കൊച്ചി: നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന് നല്‍കിയിട്ടുള്ള മൊഴി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അനീഷ് ജ്യോതിഷ് എന്ന പൂജാരിക്കെതിരേയാണ് പരാതി. മൊഴി രേഖപ്പെടുത്തിയ പോലീസ് ഇത് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. സംഭവം 2022ല്‍ നടന്നതാണെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പീഡനം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസില്‍ പരാതി ലഭിക്കുന്നത്. ഇപ്പോള്‍ പരാതി നല്‍കാനിടയായ സാഹചര്യം, പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുള്ള അനീഷ് ജ്യോതിഷ് എന്നയാളുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.
Read MoreDay: September 26, 2024
കനത്തമഴ മുംബൈ നഗരത്തിൽ വെള്ളക്കെട്ട്: ഒരു മരണം
മുംബൈ: മുംബൈ നഗരത്തിൽ കനത്തമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ 45കാരി മുങ്ങിമരിച്ചു. അന്ധേരി ഈസ്റ്റിലാണു സംഭവം. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പല പ്രദേശങ്ങളും വെള്ളത്തിനടിയലാണ്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ഗതാഗതം പ്രതിസന്ധിയിലായി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പുനെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Read Moreസിനിമയല്ലിത് ജീവിതം… സിദ്ദിഖ് ഒളിവില്‍ തുടരുന്നു; അന്വേഷണസംഘത്തിന് പിഴവെന്നു വിമർശനം; സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചെന്ന് പോലീസ്
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ഒളിവിലുള്ള നടന് സിദ്ദിഖിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും സിദ്ദിഖിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവും നല്കി. സിദ്ദിഖുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം അന്വേഷണസംഘം പരിശോധന തുടര്‍ന്നു വരികയാണ്. ഇന്നലെ അഞ്ചംഗ സംഘം കൊച്ചിയിലടക്കം വിവിധയിടങ്ങളില്‍ രാത്രിയിലും പരിശോധന നടത്തിയിരുന്നു. ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയാല്‍ മാത്രം കീഴടങ്ങിയാല്‍ മതിയെന്ന നിലപാടിലാണ് സിദ്ദിഖ് എന്നാണ് വിവരം. ഒളിവിലുള്ള നടനായി തെരച്ചില്‍ വ്യാപകമാണെന്ന് പോലീസ് അറിയിക്കുമ്പോഴും കാര്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അതിനിടെ സിദ്ദിഖിനെ നിരീക്ഷിക്കുന്നതില്‍ അന്വേഷണസംഘത്തിന് പിഴവ് പറ്റിയെന്ന വിമര്‍ശനവും ശക്തമാവുകയാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് തെളിവ് നശിപ്പിക്കാനുള്ള…
Read Moreവിരമിക്കൽ പ്രായപരിധി 73 വയസുള്ള പ്രധാനമന്ത്രി മോദിക്കും ബാധകമാണോ? ആർഎസ്എസ് മേധാവിയോട് 5 ചോദ്യങ്ങളുമായി കേജരിവാൾ
ന്യൂഡൽഹി: ബിജെപിയെയും നേതൃത്വത്തെയും കുറിച്ച് അഞ്ച് ചോദ്യങ്ങൾ ചോദിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന് എഴുതിയ കത്തിലാണ് ചോദ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളെയും ബിജെപിയുടെ പങ്കിനെയും ചോദ്യം ചെയ്യുന്നതാണ് കേജരിവാളിന്റെ കത്ത്. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ബാധകമായ ആർഎസ്എസിന്റെ വിരമിക്കൽ പ്രായപരിധി നിലവിൽ 73 വയസുള്ള പ്രധാനമന്ത്രി മോദിക്കും ബാധകമാണോയെന്ന് കേജരിവാൾ ചോദിച്ചു. മോദി അഴിമതി ആരോപിച്ച ഒരു രാഷ്ട്രീയ നേതാവ് പിന്നീട് ബിജെപിയിൽ ചേർന്നത് നിങ്ങളെ വേദനിപ്പിക്കുന്നില്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം. പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്താനും പകരം ബിജെപി സർക്കാരുകൾ രൂപീകരിക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ആർഎസ്എസിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ? ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്…
