മങ്കൊമ്പ്: കുട്ടനാട്ടിലെ കിടങ്ങറ പ്രദേശവാസികൾ കാട്ടുപന്നിയാക്രമണ ഭീതിയിൽ. കഴിഞ്ഞ ഒരുമാസത്തിലേറെയായി വിവിധ വിളകൾ നശിപ്പിച്ചുവരുന്ന ജീവി കാട്ടുപന്നി തന്നെയാണെന്ന ഉറപ്പിച്ചു കഴിഞ്ഞു നാട്ടുകാർ. ഒരു മാസം മുൻപ് കെ.സി പാലത്തിന് വടക്കേക്കരയിലുള്ള പ്രദേശത്താണ് ആദ്യം അജ്ഞാത ജീവിയുടെ ആക്രമണം അനുഭവപ്പെട്ടത്. ആദ്യം നേരിൽ കണ്ടവർ പലരും പന്നിയെ കണ്ട വിവരം പറഞ്ഞെങ്കിലും നാട്ടുകാർ വിശ്വസിച്ചില്ല. ഇതിനിടെ സമീപത്തെ പള്ളിയിലെ സിസിടിവി കാമറയിൽ പന്നിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. ആദ്യം പ്രദേശത്തെ ഒരു കർഷകന്റെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങിൽ തൈകൾ ചുവടോടെ മറിച്ചിട്ടു. കഴിഞ്ഞദിവസം കിടങ്ങറ ഭാഗത്തെ ഒരു പുരയിടത്തിലെ ഒരാൾ പൊക്കമുള്ള കവുങ്ങിൻ തൈകളും പിഴുതു നീക്കി.രാത്രിയിൽ പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗൃഹനാഥൻ കാട്ടുപന്നി വീടിനു സമി പത്തെ ഇടത്തോട് നീന്തിക്കടക്കുന്നത് കണ്ടതായി പറയുന്നു. വ്യത്യസ്ത സിസി കാമറാ ദൃശ്യങ്ങളും നാട്ടുകാരുടെ വാദത്തിനു ആക്കം കൂട്ടുന്നു.…
Read MoreDay: September 14, 2024
ആലപ്പുഴ മെഡിക്കൽ കോളജിൽ അത്യപൂര്‍വ രോഗം ശസ്ത്രക്രിയയിലൂടെ നീക്കി; ഒന്‍പതുകാരി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ
അന്പലപ്പുഴ: മെഡിക്കല്‍ വിവരങ്ങളില്‍ അത്യപൂര്‍വമായി കണ്ടുവരുന്ന ട്രൈക്കോബെസോർ രോഗം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കി. ഒന്‍പതുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ രോഗം പരിഹരിച്ചത്. നിരന്തരമായുള്ള വയർവേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയില്‍ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി. ട്രൈക്കോബെസോർ എന്നാൽ ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലേ ആകുന്നതാണിത്. അതിനെ ഹെയർബോൾ എന്നും വിളിക്കും. തലമുടി, നൂല്, ക്രയോണ്‍ എന്നിവ ഉള്ളില്‍ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നു. ഇവിടെ വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു. കുട്ടിയില്‍ ഹെയര്‍ബോളിന് 127 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ.…
Read Moreസിംഹത്തോടൊപ്പം നടക്കാൻ ധൈര്യമുണ്ടോ സക്കീർ ഭായ്യ്ക്ക്? ഇല്ലല്ലേ… ബട്ട് ഐ കാൻ; വൈറലായി യുവാവിന്റെ വീഡിയോ
കാട്ടിലെ രാജാവാണ് സിംഹം. പലരും സിംഹത്തിന്റെ വീഡിയോ കാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. എന്നാൽ സിംഹത്തിന്റെ തൊട്ടടുത്ത് നിന്ന് വീഡിയോ പകർത്താൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നു ചോദിച്ചാൽ അല്ലെന്നാകും പലരും പറയുന്നത്. എന്നാൽ സിംഹത്തോടൊപ്പമുളള വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിയാൻ സാഖിബ് എന്ന യുവാവ്. ഒരു പേടിയും കൂടാതെയാണ് ഇയാൾ സിംഹത്തിനൊപ്പം നടക്കുന്നത്. ഒരു വീടിന്റെ കോംന്പൗണ്ടിൽ കൂടിയാണ് അവർ നടകത്കുന്നതെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാം. സിംഹമാകട്ടെ വളരെ മര്യാദയോടെണ് ഇയാൾക്കൊപ്പം നടന്നു