ഉത്തരേന്ത്യയില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമയിൽ മിന്നും താരമായി മാറിയ നടിയാണ് പൂനം ബജ്വ. മലയാളത്തിലടക്കം നിരവധി തെന്നിന്ത്യൻ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് പൂനം. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന പൂനം ബജ്വ തിരികെ വരുന്നത് നാല് വര്‍ഷത്തിന് ശേഷമാണ്. ജയം രവി നായകനായ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂനത്തിന്റെ തിരിച്ചുവരവ്. രണ്ടാം വരവിലും കൈയടി നേടാൻ പൂനം ബജ്വയ്ക്ക് സാധിച്ചു. റോമിയോ ആൻഡ് ജൂലിയറ്റില്‍ സഹനടിയായാണു പൂനം അഭിനയിച്ചത്. മുന്‍നിര നായികയായി തിളങ്ങിയിട്ടുള്ള പൂനം പക്ഷെ ഈ ചുവടുമാറ്റത്തില്‍ ഒട്ടും നിരാശപ്പെട്ടിരുന്നില്ല. തന്നെ അടയാളപ്പെടുത്താന്‍ സാധിക്കുന്ന കഥാപാത്രം എന്നതായിരുന്നു നോക്കിയതെന്നാണ് പൂനം പറഞ്ഞിട്ടുള്ളത്. സത്യത്തില്‍ സ്ഥിരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു മടുത്തിരുന്നു പൂനം. എന്നാല്‍ സെറ്റിലെ ആദ്യത്തെ ദിവസം പൂനം ബജ്വയ്ക്ക് മോശം അനുഭവമായിരുന്നു സമ്മാനിച്ചത്. ഇതേക്കുറിച്ച് മുമ്പ് ഒരിക്കല്‍ നല്കിയ അഭിമുഖത്തില്‍…
Read MoreDay: September 25, 2024
നെഹ്റു ട്രോഫിയിൽ ഇത്തവണ ആര് മുത്തമിടും; ഫലം പ്രവചിച്ച് സമ്മാനം നേടാം; എൻട്രികൾ അയയ്ക്കേണ്ടത് തപാൽ കാർഡിൽ
ആലപ്പുഴ: നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന് വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്സര് ചെയ്യുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ് (പതിനായിരത്തി ഒന്ന് രൂപ) സമ്മാനമായി ലഭിക്കും. ചുണ്ടന് വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാല്‍ കാര്‍ഡില്‍ എഴുതി തപാലിലാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാര്‍ഡില്‍ നെഹ്റു ട്രോഫി പ്രവചനമത്സരം- 2024 എന്നെഴുതണം. 27ന് വരെ ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001.…
Read Moreസിദ്ധാര്‍ഥന്റെ മരണം: ജുഡീഷ്യൽ റിപ്പോർട്ട് തള്ളി നടപടി; സസ്പെൻഷൻ നേരിട്ട ഡീനിനേയും അസി. വാർഡനേയും സർവീസിൽ തിരിച്ചെടുത്തു
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തിൽ സസ്പെൻഷൻ നേരിട്ട ഡീൻ എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. കോളജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം. ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസി കെ.എസ്. അനിൽ ഉൾപ്പെടെ നാലുപേർ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിർത്തു. സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ, പൂക്കോട് വെറ്ററിനറി കോളജ് ഡീൻ ആയിരുന്ന എം.കെ. നാരായണൻ, മുൻ അസിസ്റ്റന്‍ഡ് വാർഡൻ ഡോ. കാന്തനാഥൻ എന്നിവർക്കെതിരേ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഓഗസ്റ്റ് 23ന് വിസിക്ക് നൽകിയിരുന്നു. 45 ദിവസത്തിനകം നടപടി സ്വീകരിച്ച് അറിയിക്കണം എന്നായിരുന്നു നിർദേശം. എന്നാൽ തുടർനപടി വേണ്ടെന്ന്…
Read Moreഇവൈ കന്പനിയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്: അന്നാ സെബാസ്റ്റ്യൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് രജിസ്ട്രേഷൻ ഇല്ല
പുനെ: അമിത ജോലിഭാരത്തെത്തുടര്‍ന്ന് മകള്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ട മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പുനെയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മിഷണറെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പുനെയിലെ ഇവൈ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് രജിസ്ട്രേഷനില്ലെന്നു കണ്ടെത്തിയത്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കു പരമാവധി ഒമ്പതുമണിക്കൂറാണ് ദിവസം ജോലി സമയം. ആഴ്ചയില്‍ ഇത് 48 മണിക്കൂറാണ്.
