തിരുവനന്തപുരം: തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലെയും പുറത്തെയും പ്രബല ലോബികളുണ്ടെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.സഹയാത്രികരായ കെ.ടി. ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ.റഹീം എന്നിവരും താമസിയാതെ അൻവറിന്റെ പാത പിന്തുടരുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ട്. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന സൂര്യൻ എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യൻ എന്ന പി.വി. അൻവറിന്റെ വിശേഷണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകരതോൽവിക്കു ശേഷം പാർട്ടിയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരായ സിപിഎം അണികൾ അൻവർ ഉയർത്തിയ കാര്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളിൽ കടുത്ത…
Read MoreDay: September 27, 2024
എന്തൊക്കെ സഹിച്ചാലാ ഒന്ന് പ്രേമിക്കാൻ പറ്റുന്നത്: കാമുകിയെ കാണാൻ ഹോസ്റ്റലിൽ ബുർഖ ധരിച്ചെത്തി; മലയാളി യുവാവ് പിടിയിൽ
കാമുകിയെ കാണാൻ കോളജ് ഹോസ്റ്റലില്‍ ബുർഖ ധരിച്ചെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പം പിഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയെ കാണാനാണു യുവാവ് ബുർഖ ധരിച്ച് ഹോസ്റ്റലിലെത്തിയത്. കമിതാക്കൾ മലയാളികളാണ്. ബംഗളൂരുവിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. കേരളത്തില്‍വച്ചു രണ്ടുവർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടി പരിചയത്തിലായത്. ബംഗളൂരുവിൽനിന്നു ട്രെയിനില്‍ കുപ്പത്തെത്തിയ യുവാവ് വേഷം മാറി പെണ്‍കുട്ടിയുടെ ഹോസ്റ്റലിലെത്തുകയായിരുന്നു. സംശയം തോന്നിയ ഹോസ്റ്റല്‍ ജീവനക്കാർ പരിശോധിച്ചതോടെയാണ് യുവാവ് വേഷം മാറി വന്നതാണെന്നു കണ്ടെത്തിയത്. ഹോസ്റ്റല്‍ ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
Read Moreഎന്നാലും എന്റെ സ്പൈഡർമാനേ, നിങ്ങൾക്കീ ഗതി വന്നല്ലോ? സ്റ്റേഷനു മുൻപിൽ ഭിക്ഷ എടുക്കുന്ന സ്പൈഡർമാൻ; വൈറലായി വീഡിയോ
മുംബൈ: സാങ്കൽപിക കഥാപാത്രങ്ങളുടെ വേഷത്തിൽ വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ ഷൈൻ ചെയ്തവർ കുറച്ചൊന്നുമല്ല. എന്നാൽ, ഒരേ വേഷത്തിൽ വീണ്ടും വീണ്ടും വന്നാൽ ലൈക്ക് അടിക്കുന്നവർ കുറയും. വേഷത്തിനൊപ്പം അൽപം അഭിനയം കൂടി ചേർത്ത് വെറൈറ്റി വരുത്തിയാലോ? അത് ചിലപ്പോൾ ക്ലിക്ക് ആയെന്നു വരും. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്പൈഡർമാന്റെ വേഷത്തിൽ ഭിക്ഷ യാചിക്കുന്ന യുവാവിന്റെ വീഡിയോ ആണു ശ്രദ്ധ നേടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ റെയിൽവേ സ്റ്റേഷന് മുന്നിലിരുന്നായിരുന്നു ഭിക്ഷാടനം. “ആരെങ്കിലും ഈ സ്പൈഡർമാന് ഭിക്ഷ നൽകൂ’ എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. യാചിക്കുന്ന സ്പൈഡർമാൻ വേഷധാരിയെ ചിരിയോടെയും അമ്പരപ്പോടെയും ആളുകൾ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെയും ഈ യുവാവ് സ്പൈഡർമാന്റെ വേഷം കെട്ടി വീഡിയോകൾ ചെയ്തിട്ടുണ്ടത്രെ. ഡാൻസ് ചെയ്യുന്ന സ്പൈഡർമാനും ക്ലാസ് മുറിയിലിരുന്ന് ഉറങ്ങുന്ന സ്പൈഡർമാനുമൊക്കെ അതിൽ…
