ചെന്നൈ: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്. ഇത് സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തിൽ ധാരണയായി എന്നാണ് വിവരം. ഉപമുഖ്യമന്ത്രി പ്രഖ്യാപനം ഈ ആഴ്ചയ ഉണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ യുവജന, കായിക വകുപ്പുകളാണ് ഉദയനിധിക്ക് നൽകിയിട്ടുള്ളത്. മുതിർന്ന ഡിഎംകെ നേതാക്കളെ അടക്കം ഇക്കാര്യം അറിയിച്ചതായാണ് സൂചന. സ്റ്റാലിൻ മന്ത്രിസഭയിൽ മകനായ ഉദയനിധി ആദ്യം ഇടംപിടിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തിന് കായിക, യുവജന ക്ഷേമ വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ചെപ്പോക്ക് – തിരുവല്ലിക്കേണി മണ്ഡലത്തിൽനിന്നുള്ള അംഗമാണ് ഉദയനിധി സ്റ്റാലിൻ. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read MoreDay: September 18, 2024
രാത്രി കുളിക്കരുത്, ശുചിമുറി ഉപയോഗിക്കരുത്…! ഫ്ളാറ്റിലെ അയൽക്കാരിയുടെ ആവശ്യത്തിനെതിരേ യുവാവ് കോടതിയിൽ
അയൽക്കാരെപ്പറ്റി പരാതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി പറഞ്ഞ് സ്വസ്ഥത കൊടുത്തും. ശല്യം സഹിക്കാനാവാതെ അയൽക്കാർക്കെതിരേ പോലീസിനെയും കോടതിയെയും സമീപിക്കുന്നവരും കുറവല്ല. ഇതേപോലെ സ്ഥിരം ശല്യമായ അയൽക്കാരിക്കെതിരേ കോടതിയിൽ പോയി നഷ്ടപരിഹാരം നേടിയിരിക്കുകയാണ് ഒരു ചൈനാക്കാരൻ. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു റെസിഡൻഷ്യൽ ബ്ലോക്കിലെ രണ്ടാം നിലയിൽ താമസിക്കുന്ന ഷാങ്ങിനാണു കോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചത്. ഇതേ ബ്ലോക്കിൽ ഒന്നാംനിലയിൽ താമസിക്കുന്ന വാങ് എന്ന യുവതിക്കെതിരേയായിരുന്നു ഷാങ്ങിന്റെ നിമയപ്പോരാട്ടം. മുകളിലത്തെനിലയിൽനിന്നുമുള്ള രാത്രിയിലെയും മറ്റും ശബ്ദങ്ങൾ തന്നെ അലോസരപ്പെടുത്തുകയാണെന്നും അതിനാൽ ഒരു ശബ്ദവും ഉണ്ടാക്കാൻ പാടില്ലെന്നും പറഞ്ഞ് വാങ് അയൽവാസിയായ ഷാങ്ങിനെ നിരന്തരം ശാസിക്കുകയായിരുന്നു. ഇവരുടെ പരാതിയെത്തുടർന്നു തന്റെ ഫ്ലാറ്റിൽനിന്നുള്ള ശബ്ദം പരമാവധി കുറയ്ക്കാൻ വീട് മുഴുവൻ പരവതാനി വിരിക്കുന്നതടക്കം ഷാങ് ചെയ്തിരുന്നു. എന്നാൽ പല്ലുതേക്കുക, കുളിക്കുക, അബദ്ധത്തിൽ പാത്രങ്ങൾ താഴെ വീഴുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം അയൽക്കാരി…
Read Moreസഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയ മധ്യവയസ്കൻ പായസ വാർപ്പിൽ വീണു; ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ
വണ്ണപ്പുറം: ഓണത്തിന് സഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയ ഗൃഹനാഥന് തിളച്ച പായസത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറന്പിൽ അജി (55)യ്ക്കാണ് പൊള്ളലേറ്റത്. വണ്ണപ്പുറം കന്പകക്കാനത്ത് തിരുവോണ നാളിലായിരുന്നു സംഭവം. ഒരുമാസം മുന്‍പാണ് സഹോദരി ഇവിടെ വീടുവാങ്ങിയത്. വീട് പുതുക്കി നിർമിച്ച ശേഷം ഓണത്തിന് പാലുകാച്ചി താമസം ആരംഭിക്കാനിരിക്കുകയായിരുന്നു. വീട്ടിലെ പാലുകാച്ചൽ ചടങ്ങിനു ശേഷമുള്ള സദ്യയ്ക്കായി തയാറാക്കിയ പായസം വാങ്ങിവയ്ക്കുന്നതിനിടെ വാർപ്പിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു. തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരന്പര്യ ചികിത്സകന്റെയടുക്കലും എത്തിച്ചെങ്കിലും അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreബാക്ക്ഫ്ലിപ്പ് ചെയ്ത് പൂളിലേക്ക് ചാടി; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാഴ്ച
സ്വിമിംഗ് പൂളിൽ ഇറങ്ങുന്നതിന് മുമ്പായി ബാക്ക് ഫ്ലിപ്പ് ചെയ്ത് ചാടുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. അത്തരത്തിൽ ബാക്ക് ഫ്ലിപ്പ് ചെയ്ത് അപകടം വിളിച്ച് വരുത്തിയിരിക്കുയാണ് ഒരു കുട്ടി. അമേരിക്കാസ് ഗോട്ട് നോ ടാലന്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ആണ്‍കുട്ടി വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ ബാക്ക്ഫ്ലിപ്പ് ചെയ്യാനായി നിൽക്കുന്നത് കാണാം. തുടർന്ന് പിന്നിലേക്ക് കുട്ടി തലകുത്തി മറിയാൻ ശ്രമിക്കുകയാണ്. ചാടുന്നതിനിടയിൽ വെള്ളത്തിലേക്ക് വീഴാതെ സ്വിമ്മിംഗ് പൂളിനും തറയ്ക്കും ഇടയ്ക്കുള്ള വിടവിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ തല കുടുങ്ങുകയും ശരീരം പൂളിലേക്ക് മറിയുകയും ചെയ്യുന്നത് കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാണ്. ആരാണ് ഇത്തരം ഒരു പൂള് പണിതതെന്നും, തറയ്ക്കും പൂളിനും ഇടയില്‍ ഇത്രയും വലിയ വിടവ് എന്തിനാണ് നിലനിര്‍ത്തിയതെന്നുമാണ് ആളുകൾ ചോദിക്കുന്നത്.
