മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി പി.വി.അൻവർ എംഎൽഎ. ജനങ്ങളുടെ ആവശ്യങ്ങൾക്കായി താൻ തീപ്പന്തമാകും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സ്വർണ്ണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ട്. 2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ.കെ. ഷൈലജയുടെ കുഴപ്പം കൊണ്ടല്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ലെന്നും അൻവർ പറഞ്ഞു. താന്‍ കൊടുത്ത…
Read MoreDay: September 27, 2024
തണുപ്പ് ഒക്ടോബർ 4ന്: കാത്തിരിപ്പിൽ പ്രേക്ഷകർ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘തണുപ്പ് ” ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തുന്നു. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമമാണം. ഛായാഗ്രഹണം മണികണ്ഠൻ പി. എസ്, വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം സംഗീതം പകരുന്നു.
Read Moreമമ്മൂട്ടി കമ്പനിയുടെ ഏഴാമത് ചിത്രം! ഷൂട്ടിംഗ് നാഗർ കോവിലിൽ തുടങ്ങി
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നാഗർ കോവിലിൽ തുടങ്ങി. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ. ജോസ്. സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുൽഖർ നായകനായ കുറുപ്പിന്റെ കഥ ജിതിൻ കെ. ജോസിന്റേതാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്. മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്.
Read Moreഎം.വി. ജയരാജന്റെ പേരിൽ വ്യാജ വാർത്ത; പാലക്കാട് സ്വദേശി അറസ്റ്റിൽ; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച വാർത്തയെന്ന് സൈനുദ്ദീൻ
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ്(46) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. “പി.വി. അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. 24 ന്യൂസിൽ വന്ന വാർത്തയെന്ന നിലയിലായിരുന്നു ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. “മുനീർ ഹാദി’ എന്ന ഫോൺ നമ്പറിൽ നിന്നായിരുന്നു വാർത്ത പ്രചരിപ്പിച്ചിരുന്നത്. എം.വി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ഒരു വാർത്ത ഫോർവേഡ്…
Read Moreടോവിനോ 3D ഉത്സവം
കുഞ്ഞിക്കേളു, മണിയന്, അജയന്…ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന്‍ പാക്ക്ഡ് ത്രീഡി ത്രില്ലര്‍ അജയന്റെ രണ്ടാംമോഷണം തിയറ്ററുകളില്‍. ടൊവിനോയുടെ കരിയറിലെ അമ്പതാമതു റിലീസ്. കൃതി ഷെട്ടിയും ഐശ്വര്യ രാജേഷും സുരഭിലക്ഷ്മിയും നായികമാര്‍. മലയാളത്തില്‍ ദിബു നൈനാന് തോമസിന്റെ വരവറിയിക്കുന്ന മ്യൂസിക്. ജോമോന് ടി. ജോണിന്റെ അഴക് ഫ്രെയിമുകള്‍. ഷെമീര്‍ മുഹമ്മദിന്റെ കയ്യടക്കമുള്ള എഡിറ്റിംഗ്. സുജിത് നമ്പ്യാരുടെ ഡീറ്റയിലിംഗ് എഴുത്ത്. എട്ടു വര്‍ഷം ടൊവിനോയുടെ ഡേറ്റിനു കാത്തിരുന്ന ജിതിന് ലാല്‍ എന്ന സംവിധായകന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രം. ലിസ്റ്റിൻ സ്റ്റീഫനും ഡോ. സക്കറിയ തോമസുമാണ് നിര്‍മാണം. ‘ഒറ്റ നോട്ടത്തില്‍ ഇതു ഗ്രാമം, ഉത്സവം…അങ്ങനെയൊക്കെ പോകുന്ന സിനിമയാണ്. പക്ഷേ, അതല്ലാത്ത ലെയറുകളും ഇതിലുണ്ട്. കുറെ മിത്തുകളും ഭാവനയും ഫാന്റസിയും ചെറിയ മാജിക്കല്‍ റിയലിസവുമൊക്കെയുള്ള കഥയാണ് ‘- പ്രമോഷന് പരിപാടിയില്‍ ടൊവിനോ പറഞ്ഞു. ജിതിന്റെ കാത്തിരിപ്പ്ജിതിന്ലാലിനെ 2014 മുതല്‍ അറിയാം. എന്നും…
Read Moreട്വന്റി-20 ക്രിക്കറ്റിൽനിന്നു വിരമിച്ച് ഷക്കീബ്
