ന്യൂമാഹി: പുന്നോൽ റെയിൽവേ ഗേറ്റിന് സമീപം പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോൽ റെയിൽവേ ഗേറ്റിന് സമീപത്തെ ‘ഹിറ’ ഹൗസിൽ ഇസയെയാണ് (16) ഇന്ന് പുലർച്ചെ 2.30 ന് റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുവഴി കടന്നു പോയ ഒരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പെൺകുട്ടി ട്രാക്കിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതർ അറിയിച്ചതിനെ തുടർന്ന് ന്യൂമാഹി പോലസ് സ്ഥലത്തെത്തി മൃതദേഹം തലശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അസുഖമുള്ളതായും പറയുന്നു. വർഷങ്ങൾക്കു മുന്‍പ് പുന്നോലിൽ നടന്ന മാലിന്യ വിരുദ്ധ സമരത്തിൽ കൊച്ചുകുട്ടിയായിരുന്നു ഇസ പങ്കെടുത്തിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്പോൾ ഇവർക്കൊപ്പം ഇസയും സമരത്തിലുണ്ടായിരുന്നു.
Read MoreDay: September 19, 2024
എന്‍സിപിയിലെ മന്ത്രിസ്ഥാനം: ശശീന്ദ്രനെയും തോമസിനെയും പവാര്‍ വിളിപ്പിച്ചു
കോഴിക്കോട്: എന്‍സിപിയില്‍ മന്ത്രിസ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ മന്ത്രി എ.കെ. ശശീന്ദ്രനെയും മന്ത്രിപദവി ആഗ്രഹിക്കുന്ന തോമസ് കെ. തോമസ് എംഎൽഎയെയും ദേശീയ പ്രസിഡന്റ് ശരത് പവാര്‍ വിളിപ്പിച്ചു. നാളെ രാവിലെ 11.30ന് എത്താനാണ് പവാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും ചര്‍ച്ചയുടെ ഭാഗമാകും. എറണാകുളത്ത് ഇന്ന് എന്‍സിപി നിയസഭാമണ്ഡലം പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗം കഴിഞ്ഞശേഷം കൊച്ചിയില്‍നിന്ന് വൈകിട്ട് ശശീന്ദ്രന് മുംബൈയിലേക്കു തിരിക്കും. ശശീന്ദ്രനു മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സംസ്ഥാന നേതൃത്വം തോമസ് കെ. തോമസ് മന്ത്രിയാകണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ ശശീന്ദ്രന് തയാറായിട്ടില്ല. അതിനാൽ ശരത്പവറുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാകും. ശശീന്ദ്രന് രാജിവച്ച് മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു കൈമാറണമെന്നാണ് പാര്‍ട്ടി തീരുമാനം. പി.സി. ചാക്കോയ്ക്കും ഈ അഭിപ്രായമാണുള്ളത്. പാര്‍ട്ടി തീരുമാനം…
Read Moreഎങ്ങനെ പോകും..! കരയിലും കുരുക്ക്; വെള്ളത്തിലും…
കുമരകം: വിനോദസഞ്ചാരകേന്ദ്രമായ കുമരകം വഴിയുള്ള യാത്ര ദുഷ്കരമായി മാറി. കോണത്താറ്റ് പാലത്തിന്റെ സമീപത്തെ താല്കാലിക റോഡിലൂടെയുള്ള ഗതാഗതനിയന്ത്രണം മൂലം റോഡുമാർഗമുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകൾ കാത്തു കിടന്നാലെ പാലത്തിന്റെ സമീപത്തെ റോഡിൽക്കൂടി മറുകര എത്താനാകൂ. പ്രവേശനപാതയ്ക്കായി പൈലിംഗ് ജോലികൾ നടക്കുന്നതിനാലാണ് ഇന്നലെ മുതൽ വൺവേയായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൈലിംഗ് നടത്തുന്നതിനു സമീപത്തുള്ള ട്രാൻസ്ഫോർമർ ഇതുവരെ മാറ്റി സ്ഥാപിക്കാത്തതാണു ഗതാഗതക്കുരുക്കു വർധിക്കാൻ പ്രധാന കാരണം. റോഡു മാർഗമുള്ള യാത്ര ദുഷ്കരമായതിനാൽ ജലമാർഗം തെരഞ്ഞെടുക്കാനും സഞ്ചാരികൾക്ക് കഴിയാതായിരിക്കുകയാണ്. ജലാശയങ്ങൾ പൂർണമായും ജർമൻ പോള കൈയടക്കിയിരിക്കുകയാണ്.
