കണ്ണൂർ: ട്രാഫിക് എസ്ഐയെ മർദിച്ച സംഭവത്തിൽ ബസ് യാത്രക്കാരനെതിരേ കേസെടുത്തു. ട്രാഫിക് എസ്ഐ മനോജ് കുമാറിന്റെ പരാതിയിൽ കൊളച്ചേരിയിലെ ടി.വി. നിസാറിന് (42) എതിരേയാണു കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11.15 ഓടെ താഴെചൊവ്വ തെഴുക്കിലെപീടികയിലായിരുന്നു സംഭവം. സ്ഥിരമായി ട്രാഫിക് കുരുക്കനുഭവപ്പെടുന്ന താഴെ ചൊവ്വയിൽ ഇന്നലെ രാവിലെ കണ്ണൂരിൽനിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന കെ എൽ18 ആർ5664നമ്പർ കിംഗ് ലയൺ ബസ് മറ്റ് വാഹനങ്ങളും ഡിവൈഡറും മറികടന്ന് വന്നതിനെ തുടർന്ന് ട്രാഫിക് പോലീസ് ബസ് നിർത്താൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബസ്ഡ്രൈവറോട് ലൈസൻസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബസിൽനിന്ന് ഓടിയിറങ്ങി വന്ന നിസാർ ട്രാഫിക് എസ്ഐയോട് നീയാരാടാ എന്റെ ബസ് പിടിക്കാനെന്ന് പറഞ്ഞ് അസഭ്യഭാഷയിൽ തെറി വിളിക്കുകയും കോളറിൽ കയറിപ്പിടിക്കുകയുമായിരുന്നു എന്നാണ് പരാതി..
Read MoreDay: September 14, 2024
ഐഎസ്എല്‍ മത്സരം; സുരക്ഷാ അനുമതിക്കായി സിറ്റി പോലീസ് കമ്മീഷണറുമായി സംഘാടകരുടെ ചര്‍ച്ച; 25 ലക്ഷം രൂപ അടച്ച് സംഘാടകര്‍
കൊച്ചി: നാളെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനൊന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ സീസണിലെ ആദ്യ മത്സരത്തില്‍ പോലീസ് സുരക്ഷാ അനുമതിക്കായി സംഘാടകര്‍ ഇന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുമായി ചര്‍ച്ച നടത്തും. നിലവില്‍ പോലീസ് സുരക്ഷാ അനുമതി നല്‍കിയിട്ടില്ല. കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങളിലായി പോലീസ് ബന്തവസ് ഇനത്തില്‍ രണ്ടര കോടി രൂപയാണ് സംഘാടകര്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടത്. ഇതില്‍ 25 ലക്ഷം രൂപ ഇന്നലെ സംഘാടകര്‍ സര്‍ക്കാരിലേക്ക് അടച്ചിരുന്നു. ബാക്കി തുക ഇന്ന് അടയ്ക്കാമെന്ന രീതിയിലാണ് ഇവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.പോലീസിന്റെ സുരക്ഷാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരം നടക്കുന്ന ദിവസം സ്റ്റേഡിയത്തിലും നഗരത്തിലും സുരക്ഷയ്ക്കായി അധിക…
Read Moreകാഷ്മീരിൽ മോദിയുടെ തെരഞ്ഞെടുപ്പ് റാലി ഇന്ന്
ജമ്മു: ജമ്മു കാഷ്മീരിലെ ദോഡ നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി ഇന്നു നടക്കും. മോദിയുടെ വരവിനെത്തുടർന്നു കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 42 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നത്. ദോഡ നഗരത്തിലെ സ്റ്റേഡിയത്തിലാണു പൊതുസമ്മേളനം നടക്കുക. ചെനാബ് താഴ്വരയിലെ ദോഡ, കിഷ്ത്വാർ, റംബാൻ എന്നീ മൂന്ന് ജില്ലകളിലെ എട്ട് അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 18ന് നടക്കും. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി കിഷ്ത്വാർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു.
Read More‘രണ്ട് പേരും ജീവിതത്തിന് എതിരായവർ’; ട്രംപിനെയും കമലയെയും വിമർശിച്ച് മാർപാപ്പ
റോം: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും പരോക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടുമാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഡോണൾഡ് ട്രംപും കമലാ ഹാരിസും ജീവിതത്തിന് എതിരാണെന്ന് ഇരുവരുടെയും പേരു പരാമർശിക്കാതെ മാർപാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗർഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവർ ജീവിതത്തിനെതിരാണ്. ഇവയിൽ ചെറിയ തിന്മയെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്. ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും മനഃസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. സിംഗപ്പുരിൽനിന്നു റോമിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാർപാപ്പ.
