കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി ആനൂർക്കാവിൽ കാറിടിപ്പിച്ച് ബൈക്ക് യാത്രികയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പോലീസ്.ഒന്നാം പ്രതി അജ്മൽ, രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടി എന്നിവർ തമ്മിൽ നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും അതിനപ്പുറം തെളിവുകൾ ശേഖരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്.പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ ഇന്നോ നാളെയെ പോലീസ് കോടതിയിൽ നൽകുമെന്നാണ് വിവരം. വിവിധ സ്ഥലങ്ങളിൽ പ്രതികളെ കൊണ്ടുപോയി വിശദമായി തെളിവെടുപ്പ് നടത്തേണ്ടതിനാൽ ഏറ്റവും കുറഞ്ഞത് ഒരാഴ്ചത്തെ കസ്റ്റഡിക്കായിരിക്കും പോലീസ് അപേക്ഷ നൽകുക. ഇരുവരുടെയും മൊബൈൽ ഫോണുകൾ പോലീസ് സംഘം പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കി. വാട്സാപ്പ് ചാറ്റുകൾ അടക്കം പരിശോധിച്ചു. രാസലഹരി ഇടപാടുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഒരാളുടെ ഫോണിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. മറ്റൊരു…
Read MoreDay: September 18, 2024
ഭർത്താവ് കുളിക്കില്ല, നാറ്റം സഹിക്കാൻ വയ്യ! വിവാഹമോചനം തേടി യുവതി
ഭർത്താവ് മാസത്തിൽ രണ്ടുതവണ മാത്രമാണു കുളിക്കുന്നതെന്നും നാറ്റം സഹിക്കാൻ വയ്യാത്തതിനാൽ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് യുവതി കോടതിയിൽ. ഉത്തർപ്രദേശിലാണു സംഭവം. രാജേഷ് എന്നാണു ഭർത്താവിന്റെ പേര്. ഗംഗാജലം ഉപയോഗിച്ച് ദേഹം ശുദ്ധീകരിക്കുന്നുണ്ടെന്നും അതിനാൽ കുളിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നുമാണ് ഇയാളുടെ വാദം. ഭർത്താവിന്റെ വൃത്തിയില്ലായ്മ കാരണം വിവാഹം കഴിഞ്ഞ് നാൽപതാം ദിവസം യുവതി തന്റെ വീട്ടിലേക്കു മടങ്ങിയിരുന്നു. തുടർന്നാണു വിവാഹമോചനത്തിനു നോട്ടീസ് നൽകിയത്. ഭർത്താവിന് അസഹനീയമായ ദുർഗന്ധമാണെന്നതിനു പുറമേ സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിച്ചതായും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഇരുവരെയും കൗൺസിലിംഗിന് വിളിപ്പിച്ചപ്പോൾ ഇനി ദിവസവും കുളിച്ചോളാം എന്ന് യുവാവ് ഭാര്യക്ക് വാക്ക് കൊടുത്തെങ്കിലും കൂടെ പോകാൻ യുവതി തയാറായില്ല. പിരിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണു യുവതി. ഇരുവരെയും 22ന് വീണ്ടും കൗൺസിലിംഗിന് വിളിപ്പിച്ചതായി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreഎആര്‍എം വ്യാജപതിപ്പ്: സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എആര്‍എം(അജയന്റെ രണ്ടാം മോഷണം) സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജപതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിജിപിക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിരുന്നു. കേസില്‍ സംവിധായകന് ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സമാനരീതിയില്‍ വ്യാജപതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. തമിഴ് റോക്കേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. എആര്‍എം പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ ഇത്തരം സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് സൈബര്‍ പോലീസ് അന്വേഷിക്കും. പരാതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് സംബന്ധിച്ച വിവരം സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ മൊബൈലില്‍ ചിത്രം കാണുന്ന വീഡിയോ ഹൃദയഭേതകമായ കാഴ്ചയെന്ന കുറിപ്പോടെ ജിതിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.…
Read Moreചലച്ചിത്ര രംഗത്തെ ലൈംഗികാരോപണങ്ങൾ; അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്; സർക്കാരിന് ഇടക്കാല നിർപ്പോർട്ട് നൽകും
തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് പോലീസ് ആസ്ഥാനത്ത് ചേരും. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർബേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്ത് ഇതുവരെയുള്ള അന്വേഷണ സ്ഥിതിവിവരങ്ങൾ ധരിപ്പിക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ പുരോഗതി യോഗം വിലയിരുത്തും. ഇതെല്ലാം ഉൾപ്പെടുത്തി സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് യോഗം ചേരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. പല ഭാഗങ്ങളായാണ് സാക്ഷിമൊഴികൾ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നേരത്തെ കൈമാറിയിരുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് പോകാത്ത വിധത്തിൽ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും രഹസ്യസ്വഭാവം നിലനിർത്തണമെന്നും ഡിജിപി നിർദേശം നൽകിയിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ ഹേമക്കമ്മിറ്റി…
Read Moreപുതിയ സിനിമ സംഘടന; നിലവില്‍ താന്‍ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി
കൊച്ചി: മലയാള സിനിമയില്‍ പുതിയതായി വരുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന കൂട്ടായ്മയില്‍ താന്‍ ഭാഗമല്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താന്‍ യോജിക്കുന്നു. എന്നാല്‍ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്നും ലിജോ പറഞ്ഞു. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്നതൊന്നും എന്റെ അറിവോടെയല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ലിജോ വ്യക്തമാക്കി. മലയാള സിനിമയില്‍ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരില്‍ പുതിയ സംഘടന വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോന്, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകന് ആഷിഖ് അബു പറഞ്ഞിരുന്നു. സംഘടന രൂപീകരിക്കുന്നത് സംബന്ധിച്ച് ഇവര്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് നല്കിയ…
Read Moreവനിത ട്വന്റി 20 ലോകകപ്പ്: സമ്മാനത്തുക ഉയർത്തി
ദുബായ്: പുരുഷ – വനിത ലോകകപ്പുകളിൽ ഒരേ സമ്മാനത്തുക നൽകുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) പ്രഖ്യാപിച്ചു. ഈ വർഷത്തെ വനിത ട്വന്റി 20 ലോകകപ്പ് മുതൽ നടപ്പാക്കും. വിജയിക്കുന്ന ടീമിന് 19.6 കോടി രൂപ നൽകും. 2023 ലോകകപ്പിൽ 8.37 കോടി രൂപ ആയിരുന്നു സമ്മാനത്തുക. ഒക്ടോബർ മൂന്നു മുതൽ യുഎഇയിലാണു വനിതാ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. ബംഗ്ലാദേശിൽ നടത്താനിരുന്ന ട്വന്റി20 ലോകകപ്പ് സുരക്ഷാ കാരണങ്ങളെത്തുടർന്നാണ് ദുബായിലേക്കും ഷാർജയിലേക്കും മാറ്റിയത്. ടൂർണമെന്റിൽ ആകെ 23 മത്സരങ്ങളാണുണ്ടാകുക.
Read Moreചെസ് ഒളിന്പ്യാഡ്: ഇന്ത്യ ലീഡിൽ
cheജിസ്മോൻ മാത്യു, ഇന്റർനാഷണൽ ആർബിറ്റർ ബുഡാഫെസ്റ്റിൽ നടക്കുന്ന 45-ാം ചെസ് ഒളിന്പ്യാഡിന്റെ വിശ്രമ ദിനത്തിലേക്ക് കടക്കുന്പോൾ, ഇന്ത്യ ഇരു വിഭാഗങ്ങളിലും കളിച്ച എല്ലാ റൗണ്ട് മത്സരങ്ങളും വിജയിച്ച് ഏകപക്ഷീയമായ ലീഡിൽ എത്തി. ആറാം റൗണ്ടിൽ പുരുഷന്മാർ ആതിഥേയരായ ഹംഗറിയെ 3-1 തോൽപ്പിച്ചപ്പോൾ ടോപ് സീഡ് വനിതകൾ അർമേനിയയെ 2.5-1.5 നു പരാജയപ്പെടുത്തി. അർജുൻ എറിഗാസിയാണു വീണ്ടും പുരുഷന്മാരുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഗുകേഷും പ്രഗ്നാനന്ദയും യഥാക്രമം റിച്ചാർഡ് റപോർട്ടിനോടും പീറ്റർ ലീക്കോയോടും ആദ്യ രണ്ടു ബോർഡുകളിൽ സമനില വഴങ്ങിയപ്പോൾ, മൂന്നാം ബോർഡിൽ ഇന്ത്യക്കു വിജയം ആവശ്യമായി വന്നു. സനൻ ഡിജുഗിരൊവിനെയാണ് അർജുൻ പരാജയപ്പെടുത്തിയത്. അർജുന്റെ തുടർച്ചയായ ആറാമത്തെ വിജയമാണിത്. ബെഞ്ചമിൻ ഗ്ലാഡ്രക്കെതിരേയാണു വിഡിറ്റ് ഗുജറാത്തി വിജയം നേടിയത് മൂന്നാം ബോർഡിൽ എലീന ഡാനിയേലിയനെതിരേ ദിവ്യ ദേശ്മുഖിന്റെ വിജയം വ്യത്യസ്തമായിരുന്നു. ഒന്നാം ബോർഡിൽ, ഡി. ഹരികിയയെ ലിലിറ്റ് മക്റ്ചിയൻ…