Read Moreകുട്ടിയായിരിക്കെ ക്ഷേത്രത്തിൽനിന്നു പണം കവർന്നു: 27 വർഷത്തിനുശേഷം ക്ഷമാപണ കത്തടക്കം പണം തിരികെ നൽകി യുവാവ്
എന്തെങ്കിലും തെറ്റ് ചെയ്താൽ അതിന് ശിക്ഷ അനുഭവിക്കുകയോ പ്രായശ്ചിത്തം ചെയ്യുകയോ ചെയ്തില്ലെങ്കിൽ കുറ്റബോധം ഒഴിയാബാധയായി തുടരും. കുറ്റം ആരും കണ്ടുപിടിച്ചില്ലെങ്കിലും ഇതായിരിക്കും മിക്കവരുടെയും അവസ്ഥ. ദക്ഷിണകൊറിയയിലെ ഒരു ക്ഷേത്രത്തിൽ അടുത്തിടെ ഒരു അസാധാരണ പ്രായശ്ചിത്തം നടന്നു. കുട്ടിയായിരിക്കെ ക്ഷേത്രത്തിൽനിന്നു മോഷ്ടിച്ച പണം പലിശയടക്കം 27 വർഷത്തിനുശേഷം തിരികെ നൽകിയാണ് അജ്ഞാതൻ പ്രായശ്ചിത്തം നിറവേറ്റിയത്. കൂടെ ഭണ്ഡാരപ്പെട്ടിയിൽ ഒരു ക്ഷമാപണ കത്തും നിക്ഷേപിച്ചു. ഗ്യോങ്സാങ് പ്രവിശ്യയിലെ ടോങ്ഡോ ക്ഷേത്രത്തിൽനിന്ന് 1997ലാണു താൻ പണം മോഷ്ടിച്ചതെന്നു കത്തിൽ പറയുന്നു. 30,000 വോൺ (1920 ഇന്ത്യൻ രൂപ) ആണു മോഷ്ടിച്ചത്. ദിവസങ്ങൾക്കുശേഷം വീണ്ടും മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ഒരു സന്യാസി പിടികൂടി. പക്ഷേ, ആ സന്യാസി എന്നെ പോലീസിന് കൈമാറിയില്ല. മോഷണവിവരം മറ്റാരോടും പറഞ്ഞുമില്ല. പകരം തന്നെ ആശ്വസിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. ഈ സംഭവം തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചെന്നും പിന്നീടു തന്റേതല്ലാത്തതൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും കത്തിൽ…
Read Moreഅന്താരാഷ്ട്ര ഓപ്പണ്‍ ഫിഡെ ക്ലാസിക്കല്‍ ചെസ് ചാന്പ്യന്‍ഷിപ്പ്; ക്രിസ്റ്റി ജോര്‍ജ് ജേതാവ്
കൊച്ചി: കോഴിക്കോട് നടന്ന കെ.ജി. മാരാര്‍ മെമ്മോറിയല്‍ അന്താരാഷ്ട്ര ഓപ്പണ്‍ ഫിഡെ ക്ലാസിക്കല്‍ ചെസ് ചാന്പ്യന്ഷിപ്പില് കേരളത്തിനായി മത്സരിച്ച ക്രിസ്റ്റി ജോര്‍ജ് ജേതാവായി. അര ലക്ഷം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. തമിഴ്നാട്ടില്‍നിന്നുള്ള മുരളീകൃഷ്ണന് എ. രവികുമാറിനെ തോല്‍പ്പിച്ചാണു ക്രിസ്റ്റി ഒന്നാമതെത്തിയത്. രണ്ടു വര്‍ഷമായി ദേശീയ, അന്തർദേശീയ ചെസ് ടൂര്‍ണമെന്റുകള്‍ കളിക്കുന്ന പതിമൂന്നുകാരനായ ക്രിസ്റ്റിയുടെ ഫിഡേ റേറ്റിംഗ് 1885 ആണ്. കളമശേരി ആലങ്ങാടൻ ജോർജ് വർഗീസിന്റെയും മൃദുല വർഗീസിന്റെയും മകനായ ക്രിസ്റ്റി തൃക്കാക്കര നൈപുണ്യ സ്കൂൾ വിദ്യാർഥിയാണ്.
