റിയാദ്: ഉംറ വീസയുടെ മറവിൽ പാക്കിസ്ഥാനിൽനിന്നുള്ള യാചകർ കൂട്ടത്തോടെ എത്തുന്നതിനെതിരേ സൗദി അറേബ്യ രംഗത്ത്. ഉംറ തീർഥാടനത്തിന്റെ പേരിൽ യാചകർ എത്തുന്നതു തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം പാക് സർക്കാരിനോട് ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ അതു പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകരെ പ്രതികൂലമായി ബാധിക്കുമെന്നും സൗദി സർക്കാർ പാക് മതകാര്യവകുപ്പിന് മുന്നറിയിപ്പ് നൽകി. ഇതെത്തുടർന്ന് പ്രത്യേക ഉംറ ആക്ട് കൊണ്ടുവരാൻ പാക് മതകാര്യവകുപ്പ് തീരുമാനിച്ചു. ഉംറ, ഹജ്ജ് തീർഥാടകരെ കർശന നിരീക്ഷണത്തിനുശേഷം യാത്രയ്ക്ക് അനുമതി നൽകുന്ന നിയമമാണിത്. തീർഥാടനത്തിന്റെ പേരിൽ സൗദിയിലേക്ക് യാചകർ പോകുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് മതകാര്യ വകുപ്പ് ആവശ്യപ്പെട്ടു. അതേസമയം, സൗദി അറേബ്യയിലേക്ക് യാചകരെ കയറ്റിവിടുന്ന മാഫിയയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി സ്ഥാനപതി നവാസ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയുമായുള്ള കൂടിക്കാഴ്ചയിൽ പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ…
Read MoreDay: September 25, 2024
ബെയ്റൂട്ടിൽ ഇസ്രേലി വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇബ്രാഹിം ഖുബൈസിയാണു കൊല്ലപ്പെട്ടത്. ഇതോടെ മിഡിൽ ഈസ്റ്റിൽ യുദ്ധം വ്യാപിക്കുമോയെന്ന ആശങ്കയിലാണ് ലോകം. ഇബ്രാഹിം ഖുബൈസിയുൾപ്പെടെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്കേറ്റു. ബെയ്റൂട്ടിലെ ബാബ്ദ ജില്ലയിലെ ഗോബെയ്റിയിൽ പാർപ്പിട സമുച്ചയത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ സൈനികമേധാവി നേരത്തേ പറഞ്ഞിരുന്നു. ബെയ്റൂട്ടിൽ ആയിരക്കണക്കിനാളുകൾ വീടുവിട്ട് പലായനം ചെയ്തു. ലബനൻ തലസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. മുതിർന്ന ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലേക്ക് ഹിസ്ബുള്ള ഭീകരരും ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 558 ആയി. മരിച്ചവരിൽ…
Read Moreപറന്ന് പറന്ന് പറന്ന് ചെല്ലാൻ… പറന്നു നടന്നൊരു ജന്മദിനാഘോഷം: വൈറലായി ചിത്രങ്ങൾ
പലരും തങ്ങളുടെ ജൻമദിനാഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളതാണ്. വീട്ടിലോ അതുമല്ലങ്കിൽ ഏതെങ്കിലും ഹോട്ടലുകളിലോ അല്ലങ്കിൽ ഓപ്പൺസ്പേയ്സോ ഒക്കെ ആഘോഷങ്ങൾക്കായി തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ആകാശത്ത് നിന്നൊരു ആഘോഷമായാലോ? വിമാനത്തിനുള്ളിൽ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇത് പറന്ന് പറന്ന് നടന്നൊരാഘോഷമാണ്. പാകിസ്ഥാൻ ഗായികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റബേക്ക ഖാന്റെ ജന്മദിനാഘോഷ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓറഞ്ച് ഗൗൺ ധരിച്ച് ഓറഞ്ച് ബലൂണിനാൽ പാറിപ്പറക്കുകയാണ് യുവതി. എന്തായാലും ഇതിന്റെ ചിത്രങ്ങൾ പെട്ടന്ന് വൈറലായി. ‘കൗമാരത്തിന് വിട, ഇനി ഇരുപതാം വയസിലേക്ക്, സാഹസികതകൾ ആരംഭിക്കട്ടെ,’ എന്ന അടിക്കുറിപ്പോടെയായിരുന്നു റബീക്ക ജന്മദിനാഘോഷ വീഡിയോകളും ചിത്രങ്ങളും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇത് വെറും എഡിറ്റിംഗ് മാത്രമാണ്. ഇങ്ങനെയൊന്നും പറക്കാൻ സാധ്യമല്ല എന്നൊരു കൂട്ടർ പറഞ്ഞപ്പോൾ, ഇത് സ്കൈ ഡൈവിംഗ് പോലെ എന്തോ ഒന്നാണെന്ന് മറ്റൊരു…
