ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്കുകുറച്ചു. അര ശതമാനമാണ് കുറച്ചത്. ഇതോടെ 4.75 -5 ശതമാനത്തിലേക്ക് പലിശ നിരക്കുകള്‍ താഴ്ന്നു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണു നടപടി. നാലു വര്‍ഷത്തിനുശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറയ്ക്കുന്നത്. ജോ ബൈഡൻ ഭരണകൂടത്തിന്റെ കീഴിൽ പലിശനിരക്ക് കുറയ്ക്കുന്നത് ആദ്യമാണ്. പണപ്പെരുപ്പം രണ്ടു ശതമാനത്തിലേക്കു കുറയുന്നതു കണക്കിലെടുത്താണു തീരുമാനമെന്നും ഫെഡറൽ റിസർവ് ബാങ്ക് വ്യക്തമാക്കി. വര്‍ഷാവസാനത്തോടെ പലിശ നിരക്കില്‍ അര ശതമാനം കുറവ് കൂടി വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2025 ല്‍ ഒരു ശതമാനം കുറവ് കൂടി പലിശ നിരക്കില്‍ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.
Read MoreDay: September 19, 2024
യുപിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി
ലക്നോ: ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ റെയില്‍വേ സ്റ്റേഷനു സമീപം ചരക്കു ട്രെയിൻ പാളം തെറ്റി. കല്‍ക്കരിയുമായി വന്ന ട്രെയിനാണു പാളം തെറ്റിയത്. ട്രെയി നിന്റെ 20 ബോഗികളാണു പാളം തെറ്റിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ട്രെയിൻ പാളം തെറ്റിയതിനെത്തുടര്‍ന്ന് മഥുര-പല്‍വാല്‍ റെയില്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു.
Read Moreതൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു: രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം
തൃശൂർ: ദേശീയപാതയിൽ തൃപ്രയാർ സെന്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണു മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വിബി മാളിനടുത്തായിരുന്നു അപകടം. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Read Moreകാഷ്മീരിലെ മൂന്നു മുതിർന്ന ബിജെപി നേതാക്കൾ പുറത്ത്
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചതിനു മൂന്നു മുതിർന്ന നേതാക്കളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് പവൻ ഖജൂറിയയെയും ബൽവൻ സിംഗിനെയും നരിന്ദർ സിംഗ് ബാവുനെയുമാണ് സസ്പെൻഡ് ചെയ്തത്. ഖജൂറിയയും ബൽവൻ സിംഗും ഉദ്ദംപുർ ഈസ്റ്റ് മണ്ഡലത്തിലാണ് പാർട്ടി സ്ഥാനാർഥിക്കെതിരേ മത്സരിച്ചത്. ഖജൂറിയ സ്വതന്ത്രനായും ബൽവൻ സിംഗ് നാഷണൽ പാന്തേഴ്സ് പാർട്ടി സ്ഥാനാർഥിയുമായിട്ടാണ് ജനവിധി തേടിയത്. ആർ.എസ്. പതാനിയയാണ് ഉദ്ദംപുർ ഈസ്റ്റിലെ ബിജെപി സ്ഥാനാർഥി.
