കൊളംബിയ: വീട്ടിൽ കുട്ടികളെ നോക്കാൻ നിയമിച്ച ആയയുടെ കിടപ്പുമുറിയിൽ ഒളിക്കാമറ വച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ കോടീശ്വരനായ വീട്ടുടമ 23 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നു കോടതി വിധി. കൊളംബിയയിലാണു സംഭവം. ഇരുപത്തിയഞ്ചുകാരിയായ കെല്ലി ആൻഡ്രേഡ് കോടീശ്വരനായ മൈക്കൽ എസ്പോസിറ്റോയുടെ വീട്ടിൽ ആയയായി ജോലി ചെയ്യുകയായിരുന്നു. മൈക്കലിന്റെ നാല് കുട്ടികളെയും ഇവരാണു നോക്കിയിരുന്നത്. ഒരു ദിവസം തന്റെ കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ അവൾ ഒളിക്കാമറ കണ്ടെത്തി. മൈക്കൽ ഇടയ്ക്കിടയ്ക്ക് വന്ന് സ്മോക്ക് ഡിറ്റക്ടർ അഡ്ജസ്റ്റ് ചെയ്തു വയ്ക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാമറ കണ്ടത്. അവൾ വസ്ത്രം മാറുന്നതടക്കം അനേകം വീഡിയോകൾ അതിലുണ്ടായിരുന്നു. പോലീസിൽ പരാതിപ്പെട്ടതോടെ മൈക്കലിനെ അറസ്റ്റ് ചെയ്തു. നാല് വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചത്. കെല്ലിക്ക് ഉണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്കടക്കം 23 കോടി രൂപ നൽകാനും വിധിയായി. തനിക്കുണ്ടായ മാനസികവും…
Read MoreDay: October 1, 2024
യുഎസിൽ ചുഴലിക്കാറ്റിൽ മരണം 120; നേപ്പാളില്‍ പ്രളയം; മരണം 193
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും പേമാരിയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 120 ആയി. പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായി. അവശ്യവസ്തുക്കൾ ഹെലികോപ്ടർ മാർഗം മേഖലയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. കാഠ്മണ്ഡു: നേപ്പാളിലെ പ്രളയക്കെടുതിയിൽ ഇതുവരെ 193 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പ്രളയത്തില്‍ 31 പേരെ കാണാതായെന്നും നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിനിടയില്‍ പെയ്ത കനത്ത മഴയില്‍ കഠ്മണ്ഡുവിലെ മുഴുവന്‍ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ നിന്ന് കഠ്മണ്ഡു പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണുള്ളത്.
Read Moreലബനനിൽ സംഘർഷം കടുക്കുന്നു; ഇസ്രയേൽ കരയുദ്ധം തുടങ്ങി
ബെയ്റൂട്ട്: വ്യോമാക്രമണങ്ങൾക്കു പിന്നാലെ തെക്കൻ ലബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്. സായുധ സംഘടനയായ ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായിരിക്കേയാണ് ഇസ്രയേൽ നിയന്ത്രിതമായ രീതിയിലുള്ള കരയുദ്ധത്തിനു തുടക്കമിട്ടത്. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറഞ്ഞു. ഇതോടെ യുദ്ധം കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. കരയുദ്ധം തുടങ്ങും മുന്‍പ് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ദാഹിയിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പുതിയ മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരേ പരിമിതമായ ഗ്രൗണ്ട് റെയ്ഡുകൾ ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഇസ്രയേൽ-ലെബനൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ വടക്കൻ ഇസ്രയേലിലെ ജനങ്ങൾക്ക് ഭീഷണിയാണെന്നും സേന പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ സിറിയയിൽ…
Read Moreസമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും; നെതന്യാഹുവുമായി മോദി സംസാരിച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നരേന്ദ്ര മോദി സംസാരിച്ചു. സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു മോദി നെതന്യാഹുവിനെ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നാണ് നിലപാടെന്നും ഇന്ത്യൻ പ്രധാനമന്ത്രി വിശദീകരിച്ചു.
Read Moreഎഎഫ്സി ചാന്പ്യൻസ് ലീഗ് ; മോഹൻബഗാൻ കളിക്കില്ല
കോൽക്കത്ത: ഇറാൻ ക്ലബ് ട്രാക്ടർ എഫ്സിക്കെതിരേ ഇറാനിലെ തബ് രിസിൽ നാളെ നടക്കേണ്ടിയിരുന്ന എഎഫ്സി ചാന്പ്യൻസ് ലീഗ് രണ്ട് മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റ് ടീമിനെ അയയ്ക്കില്ല. ഇറാനിൽ ഇപ്പോൾ നടമാടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ടീമിനെ അയയ്ക്കേണ്ടന്ന തീരുമാനത്തിലെത്തിയത്.
Read Moreവനിത ട്വന്റി 20 ലോകകപ്പ്: ഇനി രണ്ടു ദിനംകൂടി
ഷാർജ: 2024 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇനി രണ്ടു നാളുകൾകൂടി. യുഎഇ വേദിയാകുന്ന ഒന്‍പതാം പതിപ്പ് വനിതാ ലോകകപ്പിനു വ്യാഴാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. ബംഗ്ലാദേശിലാണ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥകളെത്തുടർന്ന് ഐസിസി വേദി യുഎഇയിലേക്കു മാറ്റുകയായിരുന്നു. മത്സരങ്ങൾ യുഎഇയിലാണെങ്കിലും ആതിഥേയത്വത്തിലുള്ള അവകാശം ബംഗ്ലാദേശിനുതന്നെയാണ്. യുഎഇയിലെ ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിലും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണു മത്സരങ്ങൾ നടക്കുക. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ്, സ്കോട്ലൻഡിനെ നേരിടും. അന്നുതന്നെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാൻ-ശ്രീലങ്ക പോരാട്ടവും നടക്കും. ഷാർജ രണ്ടു മത്സരങ്ങൾക്കും വേദിയാകും. ഇന്ത്യയുടെ ആദ്യ മത്സരം നാലിനു ന്യൂസിലൻഡിനെതിരേയാണ്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ആറിനാണ്. രണ്ടു മത്സരങ്ങളും ദുബായിൽ അരങ്ങേറും. പത്ത് ടീമുകളാണ് ടൂർണമെന്റിലുള്ളത്. രണ്ടു ഗ്രൂപ്പുകളായാണു ടീമുകളെ തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ…
Read Moreസ്വന്തം കളത്തിൽ നാണംകെട്ട് യുണൈറ്റഡ്
മാഞ്ചസ്റ്റർ: സ്വന്തം കളത്തിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇപിഎൽ ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളിനു ടോട്ടൻഹാമിനോടു തോറ്റു. ആദ്യ പകുതിയിൽത്തന്നെ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനു ചുവപ്പ് കാർഡ് ലഭിച്ചതോടെ യുണൈറ്റഡ് പത്തു പേരായി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടോട്ടൻഹാം ബ്രെണ്ണൻ ജോണ്‍സണിലൂടെ മുന്നിലെത്തി. പത്തുപേരുമായി രണ്ടാം പകുതിയിൽ കളിച്ച യുണൈറ്റഡിന്റെ വലയിൽ രണ്ടു തവണകൂടി ടോട്ടൻഹാം പന്തെത്തിച്ചു. ഡെയാൻ കുലുസെവ്സ്കി (47’), ഡൊമിനിക് സൊളങ്കെ (77’) എന്നിവരാണു ഗോൾ നേടിയത്
Read Moreഞാൻ ആഗ്രഹിച്ചത് തന്നെ അച്ഛൻ എന്നോട് പറഞ്ഞു;ലോകത്തെ വലിയ ഭാഗ്യവാന്മാരില് ഒരാളാണ് ഞാനെന്ന് വിജയരാഘവൻ
ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അച്ഛനുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരില് ഒരാള്‍ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം. കുട്ടിക്കാലം മുതല്‍ വീട്ടില്‍ നാടകം കണ്ടാണ് വളര്‍ന്നത്. അച്ഛന് നാടക അഭിനേതാക്കള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും എഴുതുന്നതും നാടകങ്ങളുമായി യാത്ര ചെയ്യുന്നതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. എങ്ങനെയാണ് ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതെന്ന് പഠിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് അതാണ്. നാടകമാണ് മുന്നോട്ടുള്ള ജീവിതം എന്ന് മനസില്‍ ആഗ്രഹിച്ചിരുന്നു. കോളജ് പഠനം കഴിയാറായപ്പോഴാണ് ഭാവി പരിപാടിയെക്കുറിച്ച് അച്ഛന് ചോദിക്കുന്നത്. എന്തെങ്കിലും നോക്കണമെന്ന് മറുപടി കൊടുത്തപ്പോള്‍ എന്നാല്‍ നാടകത്തിനൊപ്പം കൂടിക്കോ എന്നായിരുന്നു അച്ഛന് പറഞ്ഞത്. സത്യത്തില്‍ അച്ഛന്റെ വായില്‍ നിന്ന് അങ്ങനെ ഒരു നിര്‍ദേശത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. കാരണം ഏറെ മുന്‍പ് അഭിനയമാണ് എന്റെ കരിയര്‍ എന്ന് ഞാന്‍ തന്നെ…
Read Moreനേരറിയും നേരത്തിന് തലസ്ഥാനത്ത് തുടക്കമായി
വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിക്കുന്ന നേരറിയും നേരത്ത് എന്ന സിനിമയുടെ ചിത്രീകരണം പൂജാ ചടങ്ങുകളോടെ തിരുവനന്തപുരത്ത് തുടങ്ങി. സാമൂഹികമായി രണ്ടു തലങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള തീവ്രപ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണങ്ങളായ സംഭവവികാസങ്ങളുമാണ് പ്രമേയമാക്കുന്നത് അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്ലയുമാണ് ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ്…
Read Moreഒരു ബോളിവുഡ് ലുക്ക് അപ്പാടെ പകർന്നാടി ഉർവശിയുടെ മകൾ തേജ ലക്ഷ്മി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. ഒരുതരം ആഘോഷമാണ് ഉർവശി മലയാളികൾക്ക്. ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഉർവശി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഉർവശിയെ പോലെ തന്നെ പ്രിയങ്കരമാണു കുടുംബവും. ഉർവശി സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും ഉർവശിയുടെ മകൾ കുഞ്ഞാറ്റ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു ബോളിവുഡ് ലുക്ക് അപ്പാടെ പകർന്ന് എടുത്തിട്ടുണ്ട് താരപുത്രി എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയുടെ സ്വഭാവം അറിയുന്നത് കൊണ്ടാകാം കുഞ്ഞാറ്റ സദാചാര ചുവയുള്ള കമന്റുകൾക്കൊന്നും മറുപടി നല്കയിട്ടല്ല. തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർഥ പേര്. നടന് മനോജ് കെ. ജയന്റെയും ഉര്‍വശിയുടെ മകളാണ് തേജ.
Read More