സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചോറ്ചെമ്പാവരി ചോറില്‍ ‘ബി’ വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ – അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ്ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ ,യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത്…
Read MoreDay: September 14, 2024
തെരഞ്ഞെടുപ്പിന് നാലു ദിവസം കൂടി: കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. രണ്ടു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ വനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിംഗ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണു റിപ്പോർട്ട്. കഠ്വയിലെ ഖാന്ദാരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇവരിൽനിന്ന് എകെ 47 തോക്കുകളും പിസ്റ്റളും മാഗസിനുകളും മൊബൈൽ ഫോണും പിടികൂടി. കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണു പ്രദേശത്ത് ഭീകരാക്രമണം നടന്നത്. സെപ്റ്റംബർ 18 മുതലാണ് വോട്ടെടുപ്പ്.
Read Moreനദിയിൽ കുളിക്കാനിറങ്ങിയ എട്ടു പേർ മുങ്ങിമരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ നദിയിൽ കുളിക്കാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഗാന്ധിനഗർ ജില്ലയിൽ ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. മെഷ്വോ നദിയിൽ കുളിക്കാൻ ഇറങ്ങിയ എട്ട് ഗ്രാമവാസികൾ മരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നദിയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ എത്തിയ ഗ്രാമവാസികളാണ് അപകടവിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. നദിയിൽ കുളിക്കാൻ എത്തിയവരാണ് മുങ്ങി മരിച്ചതെന്ന് അധികൃതർ പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തിന് അൽപം അകലെയായി ഒരു ചെക്ക് ഡാമിന്റെ നിർമാണ പ്രവൃത്തികൾ നടന്നുവരുന്നുണ്ട്. ഇത് കാരണം നദിയിലെ ജലനിരപ്പ് അടുത്തിടെ ഉയർന്നു. ഇത് മനസിലാക്കുന്നതിൽ വന്ന വീഴ്ചയാകാം അപകടത്തിൽ കലാശിച്ചതെന്നാണ് അധികൃതരുടെ നിഗമനം. വിശദമായ അന്വേഷണം നടന്നുവരുന്നു.
Read Moreവീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയയാൾ പിടിയില്‍; പ്രതി സജീവിന് വിവിധ ജില്ലകളിലായി നാൽപത്തിയാറോളം കേസുകൾ
മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ പ്രതി എക്സൈസ് പിടിയില്‍. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ പായിപ്ര മൂങ്ങാച്ചാല്‍ ഉറവും ചാലില്‍ സജീവ് ജോണാ(ജോസപ്പന്-39)ണ് മൂവാറ്റുപുഴ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 32 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പേരില്‍ വിവിധ ജില്ലകളിലായി 45 ഓളം കേസുകള്‍ നിലവിലുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് നിയാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഉമ്മര്‍, കൃഷ്ണകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രഞ്ജിത്ത് രാജന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനിതഎന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Read Moreഓടുന്ന ട്രെയിനിൽ ബാലികയെ പീഡിപ്പിച്ചു: റെയിൽവേ കരാർ ജീവനക്കാരനെ യാത്രക്കാർ തല്ലിക്കൊന്നു
കാൺപുർ: ഓടുന്ന ട്രെയിനിൽ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റെയിൽവേ കരാർ ജീവനക്കാരനെ യാത്രക്കാർ ട്രെയിനിൽവച്ച് തല്ലിക്കൊന്നു. ലക്നോവിനും കാൺപുരിനും ഇടയിൽ സർവീസ് നടത്തുന്ന ഹംസഫർ എക്സ്പ്രസിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ പ്രശാന്ത്കുമാർ (34) ആണു കൊല്ലപ്പെട്ടത്. ഇയാളെ കുട്ടിയുടെ ബന്ധുക്കളും മറ്റു യാത്രക്കാരും ചേർന്ന് പിടികൂടി മർദിക്കുകയായിരുന്നു. അമ്മ മാറിയ തക്കംനോക്കി, പതിനൊന്നുകാരിയെ പ്രശാന്ത്കുമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി അമ്മയോടു പറഞ്ഞപ്പോൾ, കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന പ്രശാന്ത്കുമാറിനെ പിടികൂടി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Read Moreഓണക്കാഴ്ചകൾ….
