സൈജു കുറുപ്പ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുബാഷ് കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒകെ ഡിയർ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരം മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. സ്റ്റോറി ഹൗസ് പിക്ചേഴ്സിന്റെ ബാനറിൽ എലൻ എൻ, സുജിത്ത് കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു കെ.എസ് നിർവഹിക്കുന്നു. കോ-പ്രൊഡ്യൂസർ- നജിഷ് മൂസ, പ്രണവ് പ്രശാന്ത്, എഡിറ്റർ- ജോൺകുട്ടി, സംഗീതം-ബിബിൻ അശോക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ലിജിൻ മാധവ്, ധനുഷ് ദിവാകർഅജിത് പൂവത്ത്. പിആർഒ- എ.എസ്. ദിനേശ്.
Read MoreDay: September 28, 2024
പഴയങ്ങാടിയിൽ സ്കൂൾ വിദ്യാർഥിനിയെ പിൻതുടർന്ന് കയറിപ്പിടിച്ചു; പോക്സോ കേസിൽ കാസർഗോഡ് സ്വദേശി അറസ്റ്റിൽ
പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കാസർഗോഡ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ. തേയിലകണ്ടി കൈതക്കാട് സ്വദേശി ടി.കെ. റഫീഖിനെയാണ് (35) പഴയങ്ങാടി സിഐ സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി ഇരുചക്രവാഹനത്തിൽ പിന്തുടർന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കുട്ടിയെ കയറി പിടിക്കുകയായിരുന്നു. കുതറി മാറി ഓടിരക്ഷപെട്ട വിദ്യാർഥിനി വീട്ടിൽ എത്തി മാതാപിതാക്കളോട് വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ എത്തിയ യുവാവിനെ കണ്ടെത്താൻ സമീപങ്ങളിലെ സിസിടിവി കാമറ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ മാസം 21നായിരുന്നു സംഭവം
Read Moreലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം
ബെയ്റൂട്ട്: ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ആക്രണമത്തിൽ നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. 50ലേറെ പേർക്കു പരിക്കേറ്റു. തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ആണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണം എന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ വൻസ്ഫോടനങ്ങളോടെ നാലു കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്. തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ലബനനിൽനിന്ന് 90,000 പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി.
Read More‘ഹാരിയോട്ട ഏവിയ’: പസഫിക് സമുദ്രത്തിൽ ‘പ്രേതസ്രാവ്’; ഞെട്ടിത്തരിച്ച് ആളുകൾ
തീഷ്ണമായ കറുത്ത കണ്ണുകളും ഇടുങ്ങിയ മൂക്കുമുള്ള ‘പ്രേതസ്രാവ്’ ശാസ്ത്രലോകത്തിനു കൗതുകമായി. നീണ്ട ചുണ്ട് കൊണ്ട് ഇരയെ വേട്ടയാടിപ്പിടിക്കുന്ന പുതിയ ഇനം സ്രാവിനെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണു കണ്ടെത്തിയത്. ഇളം തവിട്ടുനിറത്തിലുള്ള മിനുസമാർന്ന ചർമമാണ് ഇതിനുള്ളത്. 2,600 മീറ്റർ ആഴത്തിൽവരെ ചെന്ന് ഇവയ്ക്ക് ഇരപിടിക്കാൻ കഴിയുമെന്നു പുതിയ ഇനത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ബ്രിട്ട് ഫിനുച്ചി പറഞ്ഞു. തന്റെ മുത്തശിയുടെ സ്മരണയ്ക്കായി ‘ഹാരിയോട്ട ഏവിയ’ എന്നാണ് ഫിനുച്ചി ഇതിനു ശാസ്ത്രീയനാമം നൽകിയത്.