Read Moreഉത്രാടപ്പാച്ചിലിനൊപ്പം സ്വർണവും കുതിക്കുന്നു; പവന് 320 രൂപയുടെ വർധനവ്; ഇന്നത്തെ ഒരു പവന്റെ വില കേട്ടാൽ മലയാളികൾ ഞെട്ടും
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,865 രൂപയും പവന് 54,920 രൂപയുമായി. കേരളത്തിലെ നിലവിലെ റിക്കാര്‍ഡ് ബോര്‍ഡ് റേറ്റ് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ്. ഗ്രാമിന് 30 രൂപയും, പവന് 240 രൂപയും കൂടി വര്‍ധിച്ചാല്‍ സ്വര്‍ണവില നിലവിലെ റിക്കാര്‍ഡ് മറികടക്കും. ഇന്നത്തെ ഡോളര്‍ നിരക്ക് ട്രോയ് ഔണ്‍സിന് 2577 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് 83.89. അന്താരാഷ്ട്ര സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില വര്‍ധിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, നികുതി ഉള്‍പ്പെടെ 60,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 2024 ജനുവരി ഒന്നിന് ഗ്രാമിന് 5855 രൂപയും പവന് 46840 രൂപയുമായിരുന്നു സ്വര്‍ണവില. അന്താരാഷ്ട്ര സ്വര്‍ണ വില 2063…
Read Moreഉത്സവകാല തിരക്ക് ഒഴിവാക്കാൻ മുംബൈയിൽനിന്ന് കേരളത്തിലേക്ക് ദീപാവലി സ്പെഷൽ ട്രെയിൻ സർവീസ്
കൊല്ലം: ഉത്സവകാല തിരക്ക് ഒഴിവാക്കാൻ മുംബൈയിൽനിന്ന് കേരളത്തിലേയ്ക്ക് ദീപാവലി സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കമാന്യ തിലക് ടെർമിനസിൽനിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര ട്രെയിനാണ് അനുവദിച്ചിട്ടുള്ളത്. കോട്ടയം വഴിയാണ് സർവീസ്. 01463 ലോകമാന്യ തിലക് -കൊച്ചുവേളി സ്പെഷൽ ഒക്ടോബർ 24, 31, നവംബർ ഏഴ്, 14 തീയതികളിൽ വൈകുന്നേരം നാലിന് ലോക മാന്യതിലക് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 8.40 ന് കൊച്ചുവേളിയിൽ എത്തും. 01464 കൊച്ചുവേളി-ലോകമാന്യതിലക് സ്പെഷൽ ഒക്ടോബർ 26, നവംബർ രണ്ട്, ഒമ്പത്, 16 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 4.20 ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 9.50ന് ലോകമാന്യ തിലക് ടെർമിനസിൽ എത്തും. രണ്ട് ഏസി ടൂടയർ, ആറ് ഏസി ത്രീ ടയർ, എട്ട് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻ്റ് ക്ലാസ്, അംഗപരിമിതർക്കായി ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്,…
Read Moreകുട്ടി മാമാ… ഞാൻ ഞെട്ടി മാമാ…മാസങ്ങൾക്കുമുമ്പ് താടി വെട്ടിയ ബാർബർക്ക് സമ്മാനമയച്ച് രാഹുൽ
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ താടിയും മുടിയും വെട്ടിയ ബാർബർക്ക് മൂന്നു മാസത്തിനുശേഷം സമ്മാനങ്ങൾ അയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടു സലൂൺ കസേരകളും ഒരു ഷാംപു ചെയറും ഇൻവെർട്ടർ സെറ്റുമാണു രാഹുൽ സമ്മാനമായി മിഥുനു നൽകിയത്. രാഹുൽ തന്നെ ഓർത്തതിലും സമ്മാനം അയച്ചതിലും സന്തോഷമുണ്ടെന്ന് ബാർബർ മിഥുൻ പറഞ്ഞു. രാഹുൽ ഗാന്ധി റായ്ബറേലിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേയ് 13ന് ലാൽഗഞ്ചിൽ പൊതുയോഗത്തിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് ബ്രിജേന്ദ്ര നഗറിലെ ബാർബർ ഷോപ്പിൽ കയറിയത്.
