കൊച്ചി: വില്പനയ്ക്കെത്തിച്ച 1.600 ഗ്രാം കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍. ഒറീസ സ്വദേശി അബാ സലാം, കലൂര്‍ കതൃക്കടവ് എ.പി. വര്‍ക്കി കോളനിയില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ രാഘവന് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഈയാട്ടുമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. നൈറ്റ് പട്രോളിംഗ് സംഘമാണ് ഇവരെ സംശയാസ്പദമായ രീതിയില്‍ കണ്ടത്. പോലീസ് ജീപ്പ് വരുന്നതുകണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടുപേര്‍ ഓട്ടോറിക്ഷയ്ക്ക് അരുകിലായിരുന്നു. അബാ സലാം ഒറീസയില്‍നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ഒറീസയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ പാര്‍ക്കിംഗിലും മറ്റുമായി കഴിഞ്ഞുവരുകയായിരുന്നു. രാഘവന്റെ ഓട്ടോറിക്ഷയിലായിരുന്നു ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം. ഓട്ടോറിക്ഷയില്‍…
Read MoreDay: September 30, 2024
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; സംവിധായകന് അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന് അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്ത മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ വീട്ടില്‍ എ.ഷാജഹാ(31) നെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എ. ഫിറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാന് താമസിച്ചിരുന്നത്. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാന് പറഞ്ഞിരുന്നതെങ്കിലും ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. യുവതിയില്‍നിന്ന് ഇയാള്‍ പല തവണകളായി മൂന്നു ലക്ഷം രൂപയും കൈക്കലാക്കി. ഇതോടെയാണു യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേല്പിക്കല് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിട്ടുള്ളത്.
Read Moreഐഫാ അവാർഡില്‍ തിളങ്ങി കൃതി സനോൺ; വൈറലായി ചിത്രങ്ങൾ
അബുദാബിയിൽ നടക്കുന്ന ഐഫാ അവാർഡ് നിശയുടെ ഭാഗമായുള്ള റെഡ് കാർപ്പറ്റിൽ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി ബോളിവുഡ് താരം കൃതി സനോൺ. ബ്ലാക്ക് റിബ്ഡ് വസത്രത്തിലെത്തിയ താരത്തിന്റെ ലുക്ക് ഏവരെയും ആകർഷിച്ചു. പ്രത്യേക ഡിസൈനിലെ സ്വർണ വളകളും ലെയറുകളായുള്ള നെക് പീസും അരയിൽ ഒരു ബെൽറ്റും ധരിച്ചിട്ടുണ്ട്. വസ്ത്രത്തിന് 3.59 ലക്ഷം രൂപയാണ് ചെലവായതെന്നാണ് റിപ്പോർട്ടുകൾ.2015-ൽ മികച്ച വനിത അരങ്ങേറ്റ താരത്തിനുള്ള ഐഫ പുരസ്കാരം കൃതി നേടിയിരുന്നു. 2022-ൽ മികച്ച നടിക്കുള്ള അവാർഡും കൃതി സ്വന്തമാക്കിയിരുന്നു. നേരത്തെ താരത്തിന്റെ ഒരു ഡാൻസ് റിഹേഴ്സൽ വീഡിയോയും പുറത്തുവന്നിരുന്നു. താരനിശയിൽ നടി കിടിലൻ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് കൃതിയുടെ ആരാധകർ.
