കോട്ടയം: വാഹനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു സണ്‍ കണ്ട്രോള് ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി വിധി വന്നതോടെ വാഹന ഉടമകള്‍ക്ക് ആശ്വാസം. ചൂട് വര്‍ധിച്ചുകൊണ്ടിരിക്കെ നേരിയ ആശ്വാസത്തിന് ഇത് ഇടയാക്കും. കോടതി വിധി വന്നതോടെ നിരവധി പേരാണ് വാഹനങ്ങളില്‍ ഫിലിം ഒട്ടിക്കുന്നത്. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളില്‍ 70 ശതമാനവും ഇരുവശത്തെയും ഗ്ലാസുകളില്‍ 50 ശതമാനവും പ്രകാശം കടക്കുംവിധം കൂളിംഗ് ഫിലിം ഒട്ടിക്കാമെന്നാണ് വിധി. 2012ല്‍ കറുത്ത ഫിലിം നിരോധിച്ച സുപ്രീം കോടതി വിധിയനുസരിച്ച് ഫിലിമുകള്‍ ഒഴിവാക്കിയവര്‍ വീണ്ടും ഒട്ടിക്കാനുള്ള തയാറെടുപ്പിലാണ്. കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സണ്‍ കണ്ട്രോള് ഫിലിം ഒഴിവാക്കണമെന്ന നിയമം പ്രാബല്യത്തിലായതോടെ ഫിലിം ഒട്ടിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ അടച്ചൂപൂട്ടിയിരുന്നു. പിന്നീട് കേന്ദ്ര മാനദണ്ഡം അനുസരിച്ചു സുതാര്യമായ ഫിലിമുകള്‍ ഒട്ടിച്ചിരുന്ന ചില സ്ഥാപനങ്ങള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാത്രിയില്‍ എതിരേ…
Read MoreDay: October 1, 2024
കേരള കോണ്‍ഗ്രസ് കടലാസുപുലിയെന്ന് സിപിഐ; സിപിഐ കടലാസുപുലി പോലുമല്ലെന്ന് കേരള കോണ്‍ഗ്രസ്
കോട്ടയം: സഹകരണ ബാങ്കിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഭിന്നത നിലനില്‍ക്കുന്നതിനിടയില്‍ കേരള കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനവുമായി സിപിഐയും രംഗത്ത്. സിപിഐ വിമര്‍ശനത്തെ യൂത്ത് ഫ്രണ്ടിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ്-എം നേരിട്ടതോടെ എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമായി. വിമർശനം സിപിഐ ജില്ലാ നേതൃക്യാമ്പിൽകഴിഞ്ഞ രണ്ടു ദിവസമായി കോട്ടയത്തു നടന്ന സിപിഐ ജില്ലാ നേതൃക്യാമ്പിലാണ് കേരള കോണ്‍ഗ്രസിനെതിരേ വിമര്‍ശനമുയര്‍ന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് സിപിഐയെ ഒറ്റപ്പെടുത്തിയെന്നാണ് ജില്ലാ സെക്രട്ടറി വി.ബി. ബിനു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മേഖലകളില്‍ സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിന് അമിതമായി സീറ്റു നല്കി സഹായിച്ചു. താഴെത്തട്ടില്‍ ഇടതു പാര്‍ട്ടികളുമായി കേരള കോണ്‍ഗ്രസിനു നല്ല ബന്ധമല്ല. ഇതു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചെന്നും ക്യാമ്പില്‍ വിമര്‍ശനമുയര്‍ന്നു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനു ഭൂരിപക്ഷം ലഭിച്ച ഏക മണ്ഡലം സിപിഐയുടെ വൈക്കം…
Read Moreസിദ്ധിഖിന്റെ വീടിനു മുന്നിൽ ലഡുവിതരണം; ആഹ്ളാദ നിമിഷത്തിൽ പങ്കെടുത്ത് ആരാധകരും നാട്ടുകാരും; ദേശീയ അവാർഡ് കിട്ടിയോയെന്ന് ചോദിച്ച് യാത്രക്കാരൻ…
കാക്കനാട്: നടിയുടെ പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞതിൽ ആഹ്ളാദസൂചകമായി ആരാധകരുടെ ലഡു വിതരണം. സിദ്ദിഖിന്റെ പടമുഗളിലെ വീടിനുമുന്നിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ലഡുവിതരണം. അയൽവാസികളും നാട്ടുകാരും ലഡു വിതരണത്തിൽ പങ്കാളികളായി. വാഹനങ്ങളിൽ കടന്നുപോയവരും കാൽനടയാത്രക്കാരുമൊക്കെ കാര്യമെന്തെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. സിദ്ദിഖിന് ദേശീയ അവാർഡ് കിട്ടിയോ എന്ന ചോദ്യവും ഇതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽനിന്ന് ഉയർന്നത് കൂട്ടച്ചിരി പടർത്തി. അതേസമയം സിദ്ദിഖിന്റെ വീട് ഇന്നലെ പൂട്ടിയിട്ട നിലയിലായിരുന്നു.
Read Moreനടൻ നിവിൻപോളി പീഡിപ്പിച്ചെന്ന പരാതി; പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് താൻ കൊച്ചിയിലുണ്ടായിരുന്നു; തെളിവുകളുമായി നടൻ അന്വേഷണ സംഘത്തിന് മുന്നിൽ
കൊച്ചി: ദുബായിയിൽവച്ച് മയക്കുമരുന്നു നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ആറാം പ്രതിയായ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. നിവിൻ പോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് ഊന്നുകൽ പോലീസ് കേസെടുത്തിരുന്നത്.തനിക്കെതിരായ പീഡനപരാതിയിൽ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ നിവിൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ട് വിവരങ്ങളും യാത്രാ രേഖകളുമാണ് എസ്ഐടി അന്ന് പരാതിക്കാരിയിൽനിന്ന് ശേഖരിച്ചത്.
Read Moreചികിത്സയ്ക്കിടെ അച്ഛൻ മരിച്ചു; പരിശോധിച്ച ഡോക്ടറെക്കുറിച്ച് അന്വേഷിച്ച ഡോക്ടറായ മകൻ കണ്ടെത്തിയ വ്യാജ ഡോക്ടറെ; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…
കോഴിക്കോട്: ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടക്കടവ് ടി.എം.എച്ച്.ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. നെഞ്ചുവേദനയും ചുമയേയും തുടർന്നാണ് വിനോദിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് അരമണിക്കൂറിനുള്ളിൽ രോഗി മരിച്ചു. ചികിത്സയിലെ സംശയത്തെ ത്തുടർന്ന് പിന്നീട് വിനോദിന്റെ മകൻ ഡോ.അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു ഏബ്രഹാം ലൂക്ക് എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം ഫറോക് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സെപ്റ്റംബർ 23ന് പുലർച്ചെ 4.30 ഓടെയാണ് നെഞ്ചുവേദനയും ചുമയും മൂലം വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreഎഴുപത്തിയാറുകാരന് പോക്സോ കേസിൽ 77 വർഷം കഠിന തടവ്; 70,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവ്
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികന് 77 വർഷം കഠിന തടവും പിഴയും. എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാൾക്കാണ് 77 വർഷം കഠിന തടവും 80,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചാൽ 70,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഓ ആയിരുന്ന ത്രിദീപ് ചന്ദ്രനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.
Read More