ആറന്മുള: ഉത്രട്ടാതി ജലോത്സവം ഇന്ന്. പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങളും ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കും. എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. ജലമേള ആകര്ഷണീയമാക്കുന്നതിലേക്ക് വിവിധ കലാവിരുന്നുകളും നാവികസേനയുടെ അഭ്യാസ പ്രകടനവും ഉണ്ടാകും. സത്രക്കടവില്നിന്നു മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതല്‍ സത്രക്കടവ് വരെ മത്സര വള്ളംകളിയും നടത്തും. മത്സര വള്ളംകളിയില്‍ ഇത്തവണ ഓരോ പള്ളിയോടത്തിന്റെയും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്ക് തെരഞ്ഞെടുക്കുക. എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് ലൂസേഴ്സ് ഫൈനലും ഉണ്ടാകും. എ, ബി ബാച്ചുകളിലെ വിജയികൾക്ക് മന്നം ട്രോഫി സമ്മാനിക്കും.
Read MoreDay: September 18, 2024
മുണ്ടക്കൈ ഉരുൾപൊട്ടൽ: ഉറ്റവരെ നഷ്ടമായ കുട്ടികൾക്കായി സ്പോണ്‍സർഷിപ് പദ്ധതിയുമായി സർക്കാർ
കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ താത്പര്യമറിയിച്ച് വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു വരുന്ന സാഹചര്യത്തിൽ നിയമവിധേയമായി അത്തരം സഹായങ്ങൾ സ്വീകരിക്കാൻ വനിതാ ശിശു വികസന വകുപ്പിനു സർക്കാരിന്റെ അനുമതി. 2015 ലെ ജുവനൈൽ ജസ്റ്റീസ് ആക്ട് സെക്ഷൻ 45 പ്രകാരം മാതാപിതാക്കൾ നഷ്ടപ്പെട്ട് ബന്ധുക്കളുടെ കൂടെ കഴിയുന്നതും കുട്ടികളെ പരിചരിക്കാൻ കഴിയാത്ത മാതാപിതാക്കൾ ഉള്ളതുമായ വിഭാഗങ്ങൾ ഉൾപ്പെടെ വിവിധ തരത്തിൽ അവശത അനുഭവിക്കുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാർ വിവിധ തരത്തിലുള്ള സ്പോണ്‍സർഷിപ് പദ്ധതികൾ രൂപവത്കരിക്കണമെന്നു നിഷ്കർഷിക്കുന്നുണ്ട്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, കന്പനികൾ, കോർപറേഷനുകൾ എന്നിവയിൽനിന്നു സ്പോണ്‍സർഷിപ് സ്വീകരിക്കുന്നതിനു ബാലനീതി മാതൃകാചട്ടം 24 പ്രകാരവും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ സ്പോണ്‍സർഷിപ് സ്വീകരിച്ച് അർഹരായ കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനാണു സർക്കാർ…
Read More