കണ്ണാടിക്കൽ: ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മറഞ്ഞ അർജുൻ എന്ന ലോറി ഡ്രൈവറിലേക്ക് കേരളം മുഴുവൻ ചുരുങ്ങിയ നിമിഷങ്ങൾക്കാണ് കണ്ണാടിക്കൽ ഗ്രാമം സാക്ഷ്യം വഹിച്ചത്. ഉൗണും ഉറക്കവുമൊഴിഞ്ഞ് രണ്ടു മാസത്തോളം കേരളം മുഴുവൻ നെഞ്ചിടിപ്പോടെ കാത്തിരുന്നതിന്റെ പരിസമാപ്തിയായി ജീവനോടെയല്ലെങ്കിലും സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അർജുന് അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്നത് ആയിരങ്ങളാണ്. നിങ്ങളുടെ മകനെ ഞാൻ തിരിച്ചുകൊണ്ടുവരുമെന്നു അർജുന്റെ അമ്മയ്ക്ക് വാക്കുകൊടുത്തു മടങ്ങിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും മൃതദേഹത്തോടൊപ്പം കണ്ണാടിക്കലിലെ മൂരാടിക്കുഴിയിൽ വീട്ടിലെത്തിയിരുന്നു. വീട്ടുകാരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഹൃദയവേദനയിൽ നീറിയ ഈശ്വർ മാൽപെ എന്ന മനുഷ്യ സ്നേഹിയുടെ മുഖം പോലും അർജുനെ കാണാൻ കാത്തുനിന്നവരെ കരയിപ്പിക്കുന്നതായിരുന്നു. ഷിരൂരിൽ നിന്ന് അർജുന്റെ മൃതദേഹവും വഹിച്ചു കൊണ്ടെത്തിയ ആംബുലൻസിലാണ് ഈശ്വർ മാൽപെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്താൻ ദുരന്തമുഖത്ത് വേവലാതിയോടെ ഓടിനടന്ന ലോറി ഉടമ മനാഫിനും വീട്ടുകാരോട് പറയാൻ വാക്കുകളില്ലായിരുന്നു. 72 ദിവസത്തോളം…
Read MoreDay: September 28, 2024
ജനശതാബ്ദി എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ: നീല നിറത്തിലുള്ള 20 വീതം കോച്ചുകളായിരിക്കും ഉൾപ്പെടുത്തുക
കൊല്ലം: തിരുവനന്തപുരം – കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളിൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുന്നത് പ്രാബല്യത്തിൽ വരുന്നത് ദീർഘിപ്പിച്ച് റെയിൽവേ. പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയിൽ ഒക്ടോബർ 16 മുതലും കണ്ണൂർ-തിരുവനന്തപുരം സർവീസിൽ 17 മുതലുമായിരിക്കും എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുക. ഇരു ട്രെയിനുകളിലും 20 വീതം കോച്ചുകൾ ഉണ്ടാകും. നേരത്തേ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിൽ നാളെ മുതലും കണ്ണൂർ – തിരുവനന്തപുരം സർവീസിൽ 30 മുതലും എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നത്. തീയതി ദീർഘിപ്പിച്ചതിൻ്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. വണ്ടികളുടെ സ്റ്റോപ്പുകളുടെ എണ്ണത്തിലും സമയക്രമത്തിലും മാറ്റമൊന്നുമില്ല. കേരളത്തിൽ ഓടുന്ന എൽഎച്ച്ബി കോച്ചുകളിൽ ഭൂരിഭാഗവും ചുവപ്പ് നിറത്തിലുള്ളത്. എന്നാൽ അടുത്തിടെ നീല നിറത്തിലുള്ള എൽഎച്ച്ബി കോച്ചുകളും അടുത്തിടെ റെയിൽവേ പുറത്തിറക്കി. ജനശതാബ്ദിയിലും നീല നിറത്തിലുള്ള കോച്ചുകളായിരിക്കും ഉൾപ്പെടുത്തുക. ഇതിനായി പ്രസ്തുത നിറത്തിലുള്ള ഒഴിഞ്ഞ…
Read Moreഅൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരം; തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗവർണർ
തിരുവനന്തപുരം: പി.വി.അൻവര്‍ ഉയർത്തിയ വിവാദങ്ങളിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ട ഗവർണർ തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഇതിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവര്‍ണര്‍ പ്രതികരിച്ചു. സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും തീരുമാനമെന്നും ഗവർണർ പറഞ്ഞു.
