പുല്ലാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വോട്ടിംഗിലൂടെ തെരഞ്ഞെടുത്ത പൂവത്തൂര്‍ എ ബ്രാഞ്ചിന്റെ സമ്മേളനം റദ്ദു ചെയ്യാനുള്ള സാധ്യത ഏറി.മുന്‍ ലോക്കല്‍ സെക്രട്ടറിയും, കോയിപ്രം ഗ്രാമപഞ്ചായത്തംഗവുമായ ആര്. രാധാകൃഷ്ണപിള്ളയാണ് വോട്ടിംഗിലൂടെ സെക്രട്ടറിയായത്. എതിര് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി വിപിന്‍ ചന്ദ്രനെ രണ്ട് വോട്ടുകള്‍ക്കാണ് രാധാകൃഷ്ണപിള്ള പരാജയപ്പെടുത്തിയത്. ആകെയുള്ള 10 പ്രതിനിധികളില്‍ ആറുപേര്‍ രാധാകൃഷ്ണപിള്ളയ്ക്കും നാലു പേര് വിപിന്‍ ചന്ദ്രനുമാണ് വോട്ടു ചെയ്തത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണപിള്ള സിപിഎം നേതൃത്വവുമായി അകന്നുനില്‍ക്കുകയായിരുന്നു. കഴിഞ്ഞിടെയാണ് വീണ്ടും സജീവമായത്. നിലവിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലെ ഔദ്യോഗിക വിഭാഗവുമായി അടുപ്പം രാധാകൃഷ്ണപിള്ളയ്ക്കാണെന്നും പറയുന്നു. ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പുണ്ടായത് ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. സമ്മേളനങ്ങളില്‍ സമവായത്തോടെവേണം സെക്രട്ടറിയും ഉപരി കമ്മിറ്റികളുടെ സമ്മേളനത്തിനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കേണ്ടതെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന സമിതി കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയത്. സമ്മേളനങ്ങളില്‍ വോട്ടിംഗിന് പ്രോത്സാഹിപ്പിച്ചാല്‍…
Read MoreDay: September 30, 2024
ബീറ്റ്റൂട്ടിട്ട മസാല ദോശകൾ ഇനി രുചിയോർമ മാത്രം; ചങ്ങനാശേരി കുരിശുംമൂട്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടും
ചങ്ങനാശേരി: കുരിശുംമൂട്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് ഇന്നു പൂട്ടും. ഇന്ന് രാത്രി ഒമ്പതിന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നാളെ മുതല്‍ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ലെന്നും കാണിച്ച് മാനേജര്‍ കോഫി ഹൗസിന്റെ വാതിലില്‍ നോട്ടീസ് പതിപ്പിച്ചു. ചങ്ങനാശേരി കെഎസ്ആർടിസി ജംഗ്ഷനിര് പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് 12വര്‍ഷങ്ങള്‍ക്കുമുമ്പ് പൂട്ടിയിരുന്നു. പെരുന്ന സലിം കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസാണ് കുരിശുംമൂട്ടിലേക്കു മാറ്റി പ്രവര്‍ത്തിച്ചുവന്നിരുന്നത്. നഷ്ടമാണെന്ന കാരണത്താലാണ് ഈ കോഫിഹൗസ് പ്രവര്‍ത്തനം നിർത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കോഫി ഹൗസ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഇവിടുത്തെ വലിയ ഒരു സൗഹൃദ കൂട്ടായ്മയുടെ ഇരിപ്പിടമാണു നഷ്ടമാകുന്നത്.