Read More‘സ്വകാര്യത ഹനിക്കുന്നത് ആരാധകരല്ല, മൊബൈല്‍ ഫോണ്‍ എന്ന ഒറ്റ സാധനമാണ്’ എന്ന് ഉർവശി
മുന്‍പ് ഔട്ട് ഡോര്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ആളുകള്‍ തിക്കിത്തിരക്കുമായിരുന്നു. അന്ന് സിനിമയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം കുറവായിരുന്നു. സിനിമ എന്നുപറയുന്നത് അപ്രാപ്യമായ മേഖലയാണ് എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ഇപ്പോള്‍ നമ്മള് ഒരു സ്ട്രീറ്റില്‍ പോയി കാമറ ഇറക്കിവച്ച് ഷൂട്ട് തുടങ്ങുമ്പോള്‍ പഴയതുപോലെ ശല്യമായി മാറുന്ന ആള്‍ക്കൂട്ടമില്ല. കാരണം ആ ചെറിയ സ്ഥലത്തുതന്നെ കുറഞ്ഞത് ഒരു അഞ്ച് കുടുംബങ്ങളിലെങ്കിലും കാണും വിഷ്വല്‍ മീഡിയയുമായി ബന്ധമുള്ള ഒരാൾ. ഈ ജോലിയുടെ ഗൗരവം മനസിലാക്കിയ ആളുകളുടെ എണ്ണം വര്‍ധിച്ചു. അതോടെ ശല്യവും കുറഞ്ഞു. ഇപ്പോള്‍ സ്വകാര്യത ഹനിക്കുന്നത് ആരാധകരല്ല, മൊബൈല്‍ ഫോണ്‍ എന്ന ഒറ്റ സാധനമാണ്. നമ്മുടെ ധൃതിയെക്കുറിച്ചോ നമ്മള് ഏത് മാനസികാവസ്ഥയിലാണ് നില്‍ക്കുന്നത് എന്നതിനെക്കുറിച്ചോ ബോധ്യമില്ലാതെ മൊബൈലുമായി വന്ന് ശല്യം ചെയ്യുന്നവരോട് ദേഷ്യം തോന്നും. അത് സ്വാഭാവികമാണ്. -ഉർവശി
Read Moreപുനലൂർ-മധുര എക്സ്പ്രസ് വില്ലുപുരത്തിന് നീട്ടാൻ നിർദേശം; നിർദേശം നടപ്പിലായാൽ ട്രെയിൻ തിരുച്ചിറപ്പള്ളി, മധുര, തിരുവനന്തപുരം ഡിവിഷനുകൾ വഴി സഞ്ചരിക്കും
കൊല്ലം: പുനലൂർ – മധുര-പുനലൂർ (16729/ 16730) എക്സ്പ്രസ് ട്രെയിനുകൾ വില്ലുപുരം വരെ നീട്ടാൻ നിർദേശം. ഇതുസംബന്ധിച്ച തിരുച്ചിറപ്പള്ളി ഡിവിഷണൽ റെയിൽവേ മാനേജരുടെ നിർദേശം റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്.ദക്ഷിണ റെയിൽവേ ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് വണ്ടിയുടെ സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച സാധ്യതകൾ അടിയന്തിരമായി പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി. പുതിയ നിർദേശം അനുസരിച്ച് 16729 മധുര-പുനലൂർ എക്സ്പ്രസ് വൈകുന്നേരം 6.30 ന് വില്ലുപുരത്ത് നിന്ന് പുറപ്പെടണം. തിരുച്ചിറപ്പള്ളിയിൽ രാത്രി 9.20 ന് എത്തി 9.25 ന് യാത്ര തിരിക്കും. മധുരയിൽ 11.20 ന് എത്തുന്ന വണ്ടി 11.20 ന് അവിടുന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ പത്തിന് പുനലൂരിൽ എത്തും. 16730 പുനലൂർ- മധുര എക്സ്പ്രസ് പുനലൂരിൽ നിന്ന് വൈകുന്നേരം 5.15 ന് പുറപ്പെടും. പിറ്റേ ദിവസം പുലർച്ചെ 2.55 ന് എത്തുന്ന…
Read Moreഹോട്ട് ലുക്കില്‍ മാളവിക മോഹനൻ: കിടുവെന്ന് ആരാധകർ
ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മോഹന്‍. ദുല്‍ഖര്‍ സല്‍മാന്റെ “പട്ടം പോലെ’ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തിളങ്ങിയത് അന്യഭാഷകളിലാണ്. അടുത്തിടെ യുദ്ര എന്ന ബോളിവുഡ് ചിത്രത്തിലെ ഗ്ലാമര്‍ വേഷത്തിലൂടെ കൂടുതല്‍ തിളങ്ങി. മോഡല്‍ കൂടിയായ താരം ഗ്ലാമര്‍ വേഷത്തിലുള്ള പല ചിത്രങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ ഹോട്ട് പോസിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സ്ലീവ് ലെസ് വണ്‍ ഷോള്‍ഡര്‍ മോഡേണ്‍ ഗൗണില്‍ ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Read Moreപെൺകുട്ടികൾ പരാതിയുമായി വന്നാൽ അത് ആത്മാർഥമായി അന്വേഷിക്കണം: കണ്ണീർ വീണിട്ടുണ്ടെങ്കിൽ തിരിച്ചടി കിട്ടിയിരിക്കും; മല്ലിക സുകുമാരൻ
