മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്. ആലുവയിലെ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്. കവിയൂർ പൊന്നമ്മയ്ക്ക് ആദാരഞ്ജലികൾ അർപ്പിച്ച് വീട്ടിലും പൊതുദർശനം നടന്ന കളമശേരി ടൗൺ ഹാളിലും എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എംപി, ദിലീപ്, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, സിദ്ദീഖ്, മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, ജയസൂര്യ, ബി.ഉണ്ണികൃഷ്ണൻ തുടങ്ങി സിനിമ -രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും നിരവധിപേരാണ് കവിയൂർ പൊന്നമ്മയെ അവസാനമായി കാണാനെത്തിയത്. പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945-ലാണ് പൊന്നമ്മ ജനിച്ചത്. ടി.പി. ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ്…
Read MoreDay: September 21, 2024
നടപ്പാത കൈയടക്കി കച്ചവടക്കാർ; കണ്ടില്ലെന്നു നടിച്ച് അധികാരികൾ
അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച റോഡിന്റെ നടപ്പാത കച്ചവടക്കാർ കൈയടക്കിയത് കണ്ടില്ലെന്നു നടിച്ച് അധികാരികൾ. കാൽനടയാത്രക്കാർ ദുരിതത്തിൽ. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ഇരുഭാഗത്തുമുള്ള കച്ചവടക്കാരാണ് നടപ്പാത കൈയടക്കിയത്. തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർക്ക് അപകടമുണ്ടാകാതിരിക്കാനാണ് മനോഹരമായ നടപ്പാതയും റോഡിനൊപ്പം നിർമിച്ചത്. എന്നാൽ, പലയിടത്തും നടപ്പാത കച്ചവടക്കാരുടെ വ്യാപാര സാധനങ്ങൾ വയ്ക്കാനുള്ള ഒന്നായി മാറ്റി. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ നിരവധി കച്ചവടക്കാരാണ് ഇത്തരത്തിൽ നടപ്പാതയിൽ സാധനങ്ങൾ വയ്ക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തരുൾപ്പെടെയുള്ളവർക്ക് നടക്കാൻ കഴിയാത്ത തരത്തിലാണ് കച്ചവടക്കാർ സാധനങ്ങൾ നടപ്പാതയിൽ വയ്ക്കുന്നത്. ഇതിനെതിരേ പൊതുമരാമത്ത് വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നിവയൊന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിൽ വ്യാപക പ്രതിഷേധവുമുയർന്നിട്ടുണ്ട്.
Read Moreമണ്ണും ചാരിനിന്നവൻ..! കസേര നിലനിർത്താൻ തിരുവഞ്ചൂർ പക്ഷത്തേക്ക് വീണ്ടും ചേക്കേറി നാട്ടകം; ഡിസിസി സ്ഥാനത്തേക്ക് ചാണ്ടിയെ കയറ്റാൻ ചരട് വലിച്ച് കെസിയും; വട്ടമിട്ട് ഐ ഗ്രൂപ്പും
കോട്ടയം: ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടന 26നകം പൂര്‍ത്തീകരിക്കണമെന്ന് കെപിസിസി അന്ത്യശാസനം നല്കിയിരിക്കുന്നതിനിടയില് പാര്‍ട്ടിയില്‍ വീണ്ടും ചേരിമാറ്റം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശക്തമായിരുന്ന എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ഇപ്പോള്‍ രണ്ടു ഗ്രൂപ്പാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന വിഭാഗവും കെ.സി. ജോസഫ് നേതൃത്വം നല്കുന്ന വിഭാഗവും. രണ്ടു ഗ്രൂപ്പുകളും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ഇപ്പോള്‍ നിര്‍ണായക ചേരിമാറ്റമുണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്‍ ഡിസിസി പ്രസിഡന്റായ നാട്ടകം സുരേഷ് തുടക്കത്തില്‍ ജില്ലയിലെ കോണ്‍ഗ്രസിനെ മികവുറ്റ രീതിയില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടൊപ്പമുള്ള എ ഗ്രൂപ്പില്‍ ചേര്‍ന്ന് നാട്ടകം സുരേഷ് ഉമ്മന്‍ചാണ്ടിയുടെ മരണത്തിനു തൊട്ടു മുമ്പ് തിരുവഞ്ചൂര്‍ ഗ്രൂപ്പ് വിട്ട് കെ.സി. ജോസഫ് നേതൃത്വം നല്കുന്ന ഗ്രൂപ്പിലെത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ ഗ്രൂപ്പില്‍ നിന്നാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പില്‍…