Read Moreബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം ചക്രവാതച്ചുഴി: ഇന്നു മുതൽ ശക്തമായ മഴയ്ക്കു സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നു മുതൽ ഏഴു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കടൽ ക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreപഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല; സർക്കാരിനെ ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ
കൊട്ടിയം: സൂര്യപ്രകാശത്തെ പഴ മുറം കൊണ്ട് മറയ്ക്കാനാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. പാലത്തറ എൻ എസ് സഹകരണ ആശുപത്രിയിൽ വാത്സല്യം എന്ന പേരിൽ ആരംഭിച്ച മദർ ആൻഡ് ചൈൽഡ് കെയർ ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് മുമ്പ് അൻവർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ശത്രുക്കളുടെ കൈയ്യിലെ ചട്ടുകമായി അൻവർ മാറി. ഇടതുമുന്നണിയെ ദുർബലപ്പെടുത്തുകയാണ് ഉദ്ദേശം. അൻവർ നടത്തുന്നത് പാഴ് വേലയാണ്. കേരളത്തിലെ സർക്കാരിനെ ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ല. അൻവറിനേക്കാൾ വലിയ ആളുകൾ കേരളത്തിൽ ഇതിനുമുമ്പ് വലിയ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ട്. അതിലൊന്നും തകർന്ന ആളുകളല്ല കേരളത്തിലെ ഭരണത്തിലുള്ളത്.ഉദിച്ചുയരുന്ന ചന്ദ്രബിംബത്തെ കണ്ട് സായാഹ്നങ്ങളിൽ നടവരമ്പത്തിരുന്ന് നായകൾ ചിലക്കാറുണ്ട്.അതുപോലെയുള്ള ഒരു ചിലപ്പായാണ് അൻവറിന്റെ പ്രസ്താവനകളെ കാണുന്നത്. മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പെയ്ത മഴയിൽ കുതിർത്ത തകരയല്ല എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എല്ലാം അഖിലേന്ത്യ പ്രസിഡന്റായിരുന്നു. ഇപ്പോൾ സിപിഎം…
Read Moreതൊഴിലുറപ്പിലെ കള്ളക്കളി ചൂണ്ടിക്കാട്ടി; വിധവയായ തനിക്ക് ജോലി നിഷേധിക്കുന്നു; പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റിനെതിരേ പരാതിയുമായി വീട്ടമ്മ
നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റും സഹായികളും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയുമാണെന്ന് ബാലഗ്രാം സ്വദേശി ലക്ഷ്മിക്കുട്ടിയമ്മ എന്ന വീട്ടമ്മ ആരോപിച്ചു. വിധവയും രോഗിയുമായ തനിക്ക് തൊഴിലുറപ്പില്‍നിന്നു ലഭിക്കുന്ന കൂലിയാണ് ഏക വരുമാനം. എന്നാല്‍, ഇത് മാസങ്ങളായി ഇവര്‍ നിഷേധിക്കുകയാണ്. തൊഴിലുറപ്പില്‍ നടക്കുന്ന ചില ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് ഇവര്‍ തനിക്ക് ജോലി നിഷേധിക്കുന്നതെന്നും വീട്ടമ്മ പറയുന്നു.ഏലത്തോട്ടത്തിലെ പണിക്കാരെ നിര്‍ത്തി ഫോട്ടോ എടുത്തതിനു ശേഷം ഇവര്‍ തൊഴിലുറപ്പ് തൊഴിലാളികളാണെന്ന് രേഖയുണ്ടാക്കി പണാപഹരണം നടത്തുകയാണ്. ഒരു ഭൂമിയില്‍ ഒരേ ജോലി പലതവണ ചെയ്യുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയതിനുള്ള പ്രതികാരമായി ചിലര്‍ തനിക്കെതിരേ അപവാദപ്രചാരണം നടത്തുകയും വ്യക്തിഹത്യ ചെയ്യുകയുമാണ്. പരാതി നല്‍കുകയും പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തതോടെ തന്റെ വീട്ടില്‍നിന്ന് അകലെയുള്ള മറ്റൊരു വാര്‍ഡിലെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ദ്രോഹിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ഡില്‍ ചേര്‍ന്ന…
Read Moreഔദ്യോഗിക വാഹനം ഉപയോഗിക്കാതെ സുഹൃത്ത് വിളിച്ചപ്പോൾ പോയി; ആർഎസ്എസ് നേതാവിനെ കണ്ടത് വ്യക്തിപരമെന്ന് എഡിജിപി
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എഡിജിപി എം.ആര്. അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തി. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം മാത്രമാണെന്ന് എഡിജിപി ആവർത്തിച്ചു. പോലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. സുഹൃത്തായ എ. ജയകുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ അദ്ദേഹം പറഞ്ഞു. കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിന്റെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റാം മാധവിനെ കണ്ടതെന്നും അത് വ്യക്തിപരമായ പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും എഡിജിപി മൊഴി നൽകി.
