മോസ്കോ: യുക്രെയിന് ആയുധസഹായം നൽകുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരേ കടുത്ത മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. പടിഞ്ഞാറന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് ആണവാക്രമണം നടത്തുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. യുക്രെയിൻ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണു റഷ്യയുടെ നീക്കം. യുകെ നല്കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് യുക്രെയ്ൻ തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തുന്നതെന്നാണ് പുടിന്റെ ആരോപണം. ആക്രമണം രൂക്ഷമായതിനു പിന്നാലെ പുടിന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. യുഎസും യുകെയും യുക്രെയിന് അത്യാധുനിക ആയുധങ്ങള്‍ നല്കി റഷ്യയെ പരോക്ഷമായി ആക്രമിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പുടിന് പറഞ്ഞു.
Read MoreDay: September 27, 2024
അമേരിക്കയിൽ ക്ഷേത്രം അലങ്കോലമാക്കി; അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവം
കാലിഫോർണിയ: കാലിഫോർണിയയിലെ ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്രം ആക്രമികൾ അലങ്കോലമാക്കിയതായി പരാതി. കഴിഞ്ഞ 10 ദിവസത്തിനിടെ യുഎസിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഈ മാസമാദ്യം ന്യൂയോർക്കിലെ മെൽവില്ലിലുള്ള ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിറിനുനേരേ ആക്രമണം നടന്നിരുന്നു. “ഹിന്ദുക്കൾ തിരികെ പോകൂ’ എന്ന വിധത്തിലുള്ള വിദ്വേഷ സന്ദേശങ്ങൾ ഇവിടെ പതിക്കുകയും ചെയ്തു. ക്ഷേത്രങ്ങൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളെ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപലപിച്ചു. വിഷയം യുഎസ് അധികാരികളെ അറിയിക്കുകയും ചെയ്തു.
Read Moreഇനിയുമുറക്കെ, അതിലുമുറക്കെ: ശക്തി കാട്ടാൻ അന്‍വര്‍; ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം
കോഴിക്കോട്: പി.വി. അന്‍വര്‍ തൊടുത്തുവിട്ട ആരോപണശരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കുന്നതിനിടെ ശക്തിതെളിയിക്കാന്‍ പി.വി. അന്‍വര്‍. ഞായറാഴ്ച നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത പൊതുസമ്മേളനം ശക്തി പ്രകടനമാക്കാനാണ് അന്‍വര്‍ അനൂകൂലികളുടെ തീരുമാനം. തന്നെ അനുകൂലിക്കുന്നവരെ മുഴുവന്‍ സമ്മേളനവേദിയില്‍ എത്തിക്കാനാണ് തീരുമാനം. സിപിഎമ്മില്‍നിന്നു വിവിധ കാലങ്ങളില്‍ പുറത്താക്കപ്പെട്ടവര്‍, കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍, ലീഗ് പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം കൂടെകൂട്ടും. ആരെല്ലാം പങ്കെടുക്കുമെന്ന്നേരത്തെ അറിയിച്ചാല്‍ അവരെ പിന്തിരിപ്പിക്കാന് സിപിഎം ശ്രമിക്കുമെന്ന തിരിച്ചറിവുണ്ടെന്നാണ് അന്‍വര്‍ ഇതുമായി ബന്ധപ്പെട്ട് അടുത്ത നേതാക്കളോട് പ്രതികരിച്ചത്. നിലവില്‍ പൊതുസമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ടീമിനെ തന്നെ അന്‍വര്‍ തയാറാക്കിവച്ചിരിക്കുന്നതായാണ് വിവരം. പൊതുസമ്മേളനത്തിന് മുന്‍പുതന്നെ സിപിഎം തനിക്കെതിരേ നടപടി എടുക്കുമെന്നാണ് അന്‍വര്‍ പ്രതീക്ഷിക്കുന്നത്. പൊതുസമ്മേളനവേദിയില്‍ വച്ച് മുന്നോട്ടുള്ള പോക്ക് എങ്ങിനെയായിരിക്കുമെന്നും തന്റെ രാഷ്ട്രീയ നിലപാട് എന്തെന്നും അന്‍വര്‍ വിശദമാക്കുമെന്നാണു സൂചന. പരമാവധി പേരെ സംഘടിപ്പിക്കാനും അവസരം വരുന്പോൾ ഏ…
Read Moreവെടിനിര്‍ത്തല്‍ അഭ്യർഥന ഇസ്രയേൽ തള്ളി; ഒരു ഹിസ്ബുള്ള കമാൻഡർ കൂടി കൊല്ലപ്പെട്ടു
