പുറത്തു നില്‍ക്കുമ്പോഴും സിനിമയിലെ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ സിനിമയിലേക്കു തിരികെ എത്തിയപ്പോള്‍ കാര്യമായ ആശങ്കകള്‍ ഒന്നുമുണ്ടായില്ല. പ്രേക്ഷകര്‍ എന്നെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അവരുടെ സ്നേഹമാണ് ബലം. വിവാഹത്തിനു ശേഷമാണ് സിനിമയില്‍നിന്ന് ഞാന്‍ ഇടവേള എടുക്കുന്നത്. കുട്ടികള്‍ ജനിച്ചതോടെ അവരുടെ കാര്യങ്ങളില്‍ മുഴകി. സിനിമ എന്റെ പാഷന് ആയതിനാല്‍ ഒരിക്കലും അഭിനയം നിര്‍ത്തരുതെന്ന് ദൃഢപ്രതിജ്ഞ ചെയ്തിരുന്നു. എന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കാറുണ്ട്. പലര്‍ക്കും അതിനു സാധിക്കാറില്ല. എനിക്ക് കുടുംബത്തിന്റെയും പിന്തുണയുണ്ട്. അതും പ്രധാനപ്പെട്ട കാര്യമാണ്. -മധുബാല
Read MoreDay: September 21, 2024
ട്രെയിനുകളിൽ ടിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദേശം; പതിവ് പരിശോധനകൾക്ക് പുറമേ സർപ്രൈസ് ചെക്കിംഗുകളും
കൊല്ലം: ട്രെയിനുകളിൽ ടിക്കറ്റ് പരിശോധനകൾ കർശനമാക്കാൻ റെയിൽവേ ബോർഡ് ഉത്തരവ് ഇറക്കി. ഇത് സംബന്ധിച്ച റെയിൽവേ പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശിവേന്ദ്ര ശുക്ലയുടെ അടിയന്തിര നിർദേശം എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നൽകിക്കഴിഞ്ഞു. പതിവ് പരിശോധനകൾക്ക് പുറമേ സർപ്രൈസ് ചെക്കിംഗുകൾ നടത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ഉള്ളടക്കം. ഇതിനായി രണ്ടു ഘട്ട സ്പെഷൽ ഡ്രൈവുകൾ നടത്തണം. ആദ്യഘട്ട പരിശോധനകൾ ഒക്ടോബർ ഒന്നു മുതൽ 15 വരെയാണ്. രണ്ടാം ഘട്ട പരിശോധന ഒക്ടോബർ 25 മുതൽ നവംബർ പത്ത് വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കണം പരിശോധനകൾ നടത്തേണ്ടതെന്നും നിർദേശത്തിലുണ്ട്. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ സോണൽ റെയിൽവേ അധികൃതർ നോമിനേറ്റ് ചെയ്യണം. സോണൽ ലവലിലും ഡിവിഷൻ തലത്തിലും നടത്തുന്ന പരിശോധനയുടെ വിശദമായ റിപ്പോർട്ട് നവംബർ 18-നകം പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകുകയും വേണം. റിസർവ്ഡ് കോച്ചുകളിലെ…
Read Moreയാത്രക്കാരിയുടെയും കടയുടമയുടെയും നല്ല മനസ്: ജാന്‍സിക്കു നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചു
കോട്ടയം: വഴിയാത്രക്കാരിയുടെയും കടയുടമയുടെയും നല്ല മനസില്‍ ജാന്‍സിക്കു നഷ്ടപ്പെട്ട മാല പോലീസ് സ്റ്റേഷനില്‍നിന്നു തിരികെ ലഭിച്ചു. കടുവാക്കുളം തിരുഹൃദയ നഴ്സിംഗ് കോളജിലെ ഓഫീസ് ജീവനക്കാരിയും ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയുമായ ജാന്‍സി ഷാജന് വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് ചങ്ങനാശേരിക്കുള്ള ബസ് കയറുന്നതിനായി ചൂള ഭാഗത്തുനിന്നു കടുവാക്കുളം ജംഗ്ഷനിലേക്കുള്ള യാത്രാമധ്യേ ഒരുപവന് തൂക്കമുള്ള സ്വർണമാല നഷ്ടപ്പെടുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ജാന്‍സി അറിയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് മാല നഷ്ടപ്പെട്ടതെന്ന സംശയത്തില്‍ കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ ഡിപ്പോകളില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ ജാന്‍സിക്കു പിന്നാലെ അതുവഴി നടന്നെത്തിയ യാത്രക്കാരിക്കു വഴിയില്‍ കിടന്നു മാല ലഭിച്ചു. യാത്രക്കാരി മാല ഉടന്‍ തന്നെ കടുവാക്കുളം ജംഗ്ഷനിലുള്ള ഇലക്ട്രിക് കടയുടമ ഷിജുവിനെ ഏല്‍പ്പിക്കുകയും യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ മാല ലഭിച്ച വിവരം പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ലഭിച്ച മാല ഷിജു കോട്ടയം…
Read Moreആരോപണത്തിൽ കഴമ്പുണ്ടോ? എഡിജിപി അജിത്ത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; ആദ്യഘട്ടത്തിൽ കേസെടുക്കില്ല
തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത്ത് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ കേസെടുക്കാതെയുള്ള അന്വേഷണമായിരിക്കും നടത്തുകയെന്ന് സൂചന. ആരോപണത്തിൽ കഴന്പുണ്ടെങ്കിൽ മാത്രം കേസെടുത്താൽ മതിയെന്നാണ് നിലവിലെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. വിജിലൻസ് യൂണിറ്റ്-1 ലെ എസ്പി. ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി. ഷിബു പാപ്പച്ചൻ, സിഐ. കിരണ്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. അജിത്ത് കുമാറിനെതിരെയും മുൻ എസ്പി. സുജിത്ത് ദാസിനെതിരെയും ഈ സംഘമാണ് അന്വേഷണം നടത്തുക. സ്വർണക്കടത്ത് വേട്ടയിലെ തട്ടിപ്പ്, കവടിയാറിലെ ആഡംബര വീട് നിർമാണം, അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരുന്നത്. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് സർക്കാരിന് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അജിത്ത് കുമാറിനെതിരേ…
Read Moreഷിരൂർ ദൗത്യം: ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ മൂന്നുദിവസം മാത്രം
കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്ജുന് ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തുന്നതിനു ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ മൂന്നുദിവസത്തേക്കു മാത്രമാണെന്ന് ഡ്രഡ്ജിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര ഡോഗ്രെ. മൂന്നു ദിവസത്തേക്കുള്ള കരാര്‍ ആണ് നിലവില്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍, ദൗത്യം പത്തുദിവസമെങ്കിലും നീളാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഗോവയില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഡ്രഡ്ജര്‍ കൊണ്ടുവന്നിട്ടുള്ളത്. കര്‍ണാടക സര്‍ക്കാരാണ് ചെലവു വഹിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെയാണു തെരച്ചില്‍ . ഇരുട്ടുവീണു കഴിഞ്ഞാല്‍ തെരച്ചില്‍ ഉണ്ടാവില്ല. ഓഗസ്റ്റ് 17ന് ആണ് മണ്ണുനീക്കാന്‍ കഴിയാത്തതിനാല്‍ ഗംഗാവലി പുഴയിലുള്ള തെരച്ചില്‍ അവസാനിപ്പിച്ചത്. അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നല്‍കിയതോടെയാണ് പുരോഗതിയുണ്ടായത്. ഒടുവില്‍ കര്‍ണാടക സര്‍ക്കാര്‍ തന്നെ ഈ തുക വഹിക്കാന്‍ തയാറായി.