Read Moreഒളിവിൽ നിന്ന് മോചനം; നിന്ന് സിദ്ദിഖിന് ഇടക്കാല ജാമ്യം: അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തു എന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബെല .എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു. യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടൻ ഒളിവിൽപോയിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
Read Moreഎം80 മൂസ വന്നതോടെ സുരഭി എന്നൊരു നടിയുണ്ടെന്ന് കേരളം മുഴുവൻ അറിഞ്ഞു: സുരഭി ലക്ഷ്മി
യൂത്ത് ഫെസ്റ്റിവൽ വേദിയിൽ നിന്നാണ് എന്നെ ജയരാജ് സാർ ബൈ ദി പീപ്പിൾ സിനിമയിലേക്ക് വിളിച്ചത്. അതിനു ശേഷം വേറെ സിനിമയൊന്നും കിട്ടിയില്ല. വീണ്ടും പഠനത്തിലേക്കുതന്നെ തിരികെ പോയി. ശേഷം അമൃത ടിവി ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിന്നറായി. ചെറിയ ചെറിയ സീനുകൾ അഭിനയിക്കാൻ സിനിമയിൽ അവസരം വന്നു. പേരുള്ളതും ഇല്ലാത്തതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു. എംഎ തിയറ്റർ കഴിഞ്ഞശേഷം സീരിയലിലേക്ക് വന്നു. കഥയിലെ രാജകുമാരിയായിരുന്നു ആദ്യ സീരിയൽ. അതൊരു സീരിയസ് കഥാപാത്രമായിരുന്നു. ശേഷം എം 80 മൂസയിൽ എത്തി. അതുവരെ കോമഡി അധികം ചെയ്തിരുന്നില്ല. ഞാൻ എംഫില്ലിന് ചേർന്ന സമയമായിരുന്നു. പാത്തു രണ്ട് വലിയ കുട്ടികളുടെ അമ്മയാണ്. അതുകൊണ്ട് തന്നെ വിനോദ് കോവൂരിനോട് ഞാൻ പറയാറുണ്ടായിരുന്നു ഇതോടെ എന്റെ ഭാവിക്ക് ഒരു തീരുമാനമാകും, ഇനിയിപ്പോൾ അമ്മ വേഷങ്ങളാകും കിട്ടുക എന്നൊക്കെ. പക്ഷെ എം80…
Read Moreപി.വി. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് എഡിജിപിയുടെ മൊഴി; ആർഎസ്എസ് നേതാക്കളെ കണ്ടത് 5 മിനിറ്റ് മാത്രം
തിരുവനന്തപുരം : പി.വി.അൻവർ എം എൽ എ യുടെ ആരോപണ ങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നു എഡിജിപി എം. ആർ. അജിത് കുമാറിന്റെ മൊഴി. ഉന്നത പോലീസ് ഉദോഗസ്ഥരും കള്ളക്കടത്തു സംഘങ്ങൾക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും താൻ സംശയിക്കുന്നതായാണ് എഡിജിപി എം.ആർ.അജിത്കുമാർ ഡിജിപി ഷേഖ് ദർബേഷ് സാഹിബ് മുൻപാകെ നൽകിയ മൊഴിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് വച്ച് ഡിജിപി നടത്തിയ മൊഴിയെടുക്കലിൽ സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, ക്രൈം ബ്രാഞ്ച് എസ് പി. മധുസൂദനൻ എന്നിവരും ഡിജിപി യോടൊപ്പം ഉണ്ടായിരുന്നു. പ്രത്യേകം തയ്യാറാക്കിയ ചോദ്യവലി പ്രകാരം ആയിരുന്നു മൊഴിയെടുപ്പ്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ജോലിയുടെ ഭാഗമായുള്ളതാണ്. ക്രമ സമാധാനപാലനത്തിന്റെ ഭാഗമായി വിവിധ മത സാമുദായിക രാഷ്ട്രീയ നേതാക്കളുമായി കൂടി കാഴ്ച്ച നടത്താറുണ്ട്. പല വിഷയങ്ങളും ഉണ്ടാകുമ്പോൾ അവയെ…
Read Moreഉദ്യോഗസ്ഥർക്കെതിരേ ആരോപണം വന്നാൽ ഉടൻ നടപടി സ്വീകരിക്കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് മന്ത്രി രാജീവ്
തിരുവനന്തപുരം: ഉദ്യോഗസ്ഥർക്കെതിരേ ആരോപണം വന്നാൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കുന്നത് ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ് വഴക്കം മന്ത്രി പി.രാജീവ്. പാർട്ടിവിരുദ്ധതയുടെ ആയുധം എന്ന തലക്കെട്ടിൽ സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എഡിജിപി എം.ആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിനെ ന്യായീകരിക്കുന്ന പരാമർശമുള്ളത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശനമായ നടപടി എടുക്കുമെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.ആർഎസ്എസ് നേതാക്കളുമായി എഡിജിപി അജിത്കുമാറിന്റെ കൂടിക്കാഴ്ച സർക്കാർ അന്വേഷണവിധേയമാക്കിയിരുന്നു. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണവും നടന്നു. റിപ്പോർട്ടിന്റഎ പരിശോധനയും തടർനടപടികളും നടന്നുവരികയാണ്. രാഷ്ട്രീയകാര്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മന്ത്രി പി.രാജീവ് ലേഖനത്തിൽ പറയുന്നു. പി.വി.അൻവറിനെയും ലേഖനത്തിൽ വിമർശിക്കുന്നു. ഒരു പരാതി ലഭിക്കുമ്പോൾ സാധാരണയായി ചെയ്യേണ്ട കാര്യങ്ങളല്ല അൻവർ ചെയ്തത്. എല്ലാം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയശേഷമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം…