Read Moreഖേലോ ഇന്ത്യ ദേശീയ വനിതാ ജൂഡോ: നന്ദനയ്ക്ക് വെങ്കലം
നെടുങ്കണ്ടം: വിമണ്‍സ് ഖേലോ ഇന്ത്യ നാഷണല്‍ ജൂഡോ മത്സരത്തില്‍ നെടുങ്കണ്ടം സ്പോര്‍ട്സ് അക്കാദമിയുടെ നന്ദന പ്രസാദിന് വെങ്കലം. തൃശൂരിൽ സമാപിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് നന്ദന വെങ്കല മെഡല്‍ നേടിയത്. ജൂണിയർ വനിതകളുടെ 78 കിലോ വിഭാഗത്തിലാണ് നന്ദന മത്സരിച്ചത്. ചെന്നെയിൽ നടന്ന സൗത്ത് സോൺ ഖേലോ ഇന്ത്യാ ജൂഡോ വിമണ്‍സ് ലീഗ് ആന്‍ഡ് റാങ്കിംഗ് ടൂര്‍ണമെന്റില്‍ നന്ദന സ്വർണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷം തുടര്‍ച്ചയായി സ്കൂള്‍, അമച്ച്വര്‍ വിഭാഗങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളില്‍ നന്ദന പ്രസാദ് സ്വര്‍ണം നേടിയിട്ടുണ്ട്. നെടുങ്കണ്ടം പൂവക്കുളത്ത് ആശാ ബാലകൃഷ്ണനാണ് മാതാവ്. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ നന്ദന നെടുങ്കണ്ടം എൻഎസ്എ ജൂഡോ അക്കാഡമിയിൽ ടോണി ലീ, സൈജു ചെറിയാന്, മരിയാ ലീ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിവരുന്നത്.
Read Moreഅമ്പടി ജിൻഞ്ചിനാക്കടി… കാന്താരി വില കുതിക്കുന്നു; കാന്താരിമുളക് ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ വിലകുത്തനെ കയറി; ഒരു കിലോയുടെ വിലകേട്ടാൽ ഞെട്ടും
അടിമാലി: കാന്താരി മുളകിന്റെ എരിവുപോലെതന്നെ അതിന്റെ വിലയും. കാന്താരിമുളകിന്റെ ഉപയോഗം വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ കാന്താരിയുടെ വില കിലോക്ക് 600 രൂപ കടന്നു. മെച്ചപ്പെട്ട വില ലഭിക്കുമെങ്കിലും വിപണിയിലേക്ക് വിരളമായി മാത്രമേ കാന്താരിമുളക് എത്തുന്നുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു. കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് ഡിമാന്‍ഡ് കൂടിയതെന്ന് പറയപ്പെടുന്നു. വിദേശമലയാളികളാണ് വലിയ അളവില്‍ ഉണക്കിക്കൊണ്ടുപോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണിപ്പോള്. രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കിവച്ചാല് ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെന്നതിനാലും കാന്താരിക്ക് പ്രിയം കൂടി. മുളക് അച്ചാറിനും ആവശ്യക്കാരേറേ. പച്ചനിറമുള്ള കാന്താരിക്ക് വെള്ളക്കാന്താരിയെക്കാള്‍ വില കൂടുതലുണ്ട്.വരുമാനമാര്‍ഗമെന്നനിലയില്‍ കൂടുതൽ വീട്ടമ്മമാര്‍ കാന്താരികൃഷിയിലേക്ക് കടന്നിട്ടുണ്ട്. കാന്താരിമുളകിന് കാര്യമായ കീടബാധയില്ല. പ്രത്യേകപരിചരണവും ആവശ്യമില്ല. ഇതെല്ലാം കാന്താരികൃഷിക്ക് അനുകൂല ഘടകങ്ങളാണ്.
Read Moreഅൻവർ മുഖ്യമന്ത്രിക്കെതിരെ തിരിയാൻ കാരണം കൊള്ളമുതൽ പങ്കുവച്ചതിലെ തർക്കം; യുഡിഎഫ് രാഷ്ട്രീയാഭയം നൽകില്ലെന്ന് കണ്‍വീനർ എം.എം.ഹസൻ
തിരുവനന്തപുരം: പി.വി. അൻവറിന് യുഡിഎഫ് രാഷ്ട്രീയാഭയം നൽകില്ലെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. ഇപ്പോഴും കോണ്‍ഗ്രസിനെ നിശിതമായി വിമർശിച്ചുകൊണ്ട് സിപിഎമ്മിനെ നന്നാക്കാനാണ് അൻവർ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നു പറഞ്ഞ അൻവറിനു രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നത് ചേർത്തതിലായിരുന്നു വിഷമം. കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിക്കുക മാത്രമാണ് അൻവർ ചെയ്തത്. സർക്കാരിന്റെ കൊള്ളയ്ക്കു കൂട്ടുനിൽക്കുകയോ കൊള്ളമുതൽ പങ്കിടുകയോ ചെയ്തതിനുശേഷമുണ്ടായ തർക്കത്തിനൊടുവിൽ ആണ് അൻവർ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ തിരിഞ്ഞതെന്നും ഹസൻ പറഞ്ഞു.
Read More