കൊച്ചി: അന്തരിച്ച സിപിഎം നേതാവും പിതാവുമായ എം.എം. ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദിച്ചെന്നു കാണിച്ച് മകള്‍ ആശ ലോറന്‍സ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. വനിതകള്‍ അടങ്ങിയ സിപിഎം റെഡ് വോളണ്ടിയര്‍മാരാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ തനിക്ക് പരിക്കേറ്റെന്നും സി.എന്‍. മോഹനനും ലോറന്‍സിന്റെ മകന് എം.എല്‍. സജീവനും സഹോദരി ഭര്‍ത്താവ് ബോബനും മര്‍ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതി എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറിയെന്നും ഉടന്‍ കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.എം.എം. ലോറന്‍സിന്റെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അദേഹത്തിന്റെ മക്കളില്‍നിന്ന് അഭിപ്രായം തേടാന്‍ ഇന്ന് ഹിയറിംഗ് നടക്കും. എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥാണ് മൂന്നുമക്കളെയും ഹിയറിംഗിന് വിളിച്ചിരിക്കുന്നത്.
Read MoreDay: September 25, 2024
ട്രംപിന് ഇറാനിൽനിന്നു വധഭീഷണി: ഇത്തവണ തോറ്റാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് ഇറാനിൽനിന്ന് വധഭീഷണി ഉണ്ടെന്ന് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ട്രംപിന്റെ ജീവൻ നിലവിൽ അപകടത്തിലാണെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാന്റെ ഭീഷണി വർധിച്ചുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപിനെ സംരക്ഷിക്കാനും തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനും യുഎസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപിന്റെ സംഘം പ്രതികരിച്ചു. അമേരിക്കൻ കാര്യങ്ങളിൽ ഇടപെടുമെന്ന അമേരിക്കൻ അവകാശവാദം ഇറാൻ നേരത്തെ നിഷേധിച്ചിരുന്നു. അടുത്ത കാലത്തായി ട്രംപിനെതിരേ രണ്ടുതവണ വധശ്രമം നടന്നിരുന്നു. പെൻസിൽവാനിയയിൽ നടന്ന ആദ്യത്തെ ആക്രമണത്തിൽ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. അതേസമയം, നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസിനോടു തോറ്റാൽ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. 2016നും 2020 നും ശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്.
Read Moreഒടുവിൽ കൈവിട്ടു… എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട സംഭവം’; അന്വേഷിക്കാൻ ഉത്തരവിട്ട് സർക്കാർ; അന്വേഷണം ഡിജിപിക്ക്
തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഡിജിപിയോടാണ് അന്വേഷിക്കാൻ നിർദേശം നൽകിയത്. തൃശൂരിൽ വച്ചും കോവളത്തു വച്ചും ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹോസബലെ, റാം മാധവ് എന്നിവരുമായാണ് എഡിജിപി കൂടികാഴ്ച നടത്തിയത്. 2023 മെയ്, ജൂൺ മാസങ്ങളിലായിരുന്നു കൂടികാഴ്ച.എഡിജിപിക്കൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയെടുക്കും. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നവരുടെ മൊഴിയാണ് എടുക്കുക. നേരത്തെ അന്വേഷണം ഉണ്ടാകുമെന്ന് ഇടതു മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഉത്തരവിറക്കിയിരുന്നില്ല.
Read Moreമൂന്നാറിൽ ഒറ്റക്കൊമ്പന്റെ ആക്രമണം; രണ്ടു തൊഴിലാളികള്‍ക്കു പരിക്ക് ; സാരമായി പരിക്കേറ്റ ശേഖറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ എംജി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആനയുടെ കൊമ്പു കൊണ്ടാണ് ശേഖറിന് പരിക്കേറ്റത്. കാല് ഒടിയുകയും ചെയ്തു. ശേഖറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഴകമ്മയ്ക്ക് വീണു പരിക്കേറ്റത്. പഞ്ചായത്തിന്റെ കീഴില്‍ ദിവസവേതാനിസ്ഥാനത്തില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന തൊഴിലാളികളാണ് ഇവർ. പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടോടെ മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം. രാവിലെ എത്തി ജോലി ആരംഭിച്ചപ്പോള്‍ തന്നെ കാട്ടാന തൊട്ടുമുന്നില്‍ എത്തുകയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലകളില്‍ തന്നെ തുടരുന്ന ഒറ്റക്കമ്പന്‍ എന്ന കാട്ടാനയായിരുന്നു സംസ്കരണ പ്ലാന്റില്‍ എത്തിയത്. മുമ്പും പലതവണ പ്ലാന്റില്‍ കാട്ടാനകള്‍ എത്തിയിരുന്നെങ്കിലും ഇത്തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നിരുന്നില്ല.…