Read Moreപാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിനു വലിയ ധാരണയില്ല; പരസ്യമായി വെല്ലുവിളിച്ചാൽ പ്രവർത്തകർ പ്രതിരോധിക്കുമെന്ന് പി. ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച പി.വി.അൻവറിനെതിരെ സിപിഎം നേതാവ് പി.ജരാജൻ. പാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിന് വലിയ ധാരണയില്ലെന്നും വലതുപക്ഷ മാധ്യമങ്ങളുടെ കൈയടി നേടാനാണ് പി.വി.അൻവറിന്റെ ശ്രമമെന്നും പി.ജയരാജൻ പറഞ്ഞു. നിരവധി വെല്ലുവിളികളെ അതിജീവിച്ച പാർട്ടിയാണ് സിപിഎം. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചാൽ പ്രവർത്തകർ പ്രതിരോധിക്കും. മുഖ്യമന്ത്രിക്കെതിരെ നിന്ദ്യമായ ആരോപണമാണ് അൻവർ ഉന്നയിച്ചത്. സിപിഎം എന്നത് കൂട്ടായ നേതൃത്വമാണ്. സർക്കാറിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് നയം. പിണറായി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്. മുഹമ്മദ് റിയാസിനെക്കുറിച്ച് പറഞ്ഞത് വിഷലിപ്തമായ കാര്യങ്ങളാണ്. ദുഷ്ടലാക്കോടെയായാണ് അൻവറിന്റെ പരാമർശങ്ങളെന്നും പി.ജയരാജൻ പറഞ്ഞു.
Read Moreകൊത്തിക്കൊത്തി മുറത്തിൽകേറി കൊത്തണ്ട; പാർട്ടിയുടെ തണലിൽ വിജയിച്ച അൻവറിനെ നിലയ്ക്ക് നിർത്തണം; കച്ചമുറുക്കി സിപിഎം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി കടന്നാക്രമിച്ചു വാർത്തസമ്മേളനം നടത്തിയ ഇടതുപക്ഷ എംഎൽഎ. പി.വി. അൻവറിനെതിരേ പ്രതികരിക്കാൻ സിപിഎം നേതൃതലത്തിൽ തീരുമാനമായി. പാർട്ടിയുടെ തണലിൽ നിന്നു വിജയിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ശേഷം പാർട്ടിയെയും മുഖ്യമന്ത്രിയെയും പരസ്യമായി വെല്ലുവിളിക്കുന്ന അൻവറിനെ നിലയ്ക്കുനിർത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നിരിക്കുകയാണ്. പരസ്യ പ്രതികരണം പാടില്ലെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നിർദേശിച്ചിട്ടും അതിനെ വെല്ലുവിളിച്ചുള്ള പരാമർശങ്ങളാണ് അൻവർ നടത്തിയത്. പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ ഇന്ന് വാർത്ത സമ്മേളനത്തിൽ മറുപടി പറയും. എം.വി.ഗോവിന്ദൻ ഇന്ന് രാവിലെ ഡൽഹിയിൽ കേരളാ ഹൗസിൽ വച്ചു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ അൻവറിനെ തള്ളിപ്പറയുകയും ചെയ്തു. എൽ ഡി എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ, സിപിഎം…
Read Moreപ്രതിഷേധങ്ങൾ തണുത്തുറഞ്ഞു; പൊതുപരിപാടികളിൽ പങ്കെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പച്ചക്കൊടി; കൊല്ലത്ത് സജീവമായി മുകേഷ്
