മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ എരിപ്പില്‍, കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബാനം എന്നിവിടങ്ങളില്‍ മനുഷ്യനിര്‍മിത ഗുഹകള്‍ കണ്ടെത്തി. ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാര്‍ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശന് കാളിയാനം എന്നിവര്‍ നടത്തിയ നിരീക്ഷണങ്ങളിലാണു ഗുഹകള്‍ തിരിച്ചറിഞ്ഞത്. ചെങ്കല്‍ പാറ തുരന്ന് നിര്‍മിച്ച ഗുഹകള്‍ക്ക് സമീപത്ത് മഹാശില കാലഘട്ടത്തിലെ സംസ്കാരത്തിന്റെ അവശേഷിപ്പുകളായ ചെങ്കല്ലറകള്‍ ഉണ്ടെന്നതും ഗുഹകളുടെ നിര്‍മാണരീതിയും മഹാശില കാലഘട്ടവുമായുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ മലയോരങ്ങളില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന്റെ ഭാഗമായി രൂപപ്പെട്ട നിരവധി പ്രകൃതിദത്ത ഗുഹകളും ജലസേചനത്തിനായി നിര്‍മിച്ച സുരങ്കകളും സന്യാസിമാര്‍ നിര്‍മിച്ച ഗുഹകളും ഉണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്കു മുമ്പ് അധിവാസത്തിന്റെ ഭാഗമായി മനുഷ്യര്‍ നിര്‍മിച്ച ഗുഹകള്‍ ഇതുവരെയും കണ്ടെത്തിയിരുന്നില്ല. മടിക്കൈ പഞ്ചായത്തിലെ എരിപ്പിലില് അഞ്ചു ഗുഹകളാണു കണ്ടത്തിയത്. ഗുഹകളെല്ലാമുള്ളത് പൊതുസ്ഥലത്താണ്. ബാനത്ത് മൂന്നു ഗുഹകളാണ് മനുഷ്യനിര്മിതമെന്നു തിരിച്ചറിഞ്ഞത്. ഇതില്‍ ഒരു…
Read MoreDay: September 30, 2024
പിണറായിയെ തകർക്കാനാവില്ല; മതത്തേയും, വിശ്വാസത്തേയും അൻവർ ദുരുപയോഗം ചെയ്യുന്നു; തലചൊറിയുന്നത് തീക്കൊള്ളിക്കൊണ്ടാണെന്ന് ഓർമിപ്പിച്ച് എ.കെ. ബാലൻ
ന്യൂഡൽഹി: നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. ന്യൂനപക്ഷത്തിനിടയില്‍ പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് അൻവർ ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. ഇതുകൊണ്ടൊന്നും പിണറായിയെ തകര്‍ക്കാനാവില്ലെന്നും പി.വി. അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവർ നിസ്കാരത്തിന്റെ പേരിൽ വിഷം കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മതത്തേയും, വിശ്വാസത്തേയും അൻവർ ദുരുപയോഗം ചെയ്യുന്നു. അന്‍വറിന്റെ പരാതിയില്‍ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എ.കെ.ബാലൻ പറഞ്ഞു.
