സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ജമ്മുകാഷ്മീരിലെ ബന്ദിപ്പോര സ്വദേശിയായ ഇംതിയാസ് ഷേഖ് (36) ആണ് പിടിയിലായത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിൽ കൂടിയാണ് ഇയാൾ അതിർത്തി കടക്കാൻ ശ്രമിച്ചത്. പാക്കിസ്ഥാനിലെ മുൾടാനിൽനിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ കാണാനായിരുന്നു ഇയാളുടെ സാഹസം. കച്ച് അതിർത്തി വഴി നിയമപരമായി പാക്കിസ്ഥാനിൽ പ്രവേശിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഷേഖ്, അധികാരികളിൽനിന്ന് അനുമതി നേടുന്നതിനു പ്രദേശവാസികളുടെ സഹായം തേടി. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷം ഇയാളെ വിട്ടയച്ചു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു.
Read MoreDay: September 26, 2024
യുവതിയെ കൊന്നു ഫ്രിഡ്ജിൽവച്ച കേസ്; പ്രതി തൂങ്ങി മരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 50 കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ ഒഡീഷയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുഖ്യപ്രതിയെന്നു സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മുക്തിരാജൻ പ്രതാപ് റോയിയെയാണ് ഒഡീഷയിലെ ഭാദ്രാക് ജില്ലയിൽപ്പെട്ട ഭുനിപുർ ഗ്രാമത്തിലെ ശ്മശാനത്തോടു ചേർന്നുള്ള മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിലെ മല്ലേശ്വരത്ത് ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പ്രമുഖ മാളിലെ ജീവനക്കാരി ത്രിപുര സ്വദേശിനി മഹാലക്ഷ്മി(29)യാണു കൊല്ലപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു മഹാലക്ഷ്മി. മുക്തിരാജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
Read Moreജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു; ജോലി സമ്മർദമെന്ന് സഹപ്രവർത്തകർ
ലക്നൗ: ജോലി സമ്മർദ്ദത്തെത്തുടർന്ന് ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശ് ലക്നൗവിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിഭൂതിഖണ്ഡ ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ്-പ്രസിഡന്റ് സദാഫ് ഫാത്തിമയാണ് (45) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചത്. ഫാത്തിമയുടെ മരണം അമിതമായ ജോലി ഭാരത്തെത്തുടർന്നാണെന്നു സഹപ്രവർത്തകർ ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. ജോലിക്കിടെ അസ്വസ്ഥത തോന്നിയ ഫാത്തിമ കഫ്റ്റീരയയിൽ ഇരിക്കുമ്പോഴാണു കുഴഞ്ഞുവീഴുന്നത്. സഹപ്രവർത്തകർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനെയിലെ ഇവൈ കമ്പനിയിലെ ജോലി സമ്മർദത്തെത്തുടർന്നു മരിച്ച എറണാകുളം സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണു രാജ്യത്തു സമാനമായ മറ്റൊരു മരണം സംഭവിക്കുന്നത്.
Read Moreഎഡിജിപി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിയുടെ മൊഴിയെടുക്കാൻ ഡിജിപി; പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തേക്കുമെന്ന് സൂചന
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് കണ്ട സംഭവത്തിൽ എഡിജിപിയുടെ മൊഴി ഡിജിപി രേഖപ്പെടുത്തും. ചോദ്യങ്ങൾ എഴുതി നൽകി വിശദീകരണം തേടണോ അതോ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥത വഹിച്ച ആർഎസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ജയകുമാറിന്റെ കാറിലാണ് അജിത് കുമാർ ദത്താത്രേയ ഹൊസബളയേയും രാം മാധവിനെയും കാണാൻ പോയത്. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് നിർദേശമുണ്ടായത്. തൃശൂരിലും കോവളത്തുമായി ആർഎസ്എസിന്റെ രണ്ട് ദേശീയ നേതാക്കളുമായി എഡിജിപി എം.ആർ.അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന പോലീസ്മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിക്കുകയാരിനുന്നു. കോവളത്ത് എഡിജിപിക്ക് ഒപ്പമുണ്ടായിരുന്നെന്നു സംശയിക്കുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.