കൊല്ലം: പ്രതിഷേധങ്ങൾ തണുത്തുറഞ്ഞ സാഹചര്യത്തിൽ കൊല്ലത്ത് സജീവമായി എം. മുകേഷ് എംഎൽഎ. ജനപ്രതിനിധി എന്ന നിലയിൽ ഇനി പൊതുപരിപാടികളിൽനിന്നു വിട്ടു നിൽക്കുന്നത് അനുചിതമാകും എന്ന നിലപാടിലാണ് അദ്ദേഹം. സിപിഎം ജില്ലാ നേതൃത്വവും ഇതിനു പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ഇതേ തുടർന്നാണ് മണ്ഡലത്തിൽ സജീവമാകാൻ അദ്ദേഹം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം കെഎസ്ആർടിസിയുടെ പുതിയ കെട്ടിടത്തിന്റെ പ്ലാൻ അന്തിമമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ അവരോടൊപ്പം എംഎൽഎയും ഡിപ്പോ സന്ദർശിക്കുകയുണ്ടായി.ഇതിന്റെ വിശദമായ വിവരങ്ങളും ചിത്രങ്ങളും എംഎൽഎ തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുമുണ്ട്. മാത്രമല്ല എംഎൽഎയുടെ പൊതുപരിപാടികളും മറ്റും അറിയിക്കാനായി രൂപപ്പെടുത്തിയ മാധ്യമ പ്രവർത്തകർ അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലും അദ്ദേഹത്തിന്റെ ഡിപ്പോ സന്ദർശനം സംബന്ധിച്ച വാർത്തയും ചിത്രവും പ്രസിദ്ധീകരണത്തിന് നൽകുകയുമുണ്ടായി.പട്ടയ വിതരണ വേളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊല്ലം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും മുകേഷ് പങ്കെടുക്കുകയുണ്ടായി. കൂടാതെ മണ്ഡലത്തിലെ…
Read Moreരാത്രിയിൽ മകൾക്ക് ഉറങ്ങാൻ കഴിയുന്നില്ല; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറോട് കുട്ടിപറഞ്ഞത് കേട്ട് ഞെട്ടി വീട്ടുകാർ; പൊടിയനെ പോക്സോ കേസിൽ അകത്താക്കി പോലീസ്
മാന്നാർ:15 വയസുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാന്നാർ വിഷവർശേരിക്കര ഇടയിലെത്തറ വീട്ടിൽ അച്യുതൻ എന്നു വിളിക്കുന്ന പൊടിയനെ(54) യാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിലേക്കുപോയ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ജൂണിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ ഡോക്ടറുടെ അടുത്ത് കൗൺസലിംഗ് നൽകിയതിനെതുടർന്നാണ് കുട്ടി വിവരങ്ങൾ പറഞ്ഞത്. ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനീഷ്, എസ് ഐ, ഗിരീഷ്, ഗ്രേഡ് എസ്ഐ സുദീപ്, സിപിഒ മാരായ ഹരിപ്രസാദ്, നിസാം എന്നിവർ ചേർന്ന് വീടിന്റെ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreഓളപ്പരപ്പിലെ ഒളിമ്പിക്സ് പോരിനിറങ്ങി വൈദികൻ; മാമ്മൂടൻ വള്ളത്തിന്റെ ക്യാപ്റ്റനായി ഫാ. ജോസഫ് ചെമ്പിലകം
എടത്വ: ഓളപ്പരപ്പിൽ പോരാട്ടത്തിനൊരുങ്ങുകയാണ് വൈദികൻ. നെഹ്റു ട്രോഫി ജലമേളയിൽ ഇരുട്ടുകുത്തി വിഭാഗത്തിൽ മാമ്മൂടൻ വള്ളത്തിന്റെ ക്യാപ്റ്റനായാണ് കൈനകരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് ചെമ്പിലകം എത്തുന്നത്. ചമ്പക്കുളം സ്വദേശിയായ ഫാ. ജോസഫ് ചെമ്പിലകം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചുവരുകയാണ്. 2018 മുതൽ 2021 വരെ എടത്വ ജോർജിയൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് മേരീസ് ബോട്ട് ക്ലബ്ബ് പ്രസിഡന്റ് ചാക്കോ വർഗീസ് കാഞ്ഞിരവേലി, സെക്രട്ടറി ഷിബിൻ വർഗീസ് കായലിപ്പറമ്പ്, ട്രഷറർ ജോബി സ്കറിയ പതിനാറുപറ എന്നിവർ അടങ്ങിയ കൈനകരികരക്കാരാണ് വള്ളംകളിക്കു നേതൃത്വം നൽകുന്നത്. ചമ്പക്കുളത്തു നടന്ന ജലോത്സവത്തിൽ മാമ്മൂടൻ ഒന്നാം സ്ഥാനം നേടിയിരുന്നു. ആദ്യമായാണ് നെഹ്റു ട്രോഫി ജലോത്സവത്തിൽ മാമ്മൂടൻ വള്ളത്തിൽ തുഴയെറിയുന്നത്. നാലു പതിറ്റാണ്ടുകളായി മത്സരരംഗത്തുള്ള മാമ്മൂടൻ 2018 ൽ പുതുക്കി പണിതു 2019 ഓഗസ്റ്റ്…