Read Moreവീടിന് സമീപത്തിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത വീട്ടമ്മയുടെ നെഞ്ചിൽ കത്തികുത്തിയിറക്കി; സംഭവം ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചു വീഴ്ത്തി; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ
പൂന്തുറ: വീടിനു സമീപത്തു സംഘം ചേര്‍ന്ന് മദ്യപിച്ചതു ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റു. ബീമാപളളി ബദരിയനഗര്‍ ടി.സി-71 /1415 -ല്‍ കുമാരിക്കാണ് നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടി കുമാരിയുടെ വീടിന് മുന്നിലായിരുന്നു സംഭവം നടന്നത്. വീടിനു മുന്നിലെ പറമ്പിലാ ണ് നാല്‍വര്‍ സംഘം മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ബീമാപള്ളി ബദരിയനഗര്‍ സ്വദേശികളായ കേസിലെ ഒന്നാം പ്രതി ഷാജി, രണ്ടാംപ്രതി മാഹീന് ജോണ്സണ് (43) , മൂന്നാം പ്രതി സുല്‍ഫി, നാലാം പ്രതി വെള്ള മാഹീന് എന്നിവരാണ് അക്രമം നടത്തിയത്. മദ്യപിച്ചതു ചോദ്യം ചെയ്ത കുമാരിക്കു നേരെ രണ്ടാംപ്രതി മാഹീന് ജോണ്സണ് അശ്ലീലം കാണിച്ചതാണ് സംഘർഷത്തിനു കാരണം. സമീപവാസിയായ നന്ദു ഇതു ചോദ്യം ചെയ്തപ്പോൾ മൂന്നാം പ്രതി സുല്‍ഫി ഇരുമ്പു കമ്പി കൊണ്ട് നന്ദുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റ നന്ദു സ്വകാര്യ ആശുപത്രിയില്‍…
Read Moreസ്റ്റേഷനിലേക്കെത്തിയ ട്രെയിനുമുന്നിൽ ചാടിയും കല്ലെറിഞ്ഞും പരാക്രമം: ഇതര സംസ്ഥാനക്കാരനെ പോലീസ് സാഹസികമായി പിടികൂടി
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ പരാക്രമം കാണിച്ച് യാത്രക്കാരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ഇതരസംസ്ഥാനക്കാരനെ വടക്കാഞ്ചേരി പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. വടക്കാഞ്ചേരി എസ്ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ബംഗാൾ സ്വദേശി ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നു. ട്രെയിനിന്റെ അടിയിൽപ്പെട്ട് തല പൊട്ടിയെങ്കിലും മറ്റു പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ട ഇയാൾ റെയിൽവേ സ്റ്റേഷനിൽ പരാക്രമം തുടങ്ങി. ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് എത്തിയതോടെ റെയിൽവേ സ്റ്റേഷനു സമീപം കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിലേക്ക് ഓടിക്കയറി കല്ലുകൾ പെറുക്കി പോലീസിനും യാത്രക്കാർക്കും ട്രെയിനിനും നേരെ എറിയാൻ തുടങ്ങി. ഇതോടെ ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി. വെള്ളംനൽകിയും വീട്ടുകാരെ വിളിച്ചും മറ്റും ഇയാളെ അനുനയിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണിക്കൂറുകളോളം ഇയാൾ കല്ലേറു തുടർന്നു.പിന്നീട് കൂടുതൽ…
Read Moreവിദ്യാര്‍ഥികളെ കുരുക്കിലാക്കി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍: കോഴിക്കോട്ട് അറസ്റ്റിലായത് നാലു കുട്ടികള്‍
കോഴിക്കോട്: കേരളത്തിൽ സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നതു നൂറുകണക്കിനു വിദ്യാർഥികൾ. വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയും തുടർന്ന് സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിലേക്കു മാറ്റിയശേഷം കൈക്കലാക്കുകയുമാണു സൈബർ കവർച്ചക്കാരുടെ രീതി. സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പു വഴി കൈക്കലാക്കിയ കോടികള്‍ സമാഹരിക്കുന്നതിനായാണു കേരളത്തിലെ വിദ്യാര്‍ഥികളെ ഉത്തരേന്ത്യന്‍ സംഘങ്ങള്‍ ബലിയാടാക്കുന്നത്. നിശ്ചിതതുക വാഗ്ദാനം നല്കിയണ് വിദ്യാര്‍ഥികളെയും യുവാക്കളെയും വലയിൽവീഴ്ത്തുന്നത്. കോഴിക്കോട് വടകരയില്‍നിന്നു നാലു വിദ്യാര്‍ഥികളെ ഇത്തരം തട്ടിപ്പില്‍ ഭാഗമായതിനു കഴിഞ്ഞ ദിവസം മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതോടയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ഥികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിലേക്കു കൈമാറുന്നതാണ് രീതി. അക്കൗണ്ട് എടുത്തു നല്കിയാല് 5,000 മുതല്‍ 10,000 രൂപ വരെയാണ് നല്‍കുക. തുടര്‍ന്ന് അക്കൗണ്ടിലൂടെ കൈമാറുന്ന തുകയ്ക്കു കമ്മീഷനും ലഭിക്കും. അക്കൗണ്ടിലേക്കു വരുന്ന പണം മറ്റൊരു…
