കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. കോട്ടയിലെ ജുല്മി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സീനിയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ വേദ് പ്രകാശ് ഭൈര്വയാണ് അറസ്റ്റിലായത്. അധ്യാപകന് തന്നെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. പോക്സോ കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജൂഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെയും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയ സ്കൂള്‍ പ്രിന്‍സിപ്പലിനെയും സസ്പെന്‍ഡ് ചെയ്തു.
Read MoreDay: September 21, 2024
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ…
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബര്‍ 21ന് ലോക സമാധാന ദിനാചരണം തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയുടെ സാന്നിധ്യമുള്ള ഏഴിമലയ്ക്ക് ഈ ലോക സമാധാന ദിനാചരണത്തിലേക്കുള്ള ചൂണ്ടുപലകയായ ചരിത്രം കൂടിയുണ്ട്. അരനൂറ്റാണ്ടിന് മുമ്പ് നമ്മുടെ കൊച്ചു കേരളത്തിലെ കുഗ്രാമമെന്ന് വിശേഷിപ്പിക്കാമായിരുന്ന ഏഴിമല ലോക സമാധാന സമ്മേളനത്തിന് വേദിയായി മാറിയെന്നത് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനാവില്ല. ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള ഒരു പാലം പോലുമില്ലാതെ ദ്വീപ് പോലെ ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ പ്രദേശത്ത് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കരസേനാ മേധാവിയും സാമൂഹിക-സാസ്കാരിക നായകന്മാരും ദിവസങ്ങളോളം കഴിഞ്ഞുവെന്നതും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അന്നത്തെ ഏഴിമലയെന്ന കുഗ്രാമത്തിലെത്തിയെന്നതാണ് വസ്തുത. ഇതിനിടയാക്കിയത് നവോഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു ഇവിടെ ഗുരുകുലം സ്ഥാപിച്ചതോടെയാണ്. നടരാജ ഗുരുവും ഏഴിമലയിലെ ആശ്രമവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ശ്രീനാരായണ…
Read Moreബംഗളൂരുവിൽ ജോലി തട്ടിപ്പ്: ഇരകളധികവും മലയാളികൾ; തട്ടിപ്പുസംഘത്തിലും മലയാളികൾ
ബംഗളൂരു: കർണാടകയിൽ ജോലി വാഗ്ദാനം ചെയ്തു പണംതട്ടുന്ന സംഭവങ്ങളിൽ ഇരകളാകുന്നവരിലധികവും മലയാളികൾ. സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് മലയാളികൾ ഉൾപ്പെടുന്ന തട്ടിപ്പുസംഘം ഉദ്യോഗാർഥികളെ കുടുക്കുന്നത്. സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലി ഒഴിവിന്റെ പരസ്യംകണ്ട് ബംഗളൂരുവിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ട വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്. കഴിഞ്ഞമാസം 27നാണ് ഇവർ ബംഗളൂരുവിൽ ഇന്റർവ്യൂവിനെത്തിയത്. ലോജിസ്റ്റിക് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കായിരുന്നു ഇന്റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു . ഇന്റർവ്യൂ പാസായെന്ന് അറിയിച്ച് ജോയിനിംഗ് ഫീസ് എന്ന പേരിൽ 3,800 രൂപ വീതം വാങ്ങി. സെപ്റ്റംബർ രണ്ടിനു ജോലിയിൽ പ്രവേശിക്കാനാണ് അറിയിച്ചത്. പിന്നീട് ഫോൺ വിളിച്ചെങ്കിലും ഇന്റർവ്യു ചെയ്തവർ എടുത്തില്ല. ഒടുവിലാണു തങ്ങൾ തട്ടിപ്പിനിരയായെന്ന് ഉദ്യോഗാർഥികൾക്കു മനസിലായത്. മുന്‍പും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ബംഗളൂരുവിലുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം കേരളത്തിൽനിന്നു ജോലിക്കെത്തിയ യുവാക്കളിൽനിന്ന് 3,000 രൂപ വീതം വാങ്ങിയശേഷം വാഗ്ദാനം ചെയ്ത ജോലി…
Read Moreവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിൽ അന്വേഷണം വേഗത്തിൽ പൂർത്തിക്കരിക്കണം: തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; കേന്ദ്രം ഇടപെടുന്നു
അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി തയാറാക്കുന്ന ലഡുവിൽ ചേർക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിൽ അന്വേഷണം വേഗത്തിൽ പൂർത്തിക്കരിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഈ വിഷയം ഗൗരവമായാണ് കാണുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. അതിനിടെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തെ സാധൂകരിച്ച് തിരുപ്പതി ക്ഷേത്രം അധികൃതർ രംഗത്തെത്തി. ഗുണനിലവാരമില്ലാത്ത നെയ് ലഡുനിർമാണത്തിന് എത്തിച്ചിരുന്നുവെന്നും ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.