Read Moreവേദനകളും പരിമിതികളും മറന്ന് ഓണനാളിൽ അവർ ഒത്തുചേർന്നു; പാട്ടുകൾ പാടിയും ആശംസയറിച്ചും സ്നേഹം പങ്കിട്ടു; കട്ടസപ്പോർട്ടുമായി ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും
കോട്ടയം: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുറുമണ്ണ് സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഓണസംഗമം വൈവിധ്യമായി. വീല്‍ചെയറിലും മുച്ചക്രസ്കൂട്ടറിലുമായി മുന്നൂറോളം പേരെത്തി. ഇവരെ അനുഗമിച്ച കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കുചേര്‍ന്നു. വീല്‍ചെയറുകളിലും മുച്ചക്ര സ്കൂട്ടറുകളിലുമിരുന്ന് അവര്‍ ഓണപ്പാട്ടുകള്‍ പാടി, ആശംസകള്‍ നേര്‍ന്നു. ഇവരിലേറെപ്പേരും വാഹനത്തിലിരുന്നുതന്നെയാണ് ഓണസദ്യ കഴിച്ചത്. ബന്ധുക്കളും ദയ വോളണ്ടിയേഴ്സും ഇവര്‍ക്കു വിഭവങ്ങള്‍ വിളമ്പിനല്കി. ലോട്ടറി വ്യാപാരം, മാടക്കട, കുടനിര്‍മാണം, കരകൗശല വസ്തുനിര്‍മാണം തുടങ്ങി വിവിധ ജോലികള്‍ ചെയ്ത് കുടുംബം പോറ്റുന്നവരാണ് ഇവരേറെയും. ഇതിനും സാഹചര്യമില്ലാതെ കിടക്കയില്‍ വിശ്രമിക്കുകയും വീല്‍ചെയറില്‍ ഉറ്റവര്‍ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നവരുമുണ്ട്. ഓണത്തിനു മാത്രമല്ല ക്രിസ്മസ്, വിഷു തുടങ്ങി വിവിധ ആഘോഷങ്ങളിലും വെല്ലുവിളികളെ മറന്ന് ഇവര്‍ ഒത്തുകൂടി വേദനകളും പരിമിതികളും മറന്ന് സന്തോഷം പങ്കുവയ്ക്കും. വിവിധ സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളും ഇവര്‍ക്കു വേണ്ട മരുന്നും വസ്ത്രവും…
Read Moreഏഴരവർഷത്തെ കാത്തിരിപ്പ്; പുറത്തിറങ്ങാനുള്ള എല്ലാ നടപടികളും പൂർത്തിയപ്പോൾ പൾസർസുനിക്ക് ചിക്കൻ പോക്സ്; പുറലോകം കാണാനാകുക അസുഖം ഭേദപ്പെട്ടശേഷമെന്ന് അധികൃതർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം കിട്ടിയെങ്കിലും പുറത്തേക്കുള്ള വരവ് ഇനിയും വൈകും. നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടെ പ്രതിക്ക് ചിക്കൻപോക്സ് ബാധിച്ചു. സുനിയിപ്പോൾ ചികിത്സയിൽ. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. പൾസർ സുനിക്ക് ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
Read Moreട്രാക്റ്റര്‍ കാലുകൊണ്ട് ഉയര്‍ത്താന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്… വീഡിയോ വൈറൽ
അഞ്ച് ടൺ ഭാരമുള്ള ട്രാക്റ്റർ കാലുകൊണ്ട് ഉയർത്താൻ ശ്രമിച്ച് പണി കിട്ടിയ യുവാവാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. യുവാവ് കസേരയിൽ ഇരുന്ന് കാലുകൊണ്ട് ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുകയായിരുന്നു. മറ്റൊരാൾ യുവാവിന്റെ കസേര താങ്ങി നിൽക്കുന്നുമുണ്ട്. ട്രാക്റ്ററിന്റെ വലിയ ടയറുകളിലൊന്നിൽ കാലുവച്ചാണ് യുവാവ് ഇത്രയും അധികം ഭാരമുള്ള ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുന്നത്. തുടർന്ന് ട്രാക്റ്റര്‍ കുറച്ച് ഒന്ന് ഉയര്‍ത്തിയ ശേഷം കാല്‍മുട്ട് വളച്ച് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ യുവാവ് മറന്നു. മുട്ടുമടക്കാതെ കാല് ടയറിന് മേലെ നീട്ടി വെച്ചതോടെ ടയറിന്റെ ഭാരം മുഴുവന്‍ കാലിലേക്ക് വരികയും വേദന സഹിക്കാന്‍ വയ്യാതെ യുവാവ് നിലവിളിയ്ക്കുകയും ചെയ്തു. പിന്നാലെ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സുഹൃത്തുക്കളടക്കം യുവാവിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. 2.17 കോടി പേരാണ് വീഡിയോ…
