ഡിമെൻഷ്യയുടെ പ്രാരംഭഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുന്നതിനാൽ വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരികയുള്ളു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, പരിചരണത്തിന്റെ ആവശ്യകതകൾ കൂടി വരികയും, ഒടുവിൽ മുഴുവൻ സമയ പരിചരണം വേണ്ടിവരികയും ചെയ്യും. പരിചരിക്കാൻ പഠിക്കാം ആൽസ്ഹൈമേഴ്സിന്റെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശങ്ങളിലൊന്ന് അത് രോഗിയുടെ സ്വഭാവത്തിൽ വരുത്തുന്ന മാറ്റങ്ങളാണെന്ന് പരിചരിക്കുന്നവരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നാം പലപ്പോഴും കേൾക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ, മധ്യ, അവസാന ഘട്ടങ്ങളിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെ പൊരുത്തപ്പെടണമെന്നും പരിചരിക്കുന്നതിന്റെ വിവിധ വശങ്ങൾ എങ്ങനെയെന്നും ആൽസ് ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) പോലുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പരിചരിക്കുന്നവർ മനസിലാക്കണം. രോഗസാധ്യത കുറയ്ക്കാംആൽസ്ഹൈമേഴ്സ് പൂർണമായി ഭേദമാക്കുന്ന ഒരു ചികിത്സയുടെ അഭാവത്തിൽ, ഏറ്റവും പ്രായോഗിക മാർഗം ആൽസ് ഹൈമേഴ്സ് വരുന്നത് പരമാവധി തടയുക എന്നതാണ്. * കഴിയുന്നത്ര ആരോഗ്യകരമായ…
Read MoreDay: October 3, 2024
എന്റെ ഹൃദയം എനിക്കൊപ്പമല്ല; എന്റെ സിനിമകൾ മകൾ കണ്ടിട്ടില്ലെന്ന് ശ്രീയ ശരൺ
കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് നമുക്ക് മുകളിൽ വലിയൊരു ശക്തിയുണ്ടെന്ന് മനസിലായത്. നമ്മൾ ഒറ്റയ്ക്കല്ല. മകൾ ജനിച്ചതോടെ എന്റെ ഹൃദയം എനിക്കൊപ്പമല്ല. അവൾക്കൊപ്പമാണ് ഹൃദയമിടിപ്പ്. കുഞ്ഞിനെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അമ്മയായ ശേഷം താൻ പെട്ടെന്ന് കരിയറിലേക്ക് തിരിച്ച് വന്നു. മകൾ ഷൂട്ടിനെക്കുറിച്ചെല്ലാം എന്നോടിപ്പോൾ ചോദിക്കാറുണ്ട്. അമ്മ ജോലിക്ക് പോകുകയാണെന്ന് അവൾ അഭിമാനത്തോടെ പറയും. എന്റെ സിനിമകൾ മകൾ കണ്ടിട്ടില്ല. അവൾക്ക് മനസിലാവില്ല. ഒരിക്കൽ ശിവാജിയിലെ എന്റെ പാട്ട് കാണിച്ചു. ഈ അമ്മയെയാണ് എനിക്ക് വേണ്ടതെന്ന് പറഞ്ഞു. -ശ്രീയ ശരൺ
Read Moreമികച്ച സന്ദേശങ്ങളുമായിഒന്നര മീറ്റർ ചുറ്റളവ്
മികച്ച സന്ദേശങ്ങളുമായി എത്തുകയാണ് ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം. കാഞ്ഞിരമലയിൽ ഫിലിംസിനു വേണ്ടി ഉമേഷ് തങ്കപ്പൻ നിർമിക്കുന്ന ചിത്രം, 2021-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാടകലം എന്ന ചിത്രം സംവിധാനം ചെയ്ത സഖിൽ രവീന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂർത്തിയായി. വേഴാമ്പലുകളെ പ്രണയിക്കുന്ന ഹൈറേഞ്ചിൽ താമസിക്കുന്ന കുട്ടന്റെയും കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന, കോളജ് മാഗസിൻ എഡിറ്ററായ നസീറിന്റെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മലയാള സിനിമയിൽ ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു വിഷയം അവതരിപ്പിച്ച് വിജയം വരിച്ചിരിക്കുകയാണ്, ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം.വൈക്കം വിജയലക്ഷ്മിയുടെ വ്യത്യസ്തമായൊരു ഗാനം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഛായാഗ്രഹണം-ഹാരീസ് കോർമോത്ത്, എഡിറ്റർ-അഖിൽ കുമാർ, ഗാനങ്ങൾ-വിജു രാമചന്ദ്രൻ, സംഗീതം-മുരളി കൃഷ്ണൻ, ആലാപനം -വൈക്കം വിജയലക്ഷ്മി, കളറിംഗ്-ആശിവാദ് സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ -ദിനേശ്, പശ്ചാത്തല സംഗീതം…
Read Moreബോളിവുഡ് നായകന്മാരുടെ മോശം; മല്ലികയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ബോളിവുഡ്
ബോളിവുഡ് നായകന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള നടി മല്ലിക ഷെരാവത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. നിരവധി ബോളിവുഡ് നായകന്മാർ തന്നെ ഹോട്ടൽ മുറികളിലേക്ക് രാത്രി ക്ഷണിച്ചിട്ടുണ്ടെന്നാണ് മല്ലിക ഒരു വീഡിയോയിൽ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ച ഈ കാര്യങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്. വഴങ്ങിക്കൊടുക്കാത്തതിനാൽ തന്നെ ഒതുക്കിയെന്നും അവർ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് മല്ലിക വീഡിയോയിൽ ഉന്നയിച്ചിരിക്കുന്നത്. ബോളിവുഡ് നായകന്മാരുടെ അനാവശ്യ ഉപദേശത്തെ കുറിച്ചും താരം പറയുന്നുണ്ട്. ചില നായകന്മാർ എന്നെ ഫോൺ ചെയ്ത് രാത്രി ഹോട്ടൽ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം തിരക്കിയപ്പോൾ ഞാൻ ചെയ്ത ബോൾഡ് ആയ കഥാപാത്രങ്ങൾ കൊണ്ട് അത്തരത്തിലുള്ള വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും അവർ പറയുന്നു. ഇത്തരം ആവശ്യങ്ങൾ തള്ളിയതോടെ എന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്തി- മല്ലിക പറയുന്നു. മല്ലികയുടെ ആരോപണം വലിയ രീതിയിൽ വൈറലായി. താരങ്ങളുടെ പേരുകൾ…
Read Moreപാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോൾ കൂരായണ: മനാഫിനും മാൽപെയ്ക്കുമെതിരായ ആരോപണം; അർജുന്റെ കുടുംബത്തിനെതിരേ രൂക്ഷമായ സൈബർ ആക്രമണം
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോഴിക്കോട് വേങ്ങേരി കണ്ണാടിക്കൽ മൂരാടിക്കുഴിയിൽ അർജുന്റെ കുടുംബത്തിനുനേരേ രൂക്ഷമായ സൈബർ ആക്രമണം. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കുമെതിരേ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായത്. ആത്മാർഥമായി സഹായിക്കാനിറങ്ങിയവർക്ക് ഇതാണ് പ്രതിഫലമെന്നു ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ അർജുന്റെ കുടുംബത്തെ പൊങ്കാലയിടുന്നത്. അർജുന്റെ ഭാര്യക്കു ജോലി നൽകിയതിനെയും ആളുകൾ വിമർശിക്കുന്നുണ്ട്. മനാഫിനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ഏറെയും. അർജുന്റെ പേരിൽ പണം പിരിച്ചുവെന്നും തങ്ങളുടെ വൈകാരികത ചൂഷണം ചെയ്ത് യുട്യൂബ് ചാനലിന്റെ വ്യൂവേഴ്സിനെ കൂട്ടാൻ ശ്രമിച്ചുവെന്നതടക്കം മനാഫിനും ഈശ്വർ മാൽപെയ്ക്കുമെതിരേ അർജുന്റെ കുടുംബം അതിഗുരുതര ആരോപണങ്ങളാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. പണം പിരിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടെന്നു തെളിയിച്ചാൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നുമാണ് ആരോപണങ്ങൾക്ക് മനാഫ് മറുപടി നൽകിയത്. പുതിയ…