Read Moreവളർത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി; അയല്‍വാസി കുളത്തില്‍ വിഷം കലക്കിയെന്ന് കര്ഷകന്
വൈക്കം: വളർത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. അയല്‍വാസി കുളത്തില്‍ വിഷം കലക്കിയതാണെന്ന സംശയത്തില്‍ കര്ഷകന് പോലീസില്‍ പരാതി നല്കി. വൈക്കം വടക്കേമുറി നെടിയാഴത്ത് ബി. ജയശങ്കറിന്റെ കുളത്തിലെ കരിമീന്‍ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പശുക്കളെയും പക്ഷികളെയും വളര്‍ത്തിയാണ് ജയശങ്കര്‍ ഉപജീവനം നടത്തുന്നത്. കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും കുടിക്കാൻ ഈ കുളത്തിലെ വെള്ളമാണു നല്‍കുന്നത്. മത്സ്യങ്ങള്‍ ചത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയതിനാല്‍ പശുക്കള്‍ക്കും പക്ഷികള്‍ക്കും കുളത്തിലെ വെള്ളം നല്‍കിയില്ല. മത്സ്യങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച് പശുക്കളും പക്ഷികളും ചത്ത് തന്റെ ജീവിതം വഴിമുട്ടുമായിരുന്നെന്ന് ജയശങ്കര്‍ പറഞ്ഞു. പ്രദേശത്ത് ഗതാഗതയോഗ്യമായ വഴിയില്ലാതിരുന്നതിനാല്‍ തന്റെ 13 സെന്റ് സ്ഥലം കൂടി വിട്ടു നല്‍കിയാണ് വഴി തീര്‍ത്തത്. തന്റെ പുരയിടത്തിലേക്ക് ടിപ്പര്‍ ലോറിയില്‍ പൂഴി കൊണ്ടുവന്നപ്പോള്‍ വഴിയോരത്ത് താമസിക്കുന്ന അയല്‍വാസിയുടെ പത്തലുകള്‍ ലോറി തട്ടി ചാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അയല്‍വാസി തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞിരുന്നു.…
Read Moreപാലാക്കാരുടെ മധുരസ്മരണകളുടെ ബിഗ് സ്ക്രീൻ അടയുന്പോൾ: ഒരു നഗരത്തിന്റെ സിനിമയോർമകൾ മായുന്നു
പാലാ: പാലാ നഗരത്തിലൂടെ കടന്നുപോകുന്ന സിനിമാ പ്രേമികള്‍ക്ക് ഒരു സങ്കടക്കാഴ്ചയുണ്ട്. കേരളത്തിലെതന്നെ ആദ്യകാലത്തെ വലിയ എസി തിയറ്ററുകളായ മഹാറാണി- യുവറാണി ട്വിന്‍ തിയറ്റര്‍ കോംപ്ലക്സ് അടഞ്ഞുകിടക്കുന്നതാണ് ദുഃഖം. തിയറ്റര്‍ ഉടമകളായ മണര്‍കാട് എംഎംജെ ഗ്രൂപ്പ് തിയറ്റര്‍ കോംപ്ലക്സും സ്ഥലവും പാലായിലെ മറ്റൊരു ബിസിനസ് ഗ്രൂപ്പിനു വില്പന നടത്തിക്കഴിഞ്ഞു. ഇതോടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി തിയറ്റര്‍ അടഞ്ഞുകിടക്കുന്നത്. രണ്ടു തിയറ്ററുകളിലെയും വലിയ സ്ക്രീനില്‍ സൂപ്പര്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു കൈയടിച്ച് ആര്പ്പുവിളിച്ചവരുടെയും പ്രണയഗാനങ്ങള്‍ ഏറ്റുപാടിയവരുടെയുമൊക്കെ മനസ് ഒരു നിമിഷം പഴയകാലത്തെ മനോഹര ഓര്‍മയിലേക്ക് മടങ്ങിപ്പോകും. അതാണ് കഴിഞ്ഞ 46 വര്‍ഷമായി മഹാറാണി, യുവറാണി തിയറ്ററുകളും പാലായിലെയും സമീപ പ്രദേശങ്ങളിലെയും സിനിമാ പ്രേമികളും തമ്മിലുള്ള ആത്മബന്ധം. കൗമാരക്കാര്മുതല് വയോധികര്‍ വരെയുള്ളവരുടെ വെള്ളിത്തിരയിലെ സിനിമാ കാഴ്ചയില്‍ ഏക്കാലത്തും തലയെടുപ്പുള്ള ഓര്‍മകളാണിവ. സൂപ്പര്‍ ഹിറ്റ് സിനിമ പോലെതന്നെ മഹാറാണി-യുവറാണി തിയറ്ററുകള്‍ പാലാക്കാരുടെ എക്കാലത്തെയും…
Read Moreശാരീരികമായി ഉപദ്രവിച്ചു, പരാതി കൊടുത്താൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തലും; ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി യുവതി
അടൂര്‍: സ്ത്രീയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ ഗ്രാമപഞ്ചായത്തംഗത്തിനെതിരേ കേസ്. കടമ്പനാട് ഗ്രാമപഞ്ചായത്തംഗം ജോസ് തോമസി(45)നെതിരേയാണ് കേസ്. കടമ്പനാട് സ്വദേശിനിയാണ് പരാതിക്കാരി. ശാരീരികമായി ഉപദ്രവിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഏനാത്ത് പോലീസിനു നൽകിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജോസ് തോമസിനെതിരേ കേസ് എടുത്തതായി ഏനാത്ത് പോലീസ് പറഞ്ഞു.