Read Moreവത്തിക്കാന്റെ റിക്കാർഡ് ഇനി ചരിത്രം: ലോകത്തിലെ കുഞ്ഞൻ രാജ്യമാകാൻ ബെക്താഷി
ന്യൂയോർക്ക്: വത്തിക്കാനെ മറികടന്ന് ലോകത്തിലെ കുഞ്ഞൻ രാജ്യമാകാൻ തയാറെടുത്ത് ബെക്താഷി. വിശുദ്ധ മദർ തെരേസയുടെ ജന്മംകൊണ്ടു ചരിത്രപ്രസിദ്ധമായ വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിലാണ് ഈ കുഞ്ഞൻ രാജ്യം പിറവിയെടുക്കാൻ പോകുന്നത്. തലസ്ഥാനമായ ടിറാന നഗരപരിധിയിൽ 28 ഏക്കർ സ്ഥലത്തായി സൂഫി മുസ്ലിം ന്യൂനപക്ഷമായ ബെക്താഷി ഓർഡർ എന്ന വിഭാഗത്തിനായി ബെക്താഷി എന്ന സ്വതന്ത്ര, പരമാധികാര രാജ്യം സ്ഥാപിക്കുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ കഴിഞ്ഞയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ അറിയിച്ചു. രാമയുടെ പ്രഖ്യാപനത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ പാസ്പോർട്ടും അതിർത്തികളും സ്വതന്ത്ര, പരമാധികാരവുമുള്ള ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായി ഇതു മാറും. വത്തിക്കാൻ മാതൃകയിൽ മതനേതാവായിരിക്കും ഭരണം നടത്തുക. ബാബാ മോണ്ടിയാണ് ബെക്താഷി വിഭാഗക്കാരുടെ നേതാവ്. കേവലം 115 ഏക്കർ വിസ്തീർണമുള്ള വത്തിക്കാനാണു നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. അൽബേനിയയിലെ 50 ശതമാനം വരുന്ന…
Read Moreഅടിക്കും ഞങ്ങ, പൊളിക്കും ഞങ്ങ, തെറ്റ് വച്ചുപൊറുപ്പിക്കില്ല… അന്‍വറിന്റെ പാര്‍ക്കിലെ തടയണ പൊളിക്കാൻ നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്
നിലമ്പൂര്‍: കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പിവിആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു. നേരത്തെ, തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ പാര്‍ട്ടിയുമായി അകന്നതോടെ പഞ്ചായത്ത് നടപടിയിലേക്ക് കടക്കുകയായിരുന്നു. അതിനിടെ, അന്‍വര്‍ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുക. മുതലക്കുളം മൈതാനത്ത് വൈകുന്നേരം ആറരയ്ക്കാണ് പരിപാടി. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം , ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ അന്‍വറിനെ പോലീസ് ചോദ്യം…
Read Moreആവേശമുണർത്താൻ ആകാശക്കാഴ്ച; ചിന്നഗ്രഹത്തെ കാണാൻ അത്ര വേഗമൊന്നും സാധിക്കില്ല; പിന്നെങ്ങനെയെന്ന് നോക്കാം
ചന്ദ്രന് കൂട്ടായി ആകാശത്തെത്തിയ കുഞ്ഞമ്പിളിയെ കാണാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. കണ്ണിനു കുളിർമയേകാൻ ഭംഗിയിൽ വർണവിസ്മയമായ സുന്ദരക്കാഴ്ചയൊരുക്കി ആകാശവും തയാറെടുത്തിരിക്കുന്നു. മിനി മൂൺ എന്ന പേരിലറിയപ്പെടുന്ന ഈ കുഞ്ഞനന്പിളി ചെറുതും മങ്ങിയതുമായ ചെറിയ ഗ്രഹമാണ്. ബൈനോക്കുലറുകളോ ഹോം ടെലിസ്കോപ്പുകളോ ഉപയോഗിച്ച് ഇ കുഞ്ഞനെക്കാണാൻ സാധ്യമല്ല. ശക്തമായ പ്രൊഫഷണൽ ഉപകരണങ്ങൾ കൊണ്ട് മാത്രമേ മിനിമൂൺ ദൃശ്യമാകുകയുള്ളൂ. പ്രൊഫഷണൽ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് മിനി ചന്ദ്രന്റെ ചിത്രങ്ങൾ പകർത്താനാകും എന്നാണ് ഡോ. ജെനിഫർ മില്ലാർഡ് പറയുന്നത്. ഈ മിനി മൂണിന് 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥങ്ങളുള്ള ഗ്രഹങ്ങൾ അടങ്ങിയ അർജുന ഛിന്നഗ്രഹ വലയത്തിൽ നിന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ ഉത്ഭവം 1981ലും 2022ലുമാണ് മിനി മൂണ്‍ പ്രതിഭാസം ഇതിനു മുമ്പുണ്ടായിട്ടുള്ളത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Read More