തൃശൂര്‍: ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച കെപിസിസി ഉപസമിതി റിപോർട്ട് സ്വാഗതം ചെയ്യുന്ന് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്. പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് പറഞ്ഞ വി. ഡി. സതീശൻ പ്രസ്താവന പിൻവലിച്ച മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സുരേഷ് ഗോപിയുടെ ഇടപെടൽ കൊണ്ടാണ് വിജയം വരിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ വിജയത്തെ മാനം കെടുത്താൻ ശ്രമിക്കുകയാണ് സതീശൻ ചെയ്തതെന്ന് ബിജെപി ആരോപിച്ചു. പ്രതിപക്ഷ നേതാവ് തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകുമെന്നും ബി. ഗോപാലകൃഷ്ണന് അറിയിച്ചു.
Read MoreDay: September 23, 2024
ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റ്; ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം. കോന്പറ്റൻസ് അസെസ്മെന്റ് പ്രോഗ്രാമിലും (ക്യാപ്) നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷനുമായി കേരളത്തിൽനിന്നുള്ള നഴ്സിംഗ് പ്രഫഷണലുകൾ വിസിറ്റിംഗ് വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയത്. ക്യാപിൽ പങ്കെടുക്കാൻ വിസിറ്റിംഗ് വിസയ്ക്ക് ഏജന്റുമാർക്ക് വൻ തുകകൾ ഉദ്യോഗാർഥികൾ നൽകുന്നുണ്ട്. എന്നാൽ ക്യാപ് പൂർത്തിയാക്കിയിട്ടും നഴ്സിംഗ് കൗണ്‍സിൽ രജിസ്റ്റർ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലന്‍ഡ് വെല്ലിംഗ് ട ണിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണർമാർക്ക് കത്ത് നൽകിയത്. കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലൻഡിൽ ഉണ്ടായിരുന്ന നഴ്സിംഗ് ക്ഷാമം ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽനിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ…
Read Moreസുരക്ഷിത കരങ്ങളാൽ ശ്രുതിയെ ചേർത്ത് പിടിച്ചു യൂത്ത് കോൺഗ്രസ്; മാസം 15,000 രൂപ വീതം നൽകും; മുന്നോട്ടുള്ള ജീവിതത്തിന് ഒരു കൈത്താങ്ങ് മാത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുംബത്തെ നഷ്ടപ്പെടുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരണപ്പെടുകയും ചെയ്തതോടെ ഏകയായ ശ്രുതിയെ ചേർത്തു പിടിച്ചു യൂത്ത് കോൺഗ്രസ്. വാഹനാപകടത്തിൽ പരിക്കേറ്റ ശ്രുതിക്ക് ആറുമാസത്തേക്ക് ജോലിക്ക് പോകുവാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഓരോ മാസവും 15000 രൂപ അവളുടെ ചെലവുകൾക്കായി നല്‍കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ശ്രുതിയുടെ ഇനിയുള്ള ജീവിതത്തിൽ ഹൃദയതാളമാകേണ്ട, തണുപ്പും തണലും ആവേണ്ട പ്രിയപ്പെട്ടവൻ പെട്ടെന്ന് ഇല്ലാതായപ്പോൾ അവൾ അനുഭവിച്ച വേദന വലുതാണ്. ജിൻസന്റെയും ശ്രുതിയുടെയും വിവാഹത്തിന് യൂത്ത് കോൺഗ്രസ് സ്വർണാഭരണം സമ്മാനിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇനി അത് സാധ്യമല്ല. ഈ ദുരന്ത ഭൂമിയിൽ ശ്രുതിയോളം ആത്മബലത്തോടെ പോരാടിയ മറ്റൊരു മുഖം നമുക്ക് കാണുവാൻ കഴിയില്ല. അവളുടെ ആത്മവിശ്വാസത്തിനും മുന്നോട്ടുള്ള പോക്കിനും ഈ കൈത്താങ്ങ് ഒരു സഹായം ആവട്ടെയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read Moreഎന്തൊക്കെ കണ്ടാൽ പറ്റും: ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ചെളിമണ്ണ് നല്ലതെന്ന് യുവതി; വിമർശിച്ച് സൈബറിടം
ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്നതിന് പല രീതിയിലുള്ള മാർഗങ്ങൾ തേടിപ്പോകുന്നവരാണ് പലരും. ചെളി കഴിച്ചാൽ ആരോഗ്യം കൂടുമെന്ന് പറഞ്ഞാൽ നിങ്ങൾ അത് പരീക്ഷിച്ച് നോക്കാറുണ്ടോ? ഏയ് എവിടുന്ന് എന്ന് മറുപടി പറയാൻ വരട്ടെ… ചെളി കഴിച്ചാൽനിങ്ങളുടെ കുടൽ സംബന്ധമായ പ്രശ്നങ്ങളും ചർമ്മപ്രശ്നങ്ങളും അമിത വണ്ണവുമെല്ലാം നിയന്ത്രിക്കുന്നതിനു സഹായകരമാകുമെന്ന് പറഞ്ഞിരിക്കുകയാണ് ഫെർട്ടിലിറ്റി, ഹോർമോൺ കോച്ച് എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റെഫാനി അഡ്ലർ. ഇത് സംബന്ധിച്ച് ഒരു വീഡിയോ തന്നെ ഇവർ പങ്കുവച്ചിട്ടുണ്ട്. ഭൂമിയിലെ മനുഷ്യരേക്കാൾ കൂടുതൽ സൂക്ഷ്മാണുക്കളാണ് ഒരു ടീസ്പൂൺ ഓർഗാനിക് ബയോഡൈനാമിക് മണ്ണിൽ കാണപ്പെടുന്നത്. എല്ലാവരും ഇത് പരീക്ഷിക്കണമെന്നാണ് യുവതിയുടെ നിർദേശം. വീഡിയോ പങ്കുവച്ചതോടെ നിരവധി ആളുകളാണ് ഇവർക്കെതിരേ വിമർശനവുമായി എത്തിയത്. അപ്പന്റിസൈറ്റിസ് പോലുള്ള രോഗങ്ങൾ വേഗം പിടിപെടുമെന്നാണ് പലരുടേയും കമന്റ്. അതേസമയം ഭക്ഷ്യയോഗ്യമായ മണ്ണ് എന്ന പേരിൽ പല ഓൺലൈൻ സ്റ്റോറുകളും ഇത് വിൽപന നടത്തുന്നുണ്ട്. ഇതി…
Read Moreഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനേ… പാന്പിന്റെ കടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് യുവാവ്: വൈറലായി വീഡിയോ
പാമ്പ് എന്നു കേൾക്കുന്പോഴേ ഭയന്ന് പിന്നോട്ട് ഓടുന്നവരാണ് അധികം ആളുകളും. പാന്പിന്റെ പല വീഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പാന്പിന്റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു എന്നൊക്കെ നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ കാണുകയും ചെയ്യാം അത്. പാന്പ് കടി ഏൽക്കാതെ രക്ഷപെട്ട ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വിഷ്വല്‍ ഫീസ്റ്റ് എന്ന എക്സ് ഹാന്റിലില്‍ നിന്നും ‘ പാമ്പ് മുഖത്ത് കടിക്കുന്നതിന് മുമ്പ് ഒരാള്‍ പാമ്പിനെ പിടികൂടുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരു കൂറ്റൻ പാന്പിനെ യുവാവ് പിടികൂടുന്നതാണ് വീഡിയോ. പാന്പിനെ പിടിക്കുന്പോൾ അത് വായ തുറന്ന് യുവാവിനെ കടിക്കാൻ ശ്രമിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. തലനാരിഴയ്ക്കാണ് പാന്പിന്റെ കടിയിൽ നിന്ന് യുവാവ് രക്ഷപെട്ടത്. എന്തായാലും ഇതിന്റെ വീഡിയോ വളരെ വേഗംതന്നെ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. പലരും…
Read More“കടക്ക് പുറത്ത്’..! ഫേസ് ബുക്ക് കവർ ചിത്രത്തിൽ നിന്നും പിണറായിയെ പുറത്താക്കി പി.വി.അൻവർ എംഎൽ.എ; കൂടെ ചേർത്ത് നിർത്തി സ്വന്തം പ്രവർത്തകരെ
