തലശേരി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ച സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പാനൂർ കൊളവല്ലൂർ തൂവക്കുന്ന് മന്നത്ത് തയുള്ളതിൽ അബ്ദുള്ള-സുമയ്യ ദമ്പതികളുടെ മകൾ സയ്ഫ ആയിഷയാണ് ഇന്നലെ മരിച്ചത്. തിളച്ച ചായ കാലിൽ മറിഞ്ഞതിനെത്തുടർന്ന് തലശേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കു ശേഷം ആശുപത്രി വിടാൻ ഒരുങ്ങവെ മരുന്നു നൽകിയിരുന്നു. തുടർന്ന് അത്യാസന്ന നിലയിലായ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലെ അപാകതയാണ് മരണ കാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്. ആശുപത്രി അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ചികിത്സാരേഖകൾ ശേഖരിച്ചു.തങ്ങൾപീടിക സഹ്റ പബ്ലിക് സ്കൂൾ എൽകെ ജി വിദ്യാർഥിനിയാണ് സയ്ഫ.സഹോദരങ്ങൾ: സൻഹ ഫാത്തിമ. അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ.
Read MoreDay: September 18, 2024
വിദ്യാർഥിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; ഭയന്ന് നിലവിളിച്ചോടി കൂട്ടി രക്ഷപ്പെട്ടു; അറസ്റ്റ് ചെയ്ത പ്രതി സ്റ്റേഷനിൽ കുഴഞ്ഞുവീണു; പിന്നീട് സംഭവിച്ചത്
പഴയങ്ങാടി: 15 വയസുകാരനായ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ 52 വയസുകാരനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഏഴോം കൊട്ടില സ്വദേശിയായ അബ്ദുൾ ഖാദറിനെയാണ് (52) പഴയങ്ങാടി സ്റ്റേഷൻ ഓഫീസർ സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നബിദിന ആഘോഷവുമായുള്ള പരിപാടികൾക്ക് എത്തിയ 15 കാരനെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വിട്ടുപറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെ പഴയങ്ങാടി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.തുടർന്ന് പയ്യന്നൂർ മജിസ്ട്രേറ്റ് പരിയായം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തി പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി അബ്ദുർ ഖാദർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്.
Read Moreസന്ധ്യയായാൽ കെഎസ്ആർടിസി ബസുകൾ ചങ്ങനാശേരി സ്റ്റാൻഡിൽ കയറുന്നില്ല; പരാതിയുമായി യാത്രക്കാർ
ചങ്ങനാശേരി: സന്ധ്യയായാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നു യാത്രക്കാർ. അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു. വൈകുന്നേരം ഏഴു കഴിയുന്നതോടെ തിരുവല്ല ഭാഗത്തുനിന്നു കോട്ടയത്തേക്കും തിരികെ തിരുവല്ല ഭാഗത്തേക്കും പോകുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയുമാണു ചെയ്യുന്നത്. വിഷയം വകുപ്പ് മന്ത്രിയുടെയും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസുകള്‍ സ്റ്റാന്ഡിനുള്ളിലാണോ റോഡിലാണോ നിര്‍ത്തുന്നതെന്ന സംശയവും യാത്രക്കാരിലുണ്ട്. ഇതുമൂലം ചില യാത്രക്കാര്‍ സ്റ്റാന്‍ഡിനുള്ളില്‍ നിന്നു റോഡിലേക്കും ചില യാത്രക്കാല്‍ റോഡില്‍ നിന്നു സ്റ്റാന്ഡിനുള്ളിലേക്കും ഓടുന്ന കാഴ്ചയും നിത്യസംഭവമാണ്. 8.30 വരെയെങ്കിലും ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് രാഷ്ട്രീയ സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്.
