കൊല്ലം: രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിൻ നിർമാണം ബംഗളുരുവിലെ ഭാരത് ഹെവി എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ (ബിഇഎംഎൽ.)നടക്കും. ഇതിനായുള്ള ധാരണാപത്രം ഒപ്പിടൽ ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും.എട്ട് കോച്ചുകൾ ഉള്ള രണ്ട് സെറ്റ് ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുന്നതിന് ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ഈ മാസം അഞ്ചിന് ടെൻഡർ ക്ഷണിച്ചിരുന്നു. ബിഎച്ച്ഇഎൽ മാത്രമാണ് ഇതിനായി അപേക്ഷ നൽകിയിട്ടുള്ളത്. രണ്ട് ട്രെയിനുകൾ മാത്രമുള്ള ചെറിയ ഓർഡർ ആയതിനാൽ മറ്റ് പ്രമുഖ കമ്പനികൾ ഒന്നും ടെൻഡറിൽ അപേക്ഷ നൽകിയിട്ടില്ല. അതിനാലാണ് ബിഇഎംഎല്ലിന് നറുക്കു വീഴുന്നത്. കരാർ തുക സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. ടെൻഡർ നടപടികൾ പൂർത്തിയായാൽ രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ യു. സുബ്ബറാവു പറഞ്ഞു. ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോമീറ്ററും പ്രവർത്തന വേഗത 250 കിലോമീറ്ററും ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read MoreDay: September 23, 2024
ഋഷഭ് പന്ത്-ഉർവശി റൗട്ടേല പ്രണയ വാർത്ത: കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നുണ്ടെന്നുണ്ടെന്ന് താരം
ബോളിവുഡിലെ മിന്നുംതാരമാണ് ഉര്‍വശി റൗട്ടേല. തെന്നിന്ത്യന്‍ സിനിമയിലും ഉർവശി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ സിംഗ് സാബിലൂടെയാണ് ഉര്‍വശിയുടെ ഓണ്‍ സ്ക്രീന്‍ എന്‍ട്രി. സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് ഉര്‍വശി. സൗന്ദര്യ മത്സരങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. തന്റെ ഓഫ് സ്ക്രീന്‍ ജീവിതത്തിലൂടേയും ഉര്‍വശി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ക്രിക്കറ്റ് താരം ഋഷഭ് പന്തും ഉര്‍വശിയും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല അഭിമുഖങ്ങളിലും പന്തിനെക്കുറിച്ച് പരോക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് ഉര്‍വശി. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിടുകയും ചെയ്തു. ഇപ്പോഴിതാ ഒരു ദേശീയമാധ്യമിത്തു നല്കിയ അഭിമുഖത്തില്‍ ഗോസിപ്പുകളോടു പ്രതികരിച്ചിരിക്കുകയാണ് ഉര്‍വശി. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അത് തന്റെ കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നുണ്ടെന്നുമാണ് ഉര്‍വശി പറയുന്നത്. എന്നെ നിരന്തരമായി ഋഷഭ് പന്തുമായി ബന്ധപ്പെടുത്തുന്ന ഗോസിപ്പുകൾ കാരണം ഞാന്‍ പറയുകയാണ്, ഈ മീമുകള്‍ എല്ലാം വ്യാജ വാര്‍ത്തയെ…
Read Moreട്യൂഷൻ കഴിഞ്ഞുവന്ന കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി: ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉൾപ്പെടെ മൂന്നു പ്രതികൾ അറസ്റ്റിൽ
ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉൾപ്പെടെ മൂന്നു പ്രതികൾ അറസ്റ്റിൽ. ട്യൂഷൻ കഴിഞ്ഞുവന്ന കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്നു ബോധം വീണ്ടെടുത്ത കുട്ടി വീട്ടിൽ തിരിച്ചെത്തിയതോടെയാണു വിവരം പുറത്തറിഞ്ഞത്. സ്കൂളിൽനിന്ന് ട്യൂഷൻ ക്ലാസിലേക്ക് പോയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. തുടർന്ന് 7.15 ഓടെ ട്യൂഷൻ ക്ലാസിൽനിന്ന് പോയതായി വിവരം ലഭിച്ചു. രാതി ഒമ്പതോടെ കുട്ടി വീട്ടിൽ എത്തുകയായിരുന്നു. വസ്ത്രങ്ങൾ കീറി പറിഞ്ഞ് പരിക്കേറ്റിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Read Moreആംസ്ട്രോംഗ് വധക്കേസിലെ പ്രതി: നാടിനെ വിറപ്പിച്ച ഗുണ്ട; സീസിംഗ് രാജയെ പോലീസ് വെടിവച്ചു കൊന്നു
ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ. ആംസ്ട്രോംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടാനേതാവിനെ പോലീസ് വെടിവച്ചുകൊന്നു. സീസിംഗ് രാജ എന്ന കുപ്രസിദ്ധ ഗുണ്ടാത്തലവനെയാണ് ഏറ്റുമുട്ടലിൽ പോലീസ് കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ ആംസ്ട്രോംഗ് വധക്കേസിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഒളിവിലായിരുന്ന രാജയെ ആന്ധ്രാപ്രദേശിലെ കടപ്പയിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ രാജയെ ചെന്നൈയിലെ നീലങ്കരൈ പ്രദേശത്തു കൊണ്ടുപോയി ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെടുക്കുന്പോൾ പോലീസിനുനേരേ വെടിയുതിർത്തു. തുടർന്ന് പോലീസ് തിരിച്ചുവെടിവയ്ക്കുകയായിരുന്നു. രാജയ്ക്കെതിരെ 33 കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. തന്റെ ഭർത്താവ് ഭക്ഷണം വാങ്ങാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ആംസ്ട്രോംഗിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും രാജയുടെ ഭാര്യ പറഞ്ഞു. കഴിഞ്ഞ ജൂലായ് അഞ്ചിന് പേരാമ്പ്രയിലെ പുതിയ വീട് സന്ദർശിക്കുന്നതിനിടെയാണ് ആംസ്ട്രോംഗിന്റെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
Read Moreഅജിത്കുമാറും ഓടുന്ന കുതിരയും; “എഡിജിപിയുടേത് തട്ടിക്കൂട്ട് റിപ്പോർട്ട്’; പരിഹാസവുമായി സിപിഐ മുഖപത്രത്തിൽ ലേഖനം
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നും കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തമെന്നും അജിത്കുമാറും ഓടുന്ന കുതിരയും എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു. പരിചയക്കുറവ് കൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ച എസ്പിയുടേയും പൂരം നടത്തിപ്പുകാരായ തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ട് എന്നാണ് ലേഖനം റിപ്പോർട്ടിനെ വിശേഷിപ്പിക്കുന്നത്.പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ? സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. പൂരം കലക്കിയതിനു ചുക്കാൻ പിടിച്ച…
Read Moreമോസ്കിനുള്ളിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച മതപുരോഹിതൻ അറസ്റ്റിൽ
ജയ്പുർ: രാജസ്ഥാനിൽ മോസ്കിനുള്ളിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച മതപുരോഹിതൻ അറസ്റ്റിൽ. ആൽവാർ ജില്ലയിലാണു സംഭവം. വീടിനു പുറത്തു കളിക്കുകയായിരുന്ന പെൺകുട്ടിയെ മതപുരോഹിതനായ അസ്ജാദ് (22) അകത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് അമ്മ അന്വേഷിച്ച് മോസ്കിൽ എത്തിയതോടെയാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Read More‘ഭീകരവാദത്തെ പാതാളത്തിൽ അടക്കം ചെയ്യും, ഭീകരരെ തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി സംഭാഷണത്തിനില്ല’: അമിത് ഷാ
ശ്രീനഗർ: ഭീകരവാദത്തെ പാതാളത്തിൽ അടക്കം ചെയ്യുമെന്നും ഭീകരരെ തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി സംഭാഷണത്തിനില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുവാക്കളോടാണു തനിക്കു സംസാരിക്കേണ്ടതെന്നും പാക്കിസ്ഥാനോടല്ലെന്നും അമിത് ഷാ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി നിര്‍മിച്ച ഭൂഗര്‍ഭ നിലവറയുടെ അവശ്യമില്ല. അതിർത്തിക്കപ്പുറത്തേക്കു വെടിവയ്ക്കാൻ ആര്‍ക്കും അധികാരമില്ല. അങ്ങനെ വെടിവച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദികളെയും കല്ലെറിയുന്നവരെയും ജയില്‍ മോചിതരാക്കില്ല. ഇത് മോദി സര്‍ക്കാരാണ്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യും. ഒരു ഭീകരവാദിയെയും മോചിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
Read Moreപതിമൂന്നുകാരിയെ ക്രൂരമായി മർദിച്ച് പിതാവ്; ദൃശ്യങ്ങൾ ഫോണിൽ പകർത്തി വിദേശത്തുള്ള ഭാര്യയ്ക്ക് അയച്ചു നൽകി; മർദനത്തിന് പിന്നിലെ യഥാർഥകാരണം കണ്ടെത്തി പോലീസ്