Read Moreഒളിച്ചുകളി തുടര്‍ന്ന് സിദ്ദിഖ്; തെരച്ചില്‍ അവസാനിപ്പിച്ച് പോലീസ്; ഒളിത്താവളം ഒരുക്കിയിരിക്കുന്നത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെന്ന് സൂചന
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലുള്ള നടന് സിദ്ദിഖിനെ കണ്ടെത്താനുള്ള പോലീസിന്റെ തെരച്ചില്‍ ഏറെക്കുറേ അവസാനിപ്പിച്ച നിലയില്‍. സിദ്ദിഖുമായി ബന്ധപ്പെട്ട യാതൊരു വിവരവു ലഭിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി സിദ്ദിഖിന്റെ ഹര്‍ജി പരിഗണിച്ചശേഷം തുടര്‍ നടപടികള്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതേത്തുടര്‍ന്ന് സിദ്ദിഖിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലടക്കം നടത്തി വന്നിരുന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായാണ് വിവരം. അതിനിടെ അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാര് ഡല്‍ഹിക്ക് പോയെക്കും. സുപ്രീംകോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് ഇവര്‍ പോകുന്നതെന്നാണ് വിവരം. വിധി പ്രതികൂലമായാല്‍ ഉടന്‍ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകര്‍ മുഖേന നടന് പോലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോണ്‍ നമ്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍.
Read Moreകുട്ടികളേ നിങ്ങൾ ഇനി കാമറ നിരീക്ഷണത്തിലാണ്: സിബിഎസ്ഇ പരീക്ഷകൾക്ക് സിസിടിവി കാമറ നിർബന്ധമാക്കി
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വരാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കു പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളിൽ സിസിടിവി കാമറ നിർബന്ധമാക്കി. 2025ൽ ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി ഏകദേശം 44 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയിൽ 8,000 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പരീക്ഷാ കാലയളവിലുടനീളം ഉയർന്ന റെസല്യൂഷനുള്ള ഫൂട്ടേജ് തുടർച്ചയായി റെക്കോർഡ് ചെയ്യും. സിസിടിവി സ്ഥാപിച്ചതിനെക്കുറിച്ച് വിദ്യാർഥികളെയും സ്റ്റാഫിനെയും അറിയിക്കണം. റെക്കോർഡിംഗുകളുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഫൂട്ടേജ് അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂവെന്നും ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടു മാസത്തേക്കു ദൃശ്യങ്ങൾ സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Moreചാത്തന്‍സേവയുടെ മറവില്‍ പീഡനം; പ്രതി കൂടുതല്‍പേരെ തട്ടിപ്പിന് ഇരയാക്കി; കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ പോലീസ്
കൊച്ചി: ചാത്തന് സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃശൂര്‍ ആവണിശേരി സ്വദേശി പ്രഭാത് ഭാസ്കരന്(44) കൂടുതല്‍ പേരെ തട്ടിപ്പിന് ഇരകളാക്കി. പ്രണയനൈരാശ്യത്തില്‍പ്പെട്ടവരും കുടുംബപ്രശ്നങ്ങള്‍ നേരിട്ടവരുമാണ് സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് തട്ടിപ്പിനിരയായത്. ഇത്തരക്കാരുടെ കൈയില്‍നിന്നും വശീകരണപൂജകളുടെ പേരില്‍ ലക്ഷങ്ങളാണ് പ്രഭാത് തട്ടിയത്. സ്ത്രീകളും പുരുഷന്മാരടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഓരോ പൂജകള്‍ക്കും ഈടാക്കിയിരുന്നത് അന്‍പതിനായിരം മുതല്‍ മുക്കാല്‍ലക്ഷത്തോളം രൂപ വരെയാണ്. തൊണ്ണൂറ് ദിവസത്തില്‍ ഫലപ്രാപ്തിയെന്നായിരുന്നു വാഗ്ദാനം. പൂജനടത്തിയിട്ടും ഗുണം ലഭിക്കാതെ നിരാശരായി എത്തുന്ന ഇരകളെ കൂടുതല്‍ പൂജകള്‍ നടത്താന്‍ പ്രേരിപ്പിച്ച് പീഡനത്തിന് ഇരയാക്കി. പണത്തിന് പുറമെ സ്ത്രീകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയണ് പോലീസ്. തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് ആണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്.…