Read Moreഅരിയിൽ ഷുക്കൂർ കൊലക്കേസ്: സിപിഎം നേതാക്കൾക്കു തിരിച്ചടി; പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ തള്ളി
കൊച്ചി: സിപിഎം നേതാക്കൾക്കു കനത്ത തിരിച്ചടിയേകി അരിയിൽ ഷുക്കൂർ കൊലക്കസിൽ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടേയും വിടുതൽ ഹർജികൾ തള്ളിയത്. ഇരുനേതാക്കളും വിചാരണ നേരിടണം. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നതു തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികൾ ഉണ്ടെന്നും ജയരാജന്റെയും ടി.വി. രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണു കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറന്പിനു സമീപത്തുള്ള പട്ടുവത്തുവച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണു ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽവച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.വാഹനം…
Read Moreസിംബാബ്വെയിൽ കൊടുംവരൾച്ച: ഭക്ഷണത്തിനായി 200 ആനകളെ കൊല്ലും
ഹരാരെ: ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാബ്വെ സർക്കാർ അനുമതി നൽകി. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കടുത്തപട്ടിണി നേരിടുന്നതിനാൽ 200 ആനകളെ കൊല്ലാൻ ലക്ഷ്യമിടുന്നതായി സിംബാബ്വെ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് അഥോറിറ്റിയുടെ വക്താവ് ടിനാഷെ ഫരാവോ മാധ്യമങ്ങളോടു പറഞ്ഞു. നീണ്ട വരൾച്ച മൂലമുണ്ടായ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ആനകളെയും മറ്റു വന്യജീവികളെയും കൊല്ലാനുള്ള നമീബിയയുടെ സമീപകാല നീക്കത്തെത്തുടർന്നാണു തീരുമാനം. പരിസ്ഥിതിപ്രവർത്തകരിൽനിന്നു രൂക്ഷവിമർശനങ്ങൾ ഉയരുന്പോഴും തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇരുരാജ്യങ്ങളും. ബോട്സ്വാന കഴിഞ്ഞാൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്വെ. 84,000ത്തിലധികം ആനകൾ രാജ്യത്തുണ്ട്.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; നിയമ നടപടികളുമായി പരാതിക്കാർ മുന്നോട്ട് പോയാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ 20 ചലച്ചിത്ര പ്രവർത്തകരുടെ മൊഴി അതീവഗൗരവ സ്വഭാവമുള്ളതാണെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇന്നലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, പ്രത്യേക അന്വേഷണ സംഘത്തലവനായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, ഡിഐജി. അജിതാ ബീഗം മറ്റ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുമാണു യോഗത്തിൽ പങ്കെടുത്തത്. ഗൗരവസ്വഭാവമുള്ള മൊഴികൾ നൽകിയ ചലച്ചിത്ര പ്രവർത്തകരായ വനിതകളെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നേരിൽക്കണ്ടു വിവരങ്ങൾ ചോദിക്കാൻ ഇന്നലത്തെ യോഗത്തിൽ തീരുമാനിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമുണ്ടെങ്കിൽ വിശദമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും സർക്കാരിന്റെ നിർദേശപ്രകാരവും കുറ്റക്കാർക്കെതിരേ പത്തുദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാനുമാണു തീരുമാനിച്ചിരിക്കുന്നത്. 3,800 ൽപരം പേജുകൾ അടങ്ങുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർ പല ഭാഗങ്ങളായി ഇത്രയും പേജുകൾ വായിച്ചിരുന്നു. ഓരോ വനിത ഉദ്യോഗസ്ഥരും…
Read More