Read Moreമനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ: ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കുരങ്ങൻമാർ കൂട്ടത്തോടെയെത്തി അക്രമിയെ ഓടിച്ചു
മനുഷ്യരേക്കാൾ നന്ദിയുള്ളവരാണ് മൃഗങ്ങളെന്ന് പലരും പറയാറുണ്ട്. അക്ഷരാർഥത്തിൽ അത് സത്യമെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉത്തർ പ്രദേശിലെ ബാഗ്പതിൽ ഒരു ആറ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരു കൂട്ടം കുരങ്ങൻമാർ ചേർന്ന് ഉപദ്രവിച്ച് ഓടിച്ചു. കുട്ടിയെ ഇയാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും വീട്ടിലെത്തി കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കുരങ്ങൻമാർ ഓടിയെത്തി ഇയാളെ ആട്ടിപ്പായിച്ചു. ഇയാളെ കുരങ്ങൻമാർ മാന്തുകയും കടിക്കുകയുമൊക്കെ ചെയ്തു. പേടിച്ച് നിലവിളിച്ച് കുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാൾ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു എന്ന് ബാഗ്പത് സർക്കിൾ ഓഫീസർ ഹരീഷ് ഭഡോറിയ പറഞ്ഞു. ‘സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ അയാൾ എന്റെ മകളെയും കൂട്ടി ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നത് കാണാമായിരുന്നു. അയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നെ കൊല്ലുമെന്ന് പറഞ്ഞ് എന്റെ കുട്ടിയെ ഭീഷണിപ്പെടുത്തുകയും…
Read Moreസഞ്ജു പുറത്ത്, ഇഷാൻ കിഷാൻ അകത്ത് ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: ഇറാനി കപ്പ് ക്രിക്കറ്റിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി ചാന്പ്യന്മാരായ മുംബൈയാണ് ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ. ദുലീപ് ട്രോഫിയിൽ ലഭിച്ച അവസരം മുതലാക്കി സെഞ്ചുറിയടക്കം സ്വന്തമാക്കിയ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനു റെസ്റ്റ് ഓഫ് ഇന്ത്യൻ സംഘത്തിൽ ഇടം ലഭിച്ചില്ല. അതേസമയം, ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലുൾപ്പെട്ടു. ദുലീപ് ട്രോഫിയിൽ ഇന്ത്യ സി ടീം ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗെയ്ക്വാദാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റൻ. അഭിമന്യു ഈശ്വരനാണ് വൈസ് ക്യാപ്റ്റൻ. ലക്നൗവിൽ ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെയാണ് ഇറാനി ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമംഗങ്ങളായ യാഷ് ദയാൽ, ധ്രുവ് ജുറെൽ…
Read Moreതോമസ് ചെറിയാൻ നയിക്കും; ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
വിയന്റിയൻ (ലാവോസ്): എഎഫ്സി 2025 അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ടീമിനു മലയാളി ക്യാപ്റ്റൻ. ഡൽഹി മലയാളിയായ തോമസ് ചെറിയാനാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ലാവോസിലെ വിയന്റിയനിലാണ് ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് ജിയിലെ മത്സരങ്ങൾ. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മംഗോളിയയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇറാൻ, ആതിഥേയരായ ലാവോസ് എന്നിവയാണ് ഗ്രൂപ്പ് ജിയുള്ള മറ്റു ടീമുകൾ. ഡിഫെൻഡറായ തോമസ് ചെറിയാനൊപ്പം മധ്യനിരയിൽ എബിൻദാസ് യേശുദാസൻ, ഗോൾ കീപ്പർ സഹിൽ എന്നിവരും മലയാളി സാന്നിധ്യങ്ങളായി ഇന്ത്യൻ സംഘത്തിലുണ്ട്. രഞ്ജൻ ചൗധരിയാണ് മുഖ്യപരിശീലകൻ. 27ന് ഇറാനെയും 29നു ലാവോസിനെയും ഇന്ത്യ നേരിടും.
Read Moreഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി; ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. സിരിമാവോ ബന്ദാരനായകെയും ചന്ദ്രിക കുമാരതുംഗെയുമാണു ശ്രീലങ്കൻ പ്രധാനമന്ത്രിയായ വനിതകൾ. 2000നുശേഷം ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രിയാകുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം ദിനേഷ് ഗുണവർധന പ്രധാനമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. തുടർന്നാണ് നാഷണൽ പീപ്പിൾസ് പവർ(എൻപിപി) നേതാവായ ഹരിണി (54) പ്രധാനമന്ത്രിയായി പ്രസിഡന്റ് അനുര കുമാര ദിസനായകെ നിയമിച്ചത്. മുൻ യൂണിവേഴ്സിറ്റി ലക്ചററും മനുഷ്യാവകാശ പ്രവർത്തകയുമാണ് ഹരിണി. എൻപിപി അംഗങ്ങളായ വിജിത ഹെറാത്ത്, ലക്ഷ്മൺ നിപുണ ആരാച്ചി എന്നിവർ ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇടക്കാല മന്ത്രിസഭയാണ് രൂപവത്കരിച്ചിരിക്കുന്നത്. 225 അംഗ പാർലമെന്റിൽ എൻപിപിക്ക് മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. നവംബറിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കും.
Read More