ആരോപണം ഉന്നയിക്കുന്നവർക്ക് ഒരു ബാധ്യതയുണ്ട്. മൊത്തത്തിൽ പറയുന്നത് ശരിയല്ല. എല്ലാ സിനിമാക്കാരും അങ്ങനെയാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. ഇപ്പോഴാണ് ഇത്തരം ഒരുപാട് വാർത്തകൾ വെളിയിൽ വരുന്നത്. ആരൊക്കെയാണ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കുന്നതിന് സർക്കാർ കൂടുതൽ പ്രാധാന്യം കൊടുക്കണം. മുൻപ് ജീവിച്ചിരുന്ന ഞങ്ങളെ പോലുള്ളവർക്കാണ് ആത് ആശ്വാസം. അന്നൊക്കെ നിർമാതാവായിരുന്നു എല്ലാം. ഇന്ന് ഒരുപാട് ടെക്നോളജി ഒക്കെ വന്നതോടെ ജോലി കൂടുതൽ എളുപ്പമായി. അന്നൊന്നും ഇങ്ങനെ അല്ലായിരുന്നു, ഇന്ന് സിനിമ വെറും ബിസിനസായി, ഇവിടം ശരിയല്ലെന്ന് തോന്നിയാൽ അന്തസായി പിന്മാറാം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സർക്കാർ കണ്ടുപിടിക്കണം. സംഘടനയോടും എനിക്ക് അതാണ് പറയാനുള്ളത്. ഏതെങ്കിലും പെൺകുട്ടികൾ പരാതിയുമായി വന്നാൽ അത് ആത്മാർഥമായി അന്വേഷിക്കണം. ആരുടെയെങ്കിലും കണ്ണീർ വീണിട്ടുണ്ടെങ്കിൽ അതിന് തിരിച്ചടി കിട്ടിയിരിക്കും. ചിലരൊക്കെ ഇപ്പോഴും അനുഭവിക്കുന്നത് കണ്ടില്ലേ എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
Read Moreപാരീസ് ഫാഷന്‍ വീക്കിലെ റാംപ് വാക്കിൽ ഐശ്വര്യയുടെ വേഷത്തെ പരിഹസിച്ച് ട്രോളന്മാര്
നടി ഐശ്വര്യ റായിയെ തേടി കുറച്ചുനാളുകളായി നിരന്തരം ട്രോളുകളും വിമര്‍ശനങ്ങളും മാത്രം വന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി വിവാഹമോചനത്തെപ്പറ്റിയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു കഥകൾ. ഇപ്പോള്‍ നടിക്കെതിരേ വ്യാപക ബോഡിഷെയിമിംഗ് കൂടി നടന്ന് കൊണ്ടിരിക്കുകയാണ്. പാരീസ് ഫാഷന്‍ വീക്കിലെ റാംപ് വാക്കിലെ ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. സാധാരണ നടന്നുവന്ന് നമസ്തേ എന്ന ആംഗ്യത്തിലൂടെയാണ് ഐശ്വര്യ റാംപ് വാക്ക് നടത്തിയത്. അതേ സമയം നടിയുടെ വസ്ത്രം വളരെ ബോറായി പോയെന്ന കമന്റുകളാണ് ആരാധകരില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നത്. സിംപിള്‍ മേക്കപ്പും ചുവപ്പ് നിറമുള്ള വസ്ത്രവുമായിരുന്നു ഐശ്വര്യ ധരിച്ചത്. മാത്രമല്ല ആഭരണങ്ങള്‍ക്ക് പ്രധാന്യവും കൊടുത്തിരുന്നില്ല. ഇതാണ് ആരാധകരെ ചൊടിപ്പിക്കാന്‍ കാരണം. നടിക്കു നല്ലൊരു സ്റ്റൈലിസ്റ്റ് പോലുമില്ലേ എന്ന ചോദ്യം ഉയരുകയാണ്. ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചതെന്നാണ് ഭൂരിഭാഗം ആളുകളുടെയും ചോദ്യം. ഇത് പ്രായത്തെ കുറിച്ചോ അവളുടെ ഭാരത്തെ കുറിച്ചോ…
Read Moreഅമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും… വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ് വിലക്കി
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത് പൂർണമായി ഒഴിവാക്കണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ്. ഇക്കാര്യത്തില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു. സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്കി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസില്‍ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നതിനാലാണ് ഈ രീതി ഒഴിവാക്കാൻ നിർദേശം. കോവിഡ് കാലത്ത് സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ ഓണ്‍ലൈന്‍ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും വാട്സ്ആപ്പില്‍ പഠനക്കുറിപ്പുകൾ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
Read More