Read Moreസിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് അംഗം ജീവനൊടുക്കി; ലോക്കൽ കമ്മിറ്റിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചതിൽ മനംനൊന്തെന്നു സംശയം
പറവൂർ: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത് ലോക്കൽ കമ്മറ്റിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചതിൽ മനംനൊന്തെന്ന് സംശയം. റിട്ട. പറവൂർ മുൻസിഫ് കോടതി ജീവനക്കാരൻകൂടിയായ അച്ചൻചേരിൽ പി. തമ്പി (64) യാണ് എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്. തന്പിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോന്ന്യകാവ് ശ്മശാനത്തിൽ നടക്കും. തൂങ്ങിമരിച്ച നിലയിൽ കണ്ട തമ്പി വിഷം കഴിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതായി പറയുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ ഏഴിക്കര വില്ലേജ് ട്രഷറർ, ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രം കമ്മിറ്റി അംഗം എന്നീ നിലകളിലും തന്പി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഏഴിക്കര ലോക്കൽ കമ്മറ്റിയിൽ പങ്കെടുത്ത തമ്പിയുമായി ചില തർക്കങ്ങൾ ഉണ്ടാകുകയും തുടന്ന് താൻ മാനസികമായി വിഷമത്തിലാണെന്നും, പാർട്ടി ലോക്കൽ സെക്രട്ടറി തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതായും തമ്പി അടുത്ത ചിലർക്ക് മെബൈൽ വഴി സന്ദേശം…
Read Moreവളർത്തുനായയെ വിഷം കൊടുത്തു കൊന്നു; പ്രതിയെ ജയിലിലാക്കാൻ നിയമം പഠിച്ച് ചൈനീസ് യുവതി
ബെയ്ജിംഗ്: തന്റെ വളർത്തുനായയെ വിഷം നൽകി കൊന്നയാളെ ജയിലിലാക്കാൻ 700 ദിവസംകൊണ്ടു നിയമപഠനം പൂർത്തിയാക്കി ചൈനീസ് യുവതി. ബെയ്ജിംഗിൽനിന്നുള്ള ലീ യിഹാ എന്ന സ്ത്രീയാണു പാപ്പി എന്ന തന്റെ വളർത്തുനായയെ കൊന്നയാൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ സ്വയം വാദിക്കാനായി നിയമം പഠിച്ചത്. വൈറ്റ് വെസ്റ്റ് ഹൈലാൻഡ് ടെറിയർ ഇനത്തിൽപ്പെട്ട നായ, ലീക്ക് സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു. 2022 സെപറ്റംബർ 14ന് വീടിനു സമീപത്തെ കളിസ്ഥലത്ത് സവാരിക്കിറക്കിയ നായ വിഷബാധയേറ്റു ജീവൻ വെടിഞ്ഞു. ഏഴുമണിക്കൂറിലധികം മരണവേദനയാൽ പുളഞ്ഞശേഷമായിരുന്നു നായക്കുട്ടിയുടെ ദാരുണമരണം. പാപ്പിക്കൊപ്പം വേറെ നായ്ക്കളും പൂച്ചകളും വിഷബാധയേറ്റു ചത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ ഴാങ് എന്ന 65 കാരനാണ് മൃഗങ്ങൾക്ക് വിഷബാധയേറ്റതിനു പിന്നിലെന്നു കണ്ടെത്തി. തന്റെ വാഹനത്തിൽ മൂത്രമൊഴിച്ച നായ്ക്കളോടുള്ള പ്രതികാരമായി വിഷം വച്ച കോഴിയിറച്ചി മൃഗങ്ങൾക്കു കൊടുക്കുകയായിരുന്നുവെന്നു ഴാങ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രിയ നായയുടെ മരണത്തിൽ മനംനൊന്ത…
Read Moreസിനിമാനയം ഉടൻ പ്രാബല്യത്തിൽ വരും; സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് എല്ലാം ശരിയാകുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം സമ്പൂർണമായി പരിഹരിക്കുമെന്നും ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി. സിപിഎം നിലപാടുള്ള പാർട്ടിയാണ്. ആ നിലപാടിന്റെ ഭാഗമായാണ് സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റിയതെന്നും ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
Read Moreമുഖ്യമന്ത്രിക്കുവേണ്ടി കിം ഇൽ സുംഗ് മാതൃക: പിആർ ഏജൻസിക്ക് പിന്നിലെ കഥ പറഞ്ഞ് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഉത്തര കൊറിയയിലെ മുൻ ഏകാധിപതി കിം ഇൽ സുംഗിനെ മാധ്യമപ്രചാരണങ്ങളിലൂടെ ലോകമാകെ മഹത്വവൽക്കരിച്ച പഴയ മാതൃകയാണ് കേരള മുഖ്യമന്ത്രിക്കുവേണ്ടി പിആർ ഏജൻസികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ചരിത്രത്തിലാദ്യമായി പൊളിറ്റിക്കൽ പബ്ലിക് റിലേഷനും പെയ്ഡ് ന്യൂസ് സമ്പ്രദായവും വിജയകരമായി തുടങ്ങിയത് കിം ഇൽ സുങാണ്. ലോകമെമ്പാടും അനേക വർഷം പത്രപരസ്യങ്ങൾക്കായി അദ്ദേഹം ഭീമമായ തുക മുടക്കിയിരുന്നു. കേരള സർക്കാരിന്റെ യും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ നിർമിതിക്കായി നിയമിച്ച പിആർ ഏജൻസികൾ ലോകസഭാ തോൽവിയുടെ ക്ഷീണമകറ്റാൻ മുഖ്യമന്ത്രിയെ രാഷ്ട്രീയ കമ്പോളത്തിലെ ഒരു മൂല്യവർധിത വില്പന ചരക്കാക്കി മാറ്റാൻ ശ്രമിക്കുകയാണ്. പ്രളയം, കോവിഡ് എന്നിവയുടെ കാലത്ത് മുഖ്യമന്ത്രിയെ കേരളത്തിന്റെ രക്ഷകനാക്കി അവതരിപ്പിക്കുന്നതിൽ ഇവർ വിജയിച്ചിരുന്നു.ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ പോലെ കോർപറേറ്റ് ഹൗസുകളുടെ പരസ്യ കമ്പനികൾ രാഷ്ട്രീയ നയപരിപാടികൾ രൂപീകരിക്കുകയും കൺസൾട്ടൻസികൾ ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണ്…
Read Moreഈ കഫേയിൽ ഇങ്ങനെയാണു ഭായി…! ഭക്ഷണം കഴിക്കാൻ വരുന്നവരെ ചീത്തവിളിക്കും, ചെരിപ്പിനു തല്ലും
ഉപഭോക്താക്കളോടു മാന്യമായി പെരുമാറിയില്ലെങ്കിൽ ഏതു കച്ചവടമാണെങ്കിലും അധികം താമസിയാതെ പൂട്ടേണ്ടി വരും. എന്നാൽ, ഇതിൽനിന്നു നേർവിപരീദമായ കാര്യങ്ങളാണു ജപ്പാനിലെ ഒരു കഫേയിൽ അരങ്ങേറിയത്. ഭക്ഷണം കഴിക്കാൻ വരുന്നവരെ ചീത്തവിളിക്കുകയും അപവാദം പറയുകയും ചെരിപ്പുകൊണ്ടു തല്ലുകയും മറ്റും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ജാപ്പനീസ് നിർമാതാവും സോഷ്യൽ മീഡിയ താരവുമായി നോബുയുകി സകുമയുടെ, മോശം ഭാഷ പറയുന്ന ഓൺലൈൻ ഷോകളുടെ ആരാധകർക്കുള്ള പ്രത്യേക ട്രീറ്റായാണ് ടോക്കിയോയിൽ ഈ ഭക്ഷണശാല തുറന്നത്. എത്രമാത്രം പ്രകോപിപ്പിച്ചാലും ചിരിച്ചുകൊണ്ടു നേരിടുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്ന തരത്തിൽ 10 ദിവസത്തേക്കായിരുന്നു ഈ കഫെയുടെ സജ്ജീകരണം. ആദ്യ കാഴ്ചയിൽ ഒരു സാധാരണ ജാപ്പനീസ് റസ്റ്ററന്റാണെന്നേ തോന്നൂ. എന്നാൽ, ഇവിടെ കയറി അൽപം കഴിയുന്പോൾ കഫേ ജീവനക്കാർ ഉപഭോക്താക്കളെ ശകാരിക്കാൻ തുടങ്ങും. മോശമായ വാക്കുകൾ ഉപയോഗിച്ച് പരിഹസിക്കും. ഭക്ഷണം ഓർഡർ ചെയ്താലും പെട്ടെന്നൊന്നും കൊണ്ടുവന്നു തരില്ല. ഇനി ഭക്ഷണം കൊടുത്താലും…
Read More