Read Moreബാറിൽ മദ്യപിക്കാനെത്തിയവരുടെ കൈയിൽ പണമില്ല; ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് നിർത്ത് പണം ആവശ്യപ്പെട്ടു; പണം നൽകാതിരുന്ന രാജേഷിന്റെ വാരിയെല്ല് തല്ലിയൊടിച്ച് യുവാക്കൾ
ചേര്‍ത്തല: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് ജിക്കു ഭവനത്തിൽ ജിക്കു (ആദിത്ത്-28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പാവനാട് കോളനിയിൽ ദീപുമോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നടുവിലെവീട് ജോമോൻ (27) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ എട്ടിന് രാത്രി 9.30 ഓടെ കണിച്ചുകുളങ്ങര കരപ്പുറം ബാറിനു സമീപമാണ് ഇവർ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് പറമ്പ്കാട് മറ്റംവീട് രാജേഷ് കുമാർ (39) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കരപ്പുറം ബാറിനു സമീപം മൂന്നു പ്രതികളും ചേർന്ന് രാജേഷിന്റെ ബൈക്ക് തടഞ്ഞുനിർത്തുകയും മദ്യപിക്കുന്നതിനു പണം ആവശ്യപ്പെടുകയും ചെയ്തു.…
Read Moreബാങ്ക് തെരഞ്ഞെടുപ്പുകളില്‍ അവഗണന; സിപിഎമ്മിനെതിരേ കേരള കോണ്‍ഗ്രസ്-എമ്മില്‍ അതൃപ്തി
കോട്ടയം: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിനെ അവഗണിക്കുന്നതായി ആക്ഷേപം. പല ബാങ്കുകളും സിപിഎം കുത്തകയാക്കിയെന്നും മാണി വിഭാഗത്തിന് പ്രാതിനിധ്യം നല്കുന്നില്ലെന്നുമാണ് പരാതി. കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളിലെ സഹകരണ ബാങ്ക് ഇലക്ഷനുകളിലെ അവഗണന എല്‍ഡിഎഫ് ജില്ലാ, സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് മാണി വിഭാഗം. പനച്ചിക്കാട്, കുമാരനല്ലൂര്‍, കുമരകം, തിരുവാര്‍പ്പ് ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ പരിഗണന ലഭിച്ചില്ല. കാരപ്പുഴ ബാങ്കിലെ സീറ്റ് വിഭജനത്തിലും എതിര്‍പ്പുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയില്‍ മാണി വിഭാഗം പ്രതിഷേധം അറിയിച്ചു. തുടര്‍ യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്നും തീരുമാനമെടുത്തു. യുഡിഎഫിലായിരുന്നപ്പോള്‍ എല്ലാ സഹകരണബാങ്ക് ഇലക്ഷന് പാനലിലും പരിഗണന ലഭിച്ചിരുന്നെന്നും എൽഡിഎഫിൽ ഇതു തുടര്‍ന്നാല്‍ തദ്ദേ ശ തെരഞ്ഞെടുപ്പിലും സിപിഎം നല്കുന്നതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും ആശങ്കയുയര്‍ന്നു. കുമാരനല്ലൂര്‍ ബാങ്കില്‍ തഴഞ്ഞതിനെരേ കേരള കോണ്‍ഗ്രസ് പ്രതിഷേധ യോഗം ചേര്‍ന്നിരുന്നു. പ്രാതിനിധ്യം ആവശ്യപ്പെട്ടപ്പോള്‍ സിപിഎം…
Read More