തിരുവനന്തപുരം: സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരം മുഖ്യമന്ത്രി തന്നോട് മറച്ചുവെച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല? ഇക്കാര്യത്തിൽ തന്നെ ഇരുട്ടിൽ നിർത്തി. സെപ്റ്റംബർ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദേശീയമാധ്യമത്തിലും വന്നത്. റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ഗവർണർ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
Read MoreDay: October 2, 2024
മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല: മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ചു മുഖ്യമന്ത്രിക്കെതിരെ ആക്കുന്നു; ജനങ്ങൾ വിശ്വസിക്കില്ല; വി. ശിവൻകുട്ടി
തിരുവനന്തപുരം: ദേശീയ മാധ്യമത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന് ഒരു പിആർ ഏജൻസി സഹായിച്ചുവെന്ന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയന് പി ആര് ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നത് തടയാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേത്. മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ചു മുഖ്യമന്ത്രിക്കെതിരെ ആക്കുന്നു. അതൊന്നും ജനങ്ങൾ വിശ്വസിക്കില്ല. കേരള രാഷ്ട്രീയത്തില്‍ ഇതിന് മുന്‍പ് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരോ നേതാക്കളോ പി ആര് ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം ഇതുവരെ ഉയര്‍ന്നിട്ടില്ല. ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്.ജനം തിരിച്ചറിയും. ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്- വി. ശിവന്‍കുട്ടി പറഞ്ഞു. അന്‍വര്‍ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാല്‍ മതി. സിപിഎം വിട്ടുപോയവര്‍…
Read More‘മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോയെന്ന് വ്യക്തമാക്കണം’: പിണറായി ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി വിജയൻ നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ എന്ന വിഗ്രഹം ഉടഞ്ഞെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അവരാരും സ്വർണക്കള്ള കടത്തുകാരല്ലെന്നും സ്വർണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടൽ എന്ന വിവാദത്തിലും ചെന്നിത്തല പ്രതികരിച്ചു. പി ആർ ഏജൻസി ഉണ്ടെന്ന് കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നു. ആരാണ് ഈ പി ആർ ഏജൻസി, മുഖ്യമന്ത്രി ഈ വിഷയത്തിൽ…
Read Moreഫിറ്റ്നസ് ടെസ്റ്റ്: കാലാവധി നീട്ടി കേന്ദ്രം
കണ്ണൂർ: രാജ്യത്ത് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെയാക്കുന്ന കാലാവധി നീട്ടി നല്കി കേന്ദ്രസർക്കാർ. 2025 ഏപ്രിൽ ഒന്നുമുതൽ ഫിറ്റ്നസ് ടെസ്റ്റ് , ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ വഴി മതിയെന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം. ഇന്നലെ മുതലായിരുന്നു ഫിറ്റ്നസ് ടെസ്റ്റ് , ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെ നടപ്പിലാക്കേണ്ടിയിരുന്നത്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരുന്നില്ല. തുടർന്ന് ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിക്കാത്ത സംസ്ഥാനങ്ങൾ കാലാവധി നീട്ടി നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്, കാലാവധി നീട്ടിയത്. എട്ടുവർഷം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് രണ്ടുവർഷം കൂടുന്പോഴും എട്ടുവർഷം കഴിഞ്ഞവയ്ക്ക് ഓരോ വർഷവും ഫിറ്റ്നസ് നടത്തണമെന്നാണ് നിർദേശം. വ്യക്തികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷത്തിലൊരിക്കൽ രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായും ഫിറ്റ്നസ് ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്. നിലവിൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെ നടത്തേണ്ടത്.…
Read More‘പ്രണയപ്രേതം’:പെൺകുട്ടിയുടെ ബാധയൊഴിപ്പിക്കാൻ മന്ത്രവാദി ഓടിയെത്തി; പിന്നാലെ നടന്നത്…