Read Moreഡൽഹിയിൽ കണ്ടുമുട്ടി പിണറായിയും ഇപിയും; സാധാരണ കൂടിക്കാഴ്ച, രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ പറയുമെന്ന് ഇപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇ.പി. ജയരാജനെ എൽഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നു നീക്കിയശേഷം ആദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്. അന്തരിച്ച സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇവർ ഡൽഹിയിലെത്തിയത്.മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടതിനെ മാധ്യമങ്ങൾ വേറെരീതിയിൽ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ പറയാം. മുഖ്യമന്ത്രിയുമായി എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുമായി സംസാരിച്ച കാര്യങ്ങൾ എല്ലാം മാധ്യമങ്ങളോട് പറയണോയെന്ന് ഇപി ചോദിച്ചു. രാഷ്ട്രീയ കാര്യങ്ങൾ പറയാനുള്ള സമയമല്ലെന്നും സീതാറാം യെച്ചൂരിയെക്കുറിച്ച് ചോദിക്കൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഞങ്ങൾ ഒരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം തമ്മിൽ സ്നേഹവും ആദരവുമുണ്ട്. യെച്ചൂരിയുടെ വിടവാങ്ങലാണ് ഇന്നത്തെ പ്രശ്നവും ചർച്ചയും. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പിന്നീട് മാധ്യമങ്ങളെ…
Read Moreപോലീസിന്റെ രഹസ്യ റിപ്പോർട്ട് പരസ്യപ്പെടുത്തിയ സംഭവം; പി.വി. അൻവറിനെതിരേ നടപടിയെടുക്കാതെ പോലീസ്
തിരുവനന്തപുരം: പോലീസിന്റെ രഹസ്യ രേഖ ചോർത്തി വാർത്താസമ്മേളനത്തിലൂടെയും സ്വന്തം ഫേസ്ബുക്ക് പേജിലൂടെയും പുറത്ത് വിട്ട് പോലീസിനെ വെല്ലുവിളിച്ച ഭരണകക്ഷി എംഎൽഎ പി.വി. അൻവറിനെതിരേ നടപടിയെടുക്കാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഇവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ക്രൈംബ്രാഞ്ച് മേധാവിക്ക് രഹസ്യ റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ബോധപൂർവം തയാറാക്കി നൽകിയ റിപ്പോർട്ടാണിതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ക്രൈംബ്രാഞ്ച് പേട്ട യൂണിറ്റിൽനിന്നു ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യ രേഖയാണ് അൻവർ പുറത്ത് വിട്ടത്.ഈ റിപ്പോർട്ട് എങ്ങനെ ചോർന്നെന്നും അൻവറിന് എങ്ങനെ ലഭിച്ചുവെന്നും പോലീസ് അന്വേഷിച്ചിട്ടില്ല. പോലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന രഹസ്യ രേഖ അൻവറിന് ലഭിച്ചത് പോലീസിന്റെ കഴിവ് കേട് വ്യക്തമാക്കുന്നതാണ്. അതേസമയം ആർഎസ്എസ് അനുഭാവികളായ…
Read Moreവീട്ടുജോലി ചെയ്യില്ല, അമ്മായിയമ്മ പാടില്ല..! വിവാഹ മോചിതയുടെ കല്യാണപ്പരസ്യം വൈറൽ
വിവാഹപ്പരസ്യത്തിൽ ഉത്തരേന്ത്യൻ യുവതി ഉന്നയിച്ച ഡിമാൻഡുകൾ കണ്ട് അന്തം വിട്ടിരിക്കുകയാണു സോഷ്യൽ മീഡിയ. എംഎ-ബിഎഡ് യോഗ്യതയുള്ള വിവാഹമോചിതയാണു യുവതി. അവരുടെ വാർഷികവരുമാനമാകട്ടെ 1.3 ലക്ഷം. വരന് യുവതി നിശ്ചയിച്ചിരിക്കുന്ന യോഗ്യതകളും യുവതിയുടെ ആവശ്യങ്ങളും ചുവടെ: ഞാൻ വിവാഹമോചിതയാണെങ്കിലും വരൻ രണ്ടാംകെട്ടുകാരനാകരുത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഇന്ത്യയിലാണെങ്കിൽ 30 ലക്ഷം രൂപ വാർഷിക വരുമാനം വേണം. വിദേശത്താണെങ്കിൽ 80 ലക്ഷം. തന്റെ മാതാപിതാക്കൾക്കു മൂന്നു മുറികളുള്ള വീടു വാങ്ങി നൽകണം. മാത്രമല്ല, അവരുടെ ചെലവിനായി പതിനായിരങ്ങൾ മാസം നൽകണം. തീർന്നില്ല, ആഡംബര കാറുകൾ വേണം. ധാരാളം യാത്രകൾ ചെയ്യാൻ അനുവദിക്കണം. യാത്രാവേളകളിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ മാത്രമേ താമസിക്കൂ. കഴിക്കാൻ ഫൈവ് സ്റ്റാർ ഫുഡ് നിർബന്ധം. പാചകം, വസ്ത്രം കഴുകൽ ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യില്ല. അതിനെല്ലാം പ്രത്യേകം ജോലിക്കാരെ വീട്ടിൽ നിയമിക്കണം. ഇതിലൊക്കെ പ്രധാനം മറ്റൊരു നിബന്ധനയാണ് –…
Read More