Read Moreകുമരകം കാറപകടത്തില്‍ ദുരൂഹതയേറെ; അപകടമുണ്ടായ സ്ഥലത്ത് ഹോംസ്റ്റേകളോ ഹോട്ടലുകളോ ഇല്ല; ജയിംസ് ജോർജിന്റെ കൂടെ യുവതി ഉല്ലാസ യാത്രയ്ക്കെത്തിയതാകാം
കുമരകം: കുമരകം കൈപ്പുഴമുട്ട് പാലത്തിനുസമീപം തിങ്കളാഴ്ച രാത്രി 8.40നു കാര്‍ പുഴയിലേക്ക് മറിഞ്ഞു രണ്ടു പേര് മരിച്ചതില്‍ ദുരൂഹത തുടരുന്നു. മഹാരാഷ്ട്ര കല്യാണില്‍ താമസക്കാരനായ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ജയിംസ് ജോര്‍ജ് (48), ശൈലി രാജേന്ദ്ര സര് ജെ (27) എന്നിവരാണു മരിച്ചത്. കൊച്ചിയില്‍നിന്ന് വാടകയ്ക്കെടുത്ത കാറിലെത്തിയ ഇവര്‍ കോട്ടയം- ചേര്‍ത്തല റോഡില്‍നിന്ന് മാറി കൈപ്പുഴമുട്ടിലേക്ക് തിരിയാനുള്ള സാഹചര്യം വ്യക്തമല്ല. ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ഇവര്‍ മുറി ബുക്ക് ചെയ്തതായി അറിവില്ല. അപകടമുണ്ടായ സ്ഥലത്ത് ഇത്തരത്തില്‍ സൗകര്യങ്ങളുമില്ല. കായലോര വഞ്ചിവീടുകളില്‍ തങ്ങാനാവും രാത്രി ഇവര്‍ എത്തിയതെന്ന് സംശയിക്കുന്നു. ബോട്ടുജെട്ടിയിലേക്കുള്ള വഴിയുടെ വീതിക്കുറവും വെളിച്ചക്കുറവുമാകാം അപകടത്തിന് ഇടയാക്കിയത്. മരിച്ച ജയിംസ് ജോര്‍ജ് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിന്റെ ഭാഗമായി കൊച്ചിയിലുള്ള ഹെഡ് ഓഫീസില്‍ എത്തിയതാണെന്ന് പറയുന്നു. യുവതി ഇയാള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതാകാം. മരിച്ച ശൈലിയുടെ ബാഗില്‍ ഇവരുടേതു കൂടാതെ…
Read Moreഇന്ത്യയിലെ ആദ്യ മോട്ടോര്‍ വാഹനാപകടം നടന്നിട്ട് 110 വർഷം; കായംകുളത്തെ അപകടത്തില്‍ പൊലിഞ്ഞത് കേരളവര്‍മ വലിയകോയിത്തമ്പുരാൻ
കായംകുളം: ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍ വാഹനാപകടം കായംകുളത്ത് നടന്നിട്ട് 110 വര്‍ഷം. 1914 സെപ്റ്റംബര്‍ 22ന് കായംകുളം കുറ്റിത്തെരുവിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വാഹനാപകടം നടന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗവും കേരള കാളിദാസനെന്ന് അറിയപ്പെടുകയും ചെയ്തിരുന്ന കേരളവര്‍മ വലിയകോയിത്തമ്പുരാനായിരുന്നു അന്നത്തെ അപകടത്തില്‍ മരിച്ചത്. മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമായിരുന്നു കേരളവര്‍മ വലിയകോയിത്തമ്പുരാന്. മലയാള ഭാഷയിലെ പ്രാവീണ്യം കണക്കിലെടുത്തുകൊണ്ട് അദ്ദേഹം കേരള കാളിദാസന് എന്നും അറിയപ്പെട്ടിരുന്നു. കേരള കാളിദാസന് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് ഭാരതത്തിലെ ആദ്യ വാഹനാപകടത്തില്‍ ജീവന് പൊലിഞ്ഞ വ്യക്തിയെന്നത് പുതുതലമുറ അറിയേണ്ട ചരിത്രമാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന് അനന്തരവന് കേരള പാണിനി എ. ആര്. രാജരാജവര്മയ്ക്കും സഹായിയോടുമൊപ്പം വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് കാറില്‍ മടങ്ങുമ്പോള്‍ തെരുവുനായ്ക്കള്‍ കുറ്റിത്തെരുവില്‍ കാറിനു കുറുകെ ചാടിയപ്പോൾ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. നായ്ക്കളെ ഇടിക്കാതിരിക്കാൻ ഡ്രൈവര്‍ വാഹനം ഒരു വശത്തേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്…
