ന്യൂഡൽഹി: തർക്കം നിലനിൽക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ ചൈന പുതിയ ഹെലിപോർട്ട് നിർമിച്ചതായി കണ്ടെത്തൽ. അരുണാചൽ പ്രദേശിലെ ഫിഷ്ടെയിൽ സെക്ടറിന് സമീപമാണ് 600 മീറ്റർ നീളമുള്ള റൺവേയും ഒന്നിലധികം ഹാംഗറുകളുമുള്ള ഹെലിപോർട്ട് നിർമിച്ചിരിക്കുന്നത്. അമേരിക്കൻ എർത്ത് ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്സ് പിബിസിയുടെ സമീപകാല ഉപഗ്രഹ ചിത്രങ്ങളിലാണ് ഇതുസബന്ധിച്ച വിവരമുള്ളത്. കഴിഞ്ഞ ഡിസംബർ ഒന്നിനുശേഷമാണു പുതിയ ഹെലിപോർട്ടിന്റെ നിർമാണം ആരംഭിച്ചതെന്നു പറയുന്നു. അതിവേഗം നിർമാണം പൂർത്തിയാക്കുകയായിരുന്നു. ഇന്ത്യൻ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ അകലെയും ചൈനീസ് അതിർത്തിക്കുള്ളിലുമാണ് ഹെലിപോർട്ട് എങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണെന്നു വിലയിരുത്തപ്പെടുന്നു.
Read MoreDay: September 19, 2024
എഡിജിപിയെ മാറ്റണമെന്ന് സിപിഐ; ദേശീയ നിർവാഹക സമിതിയംഗത്തിന്റെ ലേഖനം സിപിഐ മുഖപത്രത്തിൽ
തിരുവനന്തപുരം: എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ മുഖപത്രത്തിൽ സിപിഐ ദേശീയ നിർവാഹകസമിതിയംഗം അഡ്വ.കെ.പ്രകാശ്ബാബുവിന്റെ ലേഖനം. ഒരു ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവച്ചിരിക്കുന്നതെന്ന് ലേഖനം പറയുന്നു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താൽപ്പര്യമുണ്ട്. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. എഡിജിപി അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.
Read Moreദേശീയ അവാർഡ് ജേതാവായ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്
ഹൈദരാബാദ്: ദേശീയ അവാർഡ് നേടിയ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരേയാണ് തെലങ്കാന പോലീസ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷേഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ. കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുൻപ് തെലങ്കാനയിലെ റായ് ദുർഗം പോലീസ് സ്റ്റേഷനിലെത്തിയാണ് മുദ്ര വച്ച കവറിൽ ഇരുപത്തിയൊന്നുകാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
Read Moreഅടവി യാത്രയും കുട്ടവഞ്ചി സവാരിയും… പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് ക്ഷണിച്ച് കെഎസ്ആർടിസി ടൂറിസം സെൽ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെബജറ്റ് ടൂറിസം സെൽ അടവിയിലേയ്ക്ക് വിനോദയാത്രയും കുട്ടവഞ്ചി സവാരിയും സംഘടിപ്പിക്കും.അതോടൊപ്പം ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലാ കേന്ദ്രങ്ങളിൽ നിന്നുമാണ് സവാരി ഒരുക്കുന്നത്. കേരളത്തിലെ കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് ആകർഷിക്കുന്ന കേന്ദ്രമാണ്. അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്. അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തും പാറയും. നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി…
Read Moreഒരുവര്‍ഷം കഴിഞ്ഞു… മാമി എവിടെ…
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്കി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുക…അന്വേഷണത്തിന്റെ ഭാഗമായി 600-ല്‍ പരം ആളുകളുടെ മൊഴി രേഖപ്പെടുത്തുക… എന്നിട്ടും ഒരു തുമ്പുമില്ല.. ഒടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്… ഇനി എന്താകും… ? കാത്തിരിക്കുകയാണ് കുടുംബം മാത്രമല്ല, നാട്ടുകാരും. ഈ ഉത്സവകാലത്ത് ഒരു നല്ല വാര്‍ത്ത അവരെ തേടി എത്തുമോ ? ഉത്തരം പറയേണ്ടത് കേരള പോലീസാണ്. പോലീസിന് തീരാക്കളങ്കമായി മാറുകയാണ് കോഴിക്കോട് വ്യപാരിയുടെ തിരോധാന കേസ്. ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു കോഴിക്കോട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യാപാരിയുമായ ബാലുശേരി എരമംഗലം ആട്ടൂർഹൗസിൽ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ (56)കാണാതായിട്ട്. 2023 ഓഗസ്റ്റ് 21 നാണ് കാണാമറയത്തേക്ക് മാമി നടന്നുകയറിയത്..ആളെവിടെ, യതൊരു തുമ്പുമില്ല. ഫോണ്‍ എന്നോ ഓഫായി. സൈബര്‍ സെല്‍ നിന്ന് തപ്പിയിട്ടും ലെക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 21 മുതല്‍ പോലീസ് മുഹമ്മദ് എന്ന…
Read Moreഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും; തന്റെ പേരിൽ വന്ന വാർത്ത വളച്ചൊടിച്ചതെന്ന് പിതാവ്
