ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്തിൽ നമ്മൾ പഠിച്ച വിയറ്റ്നാമിനു യുദ്ധത്തിന്റെയും കലാപങ്ങളുടെയും നിറങ്ങളായിരുന്നു. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു തകര്‍ത്തു തരിപ്പണമാക്കിയ നാട്, വിപ്ലവനായകൻ ഹോ ചിമിന്റെ നേതൃത്വത്തിലുള്ള തിരിച്ചടിയുടെയും പ്രതിരോധത്തിന്റെയും കഥകൾ… വിയറ്റ്നാമിന്റെ ഭൂതകാലത്തെക്കുറിച്ചു നമ്മൾ കേട്ടതേറെയും ക്രൈം ത്രില്ലർ സിനിമയുടെ സ്വഭാവമുള്ളതായിരുന്നു. കാലം മാറി, വിയറ്റ്നാമും…. പഴയ വിയറ്റ്നാമല്ല പുതിയ വിയറ്റ്നാം. യുദ്ധങ്ങളുടെ നാടെന്ന പേരുദോഷമുള്ള ജാതകം ഇന്ന് ആ നാട് മാറ്റിയെഴുതിക്കഴിഞ്ഞു. തുടര്‍ച്ചയായ യുദ്ധങ്ങള്‍ (1940-1975) അടിമുടി തകര്‍ത്ത വിയറ്റ്നാമിലെ ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം, ഇന്നു “ഞങ്ങളുടെ വിയറ്റ്നാം പഴയ വിയറ്റ്നാമല്ല’ എന്നു പറയാതെ പറയുന്നുണ്ട്. വെടിയൊച്ചകള്‍ നിലച്ചെന്നു മാത്രമല്ല, കൃഷിയും വ്യവസായങ്ങളും ടൂറിസവുമെല്ലാം ഇഴചേര്‍ന്നു, വിയറ്റ്നാം പുരോഗതിയിലേക്കു വഴിമാറി. വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായും വിയറ്റ്നാം ഇന്നു മാറിക്കഴിഞ്ഞു. വിയറ്റ്നാമീസ് ഭാഷയിൽ സിന് ചാവോ (ഹലോ..) എന്നു സ്നേഹപൂര്‍വം വിളിച്ച് ആ രാജ്യവും ജനതയും…
Read MoreDay: September 25, 2024
പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിക്കുന്പോൾ…
നമ്മുടെ ജീവിതത്തിലുടനീളം വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണായകകാര്യങ്ങളിലൊന്നാണ് ഓർമകൾ. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകൾ ആണ് ഓർമകൾ. ഓർമകളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. അവ നമ്മുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് നമുക്ക് സ്വയം തിരുത്താം. ഓർമകൾ നശിച്ചു പോവുക എന്നതാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി. ഡിമെൻഷ്യ ഓർമകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് ഡിമെൻഷ്യ (dementia) അഥവാ സ്മൃതിനാശം എന്നു പറയുന്നത്. ലോകത്തിൽ ആകമാനം 50 ദശലക്ഷം പേർക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത് നാലു ദശലക്ഷത്തിന് അടുത്ത് വരും. രോഗികളെ മാത്രമല്ല…ഓർമക്കുറവ് മാത്രമല്ല അതുകാരണം ഉണ്ടാകുന്ന ആശയക്കുഴപ്പവും രോഗിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ ബാധിക്കുന്നു. വികാരങ്ങളുടെ നിയന്ത്രണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രോഗികളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബാധിക്കുന്നു. ഓർമകളെ…
Read Moreകിടപ്പുമുറിയിലും കുളിമുറിയിലും ഒളികാമറ; വാടകവീടിന്റെ ഉടമയുടെ മകൻ അറസ്റ്റിൽ; വീടിന്റെ താക്കോൽ ഒരു ദിവസം യുവാവിനെ ഏൽപിച്ചിരുന്നെന്ന് യുവതി
ന്യൂഡൽഹി: യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്കാമറ വച്ച വാടകവീടിന്റെ ഉടമയുടെ മകനെ അറസ്റ്റ് ചെയ്തു. ബൾബ് ഹോൾഡറിനകത്താണ് മെമ്മറി കാർഡ് ഉൾപ്പെടെയുള്ള കാമറകൾ വച്ചിരുന്നത്. സംശയം തോന്നിയ യുവതി വീടിനകത്തു വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. അടുത്തയിടെ ഉത്തർപ്രദേശിലെ വീട്ടിൽ പോയപ്പോൾ വാടക വീടിന്റെ താക്കോൽ വീട്ടുടമയുടെ മകൻ കരണിനെ (30) യുവതി ഏൽപിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ കാമറ വച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചു. കാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ച ലാപ്ടോപ് പിടിച്ചെടുത്തെന്നു പോലീസ് പറഞ്ഞു.
Read Moreഅജ്ഞാതസംഘം സഹോദരങ്ങളെ വെട്ടിപരിക്കേൽപ്പിച്ച് ഒന്നര പവന്റെ മാല മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
കുന്നംകുളം: ചെറുവത്താനിയിൽ അജ്ഞാത സംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചു.വടക്കേക്കാട് സ്വദേശികളായ തോട്ടുപുറത്ത് വീട്ടിൽ റെനിൽ (22), രാഹുൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. റെനിലിന്റെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ മാല കവർന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കുന്നംകുളത്തുനിന്ന് വടക്കേക്കാട്ടേക്ക് പോകുന്നതിനിടെ ചെറുവത്താനിയിൽ വെച്ച് രാഹുൽ ഓടിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ കഴിഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ പെട്രോളുമായി വന്ന് പെട്രോൾ ഒഴിക്കുന്നതിനിടെ നിരവധി ബൈക്കുകളിലായി എത്തിയ പതിനഞ്ചോളം വരുന്ന സംഘം ചെറുവത്താനിയിൽ വെച്ച് യുവാക്കളെ അസഭ്യം പറയുകയും ചോദ്യം ചെയ്ത യുവാക്കളെ കയ്യിൽ കരുതിയ ആയുധം കൊണ്ട് നെഞ്ചിന് താഴെയും കയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തടയാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പറയുന്നു.പരിക്കേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ…
Read Moreശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു: പൊതുതെരഞ്ഞെടുപ്പ് നവംബർ 14ന്
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടു. കാലാവധി അവസാനിക്കാൻ 11 മാസം ശേഷിക്കെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. നവംബർ 14ന് രാജ്യത്തു പൊതുതെരഞ്ഞെടുപ്പു നടക്കും. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ ദിസനായകെ ഒപ്പുവച്ചു. ഇന്നലെ രാത്രിമുതലാണു പ്രാബല്യം. 2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.