Read Moreകാമുകൻ താൻ ഉൾപ്പെടെ 300 പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചു: 58 പേജുള്ള വഞ്ചനാപത്രം തയാറാക്കി നാണംകെടുത്തി കാമുകി
അത്രമേൽ സ്നേഹിച്ച കാമുകനോ കാമുകിയോ നമ്മളെ ചതിച്ചിട്ടു പോയാലുള്ള അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അതീവ ദുഃഖകരമാകും അത്തരമൊരു സംഭവം. കാമുകൻ താൻ ഉൾപ്പെടെ 300 പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചത് അറിഞ്ഞ കാമുകി വഞ്ചനാപത്രം തയാറാക്കി. 58 പേജുള്ള പവർപോയിന്റ് ഫയൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് കാമുകനെ നാണംകെടുത്തി. മർച്ചന്റ്സ് ബാങ്കിന്റെ ഷെൻഷെൻ ആസ്ഥാനത്ത് മാനേജ്മെന്റ് ട്രെയിനിയായ ഷി ആയിരുന്നു യുവതിയുടെ കാമുകൻ. താനുമായി വളരെ നല്ല ബന്ധത്തിലായിരുന്നു ഇയാൾ. എന്നാൽ ഒരു വർഷത്തിനിടെ താൻ അറിയാതെ 300 ഓളം പെൺകുട്ടികളുമായി ഇയാൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്ന് വഞ്ചനാപത്രത്തിൽ യുവതി പറഞ്ഞു. ഇതറിഞ്ഞ മാത്രയിൽത്തന്നെ ഷിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നെന്നും ഇനിമേലാൽ തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഇയാൾ വാക്ക് തന്നതുമായിരുന്നു. എന്നാൽ വീണ്ടും ഇയാൾ മറ്റു സ്ത്രീകളെ ചതിക്കുന്നത് തുടർന്നു. ഇതോടെയാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും…
Read Moreപൂരം കലക്കി..! മുഖ്യമന്ത്രി ആർഎസ്എസ് ഏജന്റ്; കലക്കിയതിന്റെ ലാഭം പിണറായിക്ക് ലഭിച്ചു; ഇപ്പോൾ നടക്കുന്നത് പൂരത്തേക്കാൾ വലിയവെടിക്കെട്ടെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിന്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും കെ.മുരളീധരൻ. മുഖ്യമന്ത്രി ആർഎസ്എസ് ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തിനിടെ രണ്ടു ദേവസ്വങ്ങളും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജുഡീഷൽ അന്വേഷണമല്ലാതെ പോംവഴിയില്ല. പൂരം റിപ്പോർട്ട് അംഗീകരിക്കില്ല. പൂരത്തിനേക്കാൾ വലിയ വെടിക്കെട്ട് ഇപ്പോൾ നടക്കുന്നു. ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreആ സന്തോഷ നിമിഷത്തിനായി കാത്ത് മലയാള നാട്… സൗദി ജയിലില്‍ കഴിയുന്ന മലയാളി റഹീമിന്റെ മോചനം ഒക്ടോബര്‍ പത്തിനകം; ഔട്ട്പാസിനുള്ള നടപടികൾ പുരോഗമിക്കുന്നു
കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഒകേ്ടോബര്‍ പത്തിനകം ഉണ്ടാകുമെന്നു സൂചന. ജയിലില്‍നിന്നു പുറത്തിറങ്ങി നാട്ടിലേക്കു വരാനുള്ള ഔട്ട്പാസ് ലഭിക്കുന്നതോടെ റഹീമിനു നാട്ടിലെത്താന്‍ കഴിയും. ഔട്ട്പാസിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് റഹീമിന്റെ മോചനത്തിനുവേണ്ടി സൗദിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു. റഹീമിനെ ജയിലില്‍നിന്നു വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ട് ഒരു മാസത്തിലേറെയായി. എന്നാല്‍, ജയിലില്‍നിന്നു പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതു പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. രണ്ടാഴ്ചകൂടി സമയമെടുക്കുമെന്നാണു വിവരം. ഇന്ത്യന്‍ എംബസി മുഖേനയാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഔട്ട് പാസ് ലഭിച്ചാല്‍ ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കു കയറ്റിവിടും. ഗവര്‍ണറേറ്റ്, പബ്ളിക് പ്രോസിക്യൂഷന്, കോടതി എന്നിവിടങ്ങളിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി ജൂലൈ രണ്ടിനാണു റദ്ദാക്കിയത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെ…