നീങ്ങുന്നത്. ഇരുവരുടേയും വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. എന്നാൽ സാഖിബിനെതിരേ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആരോഗ്യപരമായി സിംഹം അത്ര മെച്ചപ്പെട്ട നിലയിലല്ലെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ നമുക്ക് മനസിലാക്കാം. അതിനാൽ തന്നെ യുവാവിനെ വിമർശിച്ച് പലരും കമന്റുകൾ ചെയ്തു. കാടാണ് അവന്റെ നാട്. അവിടേക്ക് കൊണ്ടാക്കൂ എന്നാണ് പലരും പറഞ്ഞത്. എന്തെങ്കിലും കഴിക്കാൻ കൊടുക്കു അവന്.…
Read Moreആശ്വാസത്തോടെ ഇടുക്കിയിലെ കർഷകർ; കോടികളുടെ ഏലക്ക തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ പിടിയിൽ
അടിമാലി: ഏലക്ക വില്പനയുടെ മറവിൽ കോടികൾ കബളിപ്പിച്ചെന്ന ഏലം കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യസൂത്രധാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന.അടിമാലി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽനിന്ന് ഇയാളെ പിടികൂടിയതായാണ് വിവരം. കൊന്നത്തടി അടക്കം ജില്ലയിലെ വിവിധ മേഖലകളിൽനിന്ന് കർഷകരെ പറ്റിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അടിമാലി, വെള്ളത്തൂവൽ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇടുക്കിയിലെ പല കേന്ദ്രങ്ങളിലും ഏലക്ക സംഭരണകേന്ദ്രങ്ങൾ ആരംഭിച്ച് മൊത്തമായും ചില്ലറയായും ഏലക്കായ്കൾ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിപണി വിലയെക്കാൾ 1000 രൂപ വരെ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷമാണ് പണം നൽകാതെ കർഷകരെയും ഇടനിലക്കാരെയും വ്യാപാരികളെയും ഇയാൾ കബളിപ്പിച്ച് മുങ്ങിയത്. കൊന്നത്തടി പഞ്ചായത്തിലെ പണിക്കുംകൂടി കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഏലക്കായ്കൾ സംഭരിച്ചിരുന്നത്. അന്ന് ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം നൽകിയിരുന്നു. പിന്നീട് 30 മുതൽ 45 ദിവസത്തിനുള്ളിൽ പണം…
Read Moreതങ്കത്തോണി തെൻമലയോരം കണ്ടേ… ഓണസദ്യാ വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു
പന്പാതീരം ഉത്സവച്ഛായയിലാണ്. പരന്പരാഗതമായ ആചാരങ്ങളോടെ തിരുവോണത്തോണി യാത്ര ഇന്ന്. ആറന്മുള ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട ഐതിഹ്യം തിരുവോണത്തോണിയുടെ യാത്രയുമായി ബന്ധപ്പെട്ടാണ്. തിരുവോണ നാളിൽ ആറൻമുള ക്ഷേത്രത്തിൽ സദ്യ ഒരുക്കാൻ വിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാട സന്ധ്യയിൽ കാട്ടൂരിൽനിന്നു യാത്ര തിരിക്കും. മഹാവിഷ്ണുക്ഷേത്രക്കടവിൽനിന്ന് പമ്പാനദിയിലൂടെയാണ് ആറന്മുള യാത്ര. പമ്പയിലെ ജലനിരപ്പ് സ്വാഭാവികമായി നിലനിൽക്കുന്നതിനാൽ ഇക്കൊല്ലത്തെ യാത്ര കൂടുതൽ സുഗമമാകും. മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുക. പൂർവിക അനുഷ്ഠാനം നിറവേറ്റാനായി കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് കടവിൽനിന്ന് യാത്ര ആരംഭിച്ച ഭട്ടതിരി ചുരുളൻ വള്ളത്തിൽ ഇന്നലെ ആറന്മുളയിൽ എത്തിയിട്ടുണ്ട്. ഇവിടെനിന്ന് പുറപ്പെടുന്ന ഭട്ടതിരിക്ക് ഇന്ന് ഉച്ചയോടെ കാട്ടൂർ ക്ഷേത്ര കടവിൽ ഭാരവാഹികൾ വരവേല്പ് നൽകും. കഴിഞ്ഞ ദിവസം നീരണിഞ്ഞ ശേഷം ആറന്മുളയിൽനിന്ന് പുറപ്പെട്ട തിരുവോണത്തോണി ഇന്നുരാവിലെ മൂക്കന്നൂർ കടവിലെത്തിച്ച് കഴുകി വൃത്തിയാക്കും. തുടർന്ന് കാട്ടൂർ…