യുറേനിയം സംപുഷ്ടീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ
പ്യോഗ്യാംഗ്: ഉത്തരകൊറിയൻ പരമോന്നത നേതാവ് കിംഗ് ജോംഗ് ഉൻ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്ത്. സന്പൂഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ചാണ് അണുബോംബ് നിർമിക്കുന്നത്. ഇത്തരം ഫാക്ടറിയുടെ ചിത്രം ആദ്യമായാണ് ഉത്തരകൊറിയ പുറത്തുവിടുന്നത്. കിം ജോംഗ് ഉൻ ഉത്പാദനകേന്ദ്രത്തിൽ നടക്കുന്നതും സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ഉത്പാദനം വർധിപ്പിക്കാൻ കിം നിർദേശിച്ചുവെന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഏതു ഫാക്ടറിയാണ് ഇതെന്നകാര്യം ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല. ആണവ ഇന്ധന ഉത്പാദനം കൂട്ടാനുള്ള ഉത്തരകൊറിയൻ തീരുമാനത്തെ അപലപിക്കുന്നതായി ദക്ഷിണകൊറിയ പ്രതികരിച്ചു. ഉത്തരകൊറിയയുടെ ആണവപദ്ധതികൾ യുഎൻ ഉപരോധത്തിന്റെ ലംഘനമാണെന്നും കൂട്ടിച്ചേർത്തു.
Read Moreഎഐഎഫ്എഫ് പ്രസിഡന്റ് ചൗബെയ്ക്കു വധഭീഷണി
ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബെയ്ക്കു വധഭീഷണി. ദ്വാരകയിലുള്ള എഐഎഫ്എഫ് ഓഫീസിലേക്കു ഫോണ്‍ കോളിലൂടെയാണു ഭീഷണിസന്ദേശം വന്നത്. ചൗബെയുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടന്ന് സൂചിപ്പിച്ച് എഐഎഫ്എഫ് പോലീസില്‍ പരാതി നല്കി. ദ്വാരക സെക്റ്റര്‍ 23 പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചൗബെയുടെ ജീവനു ഭീഷണിയുണ്ടെന്നു സൂചിപ്പിച്ചുള്ള പരാതി ലഭിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Read Moreകുടിയന്മാർ എങ്ങനെ സഹിക്കും…? നശിപ്പിക്കാന്‍ ശ്രമിച്ച മദ്യക്കുപ്പികളെടുത്ത് ജനം ഓടി
പോലീസ് പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുടിയന്മാർ മദ്യക്കുപ്പികൾ കൈവശപ്പെടുത്താൻ എത്തിയത് കൗതുക കാഴ്ചയായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് അസാധാരണ സംഭവമുണ്ടായത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് ഗുണ്ടൂര്‍ എടുകുരു റോഡിലെ നല്ലചെരുവ് ഡമ്പിംഗ് യാര്‍ഡില്‍ പോലീസ് നശിപ്പിച്ച് കളയാന്‍ ശ്രമിച്ചത്. 24,000 മദ്യക്കുപ്പികളുണ്ടായിരുന്നു. കുപ്പികള്‍ നിരത്തിവച്ച് ബുള്‍ഡോസര്‍ കയറ്റിയിറക്കാനായിരുന്നു തീരുമാനം. മദ്യക്കുപ്പികള്‍ നിരത്തി മിനിറ്റുകള്‍ക്കുള്ളില്‍ വലിയ ജനക്കൂട്ടം പാഞ്ഞെത്തി കുപ്പികളെടുത്ത് ഓടാൻ തുടങ്ങി. ചിലര്‍ ഒരെണ്ണംകൊണ്ടു തൃപ്തിപ്പെട്ടപ്പോൾ മറ്റു ചിലര്‍ മൂന്നും നാലും ബോട്ടിലുകളെടുത്ത് പാഞ്ഞു. പോലീസുകാര്‍ക്ക് ചിലരെ തടയാന്‍ കഴിഞ്ഞെങ്കിലും നിരവധിപ്പേര്‍ മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞു. അതിനിടെ പോലീസും കുടിയന്മാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചില പോലീസുകാര്‍ക്ക് സാരമായ പരിക്കുമേറ്റു. ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreഒസാമ ബിൻ ലാദന്റെ മകൻ ഹംസ മരിച്ചിട്ടില്ല; അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തു?
കാബൂൾ: ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്നും അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതായും റിപ്പോർട്ട്.2019ൽ അഫ്ഗാനിസ്ഥാനിൽ നടന്ന യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ അൽ-ഖ്വയ്ദയുടെ പുനരുജീവനത്തിൽ ഹംസ നിർണായക പങ്ക് വഹിക്കുകയാണെന്ന് ഇന്റലിജന്റ്സ് വിവരങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ താലിബാനുമാ യി ചേർന്ന് പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് ഹംസ മേൽനോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്കെതിരേ ആക്രമണം നടത്താനുള്ള ശേഷി നേടാൻ ശ്രമിക്കുകയും ചെയ്യുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഹംസയുടെ സഹോദരൻ അബ്ദുല്ല ബിൻ ലാദനും അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് കരുതപ്പെടുന്നു. ലാദൻ കുടുംബത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു ഭീകരവംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽനിന്നു രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചെന്നാണു കരുതുന്നത്. അഫ്ഗാനിസ്ഥാനിലെ…
Read More