Read Moreഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; ഭക്ഷ്യവിഷബാധയെത്തുടർന്ന് മൂന്ന് വിദ്യാർഥികൾ ചികിത്സയിൽ
കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിച്ച മുന്ന് വിദ്യാർഥികൾ ആശുപത്രിയിൽ. കട്ടപ്പന പള്ളിക്കവലയിലെ ഒരു ഹോട്ടലിൽ നിന്നു ചിക്കൻ കറിയും പൊറോട്ടയും കഴിച്ച വെള്ളാരംകുന്നിലെ മൂന്ന് വിദ്യാർഥികളെയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടപ്പന ഓസാനം സ്വിമ്മിംഗ് അക്കാദമിയിൽ നീന്തൽ പരിശീലനത്തിനുശേഷം കുട്ടികൾ പള്ളിക്കവലയിലെ ഹോട്ടലിൽനിന്ന് ചിക്കൻ കറിയും പൊറോട്ടയും കഴിക്കുകയായിരുന്നു. ചിക്കൻ കറിയിൽ ധാരാളം ജീവനുള്ള പുഴുക്കളെ കണ്ടതിനു പിന്നാലെ ഇവർ ഛർദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നഗരസഭാ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വണ്ടിപ്പെരിയാറിൽ ഭക്ഷ്യവിഷബാധവണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീണ്ടും ഭക്ഷ്യ വിഷബാധ. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും പരിശോധന നടത്തി ഏഴു ദിവസം കട അടച്ചിടാൻ…
Read Moreപരാതിക്കാരിയുടെ മൊബൈലിലേക്ക് ‘മെസേജ്’ പ്രവാഹം; ഒടുവിൽ എസ്ഐക്ക് പണികിട്ടി
സന്മനസുള്ളവർക്ക് സമാധാനം സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം…’ എന്ന പാട്ട് പുതുതലമുറക്കാർക്കും ഏറെ പരിചയമുള്ളതാണ്. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് പരാതി പറയാൻ ചെന്ന കാർത്തികയോട് ശ്രീനിവാസൻ അവതരിപ്പിച്ച എസ്ഐ പ്രണയാഭ്യർഥന നടത്തി ആടിപ്പാടുന്ന രംഗങ്ങൾ ജനറേഷൻ ഗാപ്പില്ലാതെ എല്ലാവരെയും ചിരിപ്പിക്കുന്നതാണ്. എന്നാൽ, ഈ 2024ൽ ചെറിയൊരു കാര്യത്തിന് പോലീസ് സ്റ്റേഷനിൽ പോകേണ്ടിവന്നപ്പോൾ ഇതുപോലൊരു കഥയിൽ നേരിട്ടഭിനയിക്കേണ്ടിവരുമെന്ന് കാസർഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തിൽനിന്നുള്ള യുവതിയായ കൃഷി ഓഫീസർ ഒരിക്കലും കരുതിയിരുന്നില്ല. അടുത്തുള്ള നഗരത്തിലെ പോലീസ് സ്റ്റേഷനിലാണ് പോയത്. കാഴ്ചയിൽ കൊച്ചു പെൺകുട്ടിയാണെങ്കിലും കൃഷി ഓഫീസറാണെന്നറിഞ്ഞതോടെ എസ്ഐ നല്ല പരിഗണന നല്കി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതാണ്. പ്രശ്നങ്ങൾക്കെല്ലാം എളുപ്പത്തിൽ പരിഹാരമുണ്ടാക്കാമെന്നും ഉറപ്പുനല്‍കി. തുടർന്നുള്ള ആവശ്യങ്ങൾക്കായി മൊബൈൽ നമ്പർ സേവ് ചെയ്തപ്പോഴും അതിനെ ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ ഭാഗമായി മാത്രമേ കൃഷി ഓഫീസർ കണ്ടിരുന്നുള്ളൂ. പക്ഷേ, അടുത്തദിവസം മുതൽ ഗുഡ്മോർണിംഗും…