മന്ത്രവാദത്തിനിടെ തന്റെ മകളെ പീഡിപ്പിച്ചയാളെ ജനക്കൂട്ടവിചാരണയ്ക്കിടയിൽ ചെരിപ്പുകൊണ്ടടിച്ച് അമ്മ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണു സംഭവം. യുവതിയെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാനും മനസുമാറ്റാനുമാണ് അമ്മ മുസ്ലിം പുരോഹിതന്റെ അടുത്തെത്തിച്ചത്. അമ്മയോടു പ്രാർഥിക്കാൻ പറഞ്ഞശേഷം പ്രണയപ്രശ്നങ്ങൾ ‘ഭൂതോച്ചാടന’ത്തിലൂടെ പരിഹരിക്കാമെന്നു പറഞ്ഞ് യുവതിയെ മൗലാന മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽനിന്നു പുറത്തുവരാത്തതു കണ്ട് യുവതിയുടെ അമ്മ ബലം പ്രയോഗിച്ച് മുറിക്കകത്തേക്കു കടന്നപ്പോൾ മകളെ പീഡിപ്പിക്കുന്നതാണു കണ്ടത്. തുടർന്ന്, നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാരും അമ്മയും ചേർന്ന് പുരോഹിതനെ ശരിക്കും കൈകാര്യം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചെരിപ്പിന് അടികിട്ടുന്പോൾ മൗലാന കൂപ്പുകൈകളോടെ അപേക്ഷിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. മതപ്രഭാഷണങ്ങൾ നടത്തിയിരുന്ന മൗലാന, പ്രേതങ്ങളെ പുറത്താക്കാനും ആളുകളെ സുഖപ്പെടുത്താനുമുള്ള അധികാരം തനിക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
Read Moreഅത്ര സുഖകരമല്ല വർക്ക് ഫ്രം ഹോം..! യുവാവിന്റെ പോസ്റ്റ് വൈറൽ
കോവിഡിനെത്തുടർന്നു തൊഴിൽരംഗത്തുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നാണു വർക്ക് ഫ്രം ഹോം. ഓഫീസിൽ പോകാതെ വീട്ടിലിരുന്നു പണിയെടുക്കുക എന്നത് ജോലിക്കാർ വലിയ ആവേശത്തോടെയാണു സ്വീകരിച്ചത്. എന്നാൽ, കേൾക്കുന്നതുപോലെ അത്ര സുഖകരമല്ല ഇതെന്നാണു പലരുടെയും അനുഭവസാക്ഷ്യം. ഇതുസംബന്ധിച്ച ഒരു യുവാവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുറിപ്പിൽനിന്ന്: “ബംഗളൂരു, മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ, പ്രത്യേകിച്ച് പങ്കാളിയോടൊപ്പം നിങ്ങളുടെ സ്വന്തം അപ്പാർട്ട്മെന്റിൽ വർക്ക് ഫ്രം ഹോം ഒരു സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോൾ ഇത് സ്ക്വിഡ് ഗെയിമിന്റെ (ജീവൻ പണയപ്പെടുത്തിയുള്ള ഒരു രഹസ്യമത്സരം) പുതിയ തലമാണ്’. ഈ പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയമാണ്. ജോലിയും വീട്ടുജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഒട്ടേറെപ്പേർ പോസ്റ്റിനോട് യോജിച്ചു. ഓഫീസ് സ്ട്രെസ് + ഹോം സ്ട്രെസ് = മാരകമായ കോംബോ എന്ന് അഭിപ്രായപ്പെട്ടവരും നിരവധി. എന്നാൽ, മറ്റു ചിലർ…
Read More‘സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകത്തിനു മാതൃകയായി മാറിയ മഹാത്മാവ്’; ഇന്ന് ഗാന്ധി ജയന്തി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണു രാജ്യം. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങൾക്കു മാതൃകയായി മാറിയ മഹാവ്യക്തിത്വമാണ് ഗാന്ധിജിയെന്ന് ദേശീയ നേതാക്കൾ സ്മരിച്ചു. ആദരണീയനായ ബാപ്പുവിന്റെ ജീവിതവും സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ആദർശങ്ങളും രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് എക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. മഹാത്മജി സത്യത്തിന്റെയും അഹിംസയുടെയും തത്ത്വങ്ങൾ അചഞ്ചലമായി പിന്തുടർന്നു. ലോകമെമ്പാടുമുള്ള തലമുറകളെ പ്രചോദിപ്പിച്ച മഹാത്മാവ് ആണ് രാഷ്ട്രപിതാവ് എന്നും മോദി പറഞ്ഞു. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. രാജ്യത്തിന്റെ സൈനികർക്കും കർഷകർക്കും അഭിമാനത്തിനുമായി തന്റെ ജീവിതം ശാസ്ത്രി സമർപ്പിച്ചു. ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യം ഉയർത്തിയ ശാസ്ത്രി, ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും മാതൃകയാണെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
Read More56 വര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ടയാളുടെ ഭൗതികാവശിഷ്ടങ്ങള്‍ മഞ്ഞുമലയിൽ: ചരിത്രപരമായ തെരച്ചിൽ നടന്നതിങ്ങനെ…