Read Moreനാണയപ്പൂക്കളമിട്ട് വയനാടിനൊപ്പം മനസ്: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ കരുതലോണം
പ്രമാടം: ഓണാഘോഷത്തിലും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വയനാടിനെ മറന്നില്ല. ഓണപൂക്കളത്തോടൊപ്പം അവർ സമാഹരിച്ച പത്ത് രൂപയുടെ നാണയത്തുട്ടുകൾകൊണ്ട് സ്കൂളിന്റെ പൂമുഖത്ത് പതിവായി ഇടാറുള്ള പൂക്കളത്തിനുപകരം അധ്യാപികമാർ നാണയപ്പൂക്കളമിട്ടു. വയനാട്ടിലെ വെള്ളാർമല സ്കൂളിലെ കൂട്ടുകാരുടെ സങ്കടമൊപ്പാൻ വേണ്ടിയാണ് വിദ്യാർഥികൾ നാണയ സമാഹരണം നടത്തിയത്.എല്ലാ വിദ്യാർഥികളും കരുതലോണം യജ്ഞത്തിൽ പങ്കെടുത്തു. വെള്ളാർമല സ്കൂളിലേക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ വാങ്ങിക്കാനാണ് ഈ നാണയത്തുട്ടുകളുടെ കരുതൽ. പിറ്റിഎ പ്രസിഡന്റ് ഫാ. ജിജി തോമസിന്റെ അധ്യക്ഷതയിൽ ചലച്ചിത്ര നടൻ കോബ്രാ രാജേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
Read Moreപൂച്ചകൾക്കെന്താ ഓഫീസിൽ കാര്യം..? വിശ്രമ വേളകളെ ആനന്ദകരമാക്കാൻ ഇവർക്കുമുണ്ട് റോൾ
ജപ്പാനിലെ ഒരു ടെക് കന്പനിയിലേക്കു കയറിച്ചെല്ലുന്നവർക്ക് എവിടെയാണ് എത്തിപ്പെട്ടതെന്നറിയാതെ സ്ഥലകാലവിഭ്രാന്തി ഉണ്ടാകും. കാരണം മറ്റൊന്നുമല്ല, ഓഫീസിൽ തലങ്ങും പൂച്ചകൾ നടക്കുന്നു. കംപ്യൂട്ടർ ടേബിളിലും ജീവനക്കാരുടെ മടിയിലുമൊക്കെ പൂച്ചകൾ. ചിലർ പൂച്ചകൾക്കൊപ്പം കളിക്കുന്നു. മറ്റു ചിലർ പൂച്ചകൾക്കു തീറ്റ നൽകുന്നു. ആകെ തമാശ നിറഞ്ഞ അന്തരീക്ഷം. ഒരു കന്പനിയുടെ ഓഫീസാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. വെബ്, ആപ്പ് ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള ടോക്കിയോ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ ക്യുനോട്ട് കന്പനിയുടെ ഓഫീസിലാണ് ഈ പൂച്ചക്കാഴ്ചകൾ. ഓഫീസിൽ ആകെ 32 ജീവനക്കാരാണുള്ളത്. ഇവിടെയുള്ള പൂച്ചകളുടെ എണ്ണം പത്ത്. മാനേജ്മെന്റ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓഫീസിലെ പൂച്ച വളർത്തൽ. ജീവനക്കാരുടെ ജോലി സമ്മർദം കുറച്ച് അവരെ ഊർജസ്വലരാക്കാനുള്ള സൈക്കോളജിക്കൽ നീക്കമാണത്രെ ഇത്. ജോലിക്കിടയിൽ പൂച്ചകളുമായി കളിക്കാനും ഇടപഴകാനും ജീവനക്കാർക്ക് അവസരം നൽകുന്നതിലൂടെ അവരുടെ സർഗാത്മകത വർധിക്കുമെന്നും അതിന്റെ നേട്ടം കന്പനിക്കു കിട്ടുന്നുണ്ടെന്നും അധികൃതർ പറയുന്നു. 2004…
Read More‘നല്ലോണം കാണാം ഇന്നത്തെ ഉത്രാടപ്പാച്ചില്‍’… എന്തൊക്കെ വാങ്ങിയാലും എത്രത്തോളം വാങ്ങിയാലും വേണ്ടുവോളം ആയോ എന്ന വെപ്രാളപ്പാച്ചിലിൽ മലയാളികള്‍; തിരക്ക് കുറയ്ക്കാൻ നിർദേശവുമായി പോലീസും