Read Moreഫർണിച്ചർ ബുക്ക് ചെയ്താൽ 2027ൽ തുടങ്ങുന്ന കമ്പനിയിൽ ജോലി; ഓരോ ബുക്കിങ്ങിനും ലാഭവിഹിതം; തട്ടിപ്പിൽ വീഴരുതെന്ന് പോലീസ്
കൊച്ചി: സൈബര്‍ തട്ടിപ്പിലെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസാണ്. കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകും. 2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫര്‍ണിച്ചര്‍ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാര്‍ ചെയ്യുന്നത്. തുടര്‍ന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുക. വ്യാജ വെബ്സൈറ്റ് മുഖാന്തിരം അക്കൗണ്ട് ആരംഭിക്കാന്‍ തട്ടിപ്പു സംഘം പ്രേരിപ്പിക്കും. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസിലാക്കാമെന്നും അവര്‍ തെറ്റിധരിപ്പിക്കും. നിങ്ങള്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനു പുറമെ കൂടുതല്‍ ആളുകളെ ചേര്‍ക്കണമെന്നും ഇത്തരത്തില്‍ ചേര്‍ക്കുന്ന ഓരോരുത്തരും ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും താന്‍ തട്ടിപ്പിന് ഇരയായതെന്ന്…
Read Moreപോണ്ടിംഗ് പഞ്ചാബ് കിംഗ്സ് പരിശീലകൻ
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് ടീം പഞ്ചാബ് കിംഗ്സിന്റെ മുഖ്യപരിശീലകനായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ നിയമിച്ചു. ഡൽഹി ക്യാപിറ്റൽസ് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് പോണ്ടിംഗിനെ തേടി പഞ്ചാബ് കിംഗ്സ് എത്തിയത്. ഏഴു സീസണുകളിൽ പോണ്ടിംഗ് ക്യാപിറ്റൽസിന്റെ മുഖ്യപരിശീലകനായിരുന്നു. എന്നാൽ, ടീമിനെ ജേതാക്കളാക്കാനായില്ല. നാലു വർഷത്തെ കരാറിലാണ് പോണ്ടിംഗ് കിംഗ്സിനൊപ്പം ചേർന്നത്.
Read Moreവിബിന് മോഹനന്റെ കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്സ്
കൊച്ചി: മിഡ്ഫീല്‍ഡര്‍ താരം വിബിന് മോഹനനുമായുള്ള കരാര്‍ നാലു വര്‍ഷത്തേക്കുകൂടി പുതുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2029 വരെയുള്ള കരാറില്‍ താരം ഒപ്പുവച്ചു. 2020ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് വിംഗില്‍ ചേര്‍ന്ന വിബിന് 2022ലാണ് ഫസ്റ്റ് ടീമിലെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇരുപത്തിയൊന്നുകാരനായ ഈ മിഡ്ഫീല്ഡറിനു സാധിച്ചിട്ടുണ്ട്. ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനായി 28 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. അണ്ടര്‍ 23 ഇന്ത്യന്‍ ടീമിലേക്കും വിബിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read Moreപ്രഥമ കെസിഎൽ ട്രോഫിയിൽ മുത്തമിട്ട് കൊല്ലം സെയ്ലേഴ്സ്
തിരുവനന്തപുരം: ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽ നിന്നു പോരാട്ടം നയിച്ചപ്പോൾ കൊല്ലം സെയ്ലേഴ്സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ട്രോഫിയിൽ മുത്തമിട്ടു. ഫൈനലിൽ കാലിക്കട്ട് ഗോബ്്സ്റ്റാർസിനെ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആറു വിക്കറ്റിന് പരാജയപ്പെടുത്തി. കാലിക്കട്ട് 20 ഓവറിൽ ആറു വിക്കറ്റിന് 213. കൊല്ലം 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 214. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ചുറിയാണ് കൊല്ലത്തിനു വന്പൻ ജയം സമ്മാനിച്ചത് 54 പന്തിൽ നിന്നും പുറത്താകാതെ 105 റണ്‍സെടുത്ത സച്ചിനാണ് പ്ലയർ ഓഫ് ദ മാച്ച്. അഖിൽ ദേവിന്റെ പന്ത് ബൗണ്ടറി പായിച്ചാണ് സച്ചിൻ വിജയ റണ്‍ നേടിയത്. കേരളാ ക്രിക്കറ്റ് ലീഗിൽ രണ്ട് സെഞ്ചുറി നേട്ടത്തിന് ഉടമയെന്ന ഖ്യാതിയും സച്ചിനാണ്. ടോസ് നേടിയ കൊല്ലം കാലിക്കട്ടിനെ ബാറ്റിംഗിനയച്ചു. അർധ സെഞ്ചുറികൾ നേടിയ രോഹൻ കുന്നുമ്മൽ (26 പന്തിൽ 51), അഖിൽ…
Read Moreകസവ് സാരിയിൽ തിളങ്ങി കീർത്തി; ചിത്രം ഏറ്റെടുത്ത് ആരാധകർ
സൈമ അവാർഡ് ദാന ചടങ്ങിൽ കസവ് സാരിയിലെത്തി ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് കീർത്തി സുരേഷ്. ദസറയിലെ അഭിനയത്തിലൂടെ തെലുങ്കിലെ മികച്ച നടിക്കുള്ള അവാർഡ് ആണ് കീർത്തി നേടിയത്. കസവു സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടിയാണ് കീർത്തി അവാർഡ് ദാന ചടങ്ങിനെത്തിയത്. സാരിക്ക് ഇണങ്ങുന്ന വലിയ ചോക്കറും കമ്മലുകളും വളകളും കീർത്തി അണിഞ്ഞിരുന്നു. ആരാധകർ ചിത്രം ഏറ്റെടുത്തുകഴി ഞ്ഞു.