നിലന്പൂർ: മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഫേസ്ബുക്കിലെ കവർചിത്രം അൻവർ മാറ്റിയത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയാണ് കവർ ചിത്രമാക്കിയത്. പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഞായറാഴ്ച ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. “കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകും. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല.’- അൻവർ കുറിച്ചു. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ വ്യക്തമാക്കി. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട് എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. https://www.facebook.com/pvanvar…
Read Moreപീഡനത്തിന് ഇരയായ മകളെ വെടിവച്ചുകൊന്ന് അമ്മയും സഹോദരങ്ങളും; കുടുംബത്തിനും തങ്ങൾക്കും ഉണ്ടാകുന്ന അപമാന ഭയത്തിലാണ് കുറ്റം ചെയ്തതെന്ന് കുറ്റ സമ്മതം
ലക്നോ: പീഡനത്തിനിരയായ പെൺകുട്ടിയെ അമ്മയും സഹോദരന്മാരും വെടിവച്ചു കൊന്നു. ഉത്തരപ്രദേശിലെ സംഭാലിലാണ് നാടിനെ നടുക്കിയ അരങ്ങേറിയത്. 17കാരിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് കരുതിയാണ് ഇവർ കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ 18ന് സഹോദരനൊപ്പം മോട്ടോർ സൈക്കിളിൽ പോകുമ്പോൾ പെൺകുട്ടി വെടിയേറ്റാണ് കൊല്ലപ്പെട്ടത്. റിങ്കു(20) എന്ന യുവാവാണ് കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാൾ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങി. സംഭവത്തിന് പിന്നാലെ റിങ്കുവും സുഹൃത്തും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണമുയർത്തി. ഇതേതുടർന്ന് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്തുവന്നത്. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് കരുതിയാണ് കുട്ടിയെ കൊന്നതെന്ന് അമ്മയും ബന്ധുക്കളും പോലീസിനോടു പറഞ്ഞു. പെൺകുട്ടി, സഹോദരൻ നീരജിനും അമ്മ ബ്രിജ്വതിക്കുമൊപ്പം മോട്ടോർ സൈക്കിളിൽ വരവെ, മറ്റൊരു സഹോദരനായ വിനീതും മാതൃസഹോദരൻ മഹാവീറും ചേർന്നാണ് കൃത്യം നടത്തിയത്. നീരജ്, വിനീത്, ബ്രിജ്വതി എന്നിവരെ പോലീസ് അറസ്റ്റ്…
Read Moreഓണ വിപണി: സപ്ലൈക്കോയ്ക്കും കണ്‍സ്യൂമർഫെഡിനും നേട്ടം
തൊടുപുഴ: ഓണക്കാലത്ത് സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒരുക്കിയ വിപണികളിൽനിന്നു മെച്ചപ്പെട്ട വരുമാനം. സപ്ലൈക്കോ, കണ്‍സ്യൂമർഫെഡ്, കുടുംബശ്രീ ഓണച്ചന്തകളിലൂടെയാണ് ഇത്തവണ മെച്ചപ്പെട്ട വരുമാനം നേടാനായത്. കോടികളുടെ വരുമാനമാണ് ഓണച്ചന്തകളിലൂടെ ലഭ്യമായത്. സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ജില്ലാഫെയർ സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമേ താലൂക്ക് ഫെയറുകളും നടത്തി. ഇതിലൂടെ ആകെ 1.21 കോടിയാണ് വരുമാനമുണ്ടായത്. തൊടുപുഴ, നെടുങ്കണ്ടം, മൂന്നാർ ഡിപ്പോകൾക്ക് കീഴിലെ താലൂക്ക് ഫെയറുകളുടെയും ജില്ലാ ഫെയറിന്റെയും ചേർത്തുള്ള വരുമാനമാണിത്. ജില്ലാ ഫെയറിൽ മാത്രം നടന്ന വിൽപ്പനയിലൂടെ 7,92,315 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ആറിനാണ് ഓണച്ചന്തകൾ തുടങ്ങിയത്. ഉത്രാടനാളായ 14ന് അവസാനിച്ചു. സബ്സിഡി, നോണ്‍ സബ്സിഡി സാധനങ്ങളും ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടായിരുന്നു. പകൽ രണ്ടു മുതൽ നാലു വരെയുള്ള സമയത്ത് വാങ്ങിയാൽ 45 ശതമാനംവരെ അധിക ഡിസ്കൗണ്ടും അനുവദിച്ചിരുന്നു. സബ്സിഡിയിതര സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനം…
Read More