കോട്ടയം: പെണ്‍സുഹൃത്തിനൊപ്പം ഷാപ്പിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കുകയും നാട്ടുകാരുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്ത പോലീസുകാരനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. കോട്ടയം ക്രൈംബ്രാഞ്ചിലെ സിവില്‍ പോലീസ് ഓഫീസറെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പം ഇയാളുടെ പെണ്സുഹൃത്തുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഷാപ്പിലെത്തിയ പോലീസുകാരനും പെണ്‍സുഹൃത്തും മദ്യപിച്ചു.തുടര്‍ന്ന് ഷാപ്പിനുള്ളില്വച്ച് വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. മദ്യപിക്കാനെത്തിയവരുമായും വാക്കേറ്റമുണ്ടായി. ഇതത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കൈയോടെ പിടികൂടി. നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടായി. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. zxസംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. കേസിനു പുറമേ വകുപ്പുതല അച്ചടക്ക നടപടിയുമുണ്ടാകും.
Read MoreDay: September 23, 2024
തിരുവില്വാമലയിലെ മൊബൈൽ ഫോണ്‍ സ്ഫോടനം: ഒന്നര വർഷമാകുന്പോഴും അന്വേഷണം എങ്ങുമെത്തിയില്ല
തിരുവില്വാമല: മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് ഒന്നര വർഷമാകുന്പോഴും അന്വേഷണം എങ്ങുമെത്താതെ നിശ്ചലമായി നിൽക്കുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച ഈ ദുരന്തം നടന്ന് പതിനെട്ട് മാസമാകുന്പോഴും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ല. പൊട്ടിത്തെറി എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും എന്താണ് പൊട്ടിത്തെറിച്ചത് എന്നതും ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. മൊബൈൽ ഫോണ്‍ കണ്ടുകൊണ്ടിരിക്കുന്പോൾ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നായിരുന്നു ആദ്യമെല്ലാം കരുതിയിരുന്നത്. എന്നാൽ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചല്ല കുട്ടി മരിച്ചതെന്നും സ്ഫോടക വസ്തുപൊട്ടിത്തെറിച്ചാണെന്നും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ളപരിശോധന ഫലം പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണവും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതായാണ് അറിയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം പോലീസിന് അന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം…
Read Moreതൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്; നിര്‍മല സീതാരാമനു മറുപടിയുമായി അന്നയുടെ പിതാവ്
കൊച്ചി: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തിനെതിരേ മറുപടിയുമായി പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകള്‍ അനുഭവിച്ചത് മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദമെന്നും സിബി ജോസഫ് പറഞ്ഞു. ജോലി സമ്മര്‍ദത്തെ തുടര്‍ന്നുള്ള അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം നിര്‍മല സീതാരാമന് വിചിത്രമായ പരാമര്‍ശം നടത്തിയിരുന്നു. വീടുകളില്‍നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നുമായിരുന്നു ചെന്നൈയിലെ ഒരു സ്വകാര്യ കോളജിലെ ചടങ്ങിനിടെ മന്ത്രിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Read Moreഅഴീക്കോടൻ അനുസ്മരണത്തിലും പങ്കെടുക്കാതെ ഇ.പി. ജയരാജൻ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ അതൃപ്തിയെന്ന് സൂചന
കണ്ണൂർ: സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല. സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിലായിരുന്നു ഇ.പി. ജയരാജൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, അന്തരിച്ച സിപിഎംനേതാവ് എം.എം. ലോറൻസിന്റെ സംസ്കാര ചടങ്ങിലും തുടർന്ന് നടക്കുന്ന അനുസ്മരണ പരിപാടിയിലും പങ്കെടുക്കാനായി ഇ.പി. പോയത് കൊണ്ടാണ് അഴീക്കോടൻ അനുസ്മരണത്തിൽ പങ്കെടുക്കാത്തതെന്നാണ് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല. അന്ന് ആയുർവേദ ചികിത്സയിലായിരുന്നെന്നായിരുന്നു വിശദീകരണം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയതിനുശേഷം സിപിഎം സംഘടിപ്പിച്ച ഔദ്യോഗിക പരിപാടികളിലൊന്നും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല.