ടെൽഅവീവ് (ഇസ്രയേൽ): ഹിസ്ബുള്ളയുമായി 21 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎസ്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർഥന തള്ളിയ ഇസ്രയേൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ ആക്രമണം തുടരുന്നു. ഇന്നലെ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഉൾപ്പെടെ നിരവധിപ്പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ എയർഫോഴ്സ് യൂണിറ്റുകളിലൊന്നിന്റെ തലവൻ മുഹമ്മദ് സുറൂർ ആണു കൊല്ലപ്പെട്ടത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഈ ആഴ്ച മാത്രം 700ലേറെ ആളുകൾ കൊല്ലപ്പെടുകയും 1,18,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 220ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ കഴിഞ്ഞദിവസം ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു. “വാക്കുകളല്ല, പ്രവൃത്തികളിലൂടെ സംസാരിക്കും’-എന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു എക്സിൽ എഴുതി. കരയുദ്ധം ഉണ്ടായാൽ സൈനികരെ സഹായിക്കാൻ ഇസ്രയേലിന്റെ വ്യോമസേനാ പദ്ധതിയിടുകയാണെന്നും ഇറാനിൽനിന്നുള്ള ആയുധ കൈമാറ്റം നിർത്തുമെന്നും വ്യോമസേന കമാൻഡർ മേജർ ജനറൽ ടോമർ ബാർ ഇന്നലെ രാത്രി…
Read Moreതൃശൂരിൽ 3 എടിഎമ്മുകൾ കൊള്ളയടിച്ച; കവർന്നത് 65 ലക്ഷം രൂപ ; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്
തൃശൂർ: തൃശൂരിൽ മൂന്ന് എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അരക്കോടിയിലേറെ രൂപ കവർന്നു. തൃശൂർ നഗരത്തിൽ ഷൊർണൂർ റോഡ്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോലഴി, ഇരിങ്ങാലക്കുടയ്ക്ക് സമീപം മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകളാണ് തകർത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. വെള്ളനിറത്തിലുള്ള കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് പണം കവർന്നത്. മൂന്ന് എടിഎമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. വെള്ളക്കാറിലാണ് സംഘം എത്തിയത്. എടിഎം തകര്‍ത്തതോടെ എടിഎമ്മില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തിയിരുന്നു. ഉടൻതന്നെ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിച്ചു. രാത്രി പട്രോള്‍ നടത്തുന്ന പോലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു. മാപ്രാണത്തെ എടിഎമ്മാണ് ആദ്യം കവര്‍ച്ചചെയ്യപ്പെട്ടത്. ഇവിടെനിന്ന് 30 ലക്ഷം കവര്‍ന്ന മോഷ്ടാക്കള്‍ പിന്നാലെ കോലഴിയിലെത്തി എടിഎം തകര്‍ത്ത് 25 ലക്ഷം കവര്‍ന്നു. കോലഴിയിലേക്കുള്ള യാത്രാമധ്യേ…
Read Moreമേക്കപ്പ് കൂടിപ്പോയോ മാഡം? ലിപ്സ്റ്റിക് ഉപയോഗിച്ചത് മേയർക്ക് പിടിച്ചില്ല: ജീവനക്കാരിയെ സ്ഥലംമാറ്റി
ചെന്നൈ: ലിപ്സ്റ്റിക് ഉപയോഗിച്ചതിന്റെ പേരിൽ ജീവനക്കാരിയെ സ്ഥലംമാറ്റി. ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപറേഷനിലാണു സംഭവം. മേയറുടെ അകമ്പടി സംഘത്തിൽ ദഫേദാർ ആയി സേവനമനുഷ്ഠിക്കുന്ന മാധവിയാണു മേയർക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന മേയർ പ്രിയാ രാജന്റെ നിർദേശം പാലിക്കാതിരുന്നതിനാലാണു തന്നെ സ്ഥലം മാറ്റിയതെന്ന് 50കാരിയായ മാധവി ആരോപിച്ചു. ജോലി സമയത്ത് ലിപ്സ്റ്റിക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി മാധവിക്ക് നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ, ജോലി സമയത്ത് ലിപ്സ്റ്റിക് ഇടുന്നത് കുറ്റകരമാണെങ്കിൽ അതിനുള്ള സർക്കാർ ഉത്തരവ് കാണിക്കണമെന്ന് മാധവി മറുപടി നൽകി. ഇതോടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മേയർ മാധവിയെ സ്ഥലം മാറ്റുകയായിരുന്നു.
