തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരേ മുഖ്യമന്ത്രി. തെറ്റായ വാര്‍ത്ത നല്കി കേന്ദ്രസഹായം തടയുക എന്നതായിരുന്നു പ്രധാന അജണ്ടയെന്ന് പിണറായി വിജയൻ പറഞ്ഞു. തെറ്റായ വാര്‍ത്ത സാധാരണ മനുഷ്യരുടെ മനസിലേക്ക് കടന്നു കയറി. കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് വിഷയത്തില്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിരെയുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു തയാറാക്കിയ മെമ്മോറാണ്ടമാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. എന്നാൽ അവയെല്ലാം തെറ്റാണെന്ന് വരുത്തി തീർത്ത് സർക്കാരിനെതിരേ ജനങ്ങളെ തിരിക്കുന്നതിനു വേണ്ടിയാണ് ശ്രമങ്ങൾ…
Read MoreDay: September 21, 2024
സര്‍ക്കാര്‍ മുദ്രസഹിതമുള്ള വ്യാജനിയമനം; 2 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ബിജെപി നേതാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി വീട്ടമ്മ
ചേര്‍ത്തല: എയ്ഡഡ് സ്കൂളില്‍ മകള്‍ക്കു ക്ലാര്‍ക്ക് നിയമനത്തിനായി സര്‍ക്കാര്‍ മുദ്രസഹിതമുള്ള വ്യാജനിയമന ഉത്തരവു നല്കി 2.15 ലക്ഷം രൂപ കബളിപ്പിച്ചെന്നുകാട്ടി വീട്ടമ്മ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. ബിജെപി സംസ്ഥാന സമിതിയംഗം ആര്. ഉണ്ണിക്കൃഷ്ണനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ നടപടി തേടി ബിജെപി നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. മാരാരിക്കുളം വടക്കു പഞ്ചായത്ത് 11-ാം വാര്‍ഡ് ലക്ഷ്മിനിവാസില്‍ പ്രീന ഹരിദാസാണ് പരാതി നല്‍കിയത്. ബിജെപി മാരാരിക്കുളം പഞ്ചായത്തു കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് ഹരിദാസ്. 2021 ലാണ് മകള്‍ക്കു ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് ആര്. ഉണ്ണികൃഷ്ണന് സമീപിച്ചതെന്നും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് 2.15 ലക്ഷം രൂപ സാറ എന്നു വിളിക്കുന്ന ഇന്ദുവിന്റെ അക്കൗണ്ടിലേക്കയ്യച്ചു നല്‍കിയതെന്നും പ്രീനയും ഭര്‍ത്താവ് ഹരിദാസും പത്രസമ്മേളത്തില്‍ പറഞ്ഞു. നിരവധി ആളുകള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ചിലരുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ…
Read Moreനഷ്ടവിലയിലും ഇറക്കുമതി; ജൂലൈ വരെ വന്നത് 1.73 ലക്ഷം ടണ്‍ റബർ
കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുമ്പോഴും റബര്‍ ഇറക്കുമതിയില്‍ വന്‍വര്‍ധന. ആഭ്യന്തര ഉത്പാദനത്തില്‍ വലിയ കുറവുണ്ടെന്ന കാരണത്താല്‍ നഷ്ടം സഹിച്ചും ഇറക്കുമതി നടത്താനുള്ള നീക്കത്തിലാണ് വ്യവസായികള്‍. കപ്പല്‍ കണ്ടെയ്നര്‍ ലഭിക്കുന്നതിലെ തടസവും കാലതാമസവും ഒഴിവായതും വ്യവസായികള്‍ക്ക് നേട്ടമായി. നടപ്പു സാമ്പത്തികവര്‍ഷം ജൂലൈ വരെ 1.73 ലക്ഷം ടണ്‍ റബറിന്റെ ഇറക്കുമതിയുണ്ടായി.ജൂണില്‍ 35,375 ടണ്ണും ജൂലൈയില്‍ 52,000 ടണ്ണും ഇറക്കുമതി നടന്നു. റബര്‍ വില റിക്കാര്‍ഡിലേക്ക് ഉയര്‍ന്ന ഓഗസ്റ്റിലും അര ലക്ഷം ടണ്ണിന്റെ ഇറക്കുമതിയുണ്ടായതാണ് സൂചന. ആഭ്യന്തരവില 250 രൂപയില്‍ ഉയരരുതെന്ന നിലപാടില്‍ നഷ്ടം സഹിച്ചും റബര്‍ എത്തിച്ചതായാണ് വിപണിസൂചന. കേരളത്തില്‍ ഓഗസ്റ്റ് 10ന് റബര്‍ ആഭ്യന്തര വില 247 എന്ന എക്കാലത്തെയും റിക്കാര്‍ഡില്‍ എത്തിയപ്പോള്‍ വിദേശവില 30 രൂപ കുറവായിരുന്നു. അക്കാലത്തും 25 ശതമാനം നികുതി അടച്ച് റബര്‍ നഷ്ടത്തില്‍ ഇറക്കുമതി ചെയ്യാനായിരുന്നു വ്യവസായികളുടെ തീരുമാനം. 2011…