Read Moreസഹാറ മരുഭൂമിയിൽ പച്ചപ്പിന്റെ നാന്പുകൾ..! ഗവേഷകലോകം ആഹ്ളാദത്തിൽ
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 90,00,000 ചതുരശ്ര കിലോമീറ്ററുകളിലായി സഹാറ എന്ന ഉഷ്ണമരുഭൂമി വ്യാപിച്ചുകിടക്കുന്നു. ഈ മരുഭൂമിയിൽ പച്ചപ്പിന്റെ നാന്പുകൾ മുളയ്ക്കുന്നതായി കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. നാസയുടെ ഉപഗ്രഹം ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയുംചെയ്തു. കഴിഞ്ഞ സെപ്റ്റംബർ ഏഴിനും എട്ടിനും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ കനത്തഅളവിൽ മഴ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പച്ചപ്പിന്റെ അടയാളങ്ങൾ കാണാൻ തുടങ്ങിയത്. മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലെ അപൂർവമായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഇപ്പോൾ പച്ചപ്പിന്റെ അടയാളങ്ങൾ കാണിക്കുന്നതായി ഗവേഷകർ പറയുന്നു. ഗണ്യമായി മഴ കിട്ടിയാൽ ചെടികൾ വളർന്ന് ഇവിടം സമൃദ്ധമായ ഭൂപ്രകൃതിയായി മാറുമെന്നും ഗവേഷകർ ആഹ്ളാദത്തോടെ ചൂണ്ടിക്കാട്ടുന്നു. ചരിത്രപരമായി, ബിസി 11,000നും 5,000ത്തിനും ഇടയിൽ സഹാറ സസ്യജാലങ്ങളും തടാകങ്ങളും നിറഞ്ഞ ഭൂപ്രദേശമായിരുന്നുവെന്നാണു ഗവേഷകലോകത്തിന്റെ വിലയിരുത്തൽ.
Read Moreഭർത്താവ് തൂങ്ങി മരിച്ച നിലയിൽ; പാചകഗ്യാസിനു തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു; മക്കൾ ഗുരുതരാവസ്ഥയിൽ; നടുക്കുന്ന സംഭവം അങ്കമാലി പുളിയനത്ത്
അങ്കമാലി: ഭർത്താവ് തൂങ്ങി മരിച്ചു കിടക്കുന്നതു കണ്ട് പാചകഗ്യാസിനു തീ കൊളുത്തിയ യുവതി മരിച്ചു. മക്കൾ പൊള്ളലേറ്റ് ഗുരുതര നിലയിൽ. പുളിയനം മില്ലുംപടി വെളിയത്ത് വീട്ടിൽ ശശിയുടെ മകൻ സനൽ (40), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. മക്കളായ അശ്വന്ത് (12), ആസ്തിക് (6) എന്നിവർക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 12 ഓടെ കുട്ടികളുടെ കരച്ചിൽ കേട്ട് അയൽ വീട്ടുകാർ എത്തിയപ്പോൾ വീടിന് തീപിടിച്ച നിലയിലായിരുന്നു. അകത്തു കയറിയവർ കുട്ടികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുമിയെ പൊള്ളലേറ്റ് മരിച്ച നിലയിലും സനലിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. തുടർന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. തുറവുർ സ്വദേശിയായ സനൽ തുറവൂർ ചരിത്ര ലൈബ്രറിക്കു സമീപം ഡിജിറ്റൽ സേവാ കേന്ദ്രം നടത്തി വരികയാണ്. ഇരുവരും ചേർന്നാണ് സേവാകേന്ദ്രം നടത്തിയിരുന്നത്. പ്രണയവിവാഹത്തെ തുടർന്ന് വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ്…
Read Moreവിട പ്രിയ സഖാവെ… അർജുന്റെ ഓർമ ചിത്രവുമായി വി. ശിവൻകുട്ടി
കോഴിക്കോട്: എല്ലാ മലയാളികളുടെയും കണ്ണീര് കണങ്ങൾ ഏറ്റുവാങ്ങി അര്ജുന് മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ. കെ. ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇതിനിടയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അർജുനെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പൊതിച്ചോറ് വിതരണം ചെയ്ത ശേഷം അർജുൻ ഉൾപ്പെടെയുള്ള വെങ്ങേരി മേഖലയിലെ ഡിവൈഎഫ്ഐ സഖാക്കൾ ചേർന്നെടുത്ത ഫോട്ടോ. വിട പ്രിയ സഖാവെ, എന്ന കുറിപ്പോടെ അർജുന്റെ ചിത്രം അദ്ദേഹം പങ്കുവച്ചു.
Read More