Read Moreപ്രധാനമന്ത്രി യുഎസിലേക്ക് യാത്ര തിരിച്ചു; അമേരിക്കയിൽ മോദിക്കു കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്നു പുലർച്ചെ നാലിനാണ് മോദി യാത്ര തിരിച്ചത്. ഇന്ത്യ-യുഎസ്-ജപ്പാൻ-ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ വിൽമിംഗ്ടണിലാണ് ഉച്ചകോടി നടക്കുന്നത്. ബൈഡനുമായി മോദി പ്രത്യേക ചർച്ച നടത്തും. ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യുകയും ലോംഗ് ഐലൻഡിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും ചെയ്യും. അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയും സമാധാനവും ക്വാഡ് കൂട്ടായ്മ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റെ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ കാണുന്ന കാര്യം പ്രസ്താവനയിലില്ല. എന്നാൽ…
Read Moreഎഡിജിപി കൈക്കൂലി പണം കൊണ്ട് ഫ്ളാറ്റ് വാങ്ങി; സോളാര്‍ കേസ് അട്ടിമറിക്കാൻ പണം പറ്റി; പി. ശശി പൂര്‍ണപരാജയം; ആരോപണങ്ങളുമായി വീണ്ടും അൻവർ
കോഴിക്കോട്: വിജിലന്‍സ് അന്വേഷണം നേരിടുന്ന ക്രമസമാധന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭരണകക്ഷി എംഎൽഎയായ പി.വി. അന്‍വര്‍. അജിത് കുമാര്‍ കൈക്കൂലി പണം ഉപയോഗിച്ച് ഫ്ളാറ്റുകള്‍ വാങ്ങി മറിച്ചുവിറ്റെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും അന്‍വര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിച്ചതിനു കിട്ടിയ കൈക്കൂലി പണം ഉപയോഗിച്ചാണു ഫ്ളാറ്റ് വാങ്ങിയതെന്നും അന്‍വര്‍ ആരോപിച്ചു. തിരുവനന്തപുരം കവടിയാര്‍ വില്ലേജില്‍ 2016 ഫെബ്രുവരിയില്‍ 33.80 ലക്ഷം രൂപയ്ക്ക് സ്വന്തം പേരില്‍ അജിത്കുമാര്‍ ഫ്ളാറ്റ് വാങ്ങിയിരുന്നു. പത്തു ദിവസം കഴിഞ്ഞ് 65 ലക്ഷത്തിന് ഇതു മറിച്ചുവിറ്റു. ഈ ഫ്ളാറ്റ് വാങ്ങാന്‍ എഡിജിപിക്ക് എവിടെനിന്നു പണം കിട്ടി? സോളാര്‍ കേസ് അട്ടിമറിച്ചതിന്റെ പണം ഉപയോഗിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. ഇക്കാര്യം പരിശോധിക്കണം. കൃത്യമായി അന്വേഷിച്ചാല്‍ തെളിവുകള്‍ ലഭിക്കും. 33.80 ലക്ഷത്തിന്റെ ഫ്ളാറ്റ് 65 ലക്ഷത്തിനു വിറ്റ് 32 ലക്ഷം രൂപയാണ് വെളുപ്പിച്ചത്.…
Read Moreമുരളീധരന്റെ തോൽവിയും സുരേഷ് ഗോപിയുടെ ജയവും; തൃശൂരിൽ തോറ്റതെങ്ങനെയെന്ന് കണ്ടെത്തി കെപിസിസി അന്വേഷണ കമ്മിറ്റി; റിപ്പോർട്ടിലെ വിവരങ്ങൾക്കായി കാതോർത്ത് രാഷ്ട്രീയ കേരളം
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനുണ്ടായ കനത്ത തോൽവിയും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ രമ്യാ ഹരിദാസിനുണ്ടായ പരാജയവും അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ കെ. മുരളീധരന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും. റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികളെന്തെന്ന വിഷയമാകും ചർച്ച ചെയ്യുക. ഉപതെരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ കടുത്ത അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവായ അഭിപ്രായം. രാഷ്്ട്രീയകാര്യ സമിതി അംഗമായ കെ.സി. ജോസഫ്, വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതിയാണു റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ ആർക്കെതിരേയും നടപടിക്കു ശിപാർശയില്ലെന്നാണു വിവരം. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ നേതാക്കൾക്കെതിരായ നടപടി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണിത്. തെരഞ്ഞെടുപ്പു തോൽവിയിൽ സംഘടനാവീഴ്ചയുണ്ടായെന്നാണു റിപ്പോർട്ടിൽ പറയുന്നത്. വോട്ട് ചേർക്കുന്നതിൽ വീഴചയുണ്ടായി. പോലീസ് ഇടപെടലിൽ പൂരം പ്രതിസന്ധിയുണ്ടായതു സുരേഷ് ഗോപിക്കു ഗുണം ചെയ്തു. 22ന്…