Read Moreപൊന്നമ്മയെ അവസാനമായി ഒരുനോക്കു കാണാൻ പൊന്നുമക്കളെത്തി: അന്ത്യാഞ്ജലി അർപ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കലാലോകം. നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് .കെ. ജയന്, രവീന്ദ്രന് സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി. ഉണ്ണികൃഷ്ണന് തുടങ്ങിയ പ്രമുഖർ മലയാള സിനിമയുടെഅമ്മമുഖം അവസാനമായി ദർശിക്കാൻ കളമശേരിയിലെത്തി. വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളി വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. നാന്നൂറിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾക്ക് പൊന്നമ്മ ജീവൻ പകർന്നിട്ടുണ്ട്. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021…
Read Moreആലുവയുടെ സ്വന്തം അമ്മ; തെരുവുമക്കളുടെ ക്ഷേമത്തിനായി അവരുടെ സ്വന്തം അമ്മയായി പ്രവർത്തിച്ചു
ആലുവ: ആലുവയുടെയും അമ്മയായിരുന്നു ഇന്നലെ അന്തരിച്ച കവിയൂര്‍ പൊന്നമ്മ. തെരുവുകുട്ടികളെ കണ്ടെത്തി ജീവിതവിജയം നേടിക്കൊടുത്ത ജനസേവ ശിശുഭവന്റെ രക്ഷാധികാരിയായി മരണം വരെ ചുമതല വഹിച്ചു. ജനസേവയിലെ 25 തെരുവുകുട്ടികള്‍ക്ക് വിവാഹം നടന്നപ്പോള്‍ സമ്മാനങ്ങളുമായി അനുഗ്രഹിക്കാൻ എത്തുമായിരുന്നു. ജനസേവ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും കവിയൂര്‍ പൊന്നമ്മ ശക്തികേന്ദ്രമായി പിന്നിലുണ്ടായിരുന്നു. ആലുവയില്‍ തിരക്കഥാകൃത്ത് ലോഹിതദാസ് താമസിച്ച് തുടങ്ങിയ കാലഘട്ടത്തിലാണ് എട്ടു കിലോമീറ്റര്‍ അകലെയുള്ള പുറപ്പിള്ളിക്കാവില്‍ പെരിയാറിന്റെ തീരത്ത് കവിയൂര്‍ പൊന്നമ്മയും താമസം തുടങ്ങിയത്. അന്നു മുതല്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.ജനസേവയിലെ കുട്ടികളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും പൊന്നമ്മച്ചേച്ചി ഓടിയെത്തിയിരുന്നുവെന്ന് ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി ഓര്‍ക്കുന്നു. 2002 മുതല്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. 2004 മുതല്‍ ജനസേവയുടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം അലങ്കരിച്ചിരുന്ന അവർ 2018 മുതല്‍ 2023 ജൂണ്‍ വരെ ചെയര്‍പേഴ്സണ്‍ സ്ഥാനവും വഹിച്ചു. തെരുവുമക്കളുടെ ക്ഷേമത്തിനായി മരണംവരെ…
Read Moreഒരു ശരീരത്തിൽ രണ്ട് തല: ഇരട്ടത്തലയോട് കൂടി ജനിച്ച പശുവിനെ കാണാൻ വൻതിരക്ക്