Read Moreവീട്ടുജോലിക്കാരിയുടെ മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി: 23 കോടി നഷ്ടപരിഹാരം നൽകി വീട്ടുടമ
വീട്ടുജോലിക്കായി പലരും പല വീടുകളിലും പോകാറുണ്ട്. അവിടെ താമസിച്ച് ജോലി ചെയ്യുന്നവരുണ്ട്. ചിലർ ദിവസവും സ്വന്തം വീട്ടിൽ നിന്ന് വന്നുപോകാറുമുണ്ട്. വീട്ടിൽ താമസിച്ച് ജോലിചെയ്യുന്നവരാകട്ടെ തങ്ങൾ ജോലിക്ക് പോകുന്ന വീട്ടിൽ സുരക്ഷിതരാണെന്ന് പൂർണമായി വിശ്വസിച്ച് നിൽക്കുന്നവരാണ്. എന്നാൽ തന്റെ വിശ്വാസം തെറ്റാണെങ്കിലോ? എന്താകു അവസ്ഥ. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് കോടീശ്വരനായ മൈക്കൽ എസ്പോസിറ്റോയുടെ വീട്ടിൽ. ജോലിക്കാരിയായ കെല്ലി ആൻഡ്രേഡ് ആണ് മൈക്കലിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ നാല് കുട്ടികളെയും നോക്കിയിരുന്നത്. കുഞ്ഞുങ്ങളെ നോക്കുന്നതിനായി കെല്ലി അദ്ദേഹത്തിന്റെ വീട്ടിൽ സ്ഥിരതാമസവുമാക്കിയിരുന്നു. എന്നാൽ കെല്ലിയോട് വീട്ടുടമ മൈക്കൽ ചെയ്ത ക്രൂരത ഓർത്ത നെറ്റി ചുളിക്കുകയാണ് സോഷ്യൽ മീഡിയ. അയാൾ ജോലിക്കാരി കിടക്കുന്ന കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ ഒളിക്യാമറവച്ച് അവൾ വസ്ത്രം മാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പകർത്തി. പക്ഷേ ഇക്കാര്യം കെല്ലി കണ്ടുപിടിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. മൈക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read Moreഅധ്യാപകൻ എറിഞ്ഞ വടികൊണ്ട് വിദ്യാർഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കേസിൽ നിന്ന് രക്ഷപ്പെടാൻ അധ്യാപകൻ 10 ലക്ഷം രൂപവാഗ്ദാനം ചെയ്തു; പരാതിയുമായി മുന്നോട്ട്തന്നെയെന്ന് അമ്മ
ലക്നോ: അധ്യാപകൻ എറിഞ്ഞ വടി കൊണ്ട് വിദ്യാർഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആദിത്യ കുശ്വാഹ എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ഉത്തർപ്രദേശിലെ കൗശാംബിയിൽ ഞെട്ടിക്കുന്ന സംഭവം. അധ്യാപകനായ ശൈലേന്ദ്ര തിവാരിക്കെതിരെ പോലീസ് കേസെടുത്തു. രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ആദിത്യയുടെ ഇടതു കണ്ണിന്റെ കാഴ്ച തിരിച്ചെടുക്കാൻ സാധിച്ചില്ല. ആദിത്യയുടെ അമ്മ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ച് പരാതി നൽകി. പുറത്ത് കളിക്കുന്ന ചില വിദ്യാർഥികളെ വിളിക്കാൻ അധ്യാപകൻ തന്നോട് ആവശ്യപ്പെട്ടതായി കുട്ടി പറഞ്ഞു. ആദിത്യ അവരെ വിളിച്ചെങ്കിലും അവർ വന്നില്ല. കുട്ടി ഇക്കാര്യം അധ്യാപകനോടു പറഞ്ഞു. എന്നാൽ ദേഷ്യം വന്ന അധ്യാപകൻ ആദിത്യയ്ക്ക് നേരെ വടി എറിഞ്ഞു. വടി കണ്ണിൽ കൊണ്ടതിനെ തുടർന്ന് ആദിത്യയ്ക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് അധ്യാപകൻ തന്നെയാണ് ആദിത്യയെ ആശുപത്രിയിൽ കൊണ്ടുപോയത്. സഹപാഠികളാണ് ഈ വിവരം ആദിത്യയുടെ അമ്മയെ അറിയിച്ചത്. തന്റെ മകൻ നെവാരിയിലെ…
Read More