Read Moreദുരന്തങ്ങൾ വിറ്റ് പണവും വോട്ടും നേടുന്നത് സാമൂഹ്യദുരന്തം; സർക്കാരിന്റെ പാപപങ്കിലമായ മനോഭാവമാണ് വിളംബരം ചെയ്തതെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അനേകരുടെ ജീവിതം ഹോമിച്ച പ്രകൃതി ദുരന്തങ്ങൾ വിറ്റ് പണവും വോട്ടും നേടുന്നത് സാമൂഹ്യ ദുരന്തമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. വയനാട് ദുരന്ത ചെലവിനമായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ സർക്കാരിന്റെ പാപപങ്കിലമായ മനോഭാവമാണ് വിളംബരം ചെയ്തത്. ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയം, കോവിഡ് മഹാമാരി എന്നിവയുടെ പേരിൽ ജനമധ്യത്തിൽ രക്ഷക പരിവേഷം കെട്ടിയാണ് എൽഡിഎഫ് തുടർ ഭരണം നേടിയത്. ഓഖി ദുരന്ത സഹായമായി കേന്ദ്ര സർക്കാർ നൽകിയ പണം യഥായോഗ്യം വിനിയോഗിച്ചില്ലെന്ന് ലത്തീൻ അതിരൂപത പരാതിപ്പെട്ടിരുന്നു. പ്രളയത്തിന്റെ പേരിൽ വൻ തുക സമാഹരിച്ചെങ്കിലും പുനർ നിർമ്മാണത്തിന് സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള എന്ന മിഷൻ അവതാളത്തിലായി. വീടു നഷ്ടപെട്ട പലർക്കും ഇപ്പോഴും വീട് ലഭിച്ചിട്ടില്ല- ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കോവിഡ് രോഗ വിവരങ്ങൾ സ്പ്രിൻഗ്ളർ എന്ന വിദേശ കമ്പനിക്ക് വിറ്റതിന്റെ…
Read Moreനാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നിങ്ങനെ വേറിട്ട വേഷപ്പകര്ച്ചകളില് തിളങ്ങുന്ന സൈജു കുറുപ്പ് നായകനും സഹനിര്‍മാതാവുമായ “ഭരതനാട്യം’ തിയറ്ററുകളിൽ. പുതുമുഖം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഭരതനാട്യം, ഫാമിലി കോമഡി ഫീല്‍ഗുഡ് എന്റര്‍ടെയ്നറാണ്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്ടെയ്ന്മെന്റ്സുമാണ് നിര്‍മാണം. എന്താണു ഭരതനാട്യം എന്നതു സസ്പെന്‍സാണ്. ചില കുടുംബങ്ങളില്‍ ദുരഭിമാനം കാത്തു സൂക്ഷിക്കുന്ന കുറേയാളുകളുണ്ട്. രഹസ്യം സൂക്ഷിക്കുന്ന ചിലരുണ്ട്. ഉച്ചത്തില്‍ സംസാരിക്കേണ്ട, അയലത്തുകാർ കേട്ടാല്‍ നാണക്കേടാവും എന്ന വിചാരമുള്ളവരുമുണ്ട്. അത്തരം കഥാപാത്രങ്ങളുടെ കഥയാണു ഭരതനാട്യം- സൈജു കുറുപ്പ് രാഷ്്ട്ര ദീപികയോടു പറഞ്ഞു. പ്രൊഡ്യൂസറായത്… സംവിധാനം എനിക്കു വര്‍ക്ക് ഔട്ട് അല്ലെന്നറിയാം. പക്ഷേ, ഒരു പടമെങ്കിലും പ്രൊഡ്യൂസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃത്യമായ പ്രോജക്ടിനു വേണ്ടി കാത്തിരുന്നു. ഓസ്ലറിന്റെ ഷൂട്ടിംഗിനിടെ കൃഷ്ണദാസ് പറഞ്ഞ ഭരതനാട്യത്തിന്റെ കഥ എനിക്കിഷ്ടമായി. പിന്നീടു ദുബായില്‍…
Read Moreഇന്ത്യയുമായി കൈകോർത്ത് ബ്രൂണെ
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്ന സുൽത്താൻ, കൊട്ടാരവും മുറികളുമെല്ലാം സ്വർണമയം. ആഹ്ളാദവും സംതൃപ്തിയും നിറഞ്ഞ നാട്… ലോകത്തിന് മുന്നിൽ ബ്രൂണെ എന്ന രാജ്യത്തെക്കുറിച്ചുള്ള ചിത്രങ്ങൾ ഇതിനുമപ്പുറമാണ്. . ‘ബ്രൂണെ ദാറുസ്സലാം-ശാന്തിയുടെ താവളം’ എന്ന് രാജ്യത്തിന്റെ പേരിനൊപ്പം ചേർത്തുവച്ചിരിക്കുന്ന ആ പ്രദേശം അത് എത്രമാത്രം ശരിയാണെന്ന് ഓരോ നിമിഷവും സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് ബ്രൂണെ അടുത്തിടെ വീണ്ടും വാർത്തകളിൽ ഇടംനേടിയത്. രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറി മോദി. ഇനി ഇരുരാജ്യങ്ങൾക്കും കൈവരുന്നത് വികസനത്തിന്റെയും പര്യവേഷണത്തിന്റെയും നാളുകൾ. നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുർ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയാൽ ചുറ്റപ്പെട്ട, ഇന്തോ-പസഫിക്കിന്റെ മധ്യഭാഗത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ബ്രൂണെ ഇന്ത്യയ്ക്ക് പ്രധാനമാണ്. ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു…
Read Moreയുവാവിനെ കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പുരം പുന്നമറ്റത്തിൽ കണ്ണൻ (ഹനുമാൻ കണ്ണൻ-34), തീയക്കാട്ട്തറയിൽ വി.ആർ. രാഹുൽ (പൊന്നപ്പൻ-33), വെച്ചുർ അഖിൽ നിവാസിൽ അഖിൽ പ്രസാദ് (കുക്കു-32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് ആറോടുകൂടി മണ്ണന്താനം ഷാപ്പിനു സമീപം ടിവി പുരം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോടു മുൻ വിരോധം നിലനിന്നിരുന്നു. മർദ്ദിക്കുകയും സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിനു കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പ്രതികൾക്കു വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreകോസ്മെറ്റിക് ഗൈനക്കോളജി എന്തിന്?