Read Moreവസ്ത്രം സോഷ്യൽ മീഡിയയിലെ സദാചാര വാദികളെ ചൊടിപ്പിച്ചു: അനിഖയ്ക്കെതിരേ സൈബർ ആക്രമണം
യുവനടി അനിഖ സുരേന്ദ്രനെതിരേ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയായ കപ്പിന്റെ പ്രൊമോഷന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു അനിഖ. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ വീഡിയോയില്‍ താരം ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും പരിഹാസവുമൊക്കെ നേരിടുന്നത്. കറുത്ത ടോപ്പും റിപ്ഡ് ജീന്‍സുമായിരുന്നു അനിഖയുടെ വേഷം. പക്ഷെ താരത്തിന്റെ വേഷം സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്ക് ഇഷ്ടമായില്ല. പിന്നാലെ കമന്റിലൂടെ താരത്തിനെതിരേ രംഗത്ത് എത്തുകയായിരുന്നു ഇക്കൂട്ടർ. നിരവധി പേരാണ് കമന്റിലൂടെ താരത്തെ വിമര്‍ശിക്കുന്നത്. പരിഹാസവും ട്രോളും മാത്രമല്ല ദ്വയാര്‍ഥ പ്രയോഗങ്ങളും അനിഖയ്ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നുണ്ട്. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് അനിഖ. ജയറാമും മംമ്ത മോഹന്‍ദാസും പ്രധാന വേഷങ്ങളിലെത്തിയ കഥ തുടരുന്നു ആയിരുന്നു ആദ്യ സിനിമ. അധികം വൈകാതെ തെന്നിന്ത്യയാകെ നിറഞ്ഞു നില്ക്കുന്ന ബാലതാരമായി മാറുകയായിരുന്നു. അഞ്ചു സുന്ദരികളിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള…
Read Moreരണ്ട് ദിവസം കേരളത്തിൽ ഡ്രൈ ഡേ; ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കും; ഇന്ന് രാത്രി ഏഴിന് താഴ്വീഴും
തിരുവനന്തപുരം: ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാൽ നാളെയും മറ്റേന്നാളും ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കും. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. ഈ മാസം രണ്ടാം തീയതി ഗാന്ധി ജയന്തി ആയതിനാലാണ് അടുത്തടുത്ത രണ്ട് ദിവസം ഡ്രൈഡേ ആകുന്നത്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് വൈകിട്ട് ഏഴിന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്ക്കും. അതേസമയം അവധി ദിനങ്ങൾ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയിൽ വില്പന നടക്കാനുള്ള സാധ്യത കൂടുതലായതിനാൽ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്സൈസും. ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർത്തിക്കും.
Read Moreഎന്നു നന്നാക്കും ജനറൽ ആശുപത്രി റോഡ്? ദുരിതത്തിലായി രോഗികൾ
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ദുരിതത്തിലാക്കുന്നു. ആശുപത്രി കവാടം മുതൽ റോഡിലെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. പഴയ അത്യാഹിത വിഭാഗംവരെ ഇന്റർ ലോക്ക് ഇട്ടിട്ടുണ്ടെങ്കിലും മുന്നോട്ട് പുതിയ ആശുപത്രി കെട്ടിടത്തിലേക്ക് പോകുന്ന റോഡ് തകർന്ന നിലയിലാണ്. ഈ ഭാഗങ്ങളിലും ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കിടപ്പുരോഗികളെ കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലൻസും ഈ കുഴികളിൽ ചാടി വേണം പോകാൻ. ഇത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. ആശുപത്രിയിലെത്തുന്നവർ അധികൃതരോട് പരാതി അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. രോഗികളുടെ നടുവൊടിക്കുന്ന ദുരിതയാത്രയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെട്ടു.
Read More