Read Moreസിനിമയിലേക്ക് വരാൻ വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല: അനിഖ സുരേന്ദ്രൻ
സിനിമയിലേക്ക് വരാൻ വലിയ ബുദ്ധിമുട്ടുകളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അതുപോലെ ഞാൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉള്ളവരെല്ലാം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അമ്മയും പഠിക്കാൻ സഹായിക്കുമായിരുന്നു. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ ഇപ്പോൾ ഞാൻ ശ്രമിക്കുന്നുണ്ട്. ഞാൻ കണ്ടിട്ടുള്ള താരങ്ങളിൽ പലരും സ്കൂൾ കഴിഞ്ഞ് കോളജിൽ പോകാതെ ഡിസ്റ്റൻസായി പഠിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷെ കോളജ് ലൈഫ് എഞ്ചോയ് ചെയ്യണമെന്നത് എന്റെ നിർബന്ധമായിരുന്നു. കാരണം അമ്മയുടെ കോളജ് ലൈഫിനെ കുറിച്ചൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. എനിക്ക് ഇപ്പോൾ എന്റെ കോളജ് ലൈഫ് ആസ്വദിക്കാൻ സാദിക്കുന്നുണ്ട്. ജേർണലിസാണ് പഠിക്കുന്നത്. പ്ലസ് ടു കഴിഞ്ഞിട്ട് ഒരു വർഷം ഗ്യാപ് എടുത്തിട്ടാണ് കോളജിൽ ചേർന്നത്. ആ ഒരു വർഷം ജോലി മാത്രമാണ് ചെയ്തിരുന്നത്. ഒരു സോഷ്യൽ ലൈഫ് എനിക്ക് ഉണ്ടായിരുന്നില്ല. അത് സ്ട്രസ്ഫുള്ളയായിരുന്നു. കോളജിൽ പോയിത്തുടങ്ങിയതോടെ എല്ലാം ബാലൻസ് ചെയ്ത് ആസ്വദിക്കാൻ തുടങ്ങി…
Read Moreഇപ്പഴത്തെ പിള്ളേരുടെ ഓരോ പാഷനേ… വേഷപ്പകർച്ചയുമായി പ്രയാഗ: ഇതെന്ത് കൂത്തെന്ന് കമന്റ്
ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. നാടൻ ലുക്കിൽ മാത്രം കണ്ടിട്ടുള്ള പ്രയാഗ വളരെപെട്ടെന്നാണ് വ്യത്യസ്ത മേക്കോവറുകളില്‍ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തിയാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ ചില ചിത്രങ്ങളാണ് ചര്‍ച്ചയായി മാറിയിട്ടുള്ളത്. പ്രമുഖ ജ്വല്ലറിക്ക് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ടെന്ന് പ്രയാഗ കുറിച്ചിട്ടുണ്ട്. പോസിറ്റീവായും നെഗറ്റീവായുമുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്. ഇതെന്താണ് സംഭവിച്ചതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കുട്ടിക്കൊന്നുമില്ല, എല്ലാം ശരിയാവും. മിടുക്കി കുട്ടിയാണ്, കുട്ടിക്കെന്താണ് പറ്റിയത് തുടങ്ങിയ കമന്റുകളായിരുന്നു ചിത്രങ്ങളുടെ താഴെ കൂടുതലായും വന്നത്. നിമിഷനേരം കൊണ്ട് ചിത്രങ്ങളെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
Read Moreഎറണാകുളം – യെലഹങ്ക റൂട്ടിൽ യാത്രക്കാരില്ല: ഉത്സവകാല സ്പെഷൽ ട്രെയിൻ റദ്ദാക്കി
കൊല്ലം: മതിയായ യാത്രക്കാർ ഇല്ലാത്തതിനാൽ എറണാകുളം – യെലഹങ്ക റൂട്ടിൽ സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ സർവീസ് റെയിൽവേ റദ്ദാക്കി. 06101 എറണാകുളം – യെലഹങ്ക ട്രെയിൻ ഇന്ന്, 27, 29 തീയതികളിലാണ് റദ്ദ് ചെയ്തിട്ടുള്ളത്. തിരികെയുള്ള യെലഹങ്ക – എറണാകുളം (06102) സർവീസ് നാളെ, 28, 30 എന്നീ തീയതികളിലും കാൻസൽ ചെയ്തതായി തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. അതേ സമയം അമിത ടിക്കറ്റ് നിരക്കാണ് ഈ ട്രെയിനിൽ യാത്രക്കാർ കുറയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ എന്ന പേരിലാണ് ഉത്സവകാല വണ്ടികൾ ഓടിക്കുന്നത്. ഇത്തരത്തിലെ എക്സ്പ്രസ് ട്രെയിനുകൾക്ക് സാധാരണ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. സൂപ്പർ ഫാസ്റ്റ് ആകുമ്പോൾ ടിക്കറ്റ് ചാർജ് അതിലും കൂടും. മാത്രമല്ല പാൻട്രി കാർ അടക്കമുള്ള സൗകര്യങ്ങൾ സ്പെഷൽ ട്രെയിനുകളിൽ ഉണ്ടാകാറില്ല. ബോഗികളിൽ എല്ലായ്പ്പോഴും വെള്ളവും…
