ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഭരണഘടനാബെഞ്ച് പരിഗണിക്കുന്നതും പൊതുതാത്പര്യമുള്ളതുമായ കേസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലിൽ ഇന്നലെ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണു പ്രചരിച്ചത്. ചാനലിനെതിരേ സൈബർ ആക്രമണമുണ്ടായതിനു പിന്നാലെ അക്കൗണ്ട് താത്കാലികമായി യുട്യൂബിൽനിന്ന് നീക്കം ചെയ്തു. അമേരിക്കൻ കന്പനിയായ റിപ്പിൾ ലാബ്സ് വികസിപ്പിച്ചെടുത്ത എക്സ്ആർപി എന്ന ക്രിപ്റ്റോ കറൻസിയെ പ്രചരിപ്പിക്കുന്ന വീഡിയോകളാണു ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. അമേരിക്കൻ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായി (എസ്ഇസി) നിയമപ്രശ്നങ്ങളിലേർപ്പെട്ടിരിക്കുന്ന കന്പനിയാണ് റിപ്പിൾ ലാബ്സ്. സുപ്രീംകോടതി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോകളിലൊന്നിന്റെ തലക്കെട്ട് “എസ്ഇസിയുടെ 200 കോടി ഡോളർ പിഴയ്ക്ക് റിപ്പിൾ പ്രതികരിക്കുന്നു’’ എന്നായിരുന്നു. ഭരണഘടനാബെഞ്ച് പരിഗണിക്കുന്ന കേസുകൾ 2018 മുതലാണ് സുപ്രീംകോടതി തത്സമയം സംപ്രേഷണം ചെയ്തുവരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സുപ്രീംകോടതിയിലെ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
Read MoreDay: September 21, 2024
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; വിവരാവകാശരേഖ പറയുന്നു, പോലീസ് അന്വേഷണം നടത്തിയിട്ടില്ല
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെയും അന്വേഷണം നടത്തിയില്ലെന്നു വിവരാവകാശരേഖ. ഇതോടെ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി. പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം സംബന്ധിച്ച് ഒരു സ്വകാര്യ ചാനൽ വിവരാവകാശപ്രകാരം ചോദിച്ചതിനു പോലീസ് മേധാവിയുടെ ഓഫീസിൽനിന്നുള്ള മറുപടിയായാണ്, അന്വേഷണം തുടങ്ങിയിട്ടില്ല എന്ന ഉത്തരം രേഖാമൂലം ലഭിച്ചത്. പൂരം മുടങ്ങിയതിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ എന്നീ കാര്യങ്ങളാണ് സ്വകാര്യ ചാനൽ വിവരാവകാശ ചോദ്യത്തിൽ ഉന്നയിച്ചത്. അതിനു ലഭിച്ച മറുപടി ഇപ്രകാരം: അങ്ങനെയൊരു അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടത്തെ ഓഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂർ സിറ്റി പോലീസിന് അയച്ചുനൽകുന്നു. പൂരം മുടങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ അതുസംബന്ധിച്ച് റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല എന്നാണു തൃശൂർ സിറ്റി പോലീസും മറുപടിനൽകിയത്. ഇതോടെ പൂരം അട്ടിമറി സംബന്ധിച്ച സംശയങ്ങൾ കൂടുതൽ ബലപ്പെടുകയാണ്. എന്തുകൊണ്ട് പോലീസ്…
Read More