ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം ടിവിയിൽ വാർത്തയൊക്കെ കണ്ടപ്പോള്‍ ഭയങ്കര അദ്ഭുതവും സങ്കടവും തോന്നിയെന്ന് നടി ഷീല. പരാതിയുമായി പൊലീസിന്റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള് ഉടനെ സെല്‍ഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാല്‍ റിക്കാർഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക. ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അവർ എത്രയാണ് പോരാടുന്നത്. ഡബ്ല്യുസിസിയില്‍ ഉള്ള നടികളുടെ കരിയർ തന്നെ പോയി. എന്ത് സൗന്ദര്യവും കഴിവും ഉള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു എന്ന് ഷീല പറഞ്ഞു.
Read MoreDay: September 14, 2024
ചരിത്ര വിജയം സമ്മാനിച്ച പാരാലിമ്പിക്സ് താരങ്ങൾക്ക് ഐഒസിയുടെ ആദരം
കൊച്ചി: പാരീസില്‍ സമാപിച്ച പാരാലിമ്പിക്സ് ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ കായികതാരങ്ങളെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷൻ (ഐഒസി) ആദരിച്ചു. കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി രക്ഷ നിഖില്‍ ഖഡ്സെ മുഖ്യാതിഥിയായിരുന്നു. ഐഒസി ഭിന്നശേഷിക്കാരായ താരങ്ങള്‍ക്കു നല്‍കിവരുന്ന പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. എംഒപിഎന്‍ജി സെക്രട്ടറി പങ്കജ് ജെയിന്, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാനും ഡയറക്ടറുമായ വി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി (പിസിഐ) ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ 2023 ഒക്ടോബര്‍ മുതല്‍ പാരാ അത്ലറ്റുകള്‍ക്ക് മികച്ച പിന്തുണ നല്‍കിവരുന്നുണ്ട്. പാരാ അത്ലറ്റുകള്‍ക്കായി പ്രതിമാസ സ്കോളര്‍ഷിപ്പുകള്‍, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, സ്പോര്‍ട്സ് കിറ്റുകള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തുക വഴി ഇന്ത്യന്‍ ഓയില്‍ അതിന്റെ പിന്തുണ തുടരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന് വ്യക്തമാക്കി.
Read Moreഭാര്യയുടെ മരണശേഷമുള്ള ഒറ്റപ്പെടൽ അനുഭവിക്കുന്ന ഭർത്താവിന്റ കഥയുമായി ‘വെട്ടം’
കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം കേരളത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന എഴുപതുകാരനായ ആർകെ എന്ന രാധാകൃഷ്ണന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് വെട്ടം എന്ന ടെലിസിനിമ. എല്ലാമായിരുന്ന ഭാര്യയുടെ വിയോഗവും വിദേശവാസം സ്വീകരിച്ച മക്കളും അദ്ദേഹത്തിനു സമ്മാനിച്ചത് ഒറ്റപ്പെടലിന്റെ തീരാ നൊമ്പരങ്ങളാണ്. അയാൾക്ക് ആകെയുള്ളൊരു ആശ്രയം വിധവയായ സഹോദരി ലീല മാത്രമാണ്. ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വെട്ടത്തിൽ ആർകെയെ അവതരിപ്പിക്കുന്നത് നല്ലവിശേഷം, കാപ്പുചീനോ, ചീനാട്രോഫി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ശ്രീജി ഗോപിനാഥനാണ്. ഒപ്പം ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവരും അഭിനയിക്കുന്നു. രചന, സംവിധാനം- അജിതൻ, നിർമാണം- പ്രവാസി ഫിലിംസ്, ഛായാഗ്രഹണം- നൂറുദീൻ ബാവ, എഡിറ്റിംഗ്- ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ- എം സജീഷ്, ഗാനരചന- ശ്രീരേഖ പ്രിൻസ്, സംഗീതം- ജിജി…
Read Moreകലിപ്പടക്കണം കപ്പടിക്കണം… കിരീടമില്ലാത്ത നാണക്കേട് ബ്ലാസ്റ്റേഴ്സിനു മാത്രം!