Read Moreകെവൈസി അപ്ഡേഷന്; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകുമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: കെവൈസി അപ്ഡേഷന് എന്ന പേരില്‍ വരുന്ന വ്യാജ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി പോലീസ്. ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിധരിപ്പിക്കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കും. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റില്‍ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന തോടുകൂടി ഒടിപി ലഭിക്കും. അത് ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റില്‍ തന്നെയോ നല്കുമ്പോള് നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി. ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളില്‍ സംശയം തോന്നിയാല്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്തണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. യാതൊരു കാരണവശാലും ലിങ്കുകളില്‍…
Read Moreനഗരംതോറും ചുറ്റി നടന്ന് മയക്ക് മരുന്ന് വിൽപന: തലശേരിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ; ലഹരി വിൽപന നടത്തുന്ന പ്രധാന കണ്ണിയെന്ന് പോലീസ്
തലശേരി: തലശേരിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. തലശേരി സ്വദേശി റുബൈദയാണ്(37) അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തലശേരിയിൽ വ്യാപകമായി ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെയാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. വാടക ക്വാർട്ടേഴ്സിന്റെ അടുക്കളയിലെ ഫ്രിഡ്ജിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്. യുവതിയുടെ കൈയിൽ നിന്നു ലഹരി വിൽപനയ്ക്കുപയോഗിക്കുന്ന ആറ് മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തു. പ്രദേശത്ത് ലഹരി വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായ യുവതിയെന്ന് പോലീസ് പറഞ്ഞു. യുവതിക്ക് ആരാണ് എംഡിഎംഎ എത്തിച്ച് നൽകുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreഏഴഴകുമായി അവൾ വിരുന്നെത്തി…
ഏഴഴകുമായി അവൾ വിരുന്നെത്തി… പത്തനംതിട്ട കൈപ്പട്ടൂർ നന്ദനത്തിൽ മോഹനന്റെ വീട്ടിൽ വിരുന്നെത്തിയ മയിൽ… ചിത്രം- നിധിൻ
Read Moreപുതുമുഖങ്ങളായ ലിമലും സിതാര വിജയനും കേന്ദ്ര കഥാപാത്രങ്ങളാക്കി കൂൺ: 27ന് തിയറ്ററുകളിലേക്ക്
ഗോൾഡൻ ട്രംപെറ്റ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമിച്ച് പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന കൂൺ 27ന് തിയറ്ററുകളിലേക്ക്. പുതുമുഖങ്ങളായ ലിമൽ, സിതാര വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കൂൺ. യാരാ ജെസ്ലിൻ, മെറിസ, അഞ്ചന, ഗിരിധർ കൃഷ്ണ, അനിൽ നമ്പ്യാർ, സുനിൽ സി പി , ചിത്രാ പ്രശാന്ത് എന്നിവരെ കൂടാതെ അന്തരിച്ച നായിക ലക്ഷ്മിക സജീവൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. തിരക്കഥ-അമൽ മോഹൻ, ചായാഗ്രഹണം- ടോജോ തോമസ്. പ്രൊജക്റ്റ് കോർഡിനേറ്റർ -കെ.ജെ ഫിലിപ്പ്. കാസ്റ്റിംഗ് ഡയറക്ടർ- ജോൺ ടി ജോർജ്. പ്രോജക്ട് ഡിസൈനർ-വിഷ്ണു ശിവ പ്രദീപ്. ടെക്നിക്കൽ കൺസൽന്റ് -നിധിൻ മോളിക്കൽ. സംഗീതം, പശ്ചാത്തല സംഗീതം- അജിത് മാത്യു, വരികൾ റ്റിറ്റോ പി തങ്കച്ചൻ. ഗായകർ ഗൗരി ലക്ഷ്മി, യാസിൻ നിസാർ,നക്ഷത്ര സന്തോഷ്, അഫീദ് ഷാ. പ്രമോ സോങ്…
Read Moreതൊടുപുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൊടുപുഴ: അന്തര്‍സംസ്ഥാന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കള്‍ മരിച്ചു. തൊടുപുഴ ഒളമറ്റം പൊന്നന്താനം തടത്തില്‍ സന്തോഷിന്റെ മകന് ടി.എസ്.ആല്‍ബര്‍ട്ട് (19) ഇന്നലെ മരിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ പരേതനായ ജോബിയുടെ ഏക മകന് എബിന് (19) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ കാല് അറ്റുതൂങ്ങിയ നിലയിലാണ് എബിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തൊടുപുഴ-പാല റൂട്ടില്‍ ഇന്നലെ രാത്രി എട്ടരയോടെ കരിങ്കുന്നം പുത്തന്‍ പള്ളിക്കു സമീപമായിരുന്നു അപകടം. കരിങ്കുന്നം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും തൊടുപുഴയിലേക്കു വരികയായിരുന്ന കല്ലട ബസുമാണ് കൂട്ടിയിടിച്ചത്.പൊന്നന്താനത്ത് വാടകയ്ക്കു താമസിക്കുകയാണ് ആല്‍ബര്‍ട്ടിന്റെ കുടുംബം. റീനയാണ് മാതാവ്. സഹോദരി ആഞ്ജലീന. മൃതദേഹം ഇന്ന്…
Read Moreസൂപ്പർ ലുക്കില്‍ പേളി മാണി: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അഭിനേത്രി അവതാരക, മോട്ടീവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളില്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡിനു വേണ്ടിയുള്ള തന്റെ സ്റ്റൈലന്‍ ലുക്കാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ പേളി പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു ബോട്ടിക്കിന്റെ സ്പാര്‍ക്ലിംഗ് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. ഒരു ഗ്യാലക്സിയുടെ മുഴുവന്‍ തിളക്കവും കാണാനുണ്ടെല്ലോ എന്നാണ് ലുക്കിനെ കുറിച്ച് ആരാധകര്‍ പറയുന്നത്. നിങ്ങളുടെ തന്നെ തിളക്കമാകുക എന്ന ക്യാപ്ഷനോടെയണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Read More