മലപ്പുറം: നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. കണ്ടെയിന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്കൂളുകള്‍, കോളജുകള്‍, അംഗനവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. വണ്ടൂര്‍ നടുവത്ത് 24കാരൻ മരിച്ചത് നിപ ബാധിച്ചാണന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണം പ്രഖ്യാപിച്ച മേഖലകളിൽ നബിദിന ഘോഷയാത്രകൾ മാറ്റിവയ്ക്കണമെന്നും കലക്ടർ അഭ്യര്‍ഥിച്ചിരുന്നു. ആറാം തവണ സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുമ്പോള്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളള ഒരു കാര്യങ്ങളും പാടില്ലെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്ന എല്ലാവരെയും ഐസലേഷന്‍ വാര്‍ഡില്‍…
Read MoreDay: September 16, 2024
‘സ്നേക്ക് പാർട്ടി’: ഭീമൻ പെരുമ്പാമ്പുകൾക്കിടയിൽ കിടന്ന് ജന്മദിനാഘോഷം; വീഡിയോ വൈറൽ
ഇഴജന്തുക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണുന്നവർക്ക് പരിചിതമായിരിക്കും ജയ് ബ്രൂവറിന്റെ ഇൻസ്റ്റാഗ്രാം പേജ്. ദി റെപ്റ്റൈൽ മൃഗശാലയുടെ സ്ഥാപകനായ ജയ് ബ്രൂവറിന്റെ അക്കൗണ്ടിൽ ഉരഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ക്ലിപ്പിൽ ബ്രൂവർ കൂറ്റൻ പെരുമ്പാമ്പുകളുടെ അരികിൽ കിടക്കുന്നതായി കാണാം. എത്ര പാമ്പുകളുണ്ടെന്നത് എണ്ണുന്നത് തന്നെ ബുദ്ധിമുട്ടാണ്. വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച അടിക്കുറിപ്പിൽ ഇത് തന്റെ ജന്മദിനത്തിൽ നടത്തിയ പാമ്പ് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ അതിവേഗം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വൈറലായി. ആറ് ലക്ഷത്തിലധികം വ്യൂസ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ബ്രൂവറിന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
Read Moreസൂപ്പർ മാർക്കറ്റിൽ നിന്നും കേക്ക് വാങ്ങി: കഴിച്ചു തുടങ്ങിയപ്പോൾ യുവതിക്ക് ലഭിച്ചത് മനുഷ്യന്റെ പല്ല്
സൂപ്പർമാർക്കറ്റിൽ നിന്ന് മൂൺകേക്ക് വാങ്ങിയ യുവതിക്ക് കൂടെ കിട്ടിയത് മനുഷ്യന്റെ പല്ല്. കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയായ ചാങ്ഷൗവിലെ സാംസ് ക്ലബ്ബിൽ നിന്ന് വാങ്ങിയ മൂൺ കേക്കിലാണ് മനുഷ്യന്റെ പല്ല് കണ്ടത്. കേക്കിൽ നിന്ന് പല്ല് ലഭിച്ച വീഡിയോ യുവതി ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൗയിനിയിൽ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നുവന്നു. കേക്ക് കഴിച്ചു തുടങ്ങിയപ്പോഴാണ് പല്ല് കിട്ടിയത്. തന്റെ കുടുംബത്തിലെ ആരുടെയും പല്ലല്ല അതെന്നും പല്ല് കണ്ടതും താൻ ഭയന്നുപോയി എന്നുമാണ് യുവതി പറയുന്നത്. തുടർന്നാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ ഗൗരവതരമായി എടുക്കുന്നുവെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ചാങ്സൗവിലെ സാംസ് ക്ലബ്ബ് വക്താക്കൾ അറിയിച്ചു. തീർത്തും അസാധ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്…
Read Moreഓസിയെ മിസ് ചെയ്യും; വ്ലോഗിൽ വിങ്ങിപ്പൊട്ടി അഹാന
സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം സെപ്തംബർ ആദ്യ വാരമായിരുന്നു. വിവാഹാഘോഷങ്ങളുടെ വീഡിയോ മക്കളായ ഇഷാനിയും ഹൻസികയുമൊക്കെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ മൂത്തമകളും നടിയുമായ അഹാന യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വികാരഭരിതമായ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആഘോഷങ്ങളിലെ സന്തോഷങ്ങൾക്കിടയിൽ കുടുംബത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും അഹാന പറയുന്നുണ്ട്. ‘ഇനി കുറച്ച് മണിക്കൂറുകൾ മാത്രമാണുള്ളത് ഓസിയുടെ വിവാഹത്തിന്. ഞാനും ഓസിയും വളരെ വിസിബിൾ ആയിട്ടുള്ള അറ്റാച്ച്മെന്ഡറുള്ള സഹോദരങ്ങൾ അല്ലെങ്കിലും കഴിഞ്ഞ കുറച്ച് സമയമായി എനിക്ക് കുറച്ച് വല്ലാത്തൊരു ഫീലിംഗാണ്. കല്യാണം നടക്കുന്നതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. കാരണം, നമ്മുടെ കുടുംബം വലുതാകുകയാണ്. പിന്നെ, വളരെ സന്തോഷമുള്ള കാര്യമാണ് നടക്കുന്നത്. മാറ്റങ്ങളൊക്കെ ഇഷ്ടമുള്ളതാണെങ്കിലും എവിടെയൊക്കെയോ… മാറ്റത്തിനോട് ചെറിയൊരു ബുദ്ധിമുട്ട്. പിന്നെ, ഞങ്ങളുടെ കുടുംബത്തിന് ഇത് പുതിയൊരു…
Read Moreആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മദ്യലഹരിയിൽ ചികിത്സ തേടിയെത്തിയ രോഗി വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ രോഗി വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ തകഴി സ്വദേശി ഷൈജുവാണ് വനിതാ ഡോക്ടറെ മർദിച്ചത്. ശസ്ത്രക്രിയ അത്യാഹിത വിഭാഗം ഹൗസ് സർജനായ ഡോക്ടർ അഞ്ജലിക്കാണ് മർദനത്തിൽ പരിക്കേറ്റത്. ഷൈജു നെറ്റിയിൽ മുറിവുമായാണ് ആശുപത്രിയിൽ എത്തിയത്. മുറിവിൽ തുന്നലിടുന്നതിനിടെയായിരുന്നു ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. സുരക്ഷാ ജീവനക്കാർ ചേർന്നാണ് ഷൈജുവിനെ പിടിച്ചുമാറ്റിയത്. രോഗി മദ്യലഹരിയിലായിരുന്നെന്നും തന്റെ കൈപിടിച്ചു തിരിച്ചുവെന്നും സംഭവത്തെ കുറിച്ച് ഡോക്ടർ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഷൈജു രക്ഷപ്പെട്ടെന്നാണ് വിവരം. പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
Read Moreസ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം: ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശി അജ്മൽ ആണ് പിടിയിലായത്. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിലേക്ക് ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് ആളുകൾ ഓടികൂടിയതോടെ കാർ നിർത്താതെ ഇവർ പോകുകയായിരുന്നു. അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read Moreഗർഭിണിയെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ
ഭോപ്പാൽ: അഞ്ച് മാസം ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. യുവതിയുടെ സുഹൃത്തായ ലാൻസ് നായിക്കാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുളിമുറി ദൃശ്യങ്ങളും നഗ്നവീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി തന്നെ സൈനികൻ നിർബന്ധിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പീഡനത്തെ തുടർന്ന് യുവതിക്ക് കടുത്ത രക്തസ്രാവമുണ്ടാവുകയും ചെയ്തു. അതേസമയം, യുവതിയെ താൻ പീഡിപ്പിച്ചിട്ടില്ലെന്നും തങ്ങൾ ഡേറ്റിംഗിലാണെന്നും ലൈംഗിക ബന്ധത്തെ തുടർന്ന് യുവതിക്ക് രക്തസ്രാവം ഉണ്ടായെന്നുമാണ് സൈനികൻ പോലീസ് സ്റ്റേഷനിൽ എത്തിയ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. യുവതിയുമായി ഒരു വർഷത്തോളമായി തനിക്ക് ബന്ധമുണ്ടെന്നും സൈനികൻ പറയുന്നു. എന്നാൽ അനുവാദമില്ലാതെ സൈനികൻ തന്റെ നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പറയുന്നത്.
Read Moreതിരുവോണരാത്രിയിലെ അപകടങ്ങൾ; നഷ്ടമായത് അഞ്ച് ജീവനുകൾ
തിരുവനന്തപുരം: തിരുവോണരാത്രിയിൽ തിരുവനന്തപുരത്ത് ഉണ്ടായ അപകടങ്ങളിൽ അഞ്ച് മരണം. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടത്തും മംഗലപുരത്തുമുണ്ടായ അപകടങ്ങളിലും രണ്ടുപേർ മരിച്ചു. മംഗലപുരം ശാസ്തവട്ടത്ത് ബൈക്കിടിച്ച് സിജു(45)ഉം കഴക്കൂട്ടത്ത് ബൈക്ക് മരത്തിലിടിച്ച് അനുരാജു(27)മാണ് മരിച്ചത്.
Read More