Read Moreധനുഷ് വീണ്ടും സംവിധായകനാകുന്നു
രായൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. ഇഡ്ഡലി കടൈ എന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ധനുഷ് തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ധനുഷ് തന്നെയാണ് പ്രധാനവേഷത്തിൽ എത്തുന്നതും. ധനുഷിന്റെ കരിയറിലെ 52-ാം ചിത്രമാണിത്. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡ്ഡലി കടൈ നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിത്യ മേനൻ, അരുൺ വിജയ്, അശോക് സെൽവൻ എന്നിവർ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭമാണിത്. പാ പാണ്ടി , രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുൻപ് സംവിധാനം ചെയ്തിരിക്കുന്നത്. നിലാവ്ക്ക് എൻ മേൽ എന്നടി കോപം അടുത്തുതന്നെ തിയറ്ററുകളിലെത്തും. മലയാളിതാരങ്ങളായ മാത്യു…
Read Moreനഗരമധ്യത്തിൽ ഓട്ടോയിലെത്തിയ യുവതിയെ തടഞ്ഞ് നിർത്തി ശാരീരികമായി ആക്രമിച്ചു; നാലുപേർ പോലീസ് പിടിയിൽ
തൊടുപുഴ: ഓട്ടോയിൽ യാത്ര ചെയ്ത യുവതിയെ നഗരമധ്യത്തിൽ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. അക്രമരംഗം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊടുപുഴ കോലാനി കോതായിക്കുന്നേൽ കെ.എം മുജീബ് (34), പാറപ്പുഴയിൽ പി.ഡി. ഫ്രാൻസിസ് (47), ചിറവേലിൽ ഹരിനാരായണൻ (49), കരിമണ്ണൂർ നെയ്യശേരി മനയ്ക്കപ്പാടം കൊച്ചുവീട്ടിൽ കെ.കെ. ബഷീർ (53) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. ഗാന്ധി സ്ക്വയറിൽനിന്നു തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു യുവതി. ഓട്ടോ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ മറ്റൊരു ഓട്ടോയിലെത്തിയ പ്രതികൾ വാഹനം തടയുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതു തടഞ്ഞപ്പോൾ മർദിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും താക്കോൽ ഉൗരി വാങ്ങുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ…
Read Moreഗ്ലാമറസ് നിമിഷ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
നാടൻ വേഷങ്ങളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണിപ്പോൾ ഇൻസ്റ്റയിൽ വൈറൽ. സാരിയിൽ അതിമനോഹരിയായാണ് നിമിഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീല നിറത്തിലുള്ള സാരിക്കൊപ്പെം മനോഹരമായ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreഡൽഹി മുഖ്യമന്ത്രിയായി അതിഷി: സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡൽഹി: ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതിഷി മർലേന ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകിട്ട് 4.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. അതിഷിക്കൊപ്പം അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കേജരിവാൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവർക്കു പുറമെ സുൽത്താൻപുർ മജ്റയിൽനിന്ന് ആദ്യമായി എംഎൽഎയായ എഎപിയുടെ ദളിത് മുഖം മുകേഷ് അഹ്ലാവതും മന്ത്രിയാകും.
Read Moreഒട്ടും കൺവിൻസിംഗ് അല്ലാത്ത വേഷങ്ങളൊന്നും ചെയ്യാറില്ല, പറ്റാത്തത് ആണെങ്കിൽ പറ്റില്ലെന്നുതന്നെ പറയും: നിഖില വിമൽ
അങ്ങനെ ഒരു മോഡേൺ ലുക്കുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. പല ഓഫറുകളും വരാറുണ്ട്. പക്ഷേ എനിക്ക് കൺവിൻസിംഗ് ആവാത്തത് ഞാൻ ചെയ്യാറില്ല. ഗ്ലാമറായിട്ട് ചെയ്യുന്നതിനു രണ്ടു രീതിയിൽ പറയാൻ സാധിക്കും. ഒന്ന് ഡ്രെസിംഗിൽ ഗ്ലാമറാവാം, അല്ലെങ്കിൽ സ്വഭാവം കൊണ്ട് ഗ്ലാമറസാവാം. ഏത് തരം കഥാപാത്രങ്ങളാണ് ആ സിനിമയിൽ അഭിനയിക്കേണ്ടത് എന്നാണ് ഞാൻ നോക്കുന്നത്. അല്ലാതെ ഈ ഗ്ലാമറസ് ഡ്രസ് ഇടുന്നതു കൊണ്ട് ആ സിനിമ ചെയ്യാമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. എനിക്ക് ഒട്ടും കൺവിൻസിംഗ് അല്ലാത്ത വേഷങ്ങളൊന്നും ചെയ്യാറില്ല. പക്ഷേ ഗ്ലാമറസ് ചെയ്യില്ല എന്നല്ല അതിനർഥം. എനിക്ക് ചെയ്യാൻ കംഫർട്ടബിൾ ആണെങ്കിൽ ഞാൻ ചെയ്യാൻ തയാറാണ്. ചില റോൾ ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ പറ്റില്ലെന്ന് തന്നെ പറയും. ഇല്ലെങ്കിൽ ഫോൺ എടുക്കാതെ ഇരിക്കും. അപ്പോൾ അവർക്ക് മനസിലാവും. -നിഖില വിമൽ
Read More