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലിലാണ് കഴിഞ്ഞദിവസം മലയാളി സൈനികന്റേതടക്കം നാല് മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയത്. 56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇനിയും സൈന്യം അവസാനിപ്പിച്ചിട്ടില്ല. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഒ.എം. തോമസിന്റെ മകന് തോമസ് ചെറിയാന്റേതടക്കമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് ഒടുവില്‍ ലഭിച്ചത്. കൊല്ലപ്പെടുമ്പോള്‍ 21 വയസായിരുന്നു തോമസിന്. മൂന്ന് തലമുറകളോളം ഇതിനുശേഷം കുടുംബത്തില്‍ ഉണ്ടായെങ്കിലും രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗത്തിന്റെ അവസാനമായി കാണാന്‍ സഹോദരങ്ങള്‍ അടക്കം കാത്തിരിക്കുകയാണ്. ഹിമാചല്‍പ്രദേശിലെ രോത്താങ് പാസിലെ മഞ്ഞും മലയില്‍നിന്നു പ്രത്യേക തെരച്ചില്‍ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മല്‍ഖന്‍ സിംഗ്, ശിപായി ആയിട്ടുള്ള നാരായണ്‍ സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് തോമസ് ചെറിയാന്റെ ഭൗതിക അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ചിട്ടുള്ളത്. എയര്‍ ഫോഴ്സില്‍ ക്രാഫ്റ്റസ്മാന്‍ ആയിരുന്നു തോമസ്. 1968 ഫെബ്രുവരി ഏഴിന് ചണ്ഡിഗഡില്‍നിന്നു ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍-12…
Read Moreആയയുടെ കിടപ്പുമുറിയിൽ ഒളികാമറ..! 23 കോടി നഷ്ടം നൽകാൻ വിധി
വീട്ടിൽ കുട്ടികളെ നോക്കാൻ നിയമിച്ച ആയയുടെ കിടപ്പുമുറിയിൽ ഒളിക്കാമറ വച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ കോടീശ്വരനായ വീട്ടുടമ 23 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നു കോടതി വിധി. കൊളംബിയയിലാണു സംഭവം. ഇരുപത്തിയഞ്ചുകാരിയായ കെല്ലി ആൻഡ്രേഡ് കോടീശ്വരനായ മൈക്കൽ എസ്പോസിറ്റോയുടെ വീട്ടിൽ ആയയായി ജോലി ചെയ്യുകയായിരുന്നു. മൈക്കലിന്റെ നാല് കുട്ടികളെയും ഇവരാണു നോക്കിയിരുന്നത്. ഒരു ദിവസം തന്റെ കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ അവൾ ഒളിക്കാമറ കണ്ടെത്തി. മൈക്കൽ ഇടയ്ക്കിടയ്ക്ക് വന്ന് സ്മോക്ക് ഡിറ്റക്ടർ അഡ്ജസ്റ്റ് ചെയ്തു വയ്ക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാമറ കണ്ടത്. അവൾ വസ്ത്രം മാറുന്നതടക്കം അനേകം വീഡിയോകൾ അതിലുണ്ടായിരുന്നു. പോലീസിൽ പരാതിപ്പെട്ടതോടെ മൈക്കലിനെ അറസ്റ്റ് ചെയ്തു. നാല് വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചത്. കെല്ലിക്ക് ഉണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്കടക്കം 23 കോടി രൂപ നൽകാനും വിധിയായി. തനിക്കുണ്ടായ മാനസികവും വൈകാരികവുമായ…
Read Moreബുൾഡോസർ നടപടിക്കെതിരേ രൂക്ഷ വിമർശനം: മതേതര പദവി ആവർത്തിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ഇന്ത്യയുടെ മതേതരത്വ പദവി ആവർത്തിച്ച് സുപ്രീംകോടതി. കുറ്റാരോപിതരായവരുടെ വീടുകൾ പൊളിച്ചുമാറ്റുന്ന ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ “ബുൾഡോസർ നടപടി’യുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതിയുടെ ഉത്തരവ് എല്ലാവർക്കും ഒരുപോലെയാണെന്നും നമ്മുടേത് മതേതരത്വ രാജ്യമാണെന്നും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പൊതുസുരക്ഷയ്ക്കാണു മുൻഗണനയെന്നും അതു മുൻനിർത്തി അനധികൃത നിർമാണം നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തൊട്ടാകെ അനധികൃത നിർമിതി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശം നൽകുമെന്നും സുപ്രീംകോടതി പറഞ്ഞു. ഒരാൾ കുറ്റവാളിയായതുകൊണ്ടു മാത്രം അയാളുടെ വീട് ഇടിച്ചുനിരത്തുന്ന ചില സംസ്ഥാനങ്ങളുടെ നടപടി ശരിയല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അനധികൃത നിർമാണങ്ങളും പൊതു കൈയേറ്റങ്ങളും സംരക്ഷിക്കപ്പെടില്ലെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. പ്രാദേശിക അധികാരികൾ അനധികൃത കൈയേറ്റം പൊളിച്ചുമാറ്റുന്പോൾ ജുഡീഷൽ മേൽനോട്ടം വേണമെന്ന് വാദത്തിനിടെ കോടതി ഊന്നിപ്പറഞ്ഞു. പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റർ ചെയ്ത…
Read More