അത്യപൂർവമായ പശുക്കുട്ടിയെ കാണാൻ വൻതിരക്ക്. കർണാടകയിലെ മംഗലാപുരത്ത് കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിക്ക് രണ്ട് തലയാണ് ഉള്ളത്. ദമാസ് കട്ടെ ദുജ്ലരുരി നിവാസിയായ ജയരമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. പശുക്കുട്ടിയുടെ തലകൾ ഒരു വശം ചേർന്ന് ഒട്ടിയ നിലയിലായിരുന്നു. എന്നാൽ മൂക്കും, വായും, ചെവിയും രണ്ടാണ്. പക്ഷേ കണ്ണുകൾ നാലെണ്ണമുണ്ട്. പശുക്കുട്ടിക്ക് ഒരേ സമയം ഇരുവശത്തേയും കാഴ്ചകൾ കാണാൻ സാധിക്കും. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലയുടെ അമിതഭാരം കാരണം പശുക്കുട്ടിക്ക് നാല് കാലിൽ എഴുന്നേറ്റ് നിൽക്കാൻ ബുദ്ധിമുട്ടാണ്. പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടർമാര്‍ അവന് ആരോഗ്യവാനാണെന്ന് അറിയിച്ചു. എന്നാൽ ഈ പശുവിന്റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തിൽ മൃഗഡോക്ടർ സംശയം പ്രകടിപ്പിച്ചു. എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പശുക്കിടാവിന്റെ മുന്നോട്ടുള്ള…
Read More“നല്ലമ്മ, പൊന്നമ്മ’… വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ
മലയാളസിനിമയിലെ ബ്ലാക്ക്ആൻഡ് വൈറ്റ് -കളർ യുഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടി അറ്റു. മലയാളത്തിന്റെ എക്കാലത്തെയും അമ്മ മനസായിരുന്ന കവിയൂർ പൊന്നമ്മയും ഓർമകളുടെ ഓരത്തേക്ക് മായുകയാണ്. ശരാരശി മലയാളിയുടെ അമ്മബോധത്തെ ഇത്രയധികം സ്വാധീനിച്ച ഒരു അഭിനേത്രി വേറെയുണ്ടാവില്ല. വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ. അങ്ങനെയൊരു അമ്മ ഇമേജ് മലയാളിയുടെ മനസിലേക്ക് കൊണ്ടുവന്നത് കവിയൂർ പൊന്നമ്മയായിരുന്നു. മുണ്ടും നേര്യതുമായിരുന്നു സിനിമകളിലെ അവരുടെ വേഷം. പക്ഷേ ഒരേ വേഷം മാത്രമിട്ട് ഏറെക്കുറെ ഒരേ ഭാവങ്ങളോടെ അരനൂറ്റാണ്ട് മലയാളസിനിമയിൽ നിറഞ്ഞു നില്ക്കാൻ കഴിഞ്ഞതാണ് പൊന്നമ്മയെ മറ്റ് അഭിനേത്രികളിൽനിന്ന് വ്യത്യസ്തയാക്കുന്നത്. 1964ൽ കുടുംബിനി എന്ന സിനിമയിൽ തുടങ്ങി 2021ലെ അവസാന ചിത്രം വരെ പൊന്നമ്മ പകർന്നു നല്‍കിയത് നല്ല അമ്മയുടെ ഭാവം മാത്രം. അതിനപ്പുറമുള്ള അവരുടെ വേഷപ്പകർച്ച പ്രേക്ഷകർ ഇഷ്ടപ്പെട്ടില്ല. ഒന്നോ രണ്ടോ സിനിമകളിൽ അവർ അല്പം…
Read Moreശബരി വിമാനത്താവളം: റവന്യു വകുപ്പിനു മെല്ലെപ്പോക്ക്
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് പുതിയ വിജ്ഞാപനം വന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും സാമൂഹികാഘാത പഠനം ഉള്‍പ്പെടെ നടപടികള്‍ക്കു രൂപരേഖയായില്ല. സാമൂഹികാഘാത പഠനം നടത്താന്‍ തൃക്കാക്കര ഭാരത്മാതാ കോളജ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തുന്നതായി സര്‍ക്കാര്‍ അസാധാരണ ഗെസറ്റ് പുറപ്പെടുവിച്ചിരുന്നു. റവന്യൂ വകുപ്പിനുവേണ്ടി ജില്ലാ കളക്ടറാണ് അറിയിപ്പ് കോളജിന് കൈമാറേണ്ടത്. മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നുള്ള വിവരമല്ലാതെ ഭാരത്മാതാ കോളജിലോ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലോ നോട്ടീസ് ലഭിച്ചിട്ടില്ല. മാത്രവുമല്ല മൂന്നു മാസത്തെ കാലാവധിയാണ് പഠനത്തിനും റിപ്പോര്‍ട്ടിനുമായി അനുവദിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിന് ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളോടും സമീപത്തുള്ള കുടുംബാംഗങ്ങളോടും വിവരങ്ങള്‍ ആരായാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് ചുമതലപ്പെട്ടവര്‍ പറയുന്നത്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 ഹെ ക്ടർ (2570 ഏക്കര്‍) സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. എസ്റ്റേറ്റിനു പുറത്തുള്ള…