കോസ്മെറ്റിക് ഗൈനക്കോളജി എന്നത് വളരെ നൂതനമായ ആശയമാണ്. എന്നാല്‍, വര്‍ത്തമാനകാലത്ത് വളരെ ശ്രദ്ധ നേടുന്ന ഒരു ചികിത്സാരീതിയാണ്. സ്ത്രീകളുടെ ഗര്‍ഭാശയ രോഗങ്ങള്‍ക്കും പ്രസവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമാണ് ഗൈനക്കോളജി വിഭാഗം പ്രാധാന്യം കൊടുക്കുന്നത്. കോസ്മെറ്റിക് ഗൈനക്കോളജിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കുന്നു. അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു. പിസിഒഡി, ഹോർമോൺ പ്രശ്നങ്ങൾ സ്ത്രീകളില്‍ എപ്പോഴൊക്കെയാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ സഹായം ആവശ്യം വരുന്നതെന്ന് നോക്കാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പിസിഒഡി കൊണ്ടും ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും സ്വകാര്യ ഭാഗങ്ങള്‍ക്ക് പല വ്യത്യാസങ്ങള്‍ ഉണ്ടാകാം. വലിപ്പ വ്യത്യാസങ്ങള്‍, നിറ വ്യത്യാസങ്ങള്‍, അമിതമായ രോമ വളര്‍ച്ച എന്നിങ്ങനെ. ഇത് അവരെ മാനസികമായി അലട്ടുകയും അവരുടെ പഠനത്തെയും സാമൂഹിക ഇടപെടലുകളെയും സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ നമ്മള് കരുതലോടെ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യണം. ഇതെല്ലാം വളരെ…
Read Moreകടത്തിൽ നിന്ന് കരകയറാനുള്ള അവസാന കച്ചിത്തുരുമ്പ്; കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗിന് വാടകയ്ക്ക് നൽകാൻ തീരുമാനം
ചാത്തന്നൂർ: സിനിമ ഷൂട്ടിംഗിനായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയ്ക്ക് നല്കുന്നു. കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമിക്കാൻ ദിവസവാടകാടിസ്ഥാനത്തിൽ നൽകാനാണ് തീരുമാനം. സാന്പത്തിക പ്രതിസന്ധി തുടരുന്ന കെഎസ്ആർടിസിയുടെ ടിക്കറ്റിതരവരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക് വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥലസൗകര്യമൊരുക്കാനാകും. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശാല, റീജണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്. കെഎസ്ആർടിസിയുടെ നിത്യ സേവനങ്ങൾക്കോ പൊതുഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുന്നത്. സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച തീരുമാനമായിട്ടില്ല.…
Read Moreകടുത്തുരുത്തി-പെരുവ റോഡ് കുളമായി… റോഡിലെ വെള്ളക്കെട്ടിൽ തുണിയലക്കി യുവാവ്!
കടുത്തുരുത്തി: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ അധികൃതര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ചു റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി യുവാവിന്റെ വേറിട്ട പ്രതിഷേധം. നാട്ടുകാരും വാഹനയാത്രക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ യുവാവിന്റെ പ്രതിഷേധസമരത്തിനു പിന്തുണയറിയിച്ചു. അലരി പ്ലാച്ചേരിതടത്തില് രഞ്ചുമോന്‍ (37) ആണ് റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി പ്രതിഷേധിച്ചത്. സുഹൃത്ത് വൈശാഖ് ബെന്നിയും രഞ്ചുമോനൊപ്പമുണ്ടായിരുന്നു. രഞ്ചുമോന്‍ തുണിയലക്കുന്നത് മൊബൈലില്‍ ചിത്രീകരിച്ചത് വൈശാഖായിരുന്നു. ഓണത്തിരക്കായതിനാല്‍ വള്ളം കിട്ടാത്തതിനാലാണ് റോഡിലെ വെള്ളക്കെട്ടില്‍ വള്ളംകളി മത്സരം നടത്താന്‍ കഴിയാതെ പോയതെന്നും രഞ്ചുമോന്‍ പറഞ്ഞു. 20 മിനിറ്റോളം റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളെല്ലാം വ്യത്യസ്ത രീതിയിലുള്ള സമരം കണ്ട് വാഹനം നിര്‍ത്തി പിന്തുണയറിയിച്ചു. അപകടക്കെണിയൊരുക്കി ഏറേ കാലങ്ങളായി തകര്‍ന്നുകിടക്കുന്ന അവസ്ഥയിലാണ് കടുത്തുരുത്തി-പെരുവ റോഡിലെ കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ്. തകര്‍ന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതമാണ്.റോഡില്‍ പലയിടങ്ങളിലും വന്‍കുഴികളും വലിയ വെള്ളക്കെട്ടുകളുമാണ്.…
Read More