വൈക്കം: വെച്ചൂർ ഇടയാഴം – കല്ലറ റോഡിൽ കൊടുതുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചേർത്തല മുട്ടത്തിപ്പറമ്പ് ഉള്ളാടശേരിൽ ജിബുമോനാ(47)ണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ സുരമ്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജിബുമോൻ ഭാര്യക്കൊപ്പമെത്തി മരുന്നു വാങ്ങിയശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊടുതുരുത്തിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ പാടത്തേക്ക് മറിയുകയായിരുന്നെന്ന് പറയപ്പെടുന്നു. വീഴ്ചയിൽ ഓട്ടോറിക്ഷയിൽനിന്ന് ജിബുമോൻ തെറിച്ച് പാടത്തിനു സമീപത്തായുള്ള ചതുപ്പിലെ ചെളിയിൽ മുഖം കുത്തി വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജിബുമോൻ മരിച്ചു. ശ്വാസകോശത്തിൽ ചെളി നിറഞ്ഞതും വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ സുരമ്യയുടെ പരിക്കുകൾ ഗുരുതരമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: അഭിറാം,…
Read MoreDay: September 27, 2024
പാര്‍ട്ടി സംശയിച്ചിടത്ത് കാര്യങ്ങളെത്തി; അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തം; എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡല്‍ഹി: പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അന്‍വറിന്റെ നീക്കം പാര്‍ട്ടി നേരത്തേ സംശയിച്ചതുപോലെ തന്നെ. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് അന്‍വര്‍ നടത്തുന്നതെന്ന് പിണറായി പ്രതികരിച്ചു. പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഇടതുമുന്നണിക്കെതിരെയാണ് അന്‍വര്‍ സംസാരിക്കുന്നത്. എല്‍ഡിഎഫ് ശത്രുക്കളുടെ പ്രചാരണമാണ് എംഎല്‍എ ഏറ്റെടുക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നേരത്തേ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ അതുപോലെ നടക്കും. സര്‍ക്കാരിനെതിരേ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്ക് എതിരായ അന്‍വറിന്റെ ആരോപണങ്ങളും അിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനുണ്ടെങ്കിലും അതിനൊന്നും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങി.
Read Moreഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ… മിന്നൽമുരളിയായി എഎസ്ഐ പി. ഉമേശൻ; പ്ലാറ്റ് ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ മുംബൈ സ്വദേശിക്കു തിരിച്ചുകിട്ടിയത് ജീവനും ജീവിതവും
തലശേരി: ഒരു കൈയിൽ ചായ നിറച്ച കപ്പുമായി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽ വഴുതി വീണ യാത്രക്കാരനെ മിന്നൽവേഗത്തിൽ രക്ഷിച്ച് റെയിൽവേ പോലീസ്. ഇന്നലെ രാവിലെ തലശേരി റെയിൽവേ സ്റ്റേഷനിലാണ് ഒരു സെക്കൻഡുകൊണ്ട് വിലപ്പെട്ട ജീവൻ രക്ഷിച്ച് എഎസ്ഐ പി. ഉമേശൻ താരമായി മാറിയത്. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആ നിമിഷം നവമാധ്യമങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ വൈറലായി. കൊച്ചുവേളി -മുംബൈ എക്സ്പ്രസ് തലശേരിയിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിൽനിന്നു ചായ വാങ്ങുന്നതിനായി ഇറങ്ങിയ യാത്രക്കാരൻ തിരികെ ചായയുമായി കയറാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. യാത്രക്കാരൻ കയറുന്നതിനിടെ ട്രെയിനിന്റെ വേഗം കൂടി. ഒരു നിമിഷം കൊണ്ട് യാത്രക്കാരൻ ട്രെയിനിൽനിന്നു പുറത്തേക്കു തെറിച്ചു. സ്റ്റെപ്പിനടുത്തുള്ള കമ്പിയിൽ പിടിക്കാനുള്ള ശ്രമവും പാഴായി. ഇതോടെ പ്ലാറ്റ് ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീണു. സെക്കൻഡുകൾക്കുള്ളിൽ മിന്നൽവേഗത്തിൽ എഎസ്ഐ ഉമേശൻ ട്രാക്കിലേക്കു വീഴുന്ന യാത്രക്കാരനിലേക്കു പാഞ്ഞടുത്തു, യാത്രക്കാരനെ വാരിയെടുത്ത്നെഞ്ചോട് ചേർത്തു…
Read Moreഅൻവർ ഉന്നയിച്ചത് ഗൗരവകരമായ കാര്യങ്ങൾ; ചന്ദ്രശേഖരനും ഇതൊക്കെയാണ് പറഞ്ഞിരുന്നത്; അൻവർ ആർഎംപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് കെ.കെ. രമ
വടകര: പി.വി. അൻവർ എംഎല്‍എ ഇതുവരെ ഉന്നയിച്ചിരിക്കുന്നത് വളരെ ഗൗരവകരമായ കാര്യങ്ങളെന്ന് കെ.കെ. രമ എംഎല്‍എ. ഇതേ കാര്യങ്ങള്‍ തന്നെയാണ് വർഷങ്ങളായി താനും ആർഎംപിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും രമ വ്യക്തമാക്കി. കാര്യമില്ലാതെ ഒരു ഭരണപക്ഷ എംഎല്‍എ സർക്കാരിനും പാർട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കില്ല. ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ പറഞ്ഞു. ചന്ദ്രശേഖരനും ഇതൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്. അതേസമയം പി.വി. അൻവർ ആർഎംപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും രമ വ്യക്തമാക്കി.
Read Moreറിയാസിനെ രണ്ടാമനാക്കാനുള്ള മോഹം നടക്കില്ല; പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ മുഖ്യമന്ത്രിക്ക് ഭയം; താൻ നില്‍ക്കുന്നത് ജനകീയ കോടതിക്ക് മുന്നിലെന്ന് പി.വി.അൻവർ
തിരുവനന്തപുരം: തനിക്ക് എതിരേ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും പി.വി.അൻവർ. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ മുഖ്യമന്ത്രിക്ക് ഭയമാണ്. പാര്‍ട്ടിക്കുള്ളില്‍ മുഹമ്മദ് റിയാസിനെ രണ്ടാമനാക്കണമെന്ന് മുഖ്യമന്ത്രിക്കും റിയാസിനും ആഗ്രഹമുണ്ടെങ്കിലും ആ മോഹം നടക്കാന്‍ പോകുന്നില്ല. പാര്‍ട്ടി സെക്രട്ടറി നിസഹായനാണെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു. ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണെന്നും അൻവർ പ്രതികരിച്ചു. മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചു. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. എഡിജിപി അജിത്കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ടും നടപടി സ്വീകരിച്ചില്ല. ജനങ്ങള്‍ തന്നെ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും അൻവർ പറഞ്ഞു.
Read More