അങ്കോറ: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലകപ്പെട്ട അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ മലയാളിയും. കൊല്ലം സ്വദേശിയായ ജോമോനാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ലോറി കണ്ടെത്തുക എന്നത് അതീവ ദുഷ്കരമായിരുന്ന ദൗത്യമാണെന്ന് ജോമോൻ പറഞ്ഞു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്തായിരുന്നു ലോറി ഉണ്ടായിരുന്നത്. ആദ്യം ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതെ പോയിന്റിൽ തിരച്ചിലും ഡ്രെഗ്ജിംഗുും നടത്തിയത്. 12 അടി താഴ്ചയിൽ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയിരുന്നത് ജോമോൻ വ്യക്തമാക്കി. ലോറിയുടെ ഫോട്ടോ കണ്ടിരുന്നു, ലോറിയുടെ ബമ്പറിന്റെ ഭാഗത്ത് എഴുതിയിരുന്ന എഴുത്തും കളറും അർജുന്റെ ലോറിയുടേതു പോലെ സാമ്യമുള്ളതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കാണാതായ ബാക്കി രണ്ട് പേർക്കായുള്ള തിരച്ചിലിനായി ഇറങ്ങാൻ പോകുകയാണെന്നും ജോമോൻ കൂട്ടിച്ചേർത്തു.
Read MoreDay: September 26, 2024
വഴിതെറ്റിച്ച് വീണ്ടും വില്ലനായി ഗൂഗിൾ മാപ്പ്; സ്ഫോടക വസ്തുക്കളുമായി വന്ന ലോറി മറിഞ്ഞു; ഒഴിവായത് വൻ അപകടം
ഉടുന്പന്നൂർ: സ്ഫോടക വസ്തുക്കളുമായി വന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. 11 കെവി ലൈൻ തകർത്താണ് ലോറി മറിഞ്ഞതെങ്കിലും വൻ അപകടം ഒഴിവായി. പെരിങ്ങാശേരിക്ക് സമീപം ഉപ്പുകുന്ന് റോഡിലാണ് ഇന്നലെ വൈകുന്നേരം നാലരയോടെ ലോറി മറിഞ്ഞത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വന്ന വാഹനത്തിന് വഴി തെറ്റുകയായിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനമാണ് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് 11 കെവി വൈദ്യുതി ലൈൻ തകർത്തു മറിഞ്ഞത്. ലോറി ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു. ഉപ്പുതറ സ്വദേശിയായ ലൈസൻസിക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വാഗമണ്‍ വഴി പോകേണ്ടിയിരുന്ന വാഹനം മൂവാറ്റുപുഴയിൽനിന്നു വഴിതെറ്റിയാണ് പെരിങ്ങാശേരിയിലെത്തിയതെന്ന് കരിമണ്ണൂർ സിഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. ലോറിയിലുള്ള സ്ഫോടക വസ്തുക്കൾ എറണാകുളത്തുനിന്നെത്തിയ വിദഗ്ധരുടെ സഹായത്തോടെ മറ്റൊരു വാഹനത്തിലേക്ക് സുരക്ഷിതമായി മാറ്റി കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് രേഖകൾ പരിശോധിച്ചതിനു ശേഷമായിരിക്കും വാഹനം വിട്ടു നൽകുകയെന്ന് പോലീസ്…
Read More‘മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്’; 6 -ാം ക്ലാസുകാരന്റെ മഴയനുഭവം; വൈറലായി കുറിപ്പ്
കുഞ്ഞു മനസിൽ ഉടലെടുക്കുന്ന ഭാവനകൾ വേറെ തലങ്ങളിലേക്കാണ് പോകുന്നത്. ക്ലാസിൽ പലപ്പോഴും അധ്യാപകർ നൽകുന്ന ഹോം വർക്കുകൾ മറക്കാതെ കുട്ടികൾ ചെയ്തുകൊണ്ട് വരാറുണ്ട്. ചില തമാശകളും കുറുന്പുകളുമൊക്കെ ചിലപ്പോൾ അവയിൽ കാണാറുമുണ്ട്. കൗതുകമെന്നു തോന്നുന്നവ അധ്യാപകർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. അത്തരമൊരു എഴുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആകുന്നത്. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളോട് നിങ്ങളുടെ മഴ അനുഭവത്തെ കുറിച്ച് എഴുതുന്നതിന് അധ്യാപിക ആവശ്യപ്പെട്ടു. എല്ലാവരും ടീച്ചർ പറഞ്ഞതുപോലെ എഴുതിക്കൊണ്ട് വന്നു. എന്നാൽ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായിരുന്നു ക്ലാസിലെ ശ്രീഹരി എസ്. എന്ന വിദ്യാർഥി തന്റെ മഴയനുഭവത്തെ കുറിച്ച് എഴുതിയത്. ഉടൻതന്നെ ടീച്ചർ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കുറിപ്പിന്റെ പൂർണ രൂപം… ആറാം ക്ലാസ്സിലെ മലയാളം ഓണപ്പരീക്ഷയ്ക്ക് മഴയനുഭവം വിവരിക്കാനോ മറ്റോ ഒരു ചോദ്യം…
Read Moreഅകത്തേക്കും പുറത്തേക്കും വേണ്ട… പക്ഷിപ്പനി വ്യാപനം തടയാൻ കോട്ടയത്തെ മൂന്നു താലൂക്കുകളില്‍ നിയന്ത്രണവും പരിശോധനയും
കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളെ പൂര്‍ണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനര്‍വ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ഡിസംബര്‍ 31 വരെ കോഴി, താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെയോ കൊണ്ടുവരാന്‍ പാടില്ല. നിയന്ത്രണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറികളില്‍ വിരിയുന്നതിനായി വച്ച മുട്ടകള്‍ നശിപ്പിക്കണം. നിയന്ത്രണ മേഖലകളിലെ ഹാച്ചറികളില്‍/ഫാമുകളില്‍ വളര്‍ത്തിവരുന്ന ബ്രീഡര്‍…
Read Moreവീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി; ഇരുവരേയും സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ വകുപ്പ്
എരുമേലി: വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ വകുപ്പ്. എരുമേലി മണിപ്പുഴയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് എരുമേലി മണിപ്പുഴയിൽ താമസിക്കുന്ന യുവതി വീടിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയം യുവതിയുടെ ഭർത്താവിന്റെ പ്രായമായ മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസികളാണ് യുവതി വീടിനുള്ളിൽ പ്രസവിച്ച വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത്. ഈ സമയം ഹോട്ടൽ പരിശോധനയിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ യുവതിയുടെ വീട്ടിലെത്തി ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങളും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു. യുവതി ഗർഭിണിയാണെന്ന് വീട്ടിലെത്തിയ ആശാ വർക്കർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവർ ഇത് അംഗീകരിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. യുവതിയുടെ രണ്ടാമത്തെ പ്രസവമാണിത്. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ വിജിമോൾ, പബ്ലിക്…
Read Moreഅംഗപരിമിതന്റെ അതിക്രമത്തിൽ 14 കാരിക്ക് പിടിച്ചു നിൽക്കാനായില്ല; നേരിട്ടത് കൊടിയപീഡനം; ബന്ധുവായ പ്രതിക്ക് 70 വര്‍ഷം കഠിനതടവും പിഴയും; വിധിവന്നത് രണ്ട് വർഷത്തിന്ശേഷം
പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും പിഴയും. അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യിൽ വീട്ടിൽ റജി ജേക്കബിനാണ് ശിക്ഷ ലഭിച്ചത്. കഠിന തടവും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവുമാണ് ശിക്ഷ. പത്തനംതിട്ട പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ആണ് വിധി പ്രസ്താവിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്. അംഗപരിമിതിമൂലം സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിവില്ലാത്ത പ്രതി ബന്ധുവായ മൈനറായ പെൺകുട്ടിയോട് ശാരീരികമായി സഹായം തേടി വന്നിരുന്ന വേളയിലാണ് ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നത്. പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസാണ് ഹാജരായത്. കേസിന്റെ അന്വേഷണ ചുമതല കോയിപ്പുറം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന വി. സജീഷ്…
Read Moreഓരോന്ന് കുറ്റീം പറിച്ച് ഇറങ്ങിക്കോളും: മൃഗശാലയിൽ നിന്ന് ചാടിപ്പോകാൻ നോക്കി പാണ്ട; വാതിൽ അടച്ച് ജീവനക്കാരി; പിന്നെ നടന്നത് മുട്ടനടി; വൈറലായി വീഡിയോ
വളരെയേറെ ശാന്തശീലരായ സ്വഭാവക്കാരാണ് പാണ്ടകൾ. പൊതുവേ ആരെയും ആക്രമിക്കാത്ത പ്രകൃതമായതിനാൽ പാണ്ടകളെ പലർക്കും ഇഷ്ടമാണ്. എന്നാൽ ഈ വിശേഷണ്ങൾ തെറ്റുംവിധമുള്ള സംഭവമാണ് ചൈനയിലെ ഒരു മൃഗശാലയിൽ കഴിഞ്ഞ ദിവസമുണ്ടായത്. ചൈനയിലെ ചോങ്കിംഗ് മൃഗശാലയിലെ ജീവനക്കാരിയെ പാണ്ട ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മൃഗശാലയിലെ നിയന്ത്രിത മേഖലയിലേക്ക് പാണ്ട കടന്നത് കണ്ട ജീവനക്കാരി ഉടൻതന്നെ പാണ്ട പുറത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി അവിടെയുള്ള വാതിൽ അടച്ചിട്ടു. യുവതി അകത്തേക്ക് പ്രവേശിക്കുന്നതു കണ്ട പാണ്ടയാകട്ടെ ഇവരെ നന്നായി ഉപദ്രവിച്ചു. ദേഹം മുഴുവൻ കുത്തുകയും ചവിട്ടുകയുമൊക്കെ ചെയ്തു. യുവതി ഇതിനെതിരേ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പാണ്ടയും ജീവനക്കാരിയും ഇപ്പോൾ പരിചരണത്തിലാണ് എന്നും കൂടുതൽ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലന്നും മൃഗശാല അധികൃതർ അറിയിച്ചു.