Read Moreഅർജുന്റെ മൃതദേഹം വിട്ടുനൽകുന്നത് ഡിഎൻഎ ഫലം വന്നശേഷം: ലോറി കരയ്ക്കെത്തിച്ചു
കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഡിഎൻഎ ഫലം വന്നശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. ഡിഎൻഎ പരിശോധനാ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബം ഇന്നലെ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു.മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും. അർജുൻ ഓടിച്ചി രുന്ന ലോറി കരയ്ക്കെ ത്തിച്ചു. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഹാന്‍ഡ് ബ്രെക്ക് ഇട്ട നിലയിലായതിനാല്‍ ടയര്‍ ലോക്കായിട്ടുണ്ട്. ഏറെ ശ്രമകരമായ ജോലിയിലൂടെയാണ് ലോറി കരയ്ക്കെത്തിച്ചത്. ക്രെയിനിലെ വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിപ്പിച്ചത്. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 72 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ഗംഗാവലി…
Read Moreമന്ത്രിസ്ഥാനം ആർക്കെന്ന തർക്കം; പി.സി. ചാക്കോയ്ക്കെതിരേ ശശീന്ദ്രൻ വിഭാഗം ശരദ്പവാറിനു പരാതി നൽകി
തിരുവനന്തപുരം : മന്ത്രിസ്ഥാന തർക്കത്തിന്റെ പേരിൽ സംസ്ഥാന എൻ സി പി യിൽ കലാപം രൂക്ഷമാകുന്നു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും കെൽ ചെയർമാനുമായ പി.കെ.രാജനെ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ശശീന്ദ്രൻ വിഭാഗം ദേശീയ പ്രസിഡന്റ് ശരദ് പവാറിനു പരാതി നൽകി. എ. കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു തുടരുന്നതിനു പിന്തുണ നൽകി ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം തൃശൂരിൽ വിളിച്ചു ചേർത്ത യോഗമാണു കലാപം കടുക്കാൻ കാരണമായിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. രാജൻ ആണ് യോഗം വിളിച്ചു ചേർത്തത്. ഇത് സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോയെ ചൊടിപ്പിച്ചു. ഇതേത്തുടർന്ന് രാജനെ പി.സി.ചാക്കോ സസ്പെൻഡ് ചെയ്തതാണ് മന്ത്രി എ.കെ. ശശീന്ദ്രനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് കാട്ടി ശശീന്ദ്രൻ പി.സി.ചാക്കോയ്ക്കു കത്തു നൽകി. ഇതിനു പിന്നാലെയാണു ദേശീയ പ്രസിഡന്റിനു…
Read Moreപകരത്തിനു പകരം: പാന്പുകടിയേറ്റു മരിച്ച യുവാവിന്റെ ചിതയിൽ കടിച്ച പാന്പിനെ ചുട്ടുകൊന്നു
പാന്പുകടിയേറ്റു മരിച്ച യുവാവിന്റെ ചിതയിൽ കടിച്ച പാന്പിനെ ജീവനോടെ ചുട്ടുകൊന്ന് ഗ്രാമീണർ. ഛത്തീസ്ഗഡിലെ കോർബയിലാണു സംഭവം. ബൈഗാമർ ഗ്രാമത്തിലെ തന്റെ വീട്ടിൽ രാത്രി കിടക്ക ഒരുക്കുന്നതിനിടെയാണ് ദിഗേശ്വർ രതിയ (22)യെ പാന്പു കടിച്ചത്. സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ പാമ്പിനെ പിടികൂടി കൊട്ടയിലാക്കി. പിന്നീട് ഒരു വടിയിൽ കയർ ഉപയോഗിച്ച് കെട്ടിയിട്ടു. ശവസംസ്കാര ചടങ്ങുകൾക്കായf മൃതദേഹം വീട്ടിൽനിന്നു ശ്മശാനത്തിലേക്കു കൊണ്ടുപോകുമ്പോൾ, ഗ്രാമവാസികൾ പാമ്പിനെയും വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നീട് രതിയയുടെ ചിതയിൽ പാമ്പിനെ ജീവനോടെ കത്തിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വിഷപ്പാമ്പ് മറ്റാരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നാണ് ചിതയിൽ കത്തിച്ചതെന്നു ചില ഗ്രാമീണർ പറഞ്ഞു. പാമ്പിനെ കൊന്നതിന് ഗ്രാമവാസികൾക്കെതിരേ നടപടിയെടുക്കില്ലെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇഴജന്തുക്കൾ ആവാസവ്യവസ്ഥയ്ക്ക് പ്രധാനമായതിനാൽ പാമ്പുകളെക്കുറിച്ചും പാമ്പുകടി നിയന്ത്രിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Read Moreപഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; സിദ്ദിഖിനെ പിടികൂടാൻ അന്വേഷണസംഘത്തിന് അമാന്തമോ? വിമർശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: പീഡനപരാതിയിൽ നടൻ സിദ്ദിഖിനു ജാമ്യം നിഷേധിച്ചെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിൽ പോലീസിനെതിരേ കടുത്ത വിമർശനവുമായി സിപിഐ മുഖപത്രം. പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതർക്കു നീതി ലഭിക്കണം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയമുയർന്നിരിക്കുന്നതായി ആരോപിക്കുന്നത്. “ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദീഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പോലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.’- മുഖപ്രസംഗം ചോദിക്കുന്നു. പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്‍ക്ക് നീതി…
Read Moreകാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനെ ആർഎസ്എസ് എതിർക്കുന്നു; കുരങ്ങിനെ ആരാധിക്കുന്നവർ; വിവാദ പരാമർശവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു
കോന്നി: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനെ എതിർക്കുന്നവരാണ് ആർഎസ്എസുകാരെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു അദ്ദേഹം. 52 വർഷമായ വന നിയമങ്ങൾ മാറ്റി എഴുതണമെന്ന് ഉദയഭാനു പറഞ്ഞു. വിദേശരാജ്യങ്ങളിൽ സർവേ നടത്തി വനത്തിനുള്ളിൽ കഴിയുന്ന കടുവ, ആന, പുലി എന്നിവയുടെ കണക്ക് നിജപ്പെടുത്തണം ബാക്കിയുള്ളവയെ കൊന്നു നശിപ്പിക്കും. ഇവിടെ കുരങ്ങിനേയും പാമ്പിനേയും ആരാധിക്കുന്നവരാണ്. പാമ്പിനെ തിന്നുന്ന രീതിയാണ് ചൈനയിൽ. പട്ടികളെ കൊല്ലാൻപോലും പറ്റില്ല. വിചിത്രമായ രീതിയാണ് നമ്മുടെ രാജ്യത്ത്. വന നിയമം പരിഷ്കരിക്കേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു.കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ബി. രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. മാരൂർപാലം ജംഗ്ഷനിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.
Read Moreഭൂമിയുടെ ആരോഗ്യം, നമ്മുടെയും… ഇന്ന് ലോക പരിസ്ഥിതി ആരോഗ്യദിനം; സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനായി കൈകോർക്കാം നമുക്കൊന്നായി
വേൾഡ് എൻവയോൺമെന്റൽ ഹെൽത്ത് ഡേയായി ഇന്ന് ആചരിക്കുന്നു. എല്ലാവർഷവും സെപ്റ്റംബർ 26ന് ആണ് ലോക പരിസ്ഥിതി ആരോഗ്യദിനം ആചരിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന്റെയും ശുദ്ധവായു, ജലം, ശുചിത്വം, മലിനീകരണനിയന്ത്രണം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം ഈ ദിനം ഉയർത്തിക്കാട്ടുന്നു. നമ്മൾ അധിവസിക്കുന്ന ഭൂമിയുടെ ആരോഗ്യം, നമ്മുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരിസ്ഥിതി സംരക്ഷണത്തെ അവഗണിക്കുന്നതു പ്രകൃതിയെയും നമ്മെത്തന്നെയും അപകടത്തിലാക്കുന്നുവെന്നും ഈ ദിനം ഓർമപ്പെടുത്തുന്നു. “പരിസ്ഥിതി ആരോഗ്യം: ദുരന്തസാധ്യത കുറയ്ക്കലും കാലാവസ്ഥാ വ്യതിയാന ലഘൂകരണവും പൊരുത്തപ്പെടുത്തലും വഴി പ്രതിരോധശേഷിയുള്ള കമ്യൂണിറ്റികളെ സൃഷ്ടിക്കുക’ എന്നതാണ് ഈ വർഷത്തെ വിഷയം.
Read More