Read Moreനേരിയ തോതിൽ വിലകുറഞ്ഞപ്പോൾ എല്ലാവരും വീണ്ടും വാങ്ങിക്കൂട്ടി; ഇന്ന് സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയുമായി. കഴിഞ്ഞ മേയ് 20 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,890 രൂപ, പവന് 55,120 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5775 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി. ഇന്ത്യന്‍ രൂപ ചെറിയ തോതില്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്ക് 83.50 ആണ്. കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1800 ഡോളറില്‍ ആയിരുന്നതാണ് ഇപ്പോള്‍ 800 ഡോളറില്‍ അധികം വര്‍ധിച്ച് 2622 ഡോളറിലായത്. യുഎസ് പലിശ നിരക്ക് കുറച്ചതിനുശേഷം സ്വര്‍ണ വിലയില്‍ വലിയതോതില്‍ വര്‍ധന ഉണ്ടായിരുന്നില്ല.…
Read Moreചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ നിർമാണം വൈകുന്നു: സ്ഥലം കാടുകയറി
ചാരുംമൂട്: ചാരുംമൂട് കേന്ദ്രമാക്കി മിനി സിവിൽസ്റ്റേഷനുവേണ്ടി ശിലാഫലകം സ്ഥാപിച്ച സ്ഥലം കാടുകയറി. ചാരുംമൂട്ടിൽ പുതിയ മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കാൻ കരിമുളയ്ക്കലിലാണ് സ്ഥലം കണ്ടെത്തിയത്. ചുനക്കര പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള കരിമുളയ്ക്കലിലെ പഴയ പബ്ലിക് മാർക്കറ്റിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചത്. ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നാലുവർഷം മുമ്പ് അന്നത്തെ മന്ത്രി ജി. സുധാകരൻ തറക്കല്ലിട്ട് ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ, മന്ത്രി ശിലാഫലകം സ്ഥാപിച്ച സ്ഥലം ഇപ്പോൾ കാടായിമാറി. ഒരു വർഷം മുമ്പ് ഭരണാനുമതി കിട്ടിയതിനെ തുടർന്ന് സ്ഥലത്ത് റവന്യു അധികൃതർ എത്തി സർവേ നടത്തിയിരുന്നു. ഈ സ്ഥലത്ത് മാവേലിക്കര ആർടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നുവരികയായിരുന്നു.
Read Moreതളിപ്പറമ്പിൽ ടാങ്കർലോറി താഴ്ചയിലേക്കു മറിഞ്ഞു; ലോറി കാലി ആയതിനാൽ ഒഴിവായത് വൻ ദുരന്തം
തളിപ്പറമ്പ്: ദേശീയ പാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് റോഡിൽ നിന്നു താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്കു പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി പവൻ ഉപാധ്യായ്ക്കാണ് (45) പരിക്കേറ്റത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. എംഎച്ച് 43 ബിപി 6916 എന്ന ഓയിൽ ടാങ്കർ ലോറിയാണു അപകടത്തിൽ പ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കു സാരമുള്ളതല്ല. അപകടവിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചത്. ടാങ്കർ ലോറി കാലിയായതിനാലാണു വൻ ദുരന്തം ഒഴിവായത്. തളിപ്പറമ്പിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; കൊല്ലം കുണ്ടറ സ്വദേശി മൊട്ട ബിജുവെന്ന ബിജു ജോർജ് പിടിയിൽ
കാട്ടാക്കട: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. കൊല്ലം കുണ്ടറ ആലുംമൂട് കുനുകന്നുർ ബിൻസി ഭവനിൽ ബിജു ജോർജ്(55) എന്ന മൊട്ട ബിജു ആണ് പിടിയിലായത്. കഴിഞ്ഞ മാസം കാട്ടാക്കട ചന്ത നടയിലെ ഗുരു മന്ദിരം, തയ്ക്കാപള്ളി, ചന്തയിലെ തട്ടു കട, കട്ടക്കോട് സെന്റ് ആന്റണീസ് ദേവാലയം എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതിയാണ് ഇയാൾ. അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങി നടക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും പോലീസിന്റെ വലയിലാകുകയായിരുന്നു. കാട്ടാക്കട സെന്റ് ആന്റണി ദേവാലയത്തിൽ നിന്നും കാണിക്കപ്പെട്ടി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയാണ് അന്ന് ഇയാൾ മോഷ്ടിച്ചത്. ഇതുകൂടാതെ കട്ടക്കോട് ജംഗ്ഷനിലെ കുരിശടിയിൽ നിന്നും ഇയാൾ കവർച്ച നടത്തിയിരുന്നു. കാട്ടാക്കട ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയിൽ നിന്നും, ചന്ത നടയിലെ മുസ് ലിം തയ്ക്ക പള്ളിയിൽനിന്നും കൂടാതെ ചന്തയിലെ ഒരു പെട്ടിക്കടയിൽനിന്നും ഇയാൾ പണം കവർന്നിട്ടുണ്ട് .…
Read More