നല്കിയാല് പണം നഷ്ടമാകും. ഇത്തരത്തില്‍ പണം നഷ്ടമായവരുടെ എണ്ണം കൂടിയതോടെ പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ധനകാര്യ സ്ഥാപനങ്ങളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ ബാങ്കുകളോ ഒരിക്കലും ഒടിപി നല്‍കാനോ വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാനോ ഉപഭോക്താവിനോട് ആവശ്യപ്പെടില്ല. ഫോണ്‍ മുഖാന്തിരം അപരിചിതരുമായി ഒടിപി ഷെയര്‍…
Read MoreDay: September 13, 2024
‘ഗോവിന്ദൻകുട്ടി കുട്ടി മിണ്ടണില്ല’; കണ്ടിട്ടു വരാമെന്ന മാസ് ഡയലോഗുമായി സ്റ്റേഷനകത്തേക്ക്; തിരിച്ച വന്നത് മൗനിയായി; സംവിധായകൻ രഞ്ജിത്തിനെ ചോദ്യംചെയ്തത് മൂന്ന് മണിക്കൂർ
സകൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്തിനെ ചോദ്യം ചെയ്തു. ഇന്നലെ കൊച്ചി മറൈന്‍ഡ്രൈവിലെ തീരദേശ ഐജി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണു ചോദ്യം ചെയ്തത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ രഞ്ജിത്തിനെ വിട്ടയച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ രഞ്ജിത്ത് നിഷേധിച്ചു. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലും പ്രതിയാണു രഞ്ജിത്ത്. രാവിലെ 11.10 ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിനു ഹാജരായത്. അന്വേഷണസംഘം വിളിച്ചിട്ടാണു വന്നതെന്നും അവരെ കണ്ടിട്ടു വരാമെന്നും പ്രതികരിച്ച രഞ്ജിത്ത് ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരും ചോദ്യം ചെയ്യല്‍ നടപടികളിലുണ്ടായിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയാണു രഞ്ജിത്തിനെതിരേ പീഡനപരാതി നല്‍കിയത്. 2009ല്‍ ‘പാലേരി മാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയശേഷം മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ദുരനുഭവം…
Read Moreതൂശനില മുറിച്ചു വച്ചു, തുന്പപ്പൂ ചോറ് വിളന്പി, ആശിച്ച കറിയെല്ലാം നിരത്തിവച്ചു… സദ്യ പൊടിപൊടിക്കാൻ നാടൻ പപ്പടം
പപ്പടം ഇല്ലാതെ ഓണസദ്യ ഇല്ല. സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ എല്ലാവരും ആദ്യം അന്വേഷിക്കുന്നത് പപ്പടമാണ്. പായസം ഇലയിലൊഴിച്ച് പപ്പടവും ചേര്‍ത്തൊരു പിടി പിടിക്കാതെ ഓണസദ്യ പൂര്‍ണമാകുകയില്ല. ഓണ നാളില്‍ പരിപ്പിനൊപ്പം പപ്പടവും പായസത്തിനൊപ്പം പഴവും പപ്പടവും ചേര്‍ത്തു കഴിക്കണമെന്നതാണ് രീതി. ഇത്തവണയും ഓണത്തിന് വലിയ പ്രതീക്ഷയിലാണ് പപ്പട തൊഴിലാളികള്‍. ഓണക്കാലവും ഉത്സവ, വിവാഹസീസണുമാണ് പപ്പട നിര്‍മാണമേഖലയെ താങ്ങി നിര്‍ത്തുന്നത്. ഉഴുന്നുമാവ് അടക്കമുള്ള ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന നാടന്‍ പപ്പടങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. കുഞ്ഞന്‍ പപ്പടങ്ങള്‍ മുതല്‍ വലുപ്പമേറിയ പപ്പടങ്ങള്‍ വരെ വിപണിയില്‍ നിറഞ്ഞു കഴിഞ്ഞു. ഓണ സീസണില്‍ ഉത്പാദനം മൂന്നിരട്ടി വരെയാണ്. ഇടവിട്ടുള്ള മഴയാണ് പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളികളെ ബാധിച്ചിട്ടുള്ളത്. പപ്പടം ഉണക്കിയെടുക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. 20 മുതല്‍ 50 രൂപ വരെയുള്ള പായ്ക്കറ്റുകളാണ് ഓണ വിപണിയില്‍ പ്രധാനമായും വിറ്റുപോകുന്നത്. 20 രൂപയുടെ പായ്ക്കറ്റില്‍ 12 എണ്ണമാണ് ഉള്ളത്.…
Read Moreവിവാദങ്ങൾക്കിടെ വരുന്നൂ ഓണച്ചിത്രങ്ങൾ