Read Moreപൂരം കലക്കൽ: എഡിജിപി യുടെ റിപ്പോർട്ടിനോട് ഡിജിപിയുടെ വിയോജിപ്പ്; തുടരന്വേഷണത്തിന് നിയമോപദേശം തേടാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് വിശദ അനേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയ സാഹചര്യത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും. എ ഡിജിപി യുടെ റിപ്പോർട്ടിനോട് വിയോജിച്ചുകൊണ്ടാണ് സംസ്ഥാന പോലീസ് മേധാവി കുറിപ്പോടെ മുഖ്യമന്ത്രിക്കു കത്തു നൽകിയത്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈകിയതിലും ഡിജിപി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.പൂരം നടത്തിപ്പിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുത്തിയത് ആശയ കുഴപ്പങ്ങൾക്കു കാരണമായെന്നുമാണ് ഡിജിപിയുടെ നിഗമനം. ഉന്നത ഉദ്യോഗസ്ഥർ തൃശൂരിൽ ഉണ്ടായിട്ടുപോലും കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിയാത്തതു വീഴ്ചയാണെന്നാണ് ഡിജിപി യുടെ നിലപാട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. എഡിജിപി തയാറാക്കിയ റിപ്പോർട്ട് അപൂർണമാണെന്നും പൂരം കലക്കിയതുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം ആവശ്യമാണെന്നുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ…
Read Moreകഴിവിന് അനുസരിച്ചിട്ടുള്ള അംഗീകാരങ്ങൽ കിട്ടിയിട്ടില്ലെങ്കിലും പകരം വയ്ക്കാൻ വേറെ ആരും ഇതുവരെയുണ്ടായിട്ടില്ല: കലാ രഞ്ജിനി
ആദ്യം അച്ഛൻ പിന്നെ അനിയൻ, ചിറ്റപ്പൻ, മിനി മോൾ ( കൽപ്പന) അതെല്ലാം നഷ്ടങ്ങളാണ്. മിനി മോളുടെ മരണം എല്ലാവരുടെയും നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചിട്ടുള്ള അംഗീകാരങ്ങൽ കിട്ടിയിട്ടില്ലെങ്കിലും അവൾക്ക് പകരം വെയ്ക്കാൻ വേറെ ആരും ഇതുവരെയുണ്ടായിട്ടില്ലന്ന് സഹോദരിയും നടിയുമായ കലാരഞ്ജിനി. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അപ്പോഴൊക്കെ സഹപ്രവർത്തകർ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു. അതൊരു ആശ്വാസമായിരുന്നു. ദിലീപ് നായകനായ കൊച്ചി രാജാവിൽ അഭിനയിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. ഇത് കേട്ട ഉടനെ ദിലീപും മുരളിച്ചേട്ടനും ഞാനും അഭിനയിക്കാനുള്ള സീനുകൾ എല്ലാം വേഗം തീർത്തു. ആശുപത്രിയിലേക്ക് പോകാൻ ഞാൻ ഇറങ്ങിയപ്പോൾ എന്റെ പ്രതിഫലം മുഴുവനായി ദിലീപ് വാങ്ങിത്തന്നു. എന്നിട്ട് പറഞ്ഞു ചേച്ചി വേറൊന്നും ഇപ്പോൾ നോക്കേണ്ട, ആദ്യം ആശുപത്രി കാര്യങ്ങൾ നോക്കൂവെന്ന്, അതൊരിക്കലും മറക്കില്ല എന്ന് കലാരഞ്ജിനി പറഞ്ഞു.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് : മുൻ ‘അമ്മ’ ഭാരവാഹികളുടെ മൊഴിയെടുക്കാനൊരുങ്ങി പ്രത്യേക അനേഷണ സംഘം
തിരുവനന്തപുരം : ഹേമ കമ്മിറ്റി മുൻപാകെയുള്ള വനിത ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ മുൻ ഭാരവാഹികളിൽ നിന്നു പ്രത്യേക അനേഷണ സംഘം മൊഴിയെടുക്കും. ഇന്ന് മുതൽ ഇതിനുള്ള നടപടികൾ കൈക്കൊള്ളും. ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയവർ നേരത്തെ അമ്മയിൽ പരാതി നൽകിയിരുന്നോയെന്നും അതിൽ ഭാരവാഹികൾ ഇടപെട്ടിരുന്നുവോയെന്നും അന്വേഷി ക്കാനാണ് അമ്മ ഭാരവാഹികളിൽ നിന്നും മൊഴിയെടുക്കുന്നത്. വനിതാ പ്രവർത്തകർക്ക് ദുരനുഭവമുണ്ടായ കാലയളവിൽ അമ്മയുടെ ഭാരവാഹികളായിരുന്നവരുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു. അമ്മ ഭാരവാഹികളുടെ വീടുകളിലെത്തിയും പ്രത്യേക അന്വേഷണസംഘത്തിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയും ആയിരിക്കും മൊഴി രേഖപ്പെടുത്തുക. മൊഴി നൽകേണ്ടവർക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കാൻ കാല താമസം വരുത്തിയതിനു സർക്കാരിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറാനും…
Read More