Read Moreസായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അഭിമാനം: സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ലഡാക്കിലെ ഇന്ത്യൻ ആർമിയുടെ സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചു. സിയാച്ചിൻ യുദ്ധസ്മാരകത്തിൽ രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു. സൈനിക വസ്ത്രം ധരിച്ചെത്തിയ രാഷ്ട്രപതി സൈനികരെ അഭിസംബോധന ചെയ്തു. സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അഭിമാനം പ്രകടിപ്പിച്ച രാഷ്ട്രപതി, എല്ലാ പൗരന്മാരും സൈനികരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നുവെന്നും പറഞ്ഞു. 1984 ഏപ്രിലിൽ സിയാച്ചിൻ ഹിമാനിയിൽ ആരംഭിച്ച ഓപ്പറേഷൻ മേഘദൂത് മുതൽ വീരമൃത്യു വരിച്ച സൈനികർക്കായുള്ളതാണ് ഇവിടത്തെ യുദ്ധസ്മാരകം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി എന്ന് അറിയപ്പെടുന്ന ഹിമാനിയുടെ മേൽ 1984 മുതൽ ഇന്ത്യൻ സൈന്യം പൂർണനിയന്ത്രണം സ്ഥാപിച്ചു. സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിൽ കാരക്കോറം പർവതനിരയിലാണ് സിയാച്ചിൻ ഹിമാനി സ്ഥിതി ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുന്ന രാജ്യത്തെ മൂന്നാമത്തെ രാഷ്ട്രപതിയാണു മുർമു.…
Read Moreബോണസുമായി ബന്ധപ്പെട്ട പ്രശ്നം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടിയുമായി യുഡിഎഫിന്റെ ബാങ്ക്
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേ നടപടിയുമായി യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ പ്യൂണായി ജോലി ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ, ബാങ്കിലെ ഡ്രൈവറും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ എസ്. ഇർഷാദ് എന്നിവർക്കെതിരേയാണു നടപടി. ബാങ്കിന്റെ ഓണം ബോണസുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. 7,000 രൂപ ബോണസ് അനുവദിച്ചതില്‍ 2,000 രൂപയ്ക്ക് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍നിന്നു സാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരേ രാഹുലും ഇർഷാദും രംഗത്ത് വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ 13 ന് വൈകുന്നേരം 5.30 ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവിനു പരാതി നല്കാന് കാബിനിൽ കയറിയ ഇരുവരും ചീഫ് എക്സിക്യൂട്ടീവ് പി.വി. ഗണേഷ്കുമാറിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ ബാങ്ക് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇരുവരും…
Read Moreഅന്‍വറിന്റെ ആരോപണത്തിൽ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം; വസ്തുതകളും തെളിവുകളുമായി അണികൾക്കിടയിലേക്കിറങ്ങാൻ സിപിഎം
കോഴിക്കോട്: പി.വി. അൻവറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാനും വസ്തുതകള്‍ തെളിവുകള്‍ സഹിതം പ്രവർത്തകരിലേക്ക് എത്തിക്കാനും ഒരുങ്ങി സിപിഎം. അന്‍വറിന്റെ പരസ്യപ്രസ്താവനകള്‍ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അന്‍വറിനെതിരായ നടപടി നേതൃത്വം തീരുമാനിക്കും. അതേസമയം പ്രവര്‍ത്തകരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന രീതിയിലേക്കായിരിക്കും സിപിഎം കടക്കുക. മുഖ്യമന്ത്രിയെ ഇത്രമാത്രം പരസ്യമായി മറ്റാരും ആക്ഷേപിച്ചിട്ടില്ല. അതിനുള്ള ധൈര്യം സിപിഎം വളര്‍ത്തികൊണ്ടുവന്ന നേതാവിന് എങ്ങിനെ വന്നുഎന്നാണ് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യം. ഇതിനു മറുപടി എത്രയും പെട്ടെന്ന് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങുമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. ഇടതുമുന്നണിയുടെ ഭാഗമായ എംഎൽഎ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. അൻവറിന്റെ പരാതിയിൽ പരിശോധന നടന്നു വരികയാണ്. ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിന്റെ കടന്നാക്രമണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിനു പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണ്. പിണറായിയെ…
Read Moreമോദി അതിശക്തൻ, പക്ഷേ ദൈവമല്ല: കേജരിവാൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മോദി അതിശക്തനാണെന്നു ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ, അദ്ദേഹം ദൈവമല്ലെന്ന് കേജരിവാൾ പറഞ്ഞു. മദ്യനയക്കേസിൽ ജയിൽ മോചിതനാവുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തശേഷം ആദ്യമായി ഡൽഹി നിയമസഭയെ അഭിസംബോധന ചെയ്യുവെയായിരുന്നു കേജരിവാളിന്റെ വിമർശനം. ഞാനും മനീഷ് സിസോദിയായും ഇവിടെ നില്‍ക്കുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിനു വിഷമമുണ്ടാവും. ദൈവമോ മറ്റെന്തെങ്കിലുമൊരു ശക്തിയോ പ്രപഞ്ചത്തിലുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. അതാണ് ഞങ്ങളെ സഹായിച്ചതെന്നും കേജരിവാള്‍ പറഞ്ഞു .
Read More