Read Moreഭാര്യയുമായി അവിഹിതബന്ധം പുലർത്തി: യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി ഭർത്താവ്
അവിഹിത ബന്ധങ്ങൾ മോഡേൺ കാലത്ത് ഒരു ഫാഷൻ പോലെയെന്ന് കരുതുന്നവരാണ് ചില ആളുകൾ. എന്നാൽ ഇത്തരത്തിലുള്ളബന്ധങ്ങൾ തങ്ങളുടെ പങ്കാളികൾ അറിഞ്ഞാലുണ്ടാകുന്ന അവസ്ഥയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിലൊരു വാർത്തയാണ് ഇന്ന് സൈബറിടങ്ങളിൽ ചർച്ച ആകുന്നത്. തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവ് യുവാവിനോട് ചെയ്തത് കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവാവിന്റെ ജനനേന്ദ്രിയം ഭർത്താവ് മുറിച്ചുമാറ്റി. കർണാടക ബീദർ താലൂക്കിലെ മന്നഖേലി പോലീസ് സ്റ്റേഷൻ പരിധിയിലെ ബംബലാഗി ഗ്രാമത്തിലാണു സംഭവം. ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27കാരനായ യുവാവിനെ സത്രീയുടെ ബന്ധുക്കൾ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ഭർത്താവ് വീട്ടിലില്ലാതിരുന്ന രാത്രി യുവതിയെ കാണാൻ മുറിക്കുള്ളിൽ കടക്കുകയായിരുന്നു യുവാവ്. ദിവസങ്ങളായി യുവതിയെ നിരീക്ഷിക്കുകയായിരുന്ന വീട്ടുകാർ, യുവാവ് മുറിക്കുള്ളിൽ കയറിയ ഉടൻ മുറി പുറത്തുനിന്നു പൂട്ടുകയും നഗരത്തിൽ ജോലിക്കു പോയിരുന്ന ഭർത്താവിനെ വിളിച്ചുവരുത്തുകയുമായിരുന്നു.…
Read Moreവർഗീയ ശക്തികളുമായി അവിശുദ്ധ ബന്ധം; പിണറായി വിജയൻ സിപിഎമ്മിന്റെ അന്തകനാകുമെന്ന് യൂത്ത് കോൺഗ്രസ്
ആലപ്പുഴ: കുടുംബതാത്പര്യം സംരക്ഷിക്കാൻ വർഗീയ ശക്തികളുമായി അവിശുദ്ധ സഖ്യമുള്ള പിണറായി വിജയൻ സിപിഎമ്മിന്റെ അന്തകനാകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. പി.വി. അൻവറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം കൊള്ളമുതൽ പങ്കുവയ്ക്കുന്നതിലെ തർക്കമാണെന്നും പി.വി. അൻവർ യുഡിഎഫിൽ വരാമെന്നു വ്യാമോഹിക്കേണ്ടെന്നും ആർഎസ്എസ് ഏജന്റായ എഡിജിപി അജിത്കുമാറിനെ ഉടൻ പുറത്താക്കണമെന്നും ജില്ല കമ്മിറ്റി പ്രസ്തവനയിൽ ആവശ്യപ്പെട്ടു. പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പ്രധിഷേധ പ്രകടനം നടത്തി. തുടർന്നു നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അരിതാ ബാബു, സുബിൻ മാത്യു, എസ്.കെ. അഭിജിത്ത്, മീനു സജീവ്, നൗഫൽ ചെമ്പകപ്പള്ളി, അജയ് ജ്യൂവൽ കുര്യാക്കോസ്, വിശാഖ് പത്തിയൂർ തുടങ്ങിയർ നേതൃത്വം നൽകി.