Read Moreതിരികെ വരില്ലെന്ന് അറിമായിരുന്നെങ്കിലും അവിടെ ഉപേക്ഷിച്ചു പോരാൻ പറ്റില്ലായിരുന്നു; ശബ്ദമിടറി കൂടെനിന്നവർക്കെല്ലാം നന്ദി പറഞ്ഞ് അർജുന്റെ സഹോദരി അജ്ഞു
കോഴിക്കോട്: അര്ജുന് തിരികെ വരില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ അര്ജുന് എന്താ സംഭവിച്ചത് എന്ന ഒറ്റ ഉത്തരം കിട്ടാനാണ് തങ്ങള്‍ ശ്രമിച്ചത്. അതിന് ശ്രമം നടത്തിയ എല്ലാവരോടും നന്ദി പറഞ്ഞ് സഹോദരി അഞ്ജു. പ്രതികൂല കാലവസ്ഥയടക്കമുള്ള കാരണങ്ങളാല്‍ ഉത്തരത്തിലേക്ക് എത്താന്‍ കുറച്ച് വൈകി. എന്നാല്‍ അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നു.പല അവസ്ഥകളിലൂടെയാണ് കടന്നുപോയത്. ആദ്യം മുതല്‍ ഇതുവരെ കൂടെ നിന്നവര്‍ക്ക് നന്ദി. ഡ്രഡ്ജിംഗ് സംവിധാനം എത്തിച്ച് അര്‍ജുനെ തിരികെ തന്ന കര്‍ണ്ണാടക സര്‍ക്കാരിന് നന്ദി. ലോറിയുടമ മനാഫ് കൂടെ നിന്നു. മനാഫിനൊപ്പം മുബീനും ഉണ്ട്. അര്‍ജുനെ മറക്കാന്‍ കഴിയില്ല. കുട്ടന് കൂടെയില്ല. അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞു. അതിനിടെ വന്ന വ്യാജവാര്‍ത്തകള്‍ തങ്ങളുടെ കുടുംബത്തെ ഒരുപാട് വിഷമിപ്പിച്ചു. ബര്‍ത്ത്ഡേ പാര്‍ട്ടി നടത്തിയെന്ന നിലയില്‍ യൂട്യൂബ് ചാനലുകള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. രണ്ടാംഘട്ട തിരച്ചില്‍ നിര്‍ത്തിയപ്പോള്‍ വലിയ പ്രതിസന്ധിയിലായെന്നും അഞ്ജു പറഞ്ഞു.…
Read Moreകല്യാണക്കോലാഹലങ്ങൾ : വിവാഹവേദിയിൽ സ്പാർക്ക്ലർ ഗൺ പൊട്ടിത്തെറിച്ചു; വരന് പരിക്ക്; വൈറലായി വീഡിയോ
വിവാഹങ്ങൾ എങ്ങനെയും വ്യത്യസ്തമാക്കണമെന്ന ചിന്ത മാത്രമാണ് ആളുകൾക്ക്. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയുമ മറ്റുള്ളവരുടെ മുന്നിൽ പത്രാസ് കാണിക്കണം എന്നു മാത്രമേയുള്ളൂ അത്തരക്കാരുടെ മനസിൽ. അത്തരത്തിലൊരു വൈറൽ വിവാഹ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹാഘോഷങ്ങൾക്കിടയിൽ സ്പാർക്ക്ലർ ഗൺ ഉയോഗിച്ച് ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു വരനും വധുവും. ഇത്തരം പ്രോപ്പർട്ടികളൊക്കെ ഉപയോഗിച്ചാൽ ഫോട്ടോ നല്ല കളറാക്കാൻ സാധിക്കും. എന്നാൽ കളറായ സംഗതി അൽപം പാളിപ്പോയി. ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിൽ വരന്റെ കൈയിലിരുന്ന് സ്പാർക്ക്ലർ ഗൺ പൊട്ടിത്തെറിച്ചു. പേടിച്ചു പോയ വധൂവരൻമാർ ഉടൻതന്നെ കയ്യിലെ തോക്കുകൾ വലിച്ചെറിഞ്ഞു. എന്നാൽ പൊട്ടിത്തെറിയിൽ വരന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. “ഇത് നിർത്തുക” എന്ന അടിക്കുറിപ്പോടെ @ritik.editsx എന്ന അക്കൗണ്ടിൽ നിന്നാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇവർക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്. . …
Read Moreഅമ്മ-ഡബ്ല്യുസിസി പോരിന്റെ ഇരയാണ് ഞാൻ; പോലീസ് തന്നെ പ്രതിയാക്കിയത് ശരിയായ രീതിയിൽ അന്വേഷിക്കാതെ; ജാമ്യ അപേക്ഷയുമായി നടൻ സിദ്ധിഖ് ഹൈക്കോടതിയിൽ
ന്യൂഡല്‍ഹി: “അമ്മ’യും ഡബ്ല്യുസിസി തമ്മിലുള്ള പോരാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖ്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിന്റെ ആരോപണം. കേസന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയത്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.
Read More