Read Moreപിടിതരാതെ സ്വർണവില കുതിക്കുന്നു; ഗ്രാമിന് 7,060 രൂപയും പവന് 56,480 രൂപയുമായി റിക്കാർഡ് വിലയിൽ
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും റിക്കാര്‍ഡ് തിരുത്തി സ്വര്‍ണവില. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,060 രൂപയും പവന് 56,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5840 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2660 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലവര്‍ധന ക്രമാതീതമായി വര്‍ധിക്കുന്നത്.യുദ്ധ ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കുമിയുന്നു. ഉടന്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധനവ് തുടരും. വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വര്‍ണവില 2700 കടക്കാനുള്ള സാധ്യതകളുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
Read Moreബെയ്റൂട്ടിൽ കൊല്ലപ്പെട്ടത് ഹിസ്ബുള്ള റോക്കറ്റ് വിഭാഗം കമാന്‍ഡര്‍: ഇസ്രയേലിനോട് ഒറ്റയ്ക്ക് ഏറ്റുമുട്ടാൻ ഹിസ്ബുള്ളയ്ക്ക് കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ്
ജറുസലേം: ലെബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇബ്രാഹിം ഖുബൈസി, ഹിസ്ബുള്ളയുടെ മിസൈല്‍-റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡര്‍ എന്ന് റിപ്പോർട്ട്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഖുബൈസിയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) പറയുന്നു. 1980കൾ മുതലാണ് ഖുബൈസി ഹിസ്ബുള്ളയുടെ ഭാഗമായത്. ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ടു ഹിസ്ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ് -മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു. 2000ല്‍ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയ മൗണ്ട് ഡോവ് ഓപ്പറേഷന് പിന്നില്‍ ഖുബൈസി ആയിരുന്നുവെന്നും പറയുന്നുണ്ട്. ഈ സൈനികരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹിസ്ബുള്ളയില്‍ വലിയ സ്വാധീനമുള്ള ഇബ്രാഹിം ഖുബൈസിയുടെ മരണത്തെ രക്തസാക്ഷിത്വം എന്നാണ് ഹിസ്ബുള്ള വിശേഷിപ്പിച്ചത്. അതേസമയം, ഇസ്രയേലിനോട് ഒറ്റയ്ക്ക് ഏറ്റുമുട്ടാൻ ഹിസ്ബുള്ളയ്ക്ക് കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നും എല്ലാവിധത്തിലുള്ള…
Read Moreനടന് സിദ്ദിഖ് എവിടെ..? ഹർജി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും നടൻ ഒളിവിൽ തന്നെ; പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന
കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രമുഖ നടനും താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ കണ്ടെത്താനായി തെരച്ചില്‍ വ്യാപകം. ഹർജി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും സിദ്ദിഖ് എവിടെയെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലടക്കം തെരച്ചില്‍ തുടരുകയാണ്. സിദ്ദിഖിന്റെ എറണാകുളത്തെ വീടുകളില്‍ ഇന്നലെ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഹോട്ടലുകളില്‍ അടക്കം ഇന്ന് അര്‍ധരാത്രിവരെ നീണ്ട പരിശോധന നടന്നിരുന്നു. പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധനസിദ്ദിഖിനെ കണ്ടെത്തുന്നതിനായി പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയാണ്. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. സിനിമ മേഖലയിലെ സിദ്ദിഖിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. ഗുരുതരകുറ്റകൃത്യത്തില്‍ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ…
Read Moreയുവാവിനെ കൊന്ന് ആംബുലൻസിൽ തള്ളിയ സംഭവം; അഞ്ചുപേർ പിടിയിൽ; മുഖ്യപ്രതികൾക്കായി തെരച്ചിൽ തുടരുന്നു
കൈപ്പമംഗലം (തൃശൂർ): കോയന്പത്തൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി ഉപേക്ഷിച്ച് മുങ്ങിയ കേസിൽ അഞ്ചുപേർ കസ്റ്റഡിയിൽ. കൈപ്പമംഗലം, കണ്ണൂർ സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. ഇതിൽ മൂന്നുപേർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. കണ്ണൂർ, കോഴിക്കോട് മേഖലയിൽ പോലീസ് സംഘം മുഖ്യപ്രതികളടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ഇപ്പോൾ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കൊലപാതകത്തിന് കേസെടുക്കുക. ഇതിനു ശേഷമായിരിക്കും പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുക. അരുണിന്റെ ബന്ധുക്കൾ തൃശൂരിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇറിഡിയം-റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക ഇടപാടാണ് അരുണിന്റെ കൊലപാതകത്തിലേക്കു നയിച്ചിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തൽ.
Read Moreമണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി: ലോറിക്കുള്ളില്‍ മൃതദേഹമെന്ന് സംശയം
അങ്കോറ: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് പറഞ്ഞു. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ക്യാബിന് പുറത്തെടുക്കുന്ന സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും. ‘അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം’ എന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്നും ജിതിൻ കൂട്ടിച്ചേർത്തു.
Read More