കൊല്ലം: ഫോൺ താഴെ വീണതിന്റെ പേരിൽ 13 വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. പള്ളിത്തോട്ടം സ്വദേശിയായ 36കാരൻ ആണ് പള്ളിത്തോട്ടം പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30നാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ വീട്ടിലിരിക്കെ മൂത്ത കുട്ടിയായ 13വയസുകാരിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ മൊബൈൽ ഫോൺ താഴെ വീണു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദന ദൃശ്യങ്ങൾ ഇളയകുട്ടിയെകൊണ്ട് ഫോണിൽ വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ച് വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയ്ക്ക് അയച്ചു കൊടുത്തു. സംഭവ സമയത്ത് ഇയാളും കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യാ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണ ശേഷം ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ സമയം ഇതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് സംഘത്തോട് കുട്ടിയും ഭാര്യമാതാവും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസ് നിർദേശ പ്രകാരം കുട്ടിയെ ജില്ലാ ആശുപത്രിയിൽ…
Read Moreകുപ്പിവെള്ളത്തിലും മുലപ്പാലിലുംവരെ മൈക്രോ പ്ലാസ്റ്റിക്! വൻ വിപത്തെന്ന് പഠനറിപ്പോർട്ട്
മുംബൈ: നഗ്നനേത്രങ്ങൾക്കുപോലും കാണാൻ കഴിയാത്ത ചെറിയ പ്ലാസ്റ്റിക് കണികകൾ (മൈക്രോ പ്ലാസ്റ്റിക്) വിവിധമാർഗത്തിൽ നമ്മുടെ ശരീരത്തിൽ എത്തുന്നുവെന്ന് പഠനറിപ്പോർട്ട്. ഇവയാകട്ടെ വലിയ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. മൈക്രോ പ്ലാസ്റ്റിക് മനുഷ്യശരീരത്തിലേക്ക് എത്തുന്നതിന്റെ പ്രധാന ഉറവിടങ്ങളിലൊന്ന് വിപണിയിൽനിന്നു വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പി വെള്ളം ആണ്. ഫിൽട്ടർ ചെയ്ത ടാപ്പ് വെള്ളമോ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് ഉപയോഗിച്ച് നിർമിച്ച കുപ്പികളിലെ വെള്ളമോ കുടിക്കാൻ ശ്രദ്ധിക്കുക. ഉപ്പ് ആണ് മറ്റൊന്ന്. വ്യാപകമായ മലിനീകരണം മൂലം ഉപ്പിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ധാരാളം ഉൾപ്പെടുന്നു. ഹിമാലയൻ റോക്ക് സാൾട്ട് അല്ലെങ്കിൽ ഭൂഗർഭ സ്രോതസുകളിൽനിന്ന് ഉരുത്തിരിഞ്ഞ മറ്റു തരത്തിലുള്ള ഉപ്പ് വേണം ഉപയോഗിക്കാൻ. പ്ലാസ്റ്റിക് അധിഷ്ഠിത ടീ ബാഗുകൾ (പ്രത്യേകിച്ച് നൈലോൺ അല്ലെങ്കിൽ പോളിസ്റ്റർ എന്നിവകൊണ്ടു നിർമിച്ചവ) ചൂടുവെള്ളത്തിൽ കുതിർന്നാൽ കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണികകൾ പുറത്തുവിടുന്നു. ടീ ബാഗ് ഉപയോഗിച്ചു തയാറാക്കുന്ന ഒരു ഗ്ലാസ് ചായ…
Read Moreകൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് അച്ഛനും മകളും..! അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ
യുഎസ്: പാന്പുകളുടെ ചിത്രങ്ങൾ കാണുന്നതുപോലും മിക്കവർക്കും ഭയമാണ്. അവയുമായി ആരെങ്കിലും അടുത്തിടപഴകുന്നതു കാണാനും പലരും ഇഷ്ടപ്പെടില്ല. എന്നാൽ പടുകൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ടു വലിച്ചുകൊണ്ടു പോകുന്ന ഒരച്ഛന്റെയും മകളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ അന്പരപ്പിനൊപ്പം കൗതുകവും ഉണർത്തി. കലിഫോർണിയയിലെ ഫൗണ്ടൻ വാലിയിലുള്ള ഇൻഡോർ ഉരഗമൃഗശാലയിൽനിന്നുള്ള ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. മൃഗശാലയുടെ സ്ഥാപകനായ ജെയ് ബ്രൂവറും അദ്ദേഹത്തിന്റെ മകള്‍ ജൂലിയറ്റുമാണ് പെരുമ്പാമ്പുകളെ തോളിൽ വഹിച്ചുകൊണ്ടുപോകുന്നത്. തെല്ലും ഭയമില്ലാതെ പതിവ് ജോലി ചെയ്യുന്നപോലെയാണ് ഇരുവരുടെയും ശരീരഭാഷ. “ഞങ്ങൾ എല്ലാം ഒരു കുടുംബം’എന്നാണു വീഡിയോ പങ്കുവച്ച് ജൂലിയറ്റ് കുറിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. “അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല’ എന്നായിരുന്നു ചിലരുടെ പ്രതികരണം. 2009 ജൂലൈയിൽ ഉരഗമൃഗശാല സ്ഥാപിതമായശേഷം ഇതുവരെ രണ്ടു ലക്ഷത്തിലധികമാളുകൾ ഇവിടെ സന്ദർശനം നടത്തിയതായി പറയുന്നു. ബ്രൂവറും അദ്ദേഹത്തിന്റെ മൂന്നു പെൺമക്കളും ഉൾപ്പെടെ 20 ഓളം ജീവനക്കാർ…
Read More