Read Moreകാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചു: ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ലന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സിപിഎം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും: ചെറിയാൻ ഫിലിപ്പ്കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കും. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം…
Read Moreവിമാനം വൈകി: ഇൻഡിഗോ ജീവനക്കാരെ ചീത്ത വിളിച്ച് യാത്രക്കാർ; വൈറലായി വീഡിയോ
ഇൻഡിഗോ വിമാനവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ഇൻഡിഗോ വാർത്തയാണ് ചർച്ചയാകുന്നത്. വിമാനം വൈകിയത് സംബന്ധിച്ച് യാത്രക്കാർ ഇൻഡിഗോ ജീവനക്കാരുമായി വാക് യുദ്ധത്തിലേർപ്പെടുന്ന വീഡിയോ ആണിത്. മുൻകൂർ അറിയിപ്പ് കൂടാതെ വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ ജീവനക്കാരുമായി ശീതയുദ്ധത്തിലേർപ്പെട്ടത്. എയർലൈനിൽ നിന്ന് വിമാനം റദ്ദാക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭ്യമായില്ല. അതിനെയാണ് യാത്രക്കാർ ചോദ്യം ചെയ്തത്. എല്ലാ യാത്രക്കാരും ജീവനക്കാരോട് ഒന്നിച്ചൊന്നായി കയർത്തപ്പോഴും ജീവനക്കാരുടെ മിതത്വമോടെയും ക്ഷമയോടെയുമുള്ള പെരുമാറ്റമാണ് കയ്യടി നേടുന്നത്. ഏറ്റുമുട്ടലിലുടനീളം ശാന്തത പാലിച്ചതിന് സോഷ്യൽ മീഡിയയിൽ ഇൻഡിഗോ ജീവനക്കാർക്ക് പ്രശംസയുടെ ആരവമാണ്. എന്ത് ശാന്തതയോടെയാണ് ഇവർ പ്രശ്നങ്ങളെ അഭിമൂഖീകരിക്കുന്നത് നമ്മളെല്ലാവരും ഇവരെ കണ്ട് പഠിക്കേണ്ടതായുണ്ട്. അങ്ങനെ പോകുന്ന വീഡിയോയുടെ കമന്റുകൾ. അതേസമയം, ഇൻഡിഗോയെ വിമർശിച്ചും ആളുകൾ രംഗത്തെത്തി. കാലതാമസത്തെക്കുറിച്ച് തങ്ങളെ അറിയിക്കുക എന്നതാണ് ഇൻഡിഗോയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും…
Read Moreഅമ്മയാണേ സത്യം… പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതും; ബാല ചന്ദ്രമേനോന്റെ പരാതിയില്‍ യുട്യൂബര്‍മാര്‍ക്കെതിരേ കേസ്
കൊച്ചി: അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഐടി ആക്ട് പ്രകാരം കൊച്ചി സൈബര്‍ പോലീസാണു കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നു കാണിച്ച് ബാലചന്ദ്രമേനോന് ഡിജിപിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ചിലര്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ച നടി ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നോയെന്നും യുട്യൂബ് ചാനലുകളുടെ ഉള്ളടക്കവും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സൈബർ പോലീസ് അറിയിച്ചു. നേരത്തെ നടന് മുകേഷ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്കിയ ആലുവ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍ എന്നപേരിലാണ് യുട്യൂബ് ചാനലുകള്‍ ബാലചന്ദ്രമേനോനെതിരായ വീഡിയോ സംപ്രേഷണം ചെയ്തത്. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നാണ് ബാലചന്ദ്ര മേനോന് പരാതിയില്‍ പറയുന്നത്.
Read More