2014; ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കന്നി സീസണ് സച്ചിൻ തെണ്ടുൽക്കറിന്റെ ആശീർവാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്ന ടീം രൂപമെടുക്കുന്നു. അതോടെ കേരളത്തിന്റെ ഫുട്ബോൾ പ്രേമികളും സച്ചിന്റെ ആരാധകരും ബ്ലാസ്റ്റേഴ്സിന്റെ പിന്നാലെ… ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. പിന്നീട് 2016ലും 2021-22 സീസണിലും ഫൈനൽ കളിച്ചു. നാളിതുവരെയായിട്ടും കിരീടം എന്ന സ്വപ്നം മാത്രം സഫലമായില്ല. കലിപ്പടക്കണം കപ്പടിക്കണം എന്നെല്ലാം പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. 2014ൽ ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തിയ ടീമുകളിൽ ഒരു ട്രോഫി പോലും ഇല്ലാത്ത ഏക ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നതാണ് യാഥാർഥ്യം. നോർത്ത് ഈസ്റ്റും കപ്പടിച്ചു 2014 ഐഎസ്എല്ലിൽ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. അത് ലറ്റിക്കോ ഡി കോൽക്കത്ത, ചെന്നൈയിൻ, ഡൽഹി ഡൈനാമോസ്, എഫ്സി ഗോവ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂന സിറ്റി പിന്നെ കേരള ബ്ലാസ്റ്റേഴ്സ്. ഇതിൽ അത്ലറ്റിക്കോ…
Read Moreഇന്ത്യന്‍ സൂപ്പര്‍ ലീഗ് ; താരങ്ങളെ ആനയിക്കാന്‍ ദുരന്തമേഖലയിലെ കുട്ടികള്‍
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്സി മത്സരത്തില്‍ താരങ്ങളെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് ആനയിക്കാന്‍ വയനാട് ദുരന്തമേഖലയിലെ കുട്ടികള്‍. മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എംഇഎസ്) വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണു കുട്ടികള്‍ക്ക് ഈ അവസരമൊരുക്കിയിരിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇതിന്റെ ഭാഗമായി കൊച്ചിയിലെത്തുകയെന്ന് എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സക്കീര്‍ ഹുസൈന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ഒരുമിച്ചോണം, കൂടെയുണ്ട് എംഇഎസ്’ എന്നപേരിലാണു പരിപാടി സംഘടിപ്പിക്കുന്നത്. 24 കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തിരുവോണദിനമായ നാളെ എറണാകുളത്തു കൊണ്ടുവന്ന് അവര്‍ക്കൊപ്പം ഓണമാഘോഷിക്കും.
Read Moreകുപ്പി കൊടുത്തില്ലെങ്കിൽ ജീവനക്കാരുടെ ആരോഗ്യം ഹാനികരമാകും; ബെവ്കോ ഔട്ട്ലെറ്റിൽ സമയം കഴിഞ്ഞും പോലീസുകാര്‍ക്ക് മദ്യവില്‍പ്പന; ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ മർദിച്ചെന്ന് പരാതി
മലപ്പുറം: എടപ്പാള്‍ കണ്ടനകം ബവ്റിജസ് ഔട്ട്ലെറ്റില് പോലീസുകാരുടെ അതിക്രമമെന്ന് പരാതി. പ്രവർത്തന സമയം കഴിഞ്ഞ് രാത്രി 9:30ക്ക് പോലീസുകാര്‍ക്ക് മദ്യവില്‍പ്പന നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ മർദിച്ചെന്നാണ് ആരോപണം. കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് മര്‍ദനമേറ്റത്. ഇയാള്‍ നിലവില്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങരക്കുളം സ്റ്റേഷനിലെ പോലീസുകാരാണ് മര്‍ദിച്ചതെന്ന് ഇയാൾ ആരോപിച്ചു. പല ദിവസങ്ങളിലും സമയപരിധി കഴിഞ്ഞ് പോലീസുകാര്‍ ഇവിടെനിന്ന് മദ്യം വാങ്ങാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreനടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി; 261 സാക്ഷികളും 1600രേഖകളും കൈമാറി
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായി. കേസില്‍ ആകെ 261 സാക്ഷികളെ വിസ്തരിച്ചു. 1,600 രേഖകളാണ് കേസില്‍ കൈമാറിയത്. സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചുള്ള വിശദമായ വാദം അടുത്ത ഘട്ടത്തില്‍ തുടരും.