Read Moreഎന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ: കവിയൂർ പൊന്നമ്മയുടെ ഓർമകളിൽ നവ്യാ നായർ
കായംകുളം: മലയാള സിനിമ ലോകത്തിന് തീരാ വേദന തീര്‍ത്താണ് മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മ വിടവാങ്ങുന്നത്. താരത്തിന്റെ മക്കളായി അഭിനയിക്കാത്തവർ മലയാള സിനിമയിൽ ചുരുക്കമാണ്. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയോടൊത്തുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം നവ്യാ നായർ. സോഷ്യല്‍ മീഡിയയിലൂടെയാണ് നവ്യയുടെ പ്രതികരണം. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ താൻ ഇല്ലന്ന് നവ്യ പറഞ്ഞു. കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ എന്നും താരം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ .. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും…
Read More1887 സെപ്റ്റംബർ 21 ; മനുഷ്യനിർമിത വിസ്മയമായ മുല്ലപ്പെരിയാർ ഡാമിനു ശിലപാകിയ ദിനം
കുമളി: 1887 സെപ്റ്റംബർ 21. മുല്ലപ്പെരിയാർ അണക്കെട്ടിന് ബ്രിട്ടീഷ് എൻജിനിയർ ജോണ്‍ പെന്നി ക്വിക്ക് ശില പാകിയ ദിനം. ‘മനുഷ്യ നിർമിത വിസ്മയം’ ഈ വാക്കുകൾ മദ്രാസ് ഗവർണറായിരുന്ന വെൻലോക്ക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി അണക്കെട്ട് കമ്മീഷൻ വേളയിൽ പറഞ്ഞതാണ്. നൂറിലേറെ വർഷങ്ങൾക്കു മുൻപുള്ള വെൻലോക്കിന്റെ വാക്കുകൾ ശരിവച്ച് ഇന്നും മുല്ലപ്പെരിയാർ അണക്കെട്ട് കാലപ്പഴക്കം കൊണ്ടും വിവാദങ്ങൾകൊണ്ടും വിസ്മയമായി നിലകൊള്ളുന്നു. അണക്കെട്ടിന്റെ നിർമാണ ഘട്ടത്തിൽ ബ്രിട്ടീഷ് എൻജിനിയറായിരുന്ന എ.ഡി. മക്കൻസി രചിച്ച ‘ഹിസ്റ്ററി ഓഫ് ദ പെരിയാർ റിവർ പ്രോജക്ട്’ പുസ്തകത്തിൽ അണക്കെട്ടിന് പിന്നിലെ പ്രയത്നങ്ങൾ വിവരിക്കുന്നുണ്ട്. 1886 ഒക്ടോബർ 29ന് തിരുവിതാംകൂർ-മദ്രാസ് ഭരണകർത്താക്കൾ പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലുള്ള സ്ഥലം, വന്യമൃഗങ്ങൾ നിറഞ്ഞ വനം, വിഷപ്പാന്പുകൾ, വർഷത്തിൽ ഭൂരിഭാഗവും തോരാതെ പെയ്യുന്ന മഴ, യാത്രാക്ലേശം, കൂടെ മലന്പനിയും.…