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് അന്വേഷണ സംഘ തലവൻ ഡിവൈഎസ്പി എം.എം. ജോസ് കോടതിൽ നൽകിയതായി കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻ രാജ് പറഞ്ഞു. ക്രിമിനൽ നിയമത്തിലെ 164-ാം വകുപ്പ് പ്രകാരമായിരിക്കും ജുഡീഷൽ മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി രേഖപ്പെടുത്തുക. കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് രഹസ്യമൊഴി രേഖപ്പെടുത്തും. നിലവിൽ ഈ കേസിൽ തട്ടികൊണ്ടുപോകലിന് വിധേയമായ കുട്ടിയുടെയും സഹോദരന്റെയും രഹസ്യമൊഴി നേരത്തേ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേ സമയം ഈ കേസിൽ കോടതി അനുമതി നൽകിയ തുടർ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു.ഇയാൾ സമീപകാലത്ത് ഒരു ചാനലിൽ നൽകിയ അഭിപ്രായ പ്രകടനത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ തുടരന്വേഷത്തിന് അനുവാദം ആവശ്യപ്പെട്ടത്. ചാനലിനോട് താൻ പറഞ്ഞ…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രി ലിഫ്റ്റ് തകരാറിലായ സംഭവത്തില്‍ വിശദമായ അന്വേഷണം
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിയതിനേ തുടര്‍ന്ന് രോഗികളെ ജീവനക്കാര്‍ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ്. ആരോഗ്യ ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ സംഭവത്തില്‍ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പത്തനംതിട്ട ഡിഎംഒയില്‍ നിന്നു വിശദമായ റിപ്പോര്‍ട്ടും തേടി. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന് അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലിഫ്റ്റ് തകരാറിലായതെന്ന് പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ ജീവനക്കാര്‍ ചുമന്ന് താഴെയിറക്കേണ്ടി വന്നു. ആശുപത്രിയില്‍ റാംപ് സൗകര്യമില്ലെന്ന് പറയുന്നു. തടിയില്‍ കോര്‍ത്ത് കെട്ടിയ തുണിയില്‍ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷന് തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും കമ്മീഷന് ഗൗരവത്തിലെടുത്തിരിക്കുകയാണ്. 15…
Read More‘തിരുപ്പതി ക്ഷേത്ര പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ചേർത്തു’; ജഗൻ മോഹൻ റെഡ്ഡിക്കെതിരേ ആരോപണവുമായി ചന്ദ്രബാബു നായിഡു
അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗന്റെ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് കലർത്തിയിരുന്നുവെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വാദം. പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പും ഗുണനിലവാരം കുറഞ്ഞ വസ്തുക്കളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഒരു പരിപാടിക്കിടെ നായിഡു പറഞ്ഞു. എന്നാൽ ഇപ്പോൾ, പ്രസാദത്തിൽ യഥാർഥ നെയ്യ്, ശുചിത്വം, നല്ല ഗുണമേന്മ എന്നിവ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം, തിരുമല പ്രസാദത്തെക്കുറിച്ച് ചന്ദ്രബാബു നായിഡു നടത്തിയ പരാമർശം വളരെ വിലകുറഞ്ഞതാണെന്നും മനുഷ്യനായി ജനിച്ച ഒരു വ്യക്തിയും അത്തരം വാക്കുകൾ സംസാരിക്കുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ലെന്നും ജഗൻമോഹൻ റെഡ്ഡി പ്രതികരിച്ചു. ഭക്തരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഞാനും എന്റെ കുടുംബവും തിരുമല പ്രസാദത്തിന്റെ കാര്യത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയാറാണ്. ചന്ദ്രബാബുവും കുടുംബത്തോടൊപ്പം സത്യപ്രതിജ്ഞ…
Read Moreസ്വകാര്യ മൊബൈല്‍ ടവറുകളിലെ ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച് വില്പന നടത്തിയ യുവാവ് പിടിയില്‍
പത്തനംതിട്ട: സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവറുകളിലെ ഏര്‍ത്ത് ചെമ്പ്് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഒരാളെ കൂടല്‍ പോലീസ് പിടികൂടി. യൂണിടെക് എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കൂടല്‍, അതിരുങ്കല്‍, കാരയ്ക്കാകുഴി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടവറുകളില്‍ നിന്നാണ് ഇവ മോഷ്ടിച്ചത്. 19,175 രൂപയുടെ ചെമ്പ് കേബിളുകളാണ് മോഷ്ടിച്ചത്. കലഞ്ഞൂര്‍ കൊട്ടന്തറ ഇടിഞ്ഞകുഴി വിജയഭവനം വീട്ടില്‍ ശ്രീകാന്താണ് (24) കൂടല്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം രണ്ടിനും 20 നുമിടയിലുള്ള കാലയളവിലാണ് മോഷണം നടന്നത്. രണ്ടു കുട്ടികളുടെ സഹായവും ഇയാള്‍ക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സ്ഥാപനത്തില്‍ ടെക്നിഷനായി ജോലി ചെയ്യുന്ന പാലക്കാട് ആലത്തൂര്‍ പന്നിയങ്കര പന്തലാമ്പാടം നിയാസിന്റെ പരാതിപ്രകാരമാണ് കൂടല്‍ പോലീസ് കേസെടുത്തത്. കൂടലില്‍ നിന്ന് ഇന്നലെ വൈകുന്നേരമാണ് ശ്രീകാന്തിനെ പിടികൂടിയത്. പത്തനാപുരത്തെ ആക്രിക്കടയില്‍ മോഷ്ടിച്ച കേബിളുകള്‍ വിറ്റതായി ഇയാള്‍ വെളിപ്പെടുത്തി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കടയുടമയെ വിവരം ധരിപ്പിക്കുകയും…
Read Moreസ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം
വജൈനൽ ലാക്സിറ്റിക്കു പരിഹാരം പല സ്ത്രീകളും അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു. നിസാരമല്ല… സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട്പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും…
Read More