കാണ്‍പുർ: ബംഗ്ലാദേശ് സൂപ്പർ ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസൻ ട്വന്റി-20 ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കാനിരിക്കേയാണ് തന്റെ വിരമിക്കൽ തീരുമാനം ഷക്കീബ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. മുപ്പത്തേഴുകാരനായ ഷക്കീബ് ടെസ്റ്റിൽനിന്നുള്ള വിരമിക്കൽ തീയതിയും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അടുത്ത വർഷം നടക്കുന്ന ഹോം ടെസ്റ്റ് പരന്പരയോടെ രാജ്യാന്തര റെഡ് ബോൾ ക്രിക്കറ്റിനോടും വിടപറയുമെന്നും ഷക്കീബ് അറിയിച്ചു. 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുശേഷമായിരിക്കും 50 ഓവർ വേദിയിൽനിന്ന് ഷക്കീബ് വിരമിക്കുക എന്നാണു സൂചന. ഐസിസി ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളരാണ് ഷക്കീബ്. ലോകകപ്പിൽ 43 മത്സരങ്ങളിൽ 50 വിക്കറ്റ് ഈ ഇടംകൈ സ്പിന്നറിനുണ്ട്. ബംഗ്ലാദേശിനായി 129 ട്വന്റി-20യിൽ ഇറങ്ങി. 13 അർധസെഞ്ചുറി അടക്കം 2551 റണ്‍സ് നേടി, 149 വിക്കറ്റും ഉണ്ട്. 70 ടെസ്റ്റിൽ 242 വിക്കറ്റും 4600…
Read Moreദിനേഷ് ചൻഡിമൽ സൂപ്പറാക്കി
ഗാലെ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ദിനേഷ് ചൻഡിമൽ സൂപ്പറാക്കി. 208 പന്ത് നേരിട്ട ചൻഡിമൽ 15 ഫോറിന്റെ അകന്പടിയോടെ 116 റണ്‍സ് നേടി. ടെസ്റ്റ് കരിയറിൽ ചൻഡിമലിന്റെ 16-ാം സെഞ്ചുറിയാണിത്. ന്യൂസിലൻഡിനെതിരായ ആദ്യത്തേതും. ഒന്നാംദിനം അവസാനിക്കുന്പോൾ ശ്രീലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 306 എന്ന ശക്തമായ നിലയിലാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതും നിസാങ്ക (1) തുടക്കത്തിലേ പുറത്തായി. എന്നാൽ, ദിമുത് കരുണരത്നെയും (46) ചൻഡിമലും ചേർന്ന് രണ്ടാം വിക്കറ്റിൽ 122 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ എയ്ഞ്ചലോ മാത്യൂസും (78 നോട്ടൗട്ട്) ചൻഡിമലും 97 റണ്‍സിന്റെ കൂട്ടുകെട്ടും സ്ഥാപിച്ചു. മാത്യൂസിനൊപ്പം കാമിന്ദു മെൻഡിസാണ് (51 നോട്ടൗട്ട്) ക്രീസിൽ. ശ്രീലങ്കയ്ക്കുവേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന നേട്ടത്തിൽ നാലാം സ്ഥാനത്ത് ചൻഡിമൽ എത്തി. കുമാർ സംഗക്കാര (38), മഹേല ജയവർധനെ…
Read Moreഎം.എം. ലോറന്‍സിന്റെ മൃതദേഹം കൈമാറ്റം: ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള എറണാകുളം മെഡിക്കല്‍ കോളജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരേ മകള്‍ ആശ ലോറന്‍സ് വീണ്ടും നിയമ നടപടിയിലേക്ക്. അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്ന ആരോപണവും അവര്‍ നേരത്തേ ഉന്നയിച്ചിരുന്നു.
Read Moreട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ
മകാവു: മകാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ക്വാർട്ടർ ഫൈനലിൽ. ചൈനീസ് തായ് പേയിയുടെ ലിൻ ചിൻ ചുൻ – ടെങ് ചുൻ സണ്‍ സഖ്യത്തെയാണ് ട്രീസ-ഗായത്രി കൂട്ടുകെട്ട് പ്രീക്വാർട്ടറിൽ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. സ്കോർ: 22-20, 21-11. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും ക്വാർട്ടറിലേക്കു മുന്നേറിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ പ്രീക്വാർട്ടറിൽ 21-13, 21-18നായിരുന്നു ശ്രീകാന്തിന്റെ ജയം. ആയുഷ് ഷെട്ടിയായിരുന്നു ശ്രീകാന്തിന്റെ എതിരാളി.
Read Moreകണ്ടവരുണ്ടോ… നടന് സിദ്ദിഖിനെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണം; മാധ്യമങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസുമായി പോലീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടന് സിദ്ദിഖിനെ നാലാം ദിവസവും കണ്ടെത്താനാവാതെ ഇരുട്ടില്‍ തട്ടി പോലീസ്. സിദ്ദിഖിനെ കണ്ടു കിട്ടുന്നവര്‍ അറിയിക്കണമെന്ന മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് തെരയുകയാണ് പ്രത്യേക അന്വേഷണ സംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പോലീസിനെ അറിയിക്കണമെന്നുമാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ നോട്ടീസിലുള്ളത്. കഴിഞ്ഞ ദിവസംവരെ കൊച്ചി നഗരത്തിലടക്കം അന്വേഷണസംഘം വ്യാപക തെരച്ചില്‍ നടത്തിയിരുന്നെങ്കിലും നിലവില്‍ അന്വേഷണം മന്ദഗതിയിലാണ്. തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിലിന് വേഗത കുറച്ചിട്ടുള്ളതെന്നാണ് വാദം. സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നടന്റെയും സുഹൃത്തുക്കളുടേയും…
Read More