Read Moreഷിരൂർ ദൗത്യം: അർജുനായുള്ള തെരച്ചിൽ ഇന്നു പുനഃരാരംഭിക്കും; പ്രതീക്ഷയോടെ കുടുംബം
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തെരച്ചില്‍ ഇന്നു പുനഃരാരംഭിക്കും. ഡ്രഡ്ജര്‍ ഇന്നു ഷിരൂരിലെത്തിക്കും. ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രഡ്ജര്‍ ഷിരൂരിലേക്കു കൊണ്ടുപോവുക. കഴിഞ്ഞദിവസം ഡ്രഡ്ജര്‍ ഗോവയില്‍നിന്നു കാര്വാറിലെത്തിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍തന്നെ തെരച്ചില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച നാവികസേന സംഘം ഷിരൂരില്‍ എത്തി പുഴയിലെ ഒഴുക്കു പരിശോധിക്കും. അര്‍ജുന്റെ ലോറി ഉണ്ടെന്നു സംശയിക്കുന്ന പോയിന്റില്‍ പുഴയുടെ ഘടന എങ്ങനെയാണെന്നതുൾപ്പെടെ നാവിക സേന വിലയിരുത്തും. സോണാര്‍ സിഗ്നല്‍ പരിശോധനകള്‍ ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും തെരച്ചില്‍ ആരംഭിക്കുക. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് ഉൾപ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ജൂലൈ പതിനാറിനാണ് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ…
Read Moreയുഎസ് ഫെഡ് പ്രഖ്യാപനം; സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല; പവന് 200 രൂപ കുറഞ്ഞ് 54,600 രൂപയായി
കൊച്ചി: യുഎസ് ഫെഡ് പ്രഖ്യാപനം വന്നെങ്കിലും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 30 ഡോളറോളം വര്‍ധിച്ച് 2600 ഡോളര്‍ വരെ എത്തിയശേഷം തിരിച്ചിറങ്ങി 2564 ഡോളറിലാണ്. യുഎസ് പലിശ നിരക്ക് അരശതമാനമാണ് കുറച്ചത്. ഏറ്റവും ഉയര്‍ന്ന വിലയിലായതിനാലാണ് സ്വർണവില വര്‍ധിക്കാതിരുന്നതെന്നാണ് അനുമാനം. വന്‍കിട നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍നിന്നും ലാഭമെടുത്ത് തുടങ്ങിയതായും സൂചന വരുന്നുണ്ട്. അമേരിക്ക പലിശ കുറച്ചാല്‍ രാജ്യാന്തര വില കുതിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇത് കേരള വിപണിയിലും വില കുതിച്ചുയരാന്‍ വഴിവയൊരുക്കുമായിരുന്നു. എന്നാല്‍, രാജ്യാന്തര വില കീഴ്മേല്‍ മറിഞ്ഞതിനാല്‍ ഇന്ന് കേരളത്തില്‍ സ്വര്‍ണ വില കുറയുകയാണുണ്ടായത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,825 രൂപയും പവന് 54,600 രൂപയുമായി. പശ്ചിമേഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിലവര്ധനവിനായിരിക്കും ഇനി സാധ്യത.
Read More