Read More‘അമ്മ’ യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണ സമിതി പിരിച്ചുവിട്ട താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിനായുള്ള യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേതൃത്വം ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതും വിവാദങ്ങള്‍ക്ക് പിന്നാലെ താരങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയും യോഗം ചേരുന്നതിന് തടസമായിട്ടുണ്ട്. അതിനിടെ സംഘടനയുടെ താല്‍ക്കാലിക സമിതി യോഗം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നാളെ ചേരുമെന്ന വാര്‍ത്ത തള്ളി ചില അംഗങ്ങള്‍ രംഗത്തെത്തി. ഓണ്‍ലൈന്‍ വഴി യോഗം ചേരുന്നതു സംബന്ധിച്ചു തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ജഗദീഷ്, വിനു മോഹന്‍ എന്നിവര്‍ വ്യക്തമാക്കി. ഭരണസമിതി പിരിച്ചുവിട്ട് മൂന്നു മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്നു പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നായിരുന്നു വിവരം. പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി ഇനി ചേരുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം രാജിവച്ച സിദ്ദിഖിന് പകരം മറ്റൊരാളെ കണ്ടെത്തി…
Read Moreഹോക്കിയിൽ ഏഷ്യയുടെ രാജാവ് ഇന്ത്യ
ഹുലുൻബുയർ (ചൈന): ഹോക്കിയിൽ ഏഷ്യയുടെ രാജാവ് ഇന്ത്യ. ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ആതിഥേയരായ ചൈനയെ 1-0നു കീഴടക്കി ഇന്ത്യ ട്രോഫി നിലനിർത്തി. 13 വർഷത്തെ പാരന്പര്യമുള്ള ചാന്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാമത്തെ കിരീടമാണിത്. സ്വന്തം കാണികളുടെ മുന്നിൽ കളിച്ച ചൈന ഇന്ത്യക്കെതിരേ ശക്തമായ പോരാട്ടമാണു കാഴ്ചവച്ചത്. ആദ്യ മൂന്നു ക്വാർട്ടറിലും ചൈനയുടെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യക്കായില്ല. അവസാന ക്വാർട്ടറിൽ ഇന്ത്യ ആക്രമണം ശക്തമാക്കി. 51-ാം മിനിറ്റിൽ ജുഗ് രാജ് സിംഗ് ചൈനയുടെ പ്രതിരോധം പൊളിച്ച് വലകുലുക്കി. അഭിഷേക് നൽകിയ പാസിൽനിന്നാണു ഗോളെത്തിയത്. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ ഇന്ത്യ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ഗോളെന്നുറച്ച ഇന്ത്യയുടെ രണ്ടു ശ്രമങ്ങൾ ചൈനീസ് ഗോൾകീപ്പർ രക്ഷപ്പെടുത്തി. രണ്ടാം ക്വാർട്ടറിലും ഇന്ത്യ ആധിപത്യം പുലർത്തി. മൂന്നാം ക്വാർട്ടറിൽ ചൈന തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടി ഇന്ത്യക്കു ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ അവസാന…
Read Moreചേച്ചി ഒരു നഗ്നപൂജ ചെയ്യ്, കുടുംബ പ്രശ്നം തീരും അഭിവൃദ്ധിയും ഉണ്ടാകും; യുവതിക്ക് പിന്നാലെ നടന്ന് നഗ്ന പൂജയ്ക്ക് നിർബന്ധിച്ച് യുവാക്കൾ; താമരശേരിയിലെ സംഭവം ഞെട്ടിക്കുന്നത്
കോഴിക്കോട്: താമരശേരിയിൽ നഗ്നപൂജ നത്താൻ യുവതിയോട് ആവശ്യപ്പെട്ട രണ്ടുപേർ പിടിയിൽ. അടിവാരം സ്വദേശി പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബപ്രശ്നത്തിന് പരിഹാരമായി നഗ്നപൂജ നത്താൻ ആവശ്യപ്പെട്ടെന്നാണ് പരാതി. യുവതിയുടെ കുടുംബത്തെ ഇഷ്ടപ്പെട്ടതെല്ലാം സാധിക്കാൻ പൂജ ചെയ്താൽ മതിയെന്ന പറഞ്ഞ് പ്രകാശൻ സമീപിക്കുമായിരുന്നു. ഇതോടെ കുടുംബപ്രശ്നത്തിന് പരിഹാരമാകുമെന്നും പറഞ്ഞു. പൂജയ്ക്ക് സമ്മതിക്കാത്തതിനെ തുടർന്ന് യുവതിയെ പലദിവസം പിന്തുടർന്ന് നിർബന്ധിച്ചു എന്നാണ് പരാതി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read More