കോട്ടയം: നാളെ തിരുവോണത്തെ വരവേല്‍ക്കാന്‍ നാട്ടിലും നഗരത്തിലും ഇന്ന് ഉത്രാടപ്പാച്ചില്‍.എന്തൊക്കെ വാങ്ങിയാലും എത്രത്തോളം വാങ്ങിയാലും വേണ്ടുവോളം ആയോ എന്ന വെപ്രാളപ്പാച്ചിലിലാണ് മലയാളികള്‍. സദ്യവട്ടങ്ങള്‍ക്കുള്ള വക മാത്രം പോരാ പൊന്നും പൂവും ഉടയാടയുമാക്കെ വാങ്ങണം. കടകമ്പോളങ്ങളില്‍ ആണ്ടുവട്ടത്തെ ഏറ്റവും പകല്ത്തിരക്ക് ഇന്നാണ്. വാഹനത്തിരക്കില്‍ നഗരങ്ങള്‍ മൈലുകളോളം വീര്‍പ്പുമുട്ടും. വീട്ടുകാരെയെല്ലാം ഒന്നിച്ചുകാണാനും പറയാനും കേള്‍ക്കാനും പറ്റുന്നത് ഓണത്തിനു മാത്രമാണല്ലോ. ഇന്നലത്തെ വിലയൊന്നുമല്ല, പഴം, പച്ചക്കറി എല്ലാറ്റിനും ഇന്നു തോന്നുംപടിയാണ് വില. വില നോക്കാതെ വാങ്ങാന്‍ രണ്ടു കൈയും നീട്ടിയാലേ തിരുവോണം കേമമാകൂ. ഏത്തക്കായ്ക്കും വാഴപ്പഴത്തിനും ചേമ്പിനും ഇഞ്ചിക്കും ചേനയ്ക്കും മാങ്ങയ്ക്കും ഇക്കൊല്ലം തീവിലയാണ്. അച്ചാറും തോരനും സാമ്പാറും അവിയലും പച്ചടി കിച്ചയും പപ്പടകവും ഉപ്പേരിയും പായസുമില്ലാതെ എന്ത് ഓണസദ്യ. പാല് മാത്രമല്ല പുളിശേരിക്കുള്ള മോരും ഇന്നേ കരുതിവയ്ക്കണം. ഉടയാടകൾക്കൊപ്പം ഓഫറുകളുടെ മായാപ്രപഞ്ചത്തില്‍ ഇലക്ട്രോണിക് സാമഗ്രികളും പാത്രങ്ങളും മറ്റും വാങ്ങാനും ഇന്നു…
Read Moreമോഷണവും കൊലപാതകവും പ്ലാൻ ചെയ്തു; സുഭദ്രയെ മയക്കുമരുന്ന് നൽകി ബോധംകെടുത്തി സ്വർണം മോഷ്ടിച്ചു; ബോധംവീണപ്പോൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ: സുഭദ്ര വധക്കേസിൽ കുറ്റവാളിയുടെ പട്ടികയിൽ ഒരാൾക്കൂടി. ഒന്നും രണ്ടും പ്രതികളായ ദമ്പതികളുടെ സുഹൃത്ത് റെയ്നോൾഡിനെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുട എണ്ണം മൂന്നായി. മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂസ്, ശർമിള, റെയ്നോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് നാലു മുതൽ സുഭദ്രക്ക് ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞതു ശ്രദ്ധയിൽപ്പെട്ട സുഭദ്ര തിരികെ തരണമെന്നും പോലീസിൽ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് പ്രതികൾ സുഭദ്രയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെയേറ്റ മർദനത്തിലാണു വാരിയെല്ലുകൾ ഒടിഞ്ഞത്. തുടർന്നു മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുകയായിരുന്നു. രാത്രി ഈ കുഴിയിൽ സുഭദ്രയെ മറവ് ചെയ്യുകയായിരുന്നുവെന്ന്…
Read Moreനിങ്ങൾക്ക് രക്ഷിക്കാമായിരുന്നില്ലേ… ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചു; ചികിത്സയിലിരുന്ന അമ്മയും മരണത്തിന് കീഴടങ്ങി; ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ ബന്ധുക്കൾ
കോഴിക്കോട്: ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചതിന് പിന്നാലെ ചികിത്സയിലിരുന്ന അമ്മയും മരണതതിന് കീഴടങ്ങി. കോഴിക്കോട് എകരൂല്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അമ്മ ഇന്നലെ വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി സ്വകാര്യ മെഡിക്കല്‍ കോളജായ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവവേദന ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോള്‍ വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയന് നടത്തണമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ ആയപ്പോള്‍ അശ്വതിയെ ഓപ്പറേഷന് തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതു കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ…
Read More