Read Moreസ്കൈ ഡൈവിംഗിനു മുന്‍പ് ലിപ്സ്റ്റിക് ഇട്ട് യുവതി..! സോഷ്യൽ മീഡിയയിൽ ചിരി പൂരം
അതിസാഹസികമായ വിനോദമാണു സ്കൈ ഡൈവിംഗ്. ഇതിന്റെ വീഡിയോ ദൃശ്യം പോലും ഭയം ജനിപ്പിക്കും. എന്നാൽ, അടുത്തിടെ ഒരു യുവതി നടത്തിയ സ്കൈ ഡൈവിംഗ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ്. സ്കൈ ഡൈവിംഗിനു മുന്‍പു യുവതി നടത്തിയ മേക്കപ്പാണ് തമാശയായി മാറിയത്. വിമാനത്തിൽനിന്നു ചാടുന്നതിനു മുന്‍പ് വാതിക്കൽനിന്നു യുവതി കൈയിൽ കരുതിയിരുന്ന ലിപ്സ്റ്റിക് ചുണ്ടിൽ പുരട്ടുകയായിരുന്നു. കാമറയിലേക്കു നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ടാണ് യുവതി അധരങ്ങളിൽ ലിപ്സ്റ്റിക് ഇട്ടത്. തുടർന്ന്, ഒരു പരിഭ്രമവും കാട്ടാതെ വിമാനത്തിൽനിന്നു താഴേക്കു ചാടി. സുരക്ഷിതമായി സ്കൈ ഡൈവിംഗ് പൂർത്തിയാക്കുകയും ചെയ്തു. സംഭവം എവിടെ നടന്നതാണെന്നു വീഡിയോയിൽ വ്യക്തമല്ല. എന്തായാലും വീഡിയോ വലിയ തരംഗമായി.
Read Moreചെരുപ്പ് തുന്നി നൽകുന്ന കുഞ്ഞിക്കട, തെരുവിലെ മൃഗങ്ങൾക്ക് അഭയമാണ് അവിടം; വൈറലായി വീഡിയോ
ചെരുപ്പ് തുന്നി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആളാണ് ബംഗുളൂരുവിൽ നിന്നുള്ള രാമയ്യ. തന്റെ സ്നേഹവും നന്മയും നിറഞ്ഞ നല്ല മനസിന്റെ പേരിൽ ഇപ്പോൾ സമൂഹ മാധ്യമത്തിൽ നിറഞ്ഞു നിൽക്കുയാണ് അദ്ദേഹം. തന്റെ കുഞ്ഞ് കടയിൽ തെരുവുനായകൾക്കും ഒരു പൂച്ചക്കുഞ്ഞിനും അദ്ദേഹം അഭയം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് രാമയ്യയുടെ ഈ നല്ല പ്രവൃത്തിയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. Leia the Golden Indie എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലെ ഡെക്കാത്ലോണിന് പുറത്ത് ചെരുപ്പ് തുന്നുന്ന ഈ മനുഷ്യന് ഒരു ചെറിയ കടയുണ്ട്” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്. “നിങ്ങൾ എപ്പോഴെങ്കിലും അതുവഴി കടന്നുപോവുകയാണെങ്കിൽ യഥാർഥ സ്നേഹവും ദയയും ദാനശീലവും എങ്ങനെയായിരിക്കുമെന്ന് കാണാൻ നിങ്ങൾ ഒരു നിമിഷം എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഷൂ നന്നാക്കുന്ന ജോലി ചെയ്യുന്ന ആ ചെറിയ സ്ഥലത്ത്, കുറഞ്ഞത് 3…
Read More