ഓണക്കാലം എന്നും തിയറ്ററുകള്‍ക്കും ഉത്സവകാലമാണ്. സൂപ്പർ താരചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളുമൊക്കെ തിയറ്റർ നിറയ്ക്കാനെത്തുന്ന കാലം. ഓണക്കാല റിലീസ് ലക്ഷ്യമാക്കിത്തന്നെ സിനിമകൾ ഒരുക്കാറുണ്ട്. എന്നാൽ, മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിസന്ധിക്കിടെയാണ് 2024ലെ ഓണം കടന്നുവരുന്നത്. സിനിമാരംഗത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കോളിളക്കം മലയാള സിനിമയെ ആകമാനം പിടിച്ചുലച്ചിരിക്കുന്നു. സ്ത്രീകൾക്കുനേരേ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ആരോപണങ്ങളും പ്രമുഖരെ അടക്കം നിരവധി താരങ്ങളെയും ടെക്നീഷൻമാരെയുമൊക്കെ ഗുരുതരമായ കേസുകളിലും അകപ്പെടുത്തിയിരിക്കുന്നു. ആരോപണങ്ങൾ ഭാരവാഹികൾക്കുമെതിരേയുള്ള കൊടുങ്കാറ്റായി മാറിയതോടെ അമ്മ സംഘടനയും ആകെയുലഞ്ഞു. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. വെളിപ്പെടുത്തലുകളെച്ചൊല്ലിയും രാജിയെച്ചൊല്ലിയും സംഘടനയ്ക്കുള്ളിൽത്തന്നെ ചേരിതിരിവ് പ്രകടമായി. ഇത്രയും പ്രതിസന്ധികൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇത്തവണ ഓണച്ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമാരംഗത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്കെതിരേയുള്ള പ്രതിഷേധം തിയറ്ററുകളിൽ പ്രതിഫലിക്കില്ലെന്ന പ്രതീക്ഷയോടെയാണ് അണിയറക്കാർ ഒാണച്ചിത്രങ്ങൾ റീലീസ്…
Read Moreസുഭഭ്രനേരിട്ടത് കൊടുംക്രൂരത’ വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിൽ; കഴുത്തിലെയും കാലിലെയും എല്ലുകൾ ഒടിച്ച നിലയിൽ; ഇടത് കൈ പിന്നിലേക്ക് കെട്ടിയനിലയിൽ
ആലപ്പുഴ: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്ര (73)യെ കൊലപ്പെടുത്തിയ സംഭവത്തിൽ കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള എന്നിവരാണ് കർണാടകയിലെ മണിപ്പാലിൽ അറസ്റ്റിലായത്. കൊലപാതകവിവരം പുറത്തറിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. ഒരു മാസം മുന്‍പ് കാണാതായ സുഭദ്രയുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണു കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. ദന്പതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. സുഭദ്രയെ കാണാനില്ലെന്നു മകൻ രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവര പ്രകാരം വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, വലതുകാൽ, കൈ എന്നിവ ഒടിഞ്ഞിരുന്നു. ഇടതുകൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടിയിരുന്നു. തലയിലേറ്റ പരിക്കാകാം മരണകാരണമെന്നാണു സൂചന. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍…
Read Moreഓണയാത്ര ഇനി ആശ്വാസമാകും: ഓണം സ്പെഷൽ; മൂന്നു ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ
ഓണത്തിരക്ക് ഒഴിവാക്കാൻ മലയാളികൾക്ക് ആശ്വാസമായി മൂന്ന് സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളിയിൽ നിന്ന് ബംഗളുരു വഴി കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്, സെക്കന്ദരാബാദ്- കൊല്ലം, കച്ചേഗുഡ – കൊല്ലം എന്നീ റൂട്ടുകളിലാണ് സർവീസ്. ഇരു ദിശകളിലുമായി ഓരോ വണ്ടികൾ മാത്രമാണ് ഓടിക്കുക. ഹുബ്ബള്ളി – കൊച്ചുവേളി (07333) സർവീസ് നാളെ രാവിലെ 6.55 ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി-ഹുബ്ബള്ളി (07334) സ്പെഷൽ 14ന് ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയിൽ നിന്ന് തിരിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് ഹുബ്ബള്ളിയിൽ എത്തും.ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. സെക്കന്ദരാബാദ്-കൊല്ലം എക്സ്പ്രസ് സ്പെഷൽ (07119) സെക്കന്ദരാബാദിൽ നിന്ന് നാളെ രാവിലെ 5.30 ന് പുറപ്പെട്ട് നാളെ രാത്രി 11.20ന്…
Read Moreഎന്തോ എവിടെയോ എടേ കേറീതാ…ഹോട്ടലിലെ പച്ചക്കറിപ്പെട്ടിയിൽ നോക്കുമ്പോൾ കണ്ടത് കൂറ്റൻ പെരുന്പാന്പ്..!
മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ ലോഹറ ഗ്രാമത്തിലെ ഹോട്ടലിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി – എട്ടടി നീളമുള്ള ഒരു വന്പൻ പെരുമ്പാന്പ്! ഹോട്ടലിന്റെ അടുക്കളയിലെ പച്ചക്കറി പെട്ടിയിലാണ് പാന്പിനെ കണ്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഉരുളക്കിഴങ്ങ് നിറച്ച പെട്ടിയിൽ കൂറ്റൻ ഇഴജന്തു വിശ്രമിക്കുന്നതു വീഡിയോയിൽ കാണാം. പാന്പിനെ കണ്ട ഉടൻ ഹോട്ടലുടമ സ്നേക്ക് മാസ്റ്ററെ വിളിച്ചുവരുത്തി. ഇയാൾ പാമ്പിനെ പിടികൂടി ലോഹറ വനത്തിലെ ജലാശയത്തിനു സമീപം തുറന്നുവിടുന്നതും വീഡിയോയിൽ ഉണ്ട്.
Read Moreപിള്ളേര് പണിതുടങ്ങി… പിളർപ്പിലേക്ക് അമ്മയും; വെറും നോക്കുകുത്തി സംഘടന; 17 നടന്മാരും 3 നടിമാരും ട്രേഡ് യൂണിയന് രൂപീകരണത്തിന്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഭിന്നത രൂക്ഷമായ താരസംഘടന ‘അമ്മ’യില്‍ പൊട്ടിത്തെറി. ട്രേഡ് യൂണിയന് രൂപീകരണത്തിന് ഒരുവിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി 17 നടന്മാരും മൂന്ന് നടിമാരും ഫെഫ്കയെ സമീപിച്ചു. അഭിനേതാക്കളുടെ യൂണിയനായി ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനാണു നീക്കം. യൂണിയന് രൂപീകരണ ആവശ്യവുമായി താരങ്ങള്‍ സമീപിച്ചുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് സ്ഥിരീകരിച്ചു. ‘അമ്മ’യുടെ സ്വത്വം നിലനിര്‍ത്തി പുതിയ സംഘടനയെക്കുറിച്ചാണ് അവര്‍ ആലോചിക്കുന്നത്.ട്രേഡ് യൂണിയന് രൂപീകരിച്ചശേഷം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചാല്‍ മാത്രം തുടര്‍നടപടികള്‍ ആലോചിക്കാമെന്ന് ഫെഫ്ക അറിയിച്ചതായും ഉണ്ണികൃഷ്ണന് വ്യക്തമാക്കി. അതേസമയം, പുതിയൊരു സംഘടനയെ നിലവിലെ സാഹചര്യത്തില്‍ ഫെഫ്കയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ടെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. നിലവില്‍ 21 യൂണിയനുകളാണ് ഫെഫ്കയ്ക്കു കീഴിലുള്ളത്. പുതിയൊരു യൂണിയനെ അഫിലിയേറ്റ് ചെയ്യണമെങ്കില്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണം. അഭിനേതാക്കള്‍ ട്രേഡ് യൂണിയന് രൂപീകരിച്ചശേഷം ഔദ്യോഗികമായി ഫെഫ്കയെ സമീപിച്ചാലേ ജനറല്‍…
Read Moreഓഫീസിനുള്ളിൽ പരസ്യമായി ഉമ്മവച്ചപ്പോൾ പണി വേറെ കിട്ടി
ഓഫീസിനുള്ളിൽ പരസ്യമായി ചുംബിച്ചുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിൻചുവാനിൽ പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണു സംഭവം. നേരത്തെ വെവ്വേറെ വിവാഹിതരായിരുന്ന ഇരുവരും ജോലി സ്ഥലത്തു കണ്ടുമുട്ടി അടുപ്പം സ്ഥാപിക്കുകയായിരുന്നു. യുവാവിന്റെ ഭാര്യ ഇയാളുടെ ചില ചാറ്റുകൾ പുറത്തുവിട്ടതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് കമ്പനി അധികൃതർ അറിഞ്ഞത്. തുടർന്ന് ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. എന്നാൽ ഇരുവരും ബന്ധം തുടർന്നുവെന്നും ഓഫീസിനുള്ളിൽ വച്ച് പരസ്യമായി ചുംബിച്ചുവെന്നുമാണ് ആരോപണം. പിരിച്ചുവിട്ടതിനു പിന്നാലെ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, കമ്പനിയുടെ സൽപ്പേര് നശിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ പിരിച്ചുവിടാമെന്ന് കമ്പനിയുടെ നിയമാവലിയിൽ ഉണ്ടെന്ന് അധികൃതർ വാദിച്ചു. കന്പനിക്ക് അനുകൂലമാണു കോടതി വിധിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
Read More