Read Moreനെപ്പോട്ടിസം സിനിമകൾ നഷ്ടപ്പെടുത്തിയെന്ന് രാകുൽ പ്രീത് സിംഗ്
നെപ്പോട്ടിസം (സ്വജന പക്ഷപാതം) കാരണം തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുൽ പ്രീത് സിംഗ്. നെപ്പോട്ടിസം ജീവിത യാഥാർഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുൽ പ്രീത് പറഞ്ഞു. നെപ്പോട്ടിസം കാരണം പ്രോജക്ടുകൾ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. നെപ്പോട്ടിസത്തിന്റെ ഫലമായി നിങ്ങൾക്ക് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാൽ ഇത് സിനിമാ വ്യവസായത്തിന്റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും. അതാണ് ജീവിതമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഇത് എത്രയും വേഗം മനസിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്. നാളെ, എന്റെ കുട്ടികൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും ഞാൻ അവരെ സഹായിക്കും. ഞാൻ നേരിടേണ്ടി വന്ന അവസ്ഥ അവര്‍ക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല. അതുപോലെ, സ്റ്റാര്‍ കിഡ്സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത്…
Read Moreഒരിക്കലും സിനിമ റീമേക്ക് ചെയ്യില്ല: മഹേഷ് ബാബു
വിജയ് ചിത്രം കത്തി ഞാൻ കണ്ടു. എനിക്കാ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് കേട്ടയുടൻ സാമന്ത പറഞ്ഞത് കത്തി തെലുഗിലേക്ക് റീമേക്ക് ചെയ്യൂ എന്നായിരുന്നു എന്ന് മഹേഷ് ബാബു. പക്ഷേ ഒരിക്കലും ഞാൻ കത്തി എന്ന സിനിമ റീമേക്ക് ചെയ്യില്ല. ഒറിജിനലിന്റെ അത്രയും പവറോടെ ആർക്കും ആ ചിത്രം റീമേക്ക് ചെയ്യാൻ സാധ്യമല്ല. ഒരു ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഒറിജിനൽ ചിത്രം നേരത്തെ സിൽവർ സ്ക്രീനിൽ എല്ലാവരും കൈയടിച്ചു വിജയിപ്പിച്ചതാവും. അതിനെ മറ്റൊരു ഭാഷയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഒറിജിനൽ ചിത്രത്തിലെ നായകനെയാണ് എല്ലാവർക്കും മനസിൽ ഓടിയെത്തുന്നത്. കത്തി റീമേക്ക് ചെയ്യാൻ ഒരുങ്ങുമ്പോൾ വിജയ് എന്ന നടൻ മാത്രമാണ് എന്റെ മനസിലേക്ക് എത്തുക. അപ്പോൾ പിന്നെ എങ്ങനെയാണ് ഞാൻ ആ സിനിമ ചെയ്യുന്നത്.’ എന്ന് മഹേഷ് ബാബു.
Read Moreസിസിടിവി സ്ഥാപിച്ചതിന് മർദനം: രണ്ടു പേർക്കെതിരേ കേസ്
പയ്യന്നൂർ: വീട്ടിൽ നിരീക്ഷണക്കാമറ സ്ഥാപിച്ച വിരോധത്തിൽ മർദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളി കക്കമ്പാറയിലെ പി. സനീഷിന്റെ പരാതിയിലാണ് അയൽവാസികളായ അയ്യപ്പൻ, ലതിക എന്നിവർക്കെതിരേ കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. നടന്നു പോവുകയായിരുന്ന പരാതിക്കാരനെ തടഞ്ഞു നിർത്തി ഇരുമ്പുവടി കൊണ്ട് കഴുത്തിനടിച്ച് പരിക്കേൽപ്പിച്ചതായും മുളകു വെള്ളമൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അശ്ലീലഭാഷയിൽ ചീത്തവിളിച്ചുമെന്നുമാണ് പരാതി. അനധികൃത മദ്യവില്പന ചോദ്യം ചെയ്ത വിരോധത്തിലും പ്രതികളുടെ വീടിന്റെ മുന്നിലെ വഴിയിലൂടെ നടക്കുന്നതിന്റെയും പരാതിക്കാരന്റെ വീട്ടിൽ നിരീക്ഷണക്കാമറ സ്ഥാപിച്ചതിന്റെയും വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്.
Read More