Read Moreഅമ്മാതിരി ഷോകൾ വേണ്ട..! ഗുരുവായൂർ ക്ഷേത്ര നടപ്പന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് നടപടി
തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗുരുവായൂര്‍ ക്ഷേത്ര പരിസരം ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ല. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.
Read More‘സ്ത്രീകൾക്ക് നിയന്ത്രണമല്ല, സംരക്ഷണമാണ് നൽകേണ്ടത്’ ; സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ വനിതാ ഡോക്്ടർമാരെ രാത്രി ഷിഫ്റ്റിൽനിന്ന് ഒഴിവാക്കണമെന്നുള്ള ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരേ കടുത്ത വിമർശനവുമായി സുപ്രീംകോടതി. സ്ത്രീകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയല്ല അവർക്ക് സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വെളിച്ചത്തിലാണ് സർക്കാർ ആശുപത്രികൾക്ക് പുതിയ നിർദേശമിറക്കി സർക്കാർ ഉത്തരവിട്ടത്. എന്നാൽ സ്ത്രീകൾക്ക് ഇളവ് ആവശ്യമില്ലെന്നും അവർ രാത്രിയിലും ജോലി ചെയ്യാൻ തയാറാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് സീനിയർ കൗണ്‍സിൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് ചീഫ് ജസ്റ്റീസ് ഹർജി തള്ളിക്കൊണ്ടു പറഞ്ഞു. ഇത്തരം ഹർജികൾക്കുള്ള വേദിയല്ല ഇതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും…
Read Moreനഗരം കീഴക്കാൻ വരയൻപുലികളും വയറൻപുലികളും കരിന്പുലികളും; തൃശൂരിന്റെ പുലിക്കൂട്ടം ഇന്നിറങ്ങും
തൃശൂർ: നഗരവീഥികൾ കീഴടക്കി തൃശൂരിന്റെ പുലിക്കൂട്ടം ഇന്നിറങ്ങും. പെണ്‍പുലികളും കുട്ടിപ്പുലികളും ഇരുട്ടിലും തിളങ്ങുന്ന എൽഇഡി പുലികളും അരമണികിലുക്കി പുലിത്താളം ആവാഹിക്കും. പതിവുപോലെ വരയൻപുലികളും വയറൻപുലികളും കരിന്പുലികളും നഗരം കൈയടക്കുന്പോൾ വിയ്യൂർ ദേശത്തിന്റെ മാന്തുംപുലികളും വ്യത്യസ്തതയാകും. പുലിവേഷത്തിനുയോജിച്ച രീതിയിൽ വ്യത്യസ്തനിറങ്ങളിലുള്ള കൈകാലുറകളിലാണു പുലിനഖങ്ങൾ പിടിപ്പിച്ചിരിക്കുന്നത്. പുലിനിറം, മുഖംമൂടി, മുടിക്കെട്ട്, വരകൾ എന്നിവയിലെല്ലാം പുത്തൻകാഴ്ചകളാണു പുലിപ്രേമികളെ വിസ്മയിപ്പിക്കുക. വൈകുന്നേരം അഞ്ചിനു സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ജംഗ്ഷനിൽ പാട്ടുരായ്ക്കൽ ദേശം സംഘത്തെ മേയർ എം.കെ. വർഗീസ് ഫ്ലാഗ്ഓഫ് ചെയ്ത് ഈ വർഷത്തെ പുലിക്കളി മഹോത്സവത്തിനു തുടക്കംകുറിക്കും. ഏഴു സംഘങ്ങളാണ് ഇറങ്ങുക. ബിനി ജംഗ്ഷൻവഴി യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം എന്നിവ റൗണ്ടിൽ പ്രവേശിക്കും.
Read More