Read Moreശ്രീലങ്കയിൽ തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് 38 സ്ഥാനാർഥികൾ
കൊളംബോ: ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 38 സ്ഥാനാർഥികൾ രംഗത്തുണ്ടെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ, ഇടതു നേതാവ് അരുണ കുമാര ദിശനായക എന്നിവർ തമ്മിലാണ് പ്രധാന മത്സരം. ദിശനായകയ്ക്കാണ് മുൻതൂക്കം. മുന്‍പ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രജപക്സെയുടെ മൂത്ത മകൻ നമാൽ രജപക്സെമത്സരിക്കുന്നുണ്ടെങ്കിലും കാര്യമായ ജനപിന്തുണയില്ല. രണ്ടു വർഷം മുന്‍പത്തെ സാന്പത്തിക പ്രതിസന്ധിക്കും തുടർന്ന് രജപക്സെ കുടുംബം അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട ജനകീയ പ്രക്ഷോഭത്തിനും ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ സാന്പത്തികസ്ഥിതിതന്നെയാണു പ്രധാന തെരഞ്ഞെടുപ്പുവിഷയം. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം നാലിന് അവസാനിക്കും. പ്രസിഡന്റായിരുന്ന ഗോട്ടഭയ രജപക്സെ 2022 ജൂലൈയിലെ ജനകീയ പ്രക്ഷോഭത്തിൽ രാജിവച്ച് രാജ്യംവിട്ടതിനു പിന്നാലെയാണ് റനിൽ വിക്രമിസിംഗെ പ്രസിഡന്റായത്. ആറു വട്ടം പ്രധാനമന്ത്രിയായിരുന്നതിന്റെ അനുഭവസന്പത്തുമായി ഭരണം തുടങ്ങി വിക്രമസിംഗെയ്ക്കു സാന്പത്തികനില മെച്ചപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ, രജപക്സെ കുടുംബത്തിന്റെ എസ്എൽപിപി…
Read Moreമതനിന്ദക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചുകൊന്നു
കറാച്ചി: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ ആരോപണവിധേയനായ ഡോക്ടർ പോലീസിന്റെ വെടിയേറ്റു മരിച്ചു. സിന്ധ് പ്രവിശ്യയിലെ ഉമർകോട്ട് സ്വദേശി ഷാ നവാസ് ആണു കൊല്ലപ്പെട്ടത്. അബദ്ധത്തിലാണു കൊലപാതകമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും മതനിന്ദക്കേസിൽ ഉൾപ്പെട്ടവരെ ദിവസങ്ങൾക്കുള്ളിൽ പോലീസ് വെടിവച്ചുകൊല്ലുന്ന രണ്ടാമത്തെ സംഭവമാണിത്. സോഷ്യൽ മീഡിയയിൽ മതനിന്ദ പ്രചരിപ്പിച്ചുവെന്ന കേസിൽ ഉൾപ്പെട്ട ഡോക്ടർ രണ്ടുദിവസമായി ഒളിവിലായിരുന്നു. ബുധനാഴ്ച രാത്രി രണ്ടുപേർ സഞ്ചരിച്ച മോട്ടോർസൈക്കിൾ നിർത്താൻ ആവശ്യപ്പെട്ടതോടെയാണു സംഭവങ്ങളുടെ തുടക്കമെന്നു പോലീസ് പറയുന്നു. മോട്ടോർസൈക്കിളിലുണ്ടായിരുന്നവർ പോലീസിനു നേരെ വെടിവച്ചു. പോലീസിന്റെ പ്രത്യാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടയാൾ മതനിന്ദക്കേസിലെ പ്രതിയാണെന്നു പിന്നീടാണു തിരിച്ചറിഞ്ഞതെന്നാണു പോലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ പുരോഹിതർ പോലീസിനെ റോസാപ്പൂകളെറിഞ്ഞ് അഭിനന്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ പ്രതികരിച്ചു. ഏതാനും ദിവസം